rajasooyam

Friday, December 24, 2010

ഒരു നമ്പൂരിശ്ശങ്ക

നട്ടുച്ചസമയം.
അസോസിയേഷന്‍ ഹാളില്‍ മിക്കവാറും എല്ലാവരും പാതിമയക്കത്തിലായിരുന്നു.
എന്‍ബി പരമേശ്വരന്‍ പെട്ടെന്ന് ചാടിയെണീറ്റ് പതിവുപോലെ 'അയ്യോ' എന്നും പറഞ്ഞ് വലതുകൈപ്പത്തികൊണ്ട് നെറ്റിയിലൊരടിയാണ്.
അടിയുടെ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന പ്രഭാകരന്‍ ചോദിച്ചു:
-എന്താ എന്‍ബീ, കൊതുക് കടിച്ചോ?
-അല്ല, ഒരു കാര്യം വിട്ടുപോയതാണ്. ഇന്ന് കണ്ണന്‍ വന്നട്ട് ല്ല്യാലൊ അല്ലേ?
-ഇല്ല്യ
-അപ്പൊ എനിക്ക് ഉടനേ വീടുപണി നടക്കണോടത്തേക്ക് ഒന്നു പോണം.
-എന്താ ഇന്ന് വര്‍ക്ക് വല്ലതും നടക്കണ്‌ണ്ടോ?
-വര്‍ക്കൊന്നൂല്ല്യ. പക്ഷേ ഇന്നലെ ഞാന്‍ അവടെ കൊറേ സിമന്റും മണലും ഇഷ്ടികേം
തട്ടീട്ട്ണ്ട്. എന്താ അതിന്റെ സ്ഥിതീന്നറിയില്ല്യ.
-കൊള്ളാം. അതങ്ങനെ കേടാവണതൊന്ന്വല്ലല്ലൊ. പോരാത്തേന് കണ്ണന്‍ തൊട്ടയല്‍വ
ക്കത്തില്ലേ.
-അ: അത് തന്നെയാണ് പ്രശ്‌നം.
-മനസ്സിലായില്ല്യ.
-കണ്ണന്റെ വീട്ടില് മതില് പണി നടക്കണ്‌ണ്ടേയ്.....!!!

Saturday, December 18, 2010

REIMBURSEMENT

-ബിആര്‍ അറിഞ്ഞായിരുന്നോ?
-എന്താണ് കണ്ണാ?
-തേക്കേല്‍ കേറിയ കൃഷ്‌ണേട്ടന്റെ ട്യൂഷന്‍ഫീ റീയിംബേഴ്‌സ്‌മെന്റ് ബില്ല് ഓഈ സെക്ഷന്‍ ഒബ്‌ജെക്റ്റ് ചെയ്തു.
(കൃഷ്‌ണേട്ടന്‍ തേക്കേല്‍ കേറിയ കഥ അന്യത്ര പ്രതിപാദിച്ചിട്ടുണ്ട്.
വടക്കേ ബസ്സ്റ്റാന്റില്‍ ചെന്നാല്‍ കിട്ടും അന്യത്രയ്ക്കുള്ള ബസ്സ്.
വട്ടണാത്ര കഴിഞ്ഞ് നെക്സ്റ്റ് സ്റ്റോപ്പാണ്.)
-അസംഭവ്യം. അസംഭവ്യം. ചരിത്രത്തില്‍ ഇതേ വരെ ആരുടേയും ട്യൂഷന്‍ ബില്ല്
ഒബ്‌ജെകറ്റ് ചെയ്ത സംഭവമുണ്ടായിട്ടില്ല.
-പക്ഷേ ഓരോന്നിനും അതിന്റേതായ പ്രൊസീജ്യറുണ്ടല്ലൊ ബിആര്‍. അത് വയലേറ്റ്
ചെയ്താല്‍ പിന്നെ എന്തു ചെയ്യും?
-അതിന് ഇവിടെ വയലേറ്റ് ചെയ്യാന്‍ എന്തിരിക്കുന്നു. പേമെന്റ് നടത്തിയതിന്റെ
റെസീറ്റുകള്‍ കൃത്യമായി പ്രൊഡ്യൂസ് ചെയ്താപ്പോരേ?
-കൃത്യമായി അതുതന്നെയാണ് കൃഷ്‌ണേട്ടന്‍ ചെയ്യാതിരുന്നതും.
-ഒന്നു മനസ്സിലാവണ ഭാഷയില്‍ പറയൂ കണ്ണാ.
-ദാ, ബിആര്‍ ഈ റെസീറ്റൊന്ന് വായിച്ചുനോക്ക്. എന്നിട്ട് പറയൂ ഓഈക്കാര്‍
ചെയ്തത് തെറ്റോ ശെരിയോ എന്ന്. ഇതാണ് ട്യൂഷന്‍ ഫീ റീയിംബേഴ്സ്മെന്റ് ബില്ലിനൊപ്പം
കൃഷ്‌ണേട്ടന്‍ പ്രൊഡ്യൂസ് ചെയ്തത്.

റെസീറ്റില്‍ എഴുതിയിരുന്നത് ഇതായിരുന്നു:
1 കോഴി 2.530 Kg x 58 = 146
cutting charge = 5
പൊതി = 2
ആകെ = 153 !!!

*****


ഇങ്ങനെയൊക്കെയാണെങ്കിലും കണ്ണന്‍ പറഞ്ഞത് അപ്പാടെ വിഴുങ്ങാന്‍ ബിആര്‍ തയ്യാറായിരുന്നില്ല.
കണ്ണനല്ലേ ആള്. ഇന്നതേ പറയുള്ളൂന്ന് ല്ല്യ.
അതുകൊണ്ട് അസോസിയേഷന്‍ ഹാളില്‍ വെച്ച് കൃഷ്ണനെ കണ്ടപ്പോള്‍ ബിആര്‍ ചോദിച്ചു:
-കൃഷ്ണാ, നമ്മടെ കണ്ണന്‍ ഏതാണ്ടൊക്കെ പറഞ്ഞുനടക്കണ് ണ്ടല്ലൊ. സംഗതി
ശെരിയാണോ?
-ഓ.........ഈ കണ്ണനെക്കൊണ്ട് തോ....റ്റു. അത് നാട്ടില് മുഴുവന്‍ പാട്ടാക്കി. അല്ലേ.
-അതു പോട്ടെ. ആക്ച്വലി എന്താണുണ്ടായത്?
-അത് എനിക്ക് ചെറിയൊരു മിസ്റ്റേക്ക് പറ്റിയതാണ് ബിആര്‍.
-ച്ചാല്‍?
-മറ്റേ ബില്ലിന്റെ കൂടെ വെക്കേണ്ട റെസീറ്റ് ഈ ബില്ലിന്റെ കൂടെ വെച്ചു.
-അത് ശെരി. ഏതായിരുന്നു മറ്റേ ബില്ല്?
-മെഡിക്കല്‍ റീയിംബേഴ്‌സ്‌മെന്റ് ബില്ല് !!!

Monday, December 13, 2010

WHAT DID IT MEAN? ( 6 )

കുത്താമ്പുള്ളി കണ്ണന്‍ പറഞ്ഞതാണ്.
അതുകൊണ്ട് എത്രമാത്രം നേരാണെന്നറിയില്ല.
വീടുപണിയുടെ പ്രോഗ്രസ്സറിയാന്‍ വേണ്ടി മാമന്മാര്‍ വന്ന ദിവസം എന്‍ബിയും അകത്തുള്ളാളും കൂടി അവരെ 800 മാരുതിയില്‍ കയറ്റി നഗരി കാണിക്കാന്‍ കൊണ്ടുപോയത്രേ..
പൂമാ കോംപ്‌ളെക്‌സിനുമുന്നില്‍ വണ്ടി സൈഡൊതുക്കി മാമന്മാരെ അതിലൊതുക്കി എന്‍ബിയും സാവിയും കൂടി ഡീസി ബുക്‌സിലേക്ക് നടന്നു. സമ്പൂര്‍ണ്ണ വ്യാഖ്യാനത്തോടുകൂടിയ ഒരു ഭാഗവതം വാങ്ങുക എന്നതായിരുന്നു സാവിയുടെ ഉദ്ദേശ്യം.
അകത്തുള്ളാള്‍ പുസ്തകം പരതുമ്പോള്‍ എന്‍ബി അവിടെ കണ്ട ഒരു പ്ലാസ്റ്റിക് കസേരയില്‍ ചമ്രംപടിഞ്ഞിരുന്ന് നാലും കൂട്ടി മുറുക്കാന്‍ തുടങ്ങി.
ഏറെ നേരത്തെ തെരച്ചിലിനുശേഷം സാവി പുസ്തകം കണ്ടെത്തി.
അപ്പോള്‍ ഒരു സംശയം: ഇതു തന്നെയാണോ യഥാര്‍ത്ഥ പുസ്തകം?
അതറിയാന്‍ മാമന്മാരോട് ചോദിക്കണം.
താഴെ പോയി മാമന്മാരെ ഒന്നു കാണിച്ചിട്ടുവരാമെന്ന ധാരണയില്‍ സാവി കൗണ്ടറിലിരുന്ന മാനേജരോട് ചോദിച്ചു:
''സര്‍, താഴെ വണ്ടിയില്‍ മാമന്മാരിരിക്കുന്നുണ്ട്. ഞാന്‍ ഇത് അവരെയൊന്ന് കാണിച്ചോട്ടെ. ഉടനേ തിരിച്ചുവരാം.''
അപ്പോള്‍ തലയൊന്നു ചൊറിഞ്ഞുകൊണ്ട് മാനേജര്‍ പറഞ്ഞു:
''മേഡം, 3000 രൂപയുടെ പുസ്തകമാണ്. അത് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ പകരമായി എന്തെകിലും ഇവിടെ വെച്ചിട്ടുപോകണം''
''അതിന്റെ ആവശ്യമുണ്ടോ സാര്‍. എന്റെ ഹസ്ബന്റ് ഇവിടെ ഇരിക്കയല്ലേ?''. സാവി ചോദിച്ചു.
അപ്പോള്‍ തല വീണ്ടുമൊന്നു ചൊറിഞ്ഞുകൊണ്ട് മാനേജര്‍ പറയുകയാണ്:
'' മേഡം, വിലപിടിപ്പുള്ള എന്തെങ്കിലുമാണ് ഞാന്‍ ഉദ്ദേശിച്ചത്'' !!!

Friday, December 10, 2010

ത്യാഗം

-മിസ്റ്റര്‍ ആന്റണ്‍ വില്‍ഫ്രഡ്, താങ്കളൊരു സത്യകൃസ്ത്യാനിയാണല്ലൊ അല്ലേ?
-ബീആറിന് എന്താണ് തോന്നുന്നത്?
-ഇതുവരെ മറിച്ച് തോന്നിയിട്ടില്ല. മാത്രമല്ല, കത്തോലിക്കാസഭയുടെ ചരിത്രമെഴുതുമ്പോള്‍ അതില്‍ മാന്യമായൊരു സ്ഥാനം താങ്കള്‍ക്കുണ്ടാവുമെന്നും ഞാന്‍ കരുതുന്നു.
-അയാം ഓണേഡ്.
-അവിടം കൊണ്ടവസാനിക്കുന്നില്ല. ഒരാര്‍ച്ച്ബിഷപ്പാവാനുള്ള യോഗ്യതയും ഞാന്‍ താങ്കളില്‍ ദര്‍ശിക്കുന്നു.
-അതെന്താമ്പേ?
-ഒരു വളവ്!
-രക്ഷപ്പെട്ടു. വിളവെന്നു പറഞ്ഞില്ലല്ലൊ! ആട്ടെ, ഇപ്പോഴത്തെ ഈ ചോദ്യോത്തരപംക്തിയുടെ പ്രസക്തിയെന്താണ്?
-ഞാനൊന്നു കേട്ടു?
-എന്ത് കേട്ടു.
-നൂറ് ശതമാനം സത്യകൃസ്ത്യാനിയും കര്‍ത്താവിന്റെ കുഞ്ഞാടും മറ്റുമായ താങ്കള്‍ ഇടവകക്കാര്‍ വെള്ളിത്താലത്തില്‍ വെച്ചുതന്ന അമ്പാഘോഷക്കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം നിരസിച്ചു എന്ന്.
-അത് ശെരിയാണ്.
-എങ്കില്‍ അതിന്റെ കാരണം പറയൂ. അല്‍മായരൊരു കാര്യം പറഞ്ഞാല്‍ അത് അക്ഷരം പ്രതി അനുസരിക്കാനുള്ള ബാധ്യത ഒരു സത്യകൃസ്ത്യാനിയായ താങ്കള്‍ക്കില്ലേ?
-അതങ്ങ് പള്ളീപ്പോയി പറഞ്ഞാ മതി. വേല വില്‍ഫിയോട് വേണ്ട. ഇത് കളി വേറെ ബിആറേ.
-എനിക്കൊന്നും മനസ്സിലാവുന്നില്ല. ഒന്ന് തെളിച്ച് പറ.
-അത് പിന്നെ എടവകക്കാര് എനിക്കിട്ടൊരു വേല വെക്കാന്‍ നോക്കിയതാണ്. പക്ഷേ ഞാന്‍ അതില് വീണില്ല.
-ച്ചാല്‍?
-അമ്പാഘോഷക്കമ്മറ്റിചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്താല്‍ ഉപ്പായിമാപ്ലക്ക് പറ്റിയത് എനിക്കും പറ്റും.
-സാള്‍ട്ടായിമാപ്ലക്ക് എന്ത് പറ്റിയെന്നാണ്?
-അപ്പൊ ബിആര്‍ അത് ഇതുവരെ അറിഞ്ഞില്ലേ?
-ഇല്ല്യാ...
-ഉപ്പായി മാപ്ലയെപ്പോലെ സാത്വികനായ ഒരു സത്യകൃസ്ത്യാനി ഇതുവരെ ഈ ബൂമിമലയാളത്തില്‍ ഉണ്ടായിട്ടില്ല. ഇനിയൊട്ടുണ്ടാവുമെന്നും തോന്നുന്നില്ല. ബൈബിളില്‍ പറയുന്ന പത്തുകല്പനകളും അണുവിടതെറ്റാതെ അനുസരിച്ച് ജീവിച്ച വ്യക്തി. സ്വഗ്ഗസ്ഥനായ ഉപ്പായിമാപ്ല എന്നാണ് നാട്ടുകാര്‍ അദ്ദേഹത്തെ ആദരപൂര്‍വം വിളിച്ചിരുന്നത്. കാരണം അവര്‍ക്കുറപ്പായിരുന്നു ഉപ്പായിമാപ്ല മരിച്ചുകഴിഞ്ഞാല്‍ ചെല്ലുന്നത് മറ്റെങ്ങോട്ടുമാവില്ലെന്ന്. അങ്ങനെയിരിക്കെ ഒരു ദിവസം ഉപ്പായിമാപ്ലയങ്ങ് മരിച്ചു. പരലോകത്തെത്തിയ ഉപ്പായി നേരെ സ്വര്‍ഗ്ഗത്തിന്റെ പടിവാതിലിലേക്ക് വെച്ചുപിടിക്കുകയാണ്. അന്നേരം പിന്നില്‍നിന്നൊരാള്‍ കൈകൊട്ടി വിളിച്ചു.
-ഏത് ദുഷ്ടനാണ് പിന്‍ വിളിവിളിച്ചത്?
-അത് വി. പത്രോസായിരുന്നു.
-അതാര്?
-ആളുകള്‍ മരിച്ച് പരലോകത്ത് ചെല്ലുമ്പോള്‍ ബയോഡാറ്റ പരിശോധിച്ച് അവരെ സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ ഡയരക്റ്റ്‌ചെയ്ത് വിടുന്നയാള്‍.
-അത് ശെരി. എന്തിനാണ് വി. പത്രോസ് ഉ. മാപ്ലയെ വിളിച്ചുനിര്‍ത്തിയത്?
-ധൃതികൂട്ടാതെ ബിആര്‍. വി.പത്രോസും ഉ.മാപ്ലയും തമ്മിലുണ്ടായ സംഭാഷണം ഞാന്‍ ചുരുക്കിപ്പറയാം:
'മൂപ്പില്‍സ് ഇതെവിടെപ്പോവാ വാണം വിട്ടപോലെ?''
'സ്വര്‍ഗ്ഗത്തിലേക്ക്''
'അങ്ങനെ ഏത് അണ്ടനും അടകോടനും ഇടിച്ചുകയറിപ്പോകനുള്ളതല്ല സ്വര്‍ഗ്ഗം. കാര്‍ന്നോരവിടെ നില്ല്. ഞാന്‍ ബയോഡാറ്റയൊന്ന് പരിശോധിക്കട്ടെ''
'വെറുതേ സമയം കളയണ്ടാ വി. പത്രോസേ'' ഊറിച്ചിരിച്ചുകൊണ്ട് ഉപ്പായിമാപ്ല മനസ്സില്‍ പറഞ്ഞു.
ബയോഡാറ്റ പരിശോധിച്ച വി.പത്രോസിന് ആകപ്പാടെ സംശയമായി. നൂറില്‍ നൂറ്റൊന്ന് മാര്‍ക്കാണ് ദൈവം ഉപ്പായി മാപ്ലക്ക് കൊടുത്തിരിക്കുന്നത്. അതേ സമയം അലോട്ട്‌മെന്റ് കോളത്തില്‍ എഴുതിയിരിക്കുന്നത് നരകം എന്നും! അതെങ്ങനെ സംഭവിക്കും? ഇനി ദൈവത്തിന് തെറ്റുപറ്റിയതായിരിക്കുമോ? ഏയ്, ദൈവത്തിനങ്ങനെ തെറ്റ്പറ്റില്ലല്ലൊ. ഒടുവില്‍ ഉ.മാപ്ലേടെ ബയോഡാറ്റ ഒന്നുകൂടി അരിച്ചുപെറുക്കാന്‍ തന്നെ തീരുമാനിച്ചു വി. പത്രോസ്. അങ്ങനെ അരിച്ചുപെറുക്കുന്നതിനിടയിലാണ് മാര്‍ക്കിട്ടിരിക്കുന്നതിന്റെ അടുത്തായി തീരെ ചെറിയ ഒരു നക്ഷത്രചിഹ്നം കിടക്കുന്നത് വി. പത്രോസിന്റെ ശ്രദ്ധയില്‍ പെട്ടത്. പേജിന്റെ അടിയിലായി സൂക്ഷിച്ചുനോക്കിയാല്‍ മാത്രം കാണാവുന്ന തരത്തില്‍ ഇങ്ങനെയൊരു എക്സ്പ്ലനേഷനുമുണ്ടായിരുന്നു : നൂറില്‍ നൂറ്റൊന്ന് മാര്‍ക്കുണ്ടെങ്കിലും ഇയാളെ നരകത്തിലേക്കയക്കണം. കാരണം, കഴിഞ്ഞ ഇരുപത്തഞ്ചുവര്‍ഷമായി ഇയാള്‍ നാട്ടിലെ അമ്പാഘോഷക്കമ്മറ്റിയുടെ ചെയര്‍മാനാണ്.
- അതെങ്ങനെ അയോഗ്യതയാവും ? എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലൊ ആന്റണ്‍ വില്‍ഫ്രഡ്.
-ഈ ബിആറിതേതുലോകത്താണ്? അമ്പുപെരുന്നാളെന്നുപറഞ്ഞാല്‍ എന്താണെന്നാ വിചാരിച്ചേ?
-പുണ്യശ്ലോകനായ വി. സെബസ്റ്റിയാനോസിന്റെ തിരുനാള്‍.
-പുസ്തകപ്രകാരം അത് ശെരിയാണ്. ബട്ട്, പ്രാക്റ്റിക്കലി, നസ്രാണികളായ നസ്രാണികള്‍ക്കൊക്കെ കള്ള്കുടിക്കാനും തല്ലുപിടിക്കാനും വാളു വെക്കാനും വാഴവെട്ടാനും കുത്തിമറിയാനും കാന നിറക്കാനുമുള്ള ഒരു ദിവസമായിട്ടാണ് അത് കൊണ്ടാടപ്പെടുന്നത്....ഈ കോപ്രായങ്ങള്‍ക്കൊക്കെ പത്തിരുപത്തഞ്ചുവര്‍ഷം ആദ്ധ്യക്ഷം വഹിച്ചതിനാണ് ജീവിതത്തില്‍ ഒരു തുള്ളി കള്ളുപോലും കുടിക്കാത്ത പാവം ഉപ്പായിമാപ്ല ശിക്ഷിക്കപ്പെട്ടത്! അപ്പൊപ്പിന്നെ ഞാനെന്തിനാ വെറുതെ വടികൊടുത്ത് അടി വാങ്ങണത്. പണ്ടാരാണ്ട് പറഞ്ഞതുപോലെ വേലീമ്മെക്കെടക്കണത് അവടെത്തന്നെ കെടന്നാപ്പോരേ....!!!

പാഠം രണ്ട്: നല്ലവനായ ഏട്ടന്‍

ബോംബെയില്‍നിന്നും വരുന്ന ഒരു ബന്ധുവിനെ റിസീവ് ചെയ്യാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നതായിരുന്നു ബിആര്‍.
വണ്ടി വരാന്‍ പിന്നേയും ഒരു മണിക്കൂര്‍ ബാക്കിയുണ്ടായിരുന്നു.
പ്ലാറ്റ്‌ഫോമിന്റെ ഒരറ്റത്തുള്ള ചാരുബെഞ്ചിലിരുന്ന് മനോരാജ്യം വായിക്കാന്‍ തുടങ്ങുമ്പോഴേക്കും സുമുഖനും മദ്ധ്യവയസ്‌കനുമായ ഒരു ചെറുപ്പക്കാരന്‍ ബിആറിന്റെ അടുത്തുവന്ന് ഉപവിഷ്ടനായി.
ഒരു ബെര്‍മൂഡ മാത്രമാണ് പുള്ളിക്കാരന്റെ വേഷം. ഷര്‍ട്ടിട്ടില്ല. കാലില്‍ രണ്ട് വള്ളിച്ചെരുപ്പുണ്ട്. തോളില്‍ എല്‍ജി പെരുങ്കായത്തിന്റെ ഒരു സഞ്ചിയും അതില്‍ അല്ലറ ചില്ലറ സാധനങ്ങളുമുണ്ടായിരുന്നു.
വേഷത്തിലെ ആ ലാളിത്യം കണ്ടപ്പോള്‍ ബിആര്‍ ഉറപ്പിച്ചു: ഇത് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി കാണാന്‍ വന്ന സായിപ്പ് തന്നെ. സംശയല്ല്യ.
സായിപ്പന്മാര്‍ക്ക് പിന്നെ അങ്ങന്യൊന്നൂല്ല്യാലൊ.
ഒരു നേരമ്പോക്കവുമല്ലോന്നുകരുതി ബിആര്‍ അറിയാവുന്ന മുറിയിംഗ്ലീഷില്‍ സായിപ്പിനോട് ചോദിച്ചു: 'വിച്ച് കണ്‍ട്രി ഡൂ യൂ ബിലോങ് റ്റു, ജെന്റില്‍മേന്‍? യുഎസ്? ഓര്‍ യൂകെ?''
ബിആറിനെ അമ്പരപ്പിച്ചുകൊണ്ട് മറുപടി വന്നത് പച്ചമലയാളത്തിലാണ്: 'ഏയ്, ഞാന്‍ അത്തരക്കാരനല്ല. നല്ല അസ്സല് മലയാളിയാണ്.''
ബിആര്‍ അങ്ങട് ഇല്ല്യാണ്ടെ ആയിപ്പോയി.
പിന്നെ സംഭാഷണം മലയാളത്തിലായി. അത് ഇങ്ങനെ നീണ്ടു:
-ക്ഷമിയ്ക്കണം,ട്ടോ. ഈ വേഷം കണ്ടപ്പൊ സംശയം തോന്നി ചോദിച്ചതാണ്. ബൈ ദ ബൈ, എങ്ങോട്ടു പോകുന്നു?
-ജയ് പൂര്‍ക്ക് .
-ഇവ്‌ടെ എവ്ട്യാ?
-ഇവ്‌ടെ അടുത്തന്ന്യാണ്.
-ചോദിക്കുന്നതുകൊണ്ട് വിഷം തോന്നരുത്. ഈ വേഷമെന്താ ഇങ്ങനെ?
-ഒന്നും പറയണ്ട മാഷേ. വീട്ടുകാരും നാട്ടുകാരുമായി കൂട്ടം കൂടാന്‍ വേണ്ടി ഒരു മാസത്തെ ലീവിന് വന്നതാണ് ഞാന്‍. വരുമ്പോള്‍ എന്റെ കൈവശം റേബാന്‍ കൂളിങ്ഗ്ലാസ്സുണ്ടായിരുന്നു; റാഡോ വാച്ചുണ്ടായിരുന്നു; റേഡിയോ മാംഗോയുണ്ടായിരുന്നു; പാര്‍ക്കര്‍ പെന്നുണ്ടായിരുന്നു; ഫോറിന്‍ ക്യാമറയുണ്ടായിരുന്നു; ഫോറിന്‍ ഷൂസുണ്ടായിരുന്നു; ഫോറിന്‍ പെര്‍ഫ്യൂമുണ്ടായിരുന്നു; എല്ലാറ്റിനുമുപരി പതിനൊന്ന് ജോടി ടീഷര്‍ട്ടും ജീന്‍സുമുണ്ടായിരുന്നു; അതിനൊത്ത ബനിയനുകളും ജെട്ടികളുമുണ്ടായിരുന്നു...
-ഈശ്വരാ. എന്നിട്ടെങ്ങനെ ഈ കോലത്തിലായി? ഈ ബെര്‍മൂഡയൊഴിച്ച് ഒരു നൂല്‍ ബന്ധം പോലുമില്ലല്ലൊ!
-പറഞ്ഞിട്ടെന്തു കാര്യം. കംപ്ലീറ്റ് അടിച്ചുമാറ്റി.
-കഷ്ടം. തൃശ്ശൂരിലിപ്പോള്‍ കള്ളന്മാരുടെ ശല്യം വളരെ കൂടുതലാണ്.
-അതിന് ഇത് ചെയ്തത് കള്ളനൊന്ന്വല്ല.
-പിന്നെ?
-സ്വയം ചെത്തിനടക്കാന്‍ വേണ്ടി ന്റെ ഏട്ടന്‍ ചെയ്ത പണിയാണ്.
-കൊള്ളാം. നല്ല പസ്റ്റ് ഏട്ടന്‍ ! ആട്ടെ, ഏട്ടന്‍ എന്തു ചെയ്യുന്നു?
-ഏട്ടനിവിടെ ഒരു ഭരണഘടനാ സ്ഥാപനത്തിലാണ് പണി.
-ഉവ്വോ! ലെറ്റ് മീ നൊ ഹിസ് നെയിം.( എന്താമ്പേ തിരുമാലീടെ തിരുനാമം?)
-കെ.ബി.വേണുഗോപാലപ്പണിക്കര്‍ !!!

ഗ്യാസ് ട്രബ്ള്‍

പതിവില്ലാത്തവിധം വലതുകൈ വല്ലാതെ കുടഞ്ഞുകൊണ്ടുകേറിവരുന്ന സഹരാജന്‍ നായരെ കണ്ടപ്പോള്‍ ലക്ഷ്മിക്കുട്ടിയമ്മ പരിഭ്രമത്തോടെ ചോദിച്ചു:
-എന്തു പറ്റി?
-ഏയ്. ഒന്നൂല്ല്യ. നീ അല്പം കര്‍പ്പൂരാദി തൈലമിങ്ങെടുക്ക്. ഉള്ളംകൈക്ക് വല്ലാത്തൊരു
പുകച്ചില്...
-എന്നാലും എന്താണെന്നൊന്ന് പറയൂന്നേയ്.
-ഒന്നൂല്ല്യന്നേയ്. സെയ്ഫ്ഗ്യാസിന്റെ സൈഡ് ഇഫെക്റ്റാണ്.
-ഇതാപ്പൊ നന്നായെ. ഗ്യാസ് കാരണം വയറ്‌വേദന തലവേദന എന്നൊക്കെ കേട്ടിട്ടുണ്ട്. ഗ്യാസ്
കാരണം കൈപൊകച്ചില്ന്ന് ആദ്യായിട്ട് കേക്ക്വാണ്.
-അതല്ലാന്ന്. ഗ്യാസ് ലീക്കാവണത് തടയാനുള്ള 'സെയ്ഫ് ഗ്യാസ്' വാങ്ങിച്ചോണ്ടുവരാന്‍ നീ
പറഞ്ഞിരുന്നില്ലേ. ഞാന്‍ ഇന്ന് അതങ്ങ് വാങ്ങിച്ചു.
-ഓക്കെ. പക്ഷേ അതും ഉള്ളംകൈയിലെ പൊകച്ചിലും തമ്മില്‍ എന്താ ബന്ധം?
-കഷ്ടകാലത്തിന് ഞാന്‍ ആ സാധനം അസോസിയേഷന്‍ ഹാളില്‍ ഒന്നു കൊണ്ടുപോയി.
പിന്നത്തെ കോലാഹലമൊന്നും പറയണ്ട കുട്ട്യേയ്. പ്രായഭേദമെന്യേ സകലരും കേറിയങ്ങ്
അഭിപ്രായം പറയാന്‍ തൊടങ്ങി. അത് പക്ഷേ സഹിക്കാമായിരുന്നു. ചോദ്യങ്ങളുടെ
ശരമാരിയായിരുന്നു അസഹനീയം.
-ഇതില്‍ ഇത്രമാത്രം ചോദിക്കാനെന്തിരിക്കുന്നു
-ദാ കേട്ടോളൂ: എവിടെന്നാ വാങ്ങിച്ചത്? എന്ത് വെലയായി? ബിപിഎല്‍കാര്‍ക്ക്
സബ്‌സിഡീണ്ടൊ? രണ്ടെണ്ണം വാങ്ങിച്ചാ ഒരെണ്ണം ഫ്രീയുണ്ടോ? സിലിണ്ടറിന്റെ അകത്താണോ
പൊറത്താണോ ഫിറ്റ് ചെയ്യേണ്ടത്? സാധനം മെയ്ഡിന്‍ ആണോ? ആണെങ്കില്‍ എവിടത്തെ
മെയ്ഡിനാണ്? വാങ്ങാന്‍ റേഷന്‍ കാര്‍ഡ് കൊണ്ടുപോണോ? ഐഎസ്‌ഐ മുദ്രയുണ്ടോ?
ഒരാള്‍ക്ക് എത്രയെണ്ണം കിട്ടും? ഫിറ്റ് ചെയ്യാന്‍ എടത്തോട്ടാണോ വലത്തോട്ടാണോ
തിരിക്കേണ്ടത്? ഇന്‍ഷൂറന്‍സ് കവറേജുണ്ടോ?.......ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുപറഞ്ഞ്
എന്റെ ക്ഷമേടെ നെല്ലിക്കപ്പടി കണ്ടു. അന്നേരമാണ് എന്‍ബി പരമേശ്വരന്‍ ആ കൊനുഷ്ഠ്
ചോദ്യം എഴുന്നള്ളിക്കുന്നത്. അതു കേട്ടതും എന്റെ സകല നിയന്ത്രണവും പോയി. ഒരു
സെക്കന്‍ഡിന്റെ പത്തിലൊരംശത്തിലായിരിക്കണം അതു സംഭവിച്ചത്. എന്റെ
തലയ്ക്കകത്തുനിന്ന് ഒരു കൊള്ളിയാന്‍ വലതുകൈയിലൂടെ പാഞ്ഞതുമാത്രം
ഓര്‍മ്മയുണ്ട്……..അതു ചെന്നുനിന്നത് എന്‍ബീടെ ഇടതുകരണത്താണെന്ന്
പിന്നീടാണറിഞ്ഞത്!
-ഈശ്വരാ! നിങ്ങള്‍ടെ കണ്‍ട്രോള് വിടാന്‍ മാത്രം എന്തു ചോദ്യമാണ് എന്‍ബി ചോദിച്ചത്?
-' അതേയ്, ഈ സാധനം ഫിറ്റ് ചെയ്താ അറ്റ കൈയ്ക്ക് രണ്ടു ദിവസം ഗ്യാസില്ലേലും സ്റ്റൗ
കത്തിക്കാന്‍ പറ്റ്വോ? ' !!!

ചിന്താക്രാന്തന്‍

'സുതര്‍ മാമുനിയോടയോദ്ധ്യയില്‍
ഗതരായോരളവന്നൊരന്തിയില്‍
അതിചിന്തവഹിച്ചുസീതപോയ്
സ്ഥിതിചെയ്താളുടജാന്തവാടിയില്‍''
അശോകവനികയിലെ ശിംശപാവൃക്ഷത്തിന്റെ ചോട്ടില്‍ ചിന്താവിഷ്ടയായിരിക്കുന്ന സീതാദേവിയെപ്പറ്റി കുമാരനാശാന്‍ പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെയാണ്.
ആ സീതാദേവിയെ വെല്ലുന്ന വിധത്തിലായിരുന്നു ഇന്നലെ ശ്രീമാന്‍ ആന്റണ്‍ വില്‍ഫ്രഡിന്റെ ഇരിപ്പ്!
കവിതയെഴുത്തില്‍ വാസനയുണ്ടായിരുന്നെങ്കില്‍ ആ ഇരിപ്പിനെപ്പറ്റി ബിആര്‍ ഒരു ണ്ഡകാവ്യമെഴുതിയേനെ, ഇരുന്നയിരിപ്പില്‍. പക്ഷേ പറഞ്ഞിട്ടെന്തുകാര്യം. ബിആറിന് ബദ്യം വഴങ്ങൂല. പ്രത്യേകിച്ചും ദ്വിതീയാക്ഷരപ്രാസം.
അതുകൊണ്ട് ചിന്തിച്ചുചിന്തിച്ച് ഒരന്തവുംകുന്തവുമില്ലാതെ മന്ത്‌ലിഅക്കൗണ്ടുകള്‍ക്കിടയില്‍ കുന്തിച്ചിരിക്കയായിരുന്ന അന്തോണി വില്‍ഫ്രഡിനോട് ബിആര്‍ ഗദ്യത്തില്‍ ചോദിച്ചൂ:
-കുറേ നേരമായല്ലൊ ചിന്തയും വായിച്ചോണ്ടിരിക്കുന്നത്. എന്തു പറ്റി?
-അതേയ്, മനുഷ്യര്‌ടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ബിആര്‍ പഠിച്ചിട്ടുണ്ടോ?
-ഇല്ല്യ
-എന്നാല്‍ ഞാന്‍ പഠിച്ചത് പറഞ്ഞുതരട്ടോ?
-തീര്‍ച്ചയായും
-അറ്റേടൈം നമ്മുടെ ബ്രെയ്‌നിന്റെ ഒരു പാതിയേ പ്രവര്‍ത്തിക്കൂ. ഒന്നുകില്‍ ഇടത്തേപാതി. അല്ലെങ്കില്‍ വലത്തേപാതി. രണ്ട് പാതിയും ഒരുമിച്ച് പ്രവര്‍ത്തിക്കില്ല.
-ഓഹോ!
-പിന്നെ ബ്രെയ്‌നിന്റെ ഒരുവശം പ്രവര്‍ത്തിക്കുമ്പോള്‍ നമ്മുടെ തല നാമറിയാതെ മറ്റേവശത്തേക്ക് മെല്ലെ ചായും.
-സോദാഹരണം പ്രഭാഷിക്കാമോ?
-അതിലേക്കാണ് ഞാന്‍ വന്നുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് നമ്മള്‍ എഴുതിക്കൊണ്ടിരിക്കയാണെന്നിരിക്കട്ടെ. അന്നേരം ബ്രെയ്‌നിന്റെ ഇടതുഭാഗമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ തല മെല്ലെ വലത്തോട്ട് ചായും. അതല്ല, വലതുഭാഗമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ തല ഇടത്തോട്ട് ചായും.
-ശെരി. അതങ്ങനെയായിക്കോട്ടെ. അതാലോചിച്ച് ആന്റണ്‍ എന്തിനാണ് തല പുണ്ണാക്കുന്നത്?
-അതു പിന്നെ ഒരു കാര്യമുണ്ട്. ആരോടും പറയരുത്.
-ഹേ......യ്
-ബ്രെയ്‌നിന്റെ രണ്ട്പാതിയും ഒപ്പം പ്രവര്‍ത്തിക്കില്ലെന്ന് ഞാന്‍ പറഞ്ഞല്ലൊ.
-ഉവ്വല്ലൊ
-അപ്പൊപ്പിന്നെ മ്മ്‌ടെ എം.കെ.മനോജിന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത്? എത്ര ആലോചിച്ചിട്ടും എനിയ്ക്കത് മനസ്സിലാവുന്നില്ല.
-എന്താണ് കാര്യം?
-മനോജ് ഓഡിറ്റ്‌നോട്ടെഴുതുമ്പോള്‍ തല ഇടത്തോട്ടോ വലത്തോട്ടോ കടുകിട തിരിയുന്നില്ല!!!

രാധേടെ ധ

അതിഖര-ഖോഷാക്ഷരങ്ങളോട് എന്തെന്നില്ലാത്ത കമ്പമാണ് നമ്പൂരാര്‍ക്ക്.
ഉദാഹരണത്തിന് നമ്മള്‍ സാധാരണക്കാര്‍ സമ്പവം എന്നു പറയുമ്പോള്‍ സംഭവം എന്നേ നമ്പൂരിമാര്‍ പറയൂ. അതുപോലെ കതകളിക്ക് കഥകളിയെന്നും പാടകത്തിന് പാഠകമെന്നും നാനാര്‍ത്തത്തിന് നാനാര്‍ത്ഥമെന്നും അബ്യാസത്തിന് അഭ്യാസമെന്നുമാണ് തിരുമേനിമാര്‍ പറയുക.
ഇനി കാര്യത്തിലേക്ക് കടക്കാം.
നമ്മുടെ പാച്ചുനമ്പൂരി (എന്‍.ബി.പരമേശ്വരന്‍) ഏതോ പി എഫ് സെക്ഷനില്‍ ജോലി ചെയ്യുന്ന കാലം.
ഒരുദിവസം തിരുമേനി പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ സെക് ഷനിലുള്ളവര്‍ പറഞ്ഞു:
-പാച്ചൂനെ ആപ്പീസറന്വേഷിക്കണ് ണ്ട്
-ഉവ്വ്വോ? ആരാണാവോ ആപ്പീസറ്?
-രാധ മേഡം.
-എം.സി. രാധയാണോ?
-അല്ല. മെയിനാപ്പീന്നു വന്ന രാധയാണ്.
-ആളെ ഞാന്‍ അറിയില്ലല്ലൊ.
-അതിനെന്താ. ക്യാബിനുമുമ്പില്‍ പേരെഴുതിവെച്ചിട്ടില്ലേ.
-അ: അത് ശെരിയാണല്ലൊ.
മുണ്ട് മാടിക്കെട്ടി, കൈ രണ്ടും പതിവുപോലെ പുറകില്‍ കെട്ടി എന്‍ ബി രാധസാറിന്റെ ക്യാബിന്‍ ലക്ഷ്യമാക്കി നടന്നു...
ക്യാബിനു മുന്നില്‍ രണ്ട് ബോര്‍ഡുകള്‍ ഞാന്നുകിടന്നൂയലാടുന്നുണ്ട്. ഒന്നൊരു രാധ. പിന്നെയൊരു ഗീത. ദൈവം സഹായിച്ച് രണ്ടാളേയും തിരുമേനിക്കറിയില്ല! രണ്ടു പേരും തിരുവനന്തപുരത്തുകാരാണ്.
മടക്കിക്കുത്തിയ മുണ്ട് അഴിച്ചിടാതെതന്നെ വളരെ പ്രയാസപ്പെട്ട് ഹാഫ്‌ഡോറിനടിയിലൂടെ തിരുമേനി അകത്തുകടന്നു. നോക്കുമ്പോള്‍ രണ്ടാപ്പീസര്‍മാരും അവരവരുടെ കസേരയിലിരുന്ന് ഉറക്കം തൂങ്ങുകയാണ്. (പാവങ്ങള്‍. ട്രെയിനിലെ ഉറക്കം ശെരിയായിട്ടുണ്ടാവില്ല. തിരുമേനി മനസ്സില്‍ പറഞ്ഞു.)
അനന്തരം പുറകില്‍നിന്നും ഇടതുകൈ അഴിച്ചെടുത്ത് കൈപ്പത്തിയിലെ ചെറുവിരലൊഴികെ മറ്റെല്ലാം മടക്കി ചെറുവിരല്‍ ചൂണ്ടി റിസ്റ്റ് മേലോട്ടും കീഴോട്ടും ചലിപ്പിച്ച് തനി നമ്പൂരിശ്ശൈലിയില്‍ തിരുമേനി ചോദിച്ചു:
'' അപ്പൊഴേയ് ഇതിലാരാ രാ... ?''
തിരുമേനീടെ കേട്ടതും ഉറക്കം തൂങ്ങുകയായിരുന്ന രാധസാറ് ധീംതരികിടധോം എന്ന് നിലംപതിച്ചതും ഒന്നിച്ചായിരുന്നു !!!

Thursday, December 9, 2010

ഓണററി ഡോക്ടറേറ്റ്

ഒരു ദിവസം കണ്ണന്റെ മകള്‍ കണ്ണനോട് ചോദിക്കുകയാണ്:
''എന്താ അച്ഛാ ഈ ഓണററി ഡോക്ടറേറ്റ് എന്നു പറഞ്ഞാല്‍?''
കണ്ണന്‍ പറഞ്ഞുകൊടുത്തു:
''അതുപിന്നെ നിന്റെ അമ്മ ഇടയ്ക്ക് പറയാറില്ലേ, അച്ഛനാണ് ഈ കുടുംബത്തിന്റെ
നാഥനെന്ന്. ഏതാണ്ട് അതുപോലുള്ള ഒരു സംഭവമാണ് '' !!!

Monday, December 6, 2010

MENON SYNDROME

ഉറക്കക്കുറവിന് ഡോക്ടറെ കാണാന്‍ പോയതാണ് മേനോന്‍.
പരിശോധനക്കിടയില്‍ ഡോക്ടര്‍ മേനോനോട് പറഞ്ഞു: 'ആ കൈയൊന്നു നീട്ടൂ.''
മേനോന്‍ കൈ നീട്ടി.
കൈയുടെ വിറയല്‍ കണ്ടപ്പോള്‍ ഡോക്ടര്‍ക്ക് ഏതാണ്ടൊരൂട്ടൊക്കെ മനസ്സിലായി.
അദ്ദേഹം ചോദിച്ചു: 'ഒരു ദിവസം എത്ര പെഗ്ഗടിക്കും?''
മടിച്ച് മടിച്ച് മേനോന്‍ പറഞ്ഞു: 'ഞാന്‍ വളരെ കുറച്ചേ കഴിക്കാറുള്ളു, ഡോക്ടര്‍.''
'ബട്ട് ഐ ഡോണ്ട് ബിലീവിറ്റ്''
'സത്യമാണ് ഡോക്ടര്‍. ഗ്ലാസ്സ് ചുണ്ടോടടുപ്പിക്കുമ്പോഴേക്കും പണ്ടാരടങ്ങാന്‍ മുക്കാല്‍ ഭാഗവും തുളുമ്പിപ്പോയിട്ടുണ്ടാവും….''

Thursday, December 2, 2010

ബൈബ്ള്‍: വെളിച്ചത്തിന്റെ കവചം

കെ.പി.അപ്പന്‍ സാറിന്റെ പുസ്തകത്തിന്റെ അവലോകനമാണെന്നു കരുതിയെങ്കില്‍ വായനക്കാര്‍ക്ക് തെറ്റി.
ഇത് ചെറിയൊരു ദൃക്‌സാക്ഷി വിവരണമാണ്. സി ആര്‍ ബാബുവിന്റെ വീട്ടില്‍ ഇടവകയിലെ വികാരിയച്ചന്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വിവരണം.
' അവിശ്വാസി പിശാചുക്കളില്‍നിന്ന് വിശ്വാസികളെ രക്ഷിക്കുക' എന്ന ക്യാമ്പെയ്‌നിന്റെ ഭാഗമായിട്ടായിരുന്നു ഇടവക വികാരിയുടേയും ഒരുവക അസ്‌തേന്തിയുടേയും സന്ദര്‍ശനം.
അച്ചന്മാര്‍ പടികയറിവരുമ്പോള്‍ ഉമ്മറത്തിരുന്ന് 'എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം' എന്ന പുസ്തകം വായിച്ചോണ്ടിരിക്കുകയായിരുന്നു സി ആര്‍ ബാബു.
ഇടയന്മാര്‍ മുറ്റത്തെത്തിയപ്പോഴേക്കും ബാബു കൈയിലുണ്ടായിരുന്ന പുസ്തകവും ടീപ്പോയില്‍ കിടന്നിരുന്ന ചിന്ത വാരികയും ദേശാഭിമാനി പത്രവും മജീഷ്യന്‍ മുതുകാടിനെ വെല്ലുന്ന തരത്തില്‍ അപ്രത്യക്ഷമാക്കിക്കളഞ്ഞു!
ചൂരല്‍ക്കസേരയില്‍ ഉപവിഷ്ടനായ വികാരിയച്ചന്‍ കുശലാന്വേഷണമാരംഭിച്ചു:
' എന്താ ബാബൂ, ഈയിടെ പള്ളീലേക്കൊന്നും കാണാറില്ലല്ലൊ'
'സമയം കിട്ടാഞ്ഞിട്ടാണച്ചോ'. ബാബു പറഞ്ഞു.
'അതു പറഞ്ഞാ പറ്റില്ലല്ലൊ. ഞായറാഴ്ചയെങ്കിലും പള്ളീല് വരണ്ടെ?'
' ഞായറാഴ്ചയാവുമ്പൊ നൂറുകൂട്ടം കാര്യങ്ങളാണച്ചോ. അതിനുംവേണ്ടീട്ട് ഇവള് ദിവസോം വരുന്നുണ്ടല്ലൊ '. വാതിക്കല്‍ മറഞ്ഞുനില്‍ക്കുകയായിരുന്ന ശ്രീമതിയെ ചൂണ്ടിക്കാട്ടി ബാബു പറഞ്ഞു.
' അതിന്റെ പുണ്യം അവള്‍ക്ക് കിട്ടും. എന്തായാലും ബാബു ഈ പോക്ക് പോയാ പറ്റ്ല്ല്യ. അവിശ്വാസി പിശാചുക്കളില്‍നിന്ന് മാനവരാശിയെ നമുക്ക് രക്ഷിച്ചെടുക്കണം. അതിന് ബാബുവിനാല്‍ ആവുന്നത് ബാബു ചെയ്‌തേ തീരൂ'.
' ചെയ്യാമച്ചോ'
' സമയപരിമിതിമൂലം ബാബൂന്റെ വാക്ക് വിശ്വസിച്ച് ഞങ്ങള്‍ ഇറങ്ങുകയാണ്'
'ശെരിയച്ചോ'
ഇറങ്ങാന്‍ നേരം സിറ്റൗട്ടിലെ ബുക്‌ഷെല്‍ഫിലേക്ക് വെറുതെയൊന്ന് കണ്ണോടിച്ച വികാരിയച്ചന്റെ കണ്ണ് തള്ളിപ്പോയി. എന്തൊക്കെയാണവിടെ നിരത്തിവെച്ചിരിക്കുന്നത്: മൂലധനം, കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റൊ, സി പി എസ് യു വിന്റെ ചരിത്രം, ഭരണകൂടവും വിപ്ലവവും, ചെഗുവേരയുടെ ബൊളീവിയന്‍ ഡയറി, പാബ്ലോ നെരൂദയുടെ തെരഞ്ഞെടുത്ത കവിതകള്‍, ഫിഡല്‍ കാസ്‌ട്രോയുടെ 'ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും' ലെനിന്റെ 'നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങളോട്' തുടങ്ങി ഒരു ജ്ജാതി പൊസ്തകങ്ങള്‍!
ഇക്കാണുന്നതൊക്കെ ഒരു സഭാവിശ്വാസിക്ക് ചേരുന്നതോ എന്ന ദുസ്സൂചനയോടെ വികാരി ബാബുവിനോട് ചോദിച്ചു: ' ബാബു ബൈബ്ള്‍ വായിക്കാറില്ലേ?'
ഇത് കേട്ടതും പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ ബാബുവിന്റെ ശ്രീമതി അകത്തേക്ക് വലിഞ്ഞു. ഉടന്‍ തന്നെ തിരിച്ചെത്തുകയും ചെയ്തു….
അച്ചന്റെ ചോദ്യത്തിന് മറുപടി പറയാനാകാതെ ബാബു നിന്നുപരുങ്ങുന്നതു കണ്ടപ്പോള്‍ അച്ചന്‍ ബാബുവിന്റെ ശ്രീമതിയോട് പറഞ്ഞു: ' എന്തായാലും മോള് ബൈബ്ള്‍ വായിക്കുന്നുണ്ട്. മുഖത്തെ വെളിച്ചം കണ്ടാലറിയാം…'.
ഇടയന്മാര്‍ പോയിക്കഴിഞ്ഞപ്പോള്‍ ബാബു ശ്രീമതിട്ടീച്ചറോട് ചോദിച്ചു: ' അങ്ങേര് പറഞ്ഞത് ശെരിയാണല്ലൊ. അന്നേരം നിന്റെ മുഖത്തൊരു പ്രകാശം കണ്ടല്ലൊ.'
അപ്പോള്‍ ശ്രീമതി പറയുകയാണ്: ' എങ്ങനെ പ്രകാശിക്കാതിരിക്കും? എത്ര നാളായി ഞാന്‍ ആ റേഷന്‍ കാര്‍ഡ് തപ്പി നടക്കണ്. ഇപ്പൊ അച്ചന്‍ ബൈബ്‌ളിന്റെ കാര്യം ചോദിച്ചപ്പോളല്ലേ അത് എവിടെയാണ് വെച്ചതെന്ന് എനിക്ക് ഓര്‍മ്മ വന്നത് !!! '

Monday, November 29, 2010

ഈ നമ്പൂരാര്‌ടെ ഒരു കാര്യം !

(ഇതൊരു കഥയല്ല; പ്രത്യുത കടവല്ലൂര്‍ അന്യോന്യത്തെപ്പറ്റി പത്രത്തില്‍ വന്ന റിപ്പോര്‍ട്ടുകളാണ്. എന്നാലോ, ഇതുപോലൊരു നര്‍മ്മലേഖനം ബിആര്‍ അടുത്തകാലത്തൊന്നും വായിച്ചിട്ടുമില്ല ! പ്രയോഗങ്ങളിലെ സംശയങ്ങള്‍ക്ക് എന്‍ബിയേയോ സൂമാരന്‍ തിരുമേനിയേയോ സമീപിക്കുക. സോമേട്ടനോട് ചോദിച്ചാലും അറിയാമായിരിക്കും. പുള്ളിക്കാരന്റെ കാര്യം പലവുരു പറയുന്നുണ്ട് റിപ്പോര്‍ട്ടില്‍ !)

''വേദപാണ്ഡിത്യം മാറ്റുരയ്ക്കുന്ന കടവല്ലൂര്‍ അന്യോന്യത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ തൃശൂര്‍ യോഗക്കാര്‍ 10 ഋക്കുകളും പിഴയ്ക്കാതെ ചൊല്‍ത്ത് മികവുറ്റതാക്കിയപ്പോള്‍ തിരുനാവായ യോഗക്കാര്‍ക്ക് പിഴച്ചു.
******
ആദ്യവാരത്തില്‍ മുമ്പിലിരുന്ന തൃശൂര്‍ യോഗത്തിലെ കാപ്ര ശ്രീശന്‍ നമ്പൂതിരി മൂന്നാം അഷ്ടകം അഞ്ചാം അദ്ധ്യായം പതിനഞ്ചാം‍ വര്‍ഗത്തിലെ അഗ്നിര് ഹോതാന....എന്നു തുടങ്ങി 10 ഋക്കുകളും ഗംഭീരമായി പ്രയോഗിച്ചു. ഭസ്മകത്തില്‍ ഏക്കാട്ട് വല്ലഭന്‍ നമ്പൂതിരി, മാറത്ത് കാപ്ര നാരായണന്‍ നമ്പൂതിരി എന്നിവര്‍ കൈ കാണിച്ച് സഹായിച്ചു.
******
രണ്ടാം വാരത്തില്‍ തിരുനാവായ യോഗത്തിലെ ഭട്ടി വടക്കേടം നീലകണ്ഠന്‍ നമ്പൂതിരി (മൂന്നാം അഷ്ടകം നാലാം അദ്ധ്യായം പത്താം വര്‍ഗം) വൃഷഭം ചരഷണീതം...എന്നുതുടങ്ങിയതു പിഴച്ചു.
******
തൃശൂര്‍ യോഗത്തിലെ സഹോദരന്മാരായ വടക്കുമ്പാട് പശുപതിയും വടക്കുമ്പാട് കേശവനും രഥ പ്രയോഗിച്ചു.
******
മുമ്പിലിരുന്ന തിരുനാവായക്കാരുടെ ഏര്‍ക്കര നാരായണന്‍ നമ്പൂതിരി നാലാം അഷ്ടകം എട്ടാം അദ്ധ്യായം ആദ്യവര്‍ഗ്ഗത്തിലെ സോമ:പുനാന: എന്നു തുടങ്ങി നന്നായി ചൊല്ലി. നാറാത്ത് രവി നമ്പൂതിരിയും ഉദിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുമാണ് കൈ കാണിച്ച് സഹായികളായത്.
******
രണ്ടാം വാരമിരുന്ന തൃശൂര്‍ യോഗത്തിലെ കൃഷ്ണന്‍ നമ്പൂതിരി സ്വാദുഷ അസ്തു (ആറാം അഷ്ടകം ഒന്നാം അദ്ധ്യായം ഇരുപത്തിമൂന്നാം വര്‍ഗം) എന്നു തുടങ്ങിയാണ് ഭംഗിയായി ചൊല്ലിയത്. ഊറവങ്കര ദാമോദരന്‍ നമ്പൂതിരിയും വടക്കുമ്പാട് പശുപതി നമ്പൂതിരിയും കൈ കാണിച്ചു. രഥ പ്രയോഗിച്ചത് തിരുനാവായ യോഗത്തിലെ പുതുശേരി പശുപതി നമ്പൂതിരി, പുരളിപ്പുറം നാരായണന്‍ നമ്പൂതിരി എന്നിവരാണ്.
******
ഇന്നലെ മുമ്പിലിരുന്ന തൃശൂര്‍ യോഗത്തിലെ പരുത്തി കൃഷ്ണന്‍ നമ്പൂതിരി ഏഴാം അഷ്ടകം രണ്ടാം അദ്ധ്യായം പതിനഞ്ചാം വര്‍ഗത്തിലെ അയം സോമ...എന്നു തുടങ്ങി 10 ഋക്കുകളും പിഴയ്ക്കാതെ ഗംഭീരമായി ചൊല്ലി. വടക്കുമ്പാട് പശുപതി നമ്പൂതിരിയും മേലേടം കൃഷ്ണന്‍ നമ്പൂതിരിയും കൈ കാണിച്ച് സഹായിച്ചു.
******
രണ്ടാം വാരത്തില്‍ തിരുനാവായ യോഗത്തിലെ മുണ്ടക്കിഴി കാലടി ശങ്കരന്‍ നമ്പൂതിരി പവസ്വ സോമ...(ഏഴാം അഷ്ടകം രണ്ടാം അദ്ധ്യായം പതിനാറാംവര്‍ഗം) എന്നു തുടങ്ങിയത് മൂന്നാം അന്തമാന്തി മധ്യഭാഗത്ത് പിഴച്ചു. കോതമംഗലം വാസുദേവന്‍ നമ്പൂതിരി, നാറാത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ കൈ കാണിച്ചു.

തൃശൂര്‍ യോഗത്തിലെ മാറാത്ത് കാപ്ര നാരായണന്‍ നമ്പൂതിരിയും കൂക്കമ്പാറം നാരായണന്‍ നമ്പൂതിരിയും ജട പ്രയോഗിച്ചു.'' !!!!!!!!!

Sunday, November 28, 2010

WHAT DID IT MEAN? (4)

ഒരു ദിവസം അളിയന്‍ മാധവേട്ടന്‍ എന്‍.ബി.പരമേശ്വരനോട് ചോദിച്ചു:
''പാച്ചൂ, നിങ്ങടെ ആപ്പീസില് എത്ര പേര് വര്‍ക്ക് ചെയ്യണ് ണ്ട്‌ ? ''
''അങ്ങനെ കൃത്യമായിട്ടറിയില്ല്യ''
''മാത്തമാറ്റിക്‌സിന്റെ കാലനായ തന്നില്‍നിന്ന് ഞാന്‍ ഇത്തരമൊരുത്തരമല്ല പ്രതീക്ഷിച്ചത് ''
''ന്നാപ്പിന്നെ അവടെ ആകെയുള്ളോര്‌ടെ പാതീന്ന് കൂട്ടിക്കോളൂ '' !!!

WHAT DID IT MEAN ? (3)

കുറച്ചുദിവസമായി ഉറക്കം ശരിയാവുന്നില്ലെന്ന് പരാതി പറഞ്ഞ ആര്‍.കണ്ണനോട് എന്‍.ബി.പരമേശ്വരന്‍ പറയുകയാണ്:
''ഞങ്ങടെ ക്ഷേത്രത്തില് ഇപ്പൊ ഭാഗവതസപ്താഹം നടക്കണ് ണ്ട്‌. അവടെപ്പോയി അതൊന്ന് കേട്ടുനോക്ക് '' !!!

Friday, November 26, 2010

ഉള്ളിന്റെ ഉള്ളില്‍ ഉള്ളത്

ഇവിടെ മതേതരത്വം പുലരാന്‍ ലേശം വൈകുമെന്നാണ് ബിആറിന് തോന്നുന്നത്.
ഈ തോന്നലിന് കാരണമായ ഒരു ചെറിയ സംഭവം കേള്‍ക്കുക:
എട്ടില്‍ ഒമ്പത് പൊരുത്തമാണ് രവീന്ദ്രന്‍സാറും ജോസുകുട്ടിയും തമ്മില്‍. അതുകൊണ്ടാണല്ലൊ ജനം അവരെ പച്ചിലയും കത്രികയും പോലെ, പട്ടുനാരും പവിഴവും പോലെ എന്നൊക്കെ പറയുന്നത്. സംഗതിവശാല്‍ ഇരുവരും ഒരേ ഓഡിറ്റ് പാര്‍ട്ടിയിലുമാണ്.
ചാലക്കുടി ഇറിഗേഷന്‍ സബ് ഡിവിഷനിലായിരുന്നു അന്നത്തെ ഓഡിറ്റ്. രണ്ടുപേരും ഒന്നിച്ചാണ് തൃശൂരില്‍ നിന്നും ബസ്സ് കയറിയത്. ഒരേ സീറ്റില്‍ തന്നെ ഇരിപ്പുറപ്പിക്കുകയും ചെയ്തു.
ബസ്സ് പുതുക്കാട് കഴിഞ്ഞതും കുറുകെ ചാടിയ ഒരു പൂവാലിപ്പശുവിനെ കണ്ട് ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടു.
അപകടം വല്ലതും സംഭവിച്ചോ എന്നറിയാന്‍ ആശങ്കയോടെ എത്തിനോക്കുന്നതിനിടയില്‍ രവീന്ദ്രന്‍സാറ് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു: '' ഈശ്വരാ, ആ ഗോമാതാവിന് ഒന്നും സംഭവിച്ചിട്ടുണ്ടാവല്ലേ ''.
എന്നാല്‍ അര്‍ദ്ധസുഷുപ്തിയിലായിരുന്ന ജോസുകുട്ടി ഞെട്ടിയുണര്‍ന്ന് രംഗനിരീക്ഷണം നടത്തിയശേഷം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു:
'' ഏയ് കൊഴപ്പല്ല്യ. ഒരു ബീഫ് ക്രോസ്സ് ചെയ്തതാണ് '' !!!

Tuesday, November 23, 2010

WHAT DID IT മീന്‍ ? (5)

കുത്താമ്പുള്ളി കണ്ണന്റെ വീട്ടില്‍ സൗഹൃദസന്ദര്‍ശനത്തിനെത്തിയതാണ് എന്‍ബി പരമേശ്വരന്‍ തിരുമുല്‍പ്പാട്.
നാലും കൂട്ടി ഒന്നു മുറുക്കിയശേഷം തിരുമേനി കണ്ണനുമൊത്ത് വീടിന്റെ പൂമുഖത്ത് വര്‍ത്തമാനം പറയാനിരുന്നു.
അപ്പോഴാണ് റോഡിലൂടെ 'ഐല ചാള കരിമീന്‍' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ഒരു മീന്‍കാരന്‍ കടന്നുപോകുന്നത്.
അതു കണ്ടപ്പോള്‍ ശ്രീമതി കണ്ണന്‍ ശ്രീമാന്‍ കണ്ണനോട് ചോദിച്ചു:
''കണ്ണേട്ടാ, മീന്‍ വാങ്ങണ്‌ല്ല്യേ?''
'വാങ്ങാം' എന്നും പറഞ്ഞ് കാശെടുക്കാന്‍ വേണ്ടി കണ്ണന്‍ അകത്തേക്ക് നടന്നു.
അന്നേരം തിരുമേനി പറയുകയാണ്:
'' കണ്ണാ, ഞാന്‍ ഊണ് കഴിക്കാന്‍ നിക്കണ് ല്ല്യാട്ടോ '' !!!

Saturday, November 20, 2010

സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി

ഞായറാഴ്ച പള്ളിയില്‍ അച്ചന്റെ പ്രസംഗം കേള്‍ക്കാന്‍ കൊണ്ടുപോകുമ്പോള്‍ 5 വയസ്സുകാരന്‍ അപ്പുവിനോട് മമ്മി പറഞ്ഞു:
''അച്ചന്റെ പ്രസംഗം ശ്രദ്ധിച്ച് കേള്‍ക്കണം,ട്ടോ കുട്ടാ''
''അതെന്തിനാ മമ്മീ'' . ശിശുസഹജമായ ജിജ്ഞാസയോടെ അപ്പു ചോദിച്ചു.
''അതോ. അച്ചന്റെ പ്രസംഗം എന്നു പറയണത് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയാണ് മോനേ ''

ഏതാണ്ട് ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗം കേട്ട് തിരിച്ചുപോരുമ്പോള്‍ അപ്പു മമ്മിയോട്് ചോദിക്കുകയാണ്:
'' അതേയ് മമ്മീ, സ്വര്‍ഗ്ഗത്തിലേക്ക് വേറെ വഴി വല്ലതുംണ്ടോ? '' !!!

Wednesday, November 17, 2010

ഒരു ശുനക ഗാഥ

സൊസൈറ്റിയില്‍നിന്ന് ഡോഗഡ്വാന്‍സെടുത്ത് എംജിആര്‍ സാറ് ഒരല്‍സേഷ്യനെ വാങ്ങിയതും പട്ടിയേയും കൊണ്ട് വീട്ടില്‍ ചെന്നപ്പോള്‍ സഹധര്‍മ്മിണി ജയലളിതച്ചേച്ചി 'പട്ടിയെ വാങ്ങിയ സ്ഥിതിക്ക് ചേട്ടന്‍ ഇനി ഒഎഡിയില്‍ പൊയ്‌ക്കോളൂ' എന്ന് മൊഴിഞ്ഞതും അപ്പറഞ്ഞതിന്റെ ആന്തരാര്‍ത്ഥമാലോചിച്ച് എംജിആര്‍ ദിവസങ്ങളോളം തല പുണ്ണാക്കിയതും മാന്യ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ലല്ലൊ. പ്രസ്തുത സംഗതിയുടെ ഒരു ടിപ്പണിയാണ് ഇനി പറയാന്‍ പോകുന്നത്.
ഒരു ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ഒരു യാത്രാമദ്ധ്യേ ബിആര്‍ എംജിആറിന്റെ വീട്ടിലെത്തുന്നു. എംജിആര്‍ ഊണുകഴിക്കാനുള്ള പുറപ്പാടിലായിരുന്നു. ഊണുകഴിക്കാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ ബിആര്‍ പറഞ്ഞു: 'നോ, താങ്ക്‌സ്. ഒരു ഗ്ലാസ്സ് വെള്ളം മതി.''
'എങ്കില്‍ ഞാന്‍ കഴിക്കട്ടെ''.
'ബൈ ഓള്‍ മീന്‍സ്''
' ഇല്ല. ഇന്ന് മീന്‍കറിയില്ല. ചെലപ്പൊ ബീഫ്ണ്ടാവും.''
ബിആറിന് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കൊണ്ടുതന്നിട്ട് എംജിആര്‍ അകത്തേക്ക് വലിഞ്ഞു.
സിറ്റൗട്ടിലിരുന്ന് നാരങ്ങാവെള്ളം സിപ്പ് ചെയ്യുമ്പോള്‍ അകത്തുനിന്ന് പതിഞ്ഞസ്വരത്തില്‍ ഒരു സംഭാഷണം പുറത്തേക്കുവരുന്നത് ബിആര്‍ കേട്ടു.
എംജിആര്‍ ജയലളിതച്ചേച്ചിയോട് ചോദിക്കുകയാണ്:
-എന്താ ഈ ചോറ് പഴകിയതാണോ?
-ദേ മനുഷ്യാ. വേണ്ടാതീനം പറയരുത്. പട്ടിക്ക് കൊടുത്തേന്റെ ബാക്കി ചോറാ ഇത്. അതെങ്ങനെ ചീത്തയാവാനാണ്.
-അതു പോട്ടെ. ബീഫ് കറിയില്ലേ?
-പട്ടിക്ക് കൊടുത്തേന്റെ ബാക്കി കൊറച്ചിരിപ്പുണ്ട്. വൈകീട്ട് അവനുതന്നെ കൊടുക്കാമെന്നുകരുതി മാറ്റി വെച്ചതാ. വേണെങ്കില്‍ തരാം.
-വേണ്ട. ഒരോംലെറ്റ് മതി.
-അതു കൊള്ളാം. രണ്ട് കോഴിമുട്ടയല്ലേ വാങ്ങിക്കൊണ്ടുവന്നത്. അതുകൊണ്ട് ഒരു ഡബ്ള്‍ ഓംലെറ്റുണ്ടാക്കി ഞാന്‍ പട്ടിക്ക് കൊടുത്തു. അവന്‍ അത് മുഴുവന്‍ തട്ടി.
-ച്ചാല്‍ അതിന്റേയും ബാക്കിയില്ലെന്നര്‍ത്ഥം.
-അതെയതെ.
പിന്നത്തെ സംഭാഷണം മ്യൂട് മോഡിലായിരുന്നു. അത് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും എവിടെയോ എന്തോ സ്‌പെല്ലിംഗ് മിസ്റ്റേക്കുള്ളതായി തോന്നി ബിആറിന്.
ഊണുകഴിഞ്ഞ് ഒന്നാന്തരമൊരേമ്പക്കംവിട്ട് എംജിആര്‍ സിറ്റൗട്ടിലേക്ക് വന്നപ്പോള്‍ ബിആര്‍ ചോദിച്ചു:
-പട്ടിക്ക് സുഖം തന്നെയല്ലേ?
അന്നേരം എംജിആര്‍ പറഞ്ഞു:
-പരമസുഖം തന്നെയിഷ്‌ടോ. നല്ല ഒന്നാന്തരം കുടുംബത്തില്‍ പിറന്ന പട്ടിയാണവന്‍. പഴഞ്ചോറൊന്നും കഴിക്കില്ല. ഫ്രെഷ് ആയി വേവിച്ച ജീരകച്ചെമ്പാവിന്റെ ചോറേ കഴിക്കൂ. അതുപോലെ തന്നെയാണ് ഇറച്ചിയുടെ കാര്യവും. ഇറച്ചിക്കടയില്‍നിന്നുകിട്ടുന്ന വെട്ടിക്കൂട്ടൊന്നും അവന്‍ തൊടുകയേയില്ല. നല്ല മസാലയിട്ടുവേവിച്ച ബീഫേ കഴിക്കൂ. മീനാണെങ്കില്‍ നടുക്കഷ്ണം തന്നെ വേണം. ഇടനേരങ്ങളില്‍ പാലും മുട്ടയും കൊടുക്കണം. അതുകൊണ്ടെന്തായി. വീട്ടിലിപ്പോള്‍ സുഖഭക്ഷണമാണ് ഞങ്ങള്‍ക്ക്. ഭക്ഷണമെല്ലാം തയ്യാറാക്കിയശേഷം പട്ടിക്കുള്ളത് മാറ്റിവെച്ച് ബാക്കിയുള്ളത് ഞങ്ങളെടുക്കും.
ഇതുകേട്ടതും ബിആറിന് എന്തെന്നില്ലാത്ത പശ്ചാത്താപം തോന്നി. ഛെ. ഈ ആദര്‍ശദമ്പതികളെ താന്‍ വല്ലാതെ തെറ്റിദ്ധരിച്ചല്ലൊ.
ഏറെ നേരം ചിന്തിച്ച ശേഷം തെറ്റിദ്ധരിച്ചതിന് പ്രായശ്ചിത്തമെന്നോണം ബിആര്‍ എംജിആറിനോട് പറഞ്ഞു:
-അയാം റിയലി സോറി എംജിആര്‍. ഐ ഹെയ്റ്റ് മൈസെല്‍ഫ്. ഞാന്‍ നിങ്ങളെ വല്ലാതെ തെറ്റിദ്ധരിച്ചു...
-ബിആര്‍ എന്താണ് ധരിച്ചത്?
-പട്ടി കഴിച്ചതിന്റെ ബാക്കിയാണ് ജയലളിതച്ചേച്ചി എംജിആറണ്ണന് തരുന്നതെന്ന്!
******

Sunday, November 14, 2010

നയപരമായ ഒരു തീരുമാനത്തിന്റെ പര്യവസാനം


ഉച്ചയൂണിന്റെ ഇടവേളയില്‍ താന്താങ്ങളുടെ ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു തടിച്ച പ്രഭാകരനും നന്ദ്വാരും.
സംഭാഷണമങ്ങനെ പുരോഗമിക്കവേ നന്ദ്വാര് പറഞ്ഞു:
-അപ്പോള്‍ പ്രഭാകരാ, പച്ചവെള്ളം പോലും ചവച്ചുകുടിച്ച് നമ്മളിങ്ങനെ സാത്വികരായി ജീവിച്ചിട്ട് അവസാനമെന്തായി? പ്രെഷറ്, ഷുഗറ്, കൊളസ്‌ട്രോള്, ഇടുപ്പുവേദന, കഴുത്തുവേദന, സന്തിവേദന മുതലായവയൊക്കെയല്ലേ സമ്പാദ്യമായി കിട്ടിയത്?
-റൈറ്റ്. നന്ദന്‍ പറയുന്നത് നൂറുശതമാനം ശെരിയാണ്. ജീവിതം നായ നക്കി അല്ലെങ്കില്‍ കോഞ്ഞാട്ടയായി എന്നൊക്കെ പറയുന്നതിന്റെ ആന്തരാര്‍ത്ഥം എനിക്ക് ഇപ്പോഴാണ് മനസ്സിലാവുന്നത്.
-എന്നാല്‍ നമ്മുടെ വേണുപ്പണിക്കരുടെ കാര്യം ഒന്നാലോചിച്ചുനോക്കു. പുള്ളിക്കാരന് ഇപ്പറഞ്ഞതൊന്നുമില്ല. പ്രഷറില്ല, കൊളസ്‌ട്രോളില്ല, ഇടുപ്പുവേദനയില്ല, കഴുത്തുവേദനയില്ല, സന്തിവേദനയില്ല. മാത്രമോ, ആരെങ്കിലും പറയോ, വരുന്ന കുംഭത്തില്‍ വേണൂന് നാല്പത്തിരണ്ട് വയസ്സാവുംന്ന്?
-നാല്പത്തിരണ്ടോ! ഈശ്വരാ ചര്‍മ്മം കണ്ടാ തോന്ന് ല്ല്യാട്ടോ.
-ചുമ്മാതല്ലല്ലൊ പണിക്കത്ത്യാര് എപ്പോഴും ആ മൂളിപ്പാട്ട് പാടണത്.
-ഏത് പാട്ട്?
-'കളരി വിളക്ക് തെളിഞ്ഞതാണോ.....എന്റെ കളരിപ്പണിക്കര്‍ വരുന്നതാണോ...'
-അടിപൊളി പാട്ടാണത്.
-പാട്ട് അതിന്റെ പാട്ടിനു പോട്ടെ. എന്താണ് പണിക്കരുടെ ആരോഗ്യത്തിന്റേയും സൗന്ദര്യത്തിന്റേയും രഹസ്യമെന്ന് തടിച്ച പ്രഭാകരന്‍ എപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
-ഇല്ല
-ഞാന്‍ പറഞ്ഞുതരാം.
- ദിവസേന അത്താഴത്തിനുശേഷം 2 പെഗ്ഗ് വീശിയിട്ടാണ് പുള്ളിക്കാരന്‍ കിടന്നുറങ്ങുന്നത്!
-വിശ്വസിക്കാന്‍ പറ്റണ് ല്ല്യ
-പക്ഷേ സത്യം അതാണ്
-റിയലി?
-യെസ്. അപ്പോള്‍ ഞാന്‍ പറഞ്ഞുവരുന്നതിതാണ്. നമുക്കും അതൊന്നു പരീക്ഷിച്ചുനോക്കിയാലോ?
-സംഗതി കൊള്ളാം. പക്ഷേ നയപരമായ തീരുമാനമായതുകൊണ്ട് സുമയോടൊന്നാലോചിക്കണം. നമുക്ക് നാളെ ഫൈനല്‍ ഡിസിഷനെടുക്കാം.
അന്നു വൈകീട്ട് വീട്ടില്‍ ചെന്നപ്പോള്‍ പ്രഭാകരന്‍ സുമയോട് പറഞ്ഞു: ഇന്നിന്നപോലെയൊക്കെ നന്ദന്‍ പറയണ് ണ്ട്. പ്രശ്‌നക്കാരന്‍ വേണൂനെ അറിയാലോ. അതുപോലെയാവണെങ്കില് ഇതേ വഴിയുള്ളൂ. നാളെ മുതല്‍ തൊടങ്ങിയാലോന്നാലോചിക്ക്യാണ്.
ആ പറഞ്ഞതേ ഓര്‍മ്മയുണ്ടായുള്ളൂ പ്രഭാകരന്!
അന്നു വൈകീട്ട് വീട്ടില്‍ ചെന്നപ്പോള്‍ നന്ദ്വാര് ജ്യോതിയോട് പറഞ്ഞു: ഇന്നിന്നപോലെയൊക്കെ പ്രഭാകരന്‍ പറയണ് ണ്ട്. പ്രശ്‌നക്കാരന്‍ വേണൂനെ അറിയാലോ. അതുപോലെയാവണെങ്കില് ഇതേ വഴിയുള്ളൂ. നാളേ മുതല്‍ തൊടങ്ങിയാലോന്നാലോചിക്ക്യാണ്.
ആ പറഞ്ഞതേ ഓര്‍മ്മയുണ്ടായുള്ളൂ നന്ദ്വാര്‍ക്ക് !

സുമയ്ക്കിപ്പോള്‍ നന്ദ്വാരെ കണ്ണെടുത്താല്‍ കണ്ടുകൂട!
തടിച്ച പ്രഭാകരനെ കണ്ടാല്‍ ആട്ടുകല്ലിലരച്ച് ദോശ ചുടും ജ്യോത്യമ്മായി!

Saturday, November 13, 2010

WHAT DID IT MEAN? (2)

നാടകമാണോ സിനിമയാണോ മഹത്തായ കല എന്നതിനെ സംബന്ധിച്ച് ചൂടുപിടിച്ച ചര്‍ച്ച നടക്കുകയായിരുന്നു അസോസിയേഷന്‍ ഹാളില്‍.
അതിനിടെ നാടകനടന്‍ 'ഗുരുജി'ചന്ദ്രശേഖരനെ ഒന്നു തോട്ടിയിടാന്‍ വേണ്ടി എല്ലാവരും കേള്‍ക്കെ കെ.ബി.ആനന്ദന്‍ പറഞ്ഞു:
' നിങ്ങക്കറിയോ, ലങ്കാദഹനം എന്ന റേഡിയോനാടകത്തിലഭിനയിക്കാന്‍ വേണ്ടി നമ്മുടെ ഈ ഗുരുജി പോയത് ഹനുമാന്റെ മെയ്ക്കപ്പ് ഇട്ടോണ്ടാണ് ''.
ഇതു കേട്ടപ്പോള്‍ സദസ്സില്‍ പാതിമയക്കത്തിലിരിക്കയായിരുന്ന കെ.കെ.ലക്ഷ്മണന്‍ പറയുകയാണ്:
'' ഏയ്, ഗുരുജി അങ്ങനെ ചെയ്യാന്‍ വഴിയില്ല. അത് ആകാശവാണിക്കാര്‍ക്ക് തോന്നീതാവും ''. !!!

WHAT DID IT MEAN ? ( 1 )

കൈയില്‍ കാലണയില്ലാഞ്ഞതിനാല്‍ കണ്‍സ്യൂമര്‍സൊസൈറ്റിയില്‍നിന്ന് ഡോഗഡ്വാന്‍സെടുത്താണ് രവീന്ദ്രന്‍സാറ് ഒരു അല്‍സേഷ്യന്‍ പട്ടിയെ വാങ്ങിയത്.

അന്ന് വൈകീട്ട് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സാറിന്റെ ഭാര്യ പറയുകയാണ്:
'' അതേയ്, വീട്ടില്‍ പട്ടിയെ വാങ്ങിയ സ്ഥിതിക്ക് രവ്യേട്ടന്‍ ഇനി ഓ ഏ ഡി യില്‍ പൊയ്‌ക്കോളൂ.'' !!!

Thursday, November 11, 2010

30 ഭരണി സ്വന്തം !

മലയാളമറിയുന്നവര്‍ക്ക് ഇംഗ്ലീഷറിയില്ല. ഇംഗ്ലീഷറിയുന്നവര്‍ക്ക് മലയാളവും.
അതാണിപ്പോഴത്തെ നാട്ടുനടപ്പ്.
അല്ലെങ്കില്‍ നോക്കുക:-
ഇംഗ്ലീഷില്‍ നെടുനെടുങ്കന്‍ നോട്ടുകളും ഡ്രാഫ്റ്റ് പാരകളുമെഴുതുന്ന ഓഡിറ്റോഫീസര്‍ രവീന്ദ്രന്‍സാറ് മകള്‍ക്കുവേണ്ടി മലയാളപത്രത്തില്‍ നിന്നും ഒരു മാട്രിമോണിയല്‍ പരസ്യം വളരെ കഷ്ടപ്പെട്ട് തപ്പിത്തടഞ്ഞ് വായിച്ചെടുത്തത് ഏതാണ്ട് ഇപ്രകാരമായിരുന്നു:
ബിരുദാനന്തര ബിരുദധാരി......30 ഭരണി സ്വന്തം....... ബിസിനസ്സ് നല്ല സാമ്പത്തികം..... സുന്ദരികളായ യുവതികളുടെ മാതാപിതാക്കളില്‍നിന്ന് കല്യാണാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു !!!

Wednesday, November 10, 2010

എ സ്റ്റേറ്റ്‌മെന്റ് ഓഫ് ഫാക്റ്റ്

ഒരുനാള്‍ മാര്‍ക്കറ്റിലെ ചിക്കന്‍സെന്ററിനു മുന്നിലൂടെ കടന്നുപോകവേ അവിടെ കമ്പിക്കൂടിനുള്ളില്‍ കിടക്കുകയായിരുന്ന ഒരു കോഴി മറ്റൊരു കോഴിയോട് പറയുന്നതു കേട്ടതാണ്:
''മ്ഊം.......ഡിഎ റിവിഷനായാലും പേ റിവിഷനായാലും ഇറ്റ് വോണ്‍ട് മെയ്ക് എനി ഡിഫറന്‍സ്. അക്കൗണ്ടാപ്പീസുകാര്‍ക്ക് അരിയേഴ്‌സ് കിട്ടിയാല്‍ പിന്നെ നമുക്ക് കിടക്കപ്പൊറുതിയില്ല അല്ലേ ചേട്ടാ '' !!!

ജാമ്യായ നമ:

ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം മുമ്പാണ്.
ചിട്ടി പിടിച്ചയാള്‍ കൃത്യമായി പണമടയ്ക്കാതെ വന്നപ്പോള്‍ സുധാകരന്‍ മാഷോട് പരാതി പറയാന്‍ ചെന്നതാണ് ജാമ്യക്കാരനായ വേണുപ്പണിക്കര്‍.
പരാതിയെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ മാഷ് ചോദിച്ചു.
''ആട്ടെ, ഇനി എത്ര രൂപയാണ് അടയ്ക്കാനുള്ളത് ?''.
''എണ്ണായിരം.''
ഇതുകേട്ടതും ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് വേണുവിന്റെ കൈ പിടിച്ചുകുലുക്കിക്കൊണ്ട് മാഷ് പറഞ്ഞു:
''ഭാഗ്യവാന്‍. ഒറ്റയടിക്ക് രൂപ നല്പത്തീരായിരമല്ലേ ലാഭം കിട്ടീരിക്കണത്. അതും ആരോരുമറിയാതെ. നീ നോക്കിക്കൊ, ഭാവിയില്‍ ഗിരീഷ് പുത്തഞ്ചേരി 'അറിയാതേ, അറിയാതേ' എന്ന പാട്ടെഴുതുന്നത് നിന്റെ കാര്യമോര്‍ത്തിട്ടായിരിക്കും.''
''മാഷ് പറഞ്ഞത് എനിക്ക് മനസ്സിലായില്ല.''
''ഏടോ പണിക്കരേ, ഞാന്‍ അവന് അമ്പതിനായിരത്തിന്റെ ജാമ്യം നിന്നിട്ട് അവന്‍ ഒരു ചില്ലിക്കാശടച്ചില്ല. അപ്പൊ തനിയ്‌ക്കെത്രയാ ലാഭം?'' !!!

Monday, November 8, 2010

ശ്രീകുമാറിനെക്കൊണ്ടുള്ള ഉപയോഗങ്ങള്‍

പല ഉപയോഗങ്ങളുമുണ്ട് ശ്രീകുമാറിനെക്കൊണ്ട്.
എമ്പതുകളില്‍ ജോസേട്ടനുണ്ടായ ഒരുപയോഗത്തെപ്പറ്റി പറയാം.
അന്നു രാവിലെ അസോസിയേഷന്‍ ഹാളിലിരുന്ന് പിറ്റേന്നത്തെ ജെനറല്‍ബോഡിയില്‍ അവതരിപ്പിക്കാനുള്ള പ്രമേയത്തിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കുകയായിരുന്നു ശ്രീകുമാര്‍.
പെട്ടെന്നാണ് ജോസേട്ടന്‍ ഓടിക്കിതച്ചുവരുന്നത്.
വന്നയുടന്‍ ജോസേട്ടന്‍ ശ്രീകുമാറിനോട് പറഞ്ഞു:
-ഡാ, ഇന്നും അവന്‍ എന്നെ പറ്റിച്ചു. നീ എന്റെ കൂടെ ഒന്നു വരണം. കൊറേ നാളായി അവന്‍ എന്നെയിട്ട് കളിപ്പിക്കാന്‍ തൊടങ്ങീട്ട്. നടന്നുനടന്ന് എന്റെ കാല് തേഞ്ഞു. അവനെ അങ്ങനെ വിട്ടാ പറ്റ്ല്ല്യ. നീ എടപെട്ടാലേ ഈ പ്രശ്‌നം അവസാനിയ്ക്കൂ.
-എന്താ ജോസേട്ടാ പ്രശ്‌നം?
-അതേയ്. ഒരുത്തന്റട്ത്ത് ഒരു പേന്റ് തയിക്കാന്‍ കൊട്ത്ത്ട്ട് മാസം നാലായി. എപ്പൊ ചെല്ലു മ്പ്ലും ഓരോ ലൊഡ്ക്ക് ന്യായം പറഞ്ഞ് എന്നെ തിരിച്ച് വിടാ
-അല്ല ജോസേട്ടാ, അതിനിപ്പൊ ഞാന്‍ വന്നട്ട് എന്ത് ചെയ്യാനാ?
-നീ ഒന്നും ചെയ്യണ്ട. എന്റെ കൂടെ വന്ന് നാല് ഡയലോഗ് കാച്ച്യാ മതി. ചെലപ്പൊ അതിന്റെ ആവശ്യോം വര് ല്ല്യ. നിന്നെ കാണുമ്പൊ തന്നെ അവന്‍ മൂത്രൊഴിക്കും!
-അതല്ല ജോസേട്ടാ, എനിക്ക് ഇത് ഇന്നുതന്നെ എഴുതിത്തീര്‍ക്കാനുള്ളതാ
അതൊന്നും പറയേണ്ടെന്നും പറഞ്ഞ് പിടിച്ച പിടിയാലെ ജോസേട്ടന്‍ ശ്രീകുമാറിനേയും കൊണ്ട് ചെമ്പൂക്കാവിലെ എതോ ഊടുവഴിയിലുള്ള ആ ടെയ്‌ലറിങ് ഷോപ്പിലെത്തി.
ടെയ്‌ലറെ കണ്ടതും ജോസേട്ടന്‍ ശ്രീകുമാറിന് കണ്ണുകൊണ്ട് നിര്‍ദ്ദേശം കൊടുത്തു: ചോദിയ്ക്ക്
ശ്രീകുമാര്‍ ചോദിച്ചു: അതേയ്, നിങ്ങളെന്താ ജോസേട്ടന്റെ പേന്റ് തയ്ച്ചുകൊടുക്കാത്തത്? നാലഞ്ച് മാസമായില്ലേ തന്നിട്ട്?
അന്നേരം തികഞ്ഞ ഭവ്യതയോടെ അയാള്‍ പറഞ്ഞു: സാര്‍, അത് പിന്നെ നാലഞ്ച് മാസമായെന്നത് ശെരിയാണ്. ഓരോ ദിവസവും ഇദ്ദേഹം വരുമ്പൊ ഞാന്‍ അതിന്റെ കാരണം പറഞ്ഞുകൊടുക്കാറുണ്ട്.
ജോസേട്ടന്‍ പറഞ്ഞ ലൊഡുക്ക് ന്യായമായിരിക്കും- ശ്രീകുമാര്‍ മനസ്സിലോര്‍ത്തു. പിന്നെ മുഖത്ത് തെല്ലൊരു ഗൗരവഭാവം വരുത്തിക്കൊണ്ട് പറഞ്ഞു; അതൊന്നും ഇനി പറയണ്ട. സാധനം ഉടന്‍ കൊടുക്കണം.
-സാര്‍ അങ്ങനെ പറയരുത്. എന്റെ ബുദ്ധിമുട്ട്കൂടി സാറൊന്നു കേള്‍ക്കണം.
-പറഞ്ഞല്ലൊ ഞാന്‍. അതൊന്നും കേള്‍ക്കണ്ട. ഇന്നു വൈകീട്ട് 5 മണിക്ക് ജോസേട്ടന് പേന്റ് കൊടുക്കണം. അല്ലെങ്കില്‍ വിവരമറിയും. ഓര്‍ത്തോളൂ, ഞങ്ങളുടേത് ഒരു ഭരണഘടനാ സ്ഥാപനമാണ്....
ആ ഒടുവിലത്തെ വാചകത്തില്‍ ടെയ്‌ലര്‍ വീണു...
പിറ്റേന്ന് പുതിയ പേന്റുമിട്ടോണ്ടാണ് ജോസേട്ടന്‍ ആപ്പീസില്‍ വന്നത്!
തയ്‌പ്പൊക്കെ നന്നായിരുന്നു- ഒരു കാലിന് മറ്റേ കാലിനേക്കാള്‍ ഒന്നരയിഞ്ച് ഇറക്കം കുറവായിരുന്നൂന്ന് മാത്രം!
അത് പിന്നെ അങ്ങനെയല്ലേ പറ്റൂ; ഒരാള്‍ക്ക് ഒരു പേന്റ് തയിക്കാന്‍ മിനിമം ഇത്ര തുണി വേണമെന്നുണ്ടല്ലൊ !!!
UNUSED CAR

-ബിആര്‍ അറിഞ്ഞായിരുന്നോ?
-എന്തര് കണ്ണാ?
-നമ്മടെ വേണ്വേട്ടന്‍ വണ്ടി വില്‍ക്കാന്‍ പോണ്.
-അതെന്ത്? ആക്രിക്കാരന്‍ പയ്യന്റെ ശല്യം സഹിക്കവയ്യാതായോ?
-അതുകൊണ്ടല്ല. പുതിയ വണ്ടി വാങ്ങാനാണ്.
-ഞാന്‍ മറന്നുപോയി. പഴയ വണ്ടി ഏതു മോഡലായിരുന്നു?
-എയ്റ്റിത്രീ മോഡല്‍.
-എത്രയാണ് വെല പറയണത്?
-എമ്പത്തിമുവ്വായിരം.
-അത് കിട്ടിയതുതന്നെ.
-കിട്ടിക്കൂടായ്കയില്ലാട്ടോ.
-കാരണം?
-വേണ്വേട്ടന്‍ വാങ്ങ്യേപ്പിന്നെ അത് അധികം ഓടിയിട്ടില്ല. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഏറിയാല്‍ നാലോ അഞ്ചോ കിലോമീറ്റര്‍ വീതം ഓടിയിട്ടുണ്ടാവും. അത്ര മാത്രം.
-അതെന്താ ഓട്ടം തീരെ കൊറഞ്ഞുപോണത്?
-കൊള്ളാം. സ്റ്റാര്‍ട്ടായി കിട്ടീട്ട് വേണ്ടേ ഓടിക്കാന്‍ !!!

ശുഭസ്യ ശീഘ്രം


മകന്റെ കല്യാണം പെട്ടെന്നു നടത്തണമെന്നും അല്ലെങ്കില്‍ അത് നീണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും ജ്യോത്സ്യന്‍ പറഞ്ഞപ്പോള്‍ ആദ്യമൊന്നു ഞെട്ടിപ്പോയി രാജഗോപാലന്‍.
പക്ഷേ ഭാഗ്യം എന്നും രാജഗോപാലന്റെ പക്ഷത്തായിരുന്നു.
അധികം അന്വേഷിച്ചലയാതെ തന്നെ മകന് നല്ലൊരു കല്യാണക്കാര്യം ഒത്തുവന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാരോട് രാജഗോപാലന് ഒരൊറ്റ ഡിമാന്റേയുണ്ടായിരുന്നുള്ളൂ: കല്യാണം പെട്ടെന്നു നടത്തണം. പെട്ടെന്നെന്നുവെച്ചാല്‍ എത്രയും പെട്ടെന്ന്.
ഭാഗ്യവശാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും അത് സമ്മതമായിരുന്നു.
പിറ്റേ ഞായറാഴ്ച തന്നെ വിവാഹനിശ്ചയം നടത്താനും തീരുമാനമായി.

നാട്ടുകാരും വീട്ടുകാരും കൂട്ടുകാരുമായി ഒരു കല്യാണത്തിനുള്ള ആള്‍ക്കൂട്ടമുണ്ടായിരുന്നു നിശ്ചയത്തിന്.
ശുഭമുഹൂര്‍ത്തത്തില്‍ തന്നെ മോതിരംമാറ്റം നടന്നു.
അപ്പോഴാണ് പൊടുന്നനെ അത് സംഭവിച്ചത്.
വധുവിന്റെ വീട്ടുകാരെ വിളിച്ചുനിര്‍ത്തി രാജഗോപ്പാലന്‍ ഉറക്കെ പറയുകയാണ്: ''അപ്പൊ നമുക്കിത് ഒരു രണ്ടുമാസത്തേയ്ക്ക് നീട്ടിവെക്കയല്ലേ?''
കേട്ടവരെല്ലാം സ്റ്റണ്ടായിപ്പോയെന്നു പറയേണ്ടതില്ലല്ലൊ.
പക്ഷേ ആ സ്റ്റണ്ട് രണ്ടുമിനിറ്റുനേരത്തേക്കേയുണ്ടായിരുന്നുള്ളു.
തൊട്ടുപിന്നാലെ വന്നു ഷൈലട്ടീച്ചറുടെ വിശദീകരണം:
'' ചേട്ടന്‍ ശീലംകൊണ്ട് അറിയാതെ പറഞ്ഞുപോയതാണ്,ട്ടോ.
കോടതീല് കേസ് നീട്ടിവെപ്പിക്കലാണല്ലൊ ഇപ്പോഴത്തെ പണി '' !!!

Sunday, November 7, 2010

....and for lunch thereafter!

Ko-XmRvP-en- lmfnem-bncp¶p- IeymWw-.

Bfp-Isf--s¡ണ്ട് \n-dªp-I-hnªv h-gnsªm-gp-Ip-I-bm-bncp¶p- hn-imeam-b- lmÄ. `m-Ky-h-im lmfnsâ- Cu-im\-tImWnem-bn- Hscm-gnª- I-tkc- In-«n- _n-B-dn\v. A-Xnencp¶p- Np-äpsam¶p- It®m-Sn-¨-t¸m-tg-¡pw- ImÀUn ]-dª- ap-lqÀ¯am-bn-. ]ns¶- FÃmw- s]-s«¶m-bncp¶p-. aw-Keyw- X´p-hn Xp-S§n-b- kw-`-hw- I\ym-Zm\w- Icn-jvam-bnse-¯m³ G-Xm\pw- an\n-«p-Itf- F-Sp-¯pÅp-. FÃmw- ip-`w-. ip-`-ky- io-{Lw- F¶mWsÃm-.

C\n-?

Xnc-t¡-dp¶-Xn\pap¼v DuWvI-gn-¡- Xs¶-. F¶n-«m-hmw- h-[q-hc·mÀ¡v A-`n-hm-Zy§fÀ¸n-¡Â.

ap-Ifne-s¯- \ne-bnemWv DuWv. _n-BÀ sasÃ- ]p-d-¯p-I-S¶p-. A-t¸m-tg-¡pw- ]-t£-- ]p-d-¯v `-à-P\§fp-sS- \o­- Iyq- t^mw- sN-bvXp-I-gnªncp¶p-. A¶-]q-Àt®-izcn-bp-sS- \-S- Xp-d-¡m³ A-£acm-bn- Im-¯p\n¡p-I-bmWv A-hÀ. hÀ¡nMvtU- B-b-Xp-sIm­ണ്ട് ]-Xn-hp-t]mse- B-¸o-knse- B-_me-hr-²w- P\§fpമുണ്ട് Iyq-hnÂ. _n-B-dns\- kw-_Ôn-¨n-S-t¯mfw- Cu- Im-¯p\nev¸v hÃm-s¯mcp- in-£-bmWv. ]-t£- A\p-`-hnക്കാ-sX- XcanÃsÃm-.

ap-Ifnte-¡p-t]m-Ip¶- N-hn-«p-]-Sn-¡v sXm-«p-Xm-sg- Npacpw-Nmcn- _n-BÀ Iyq-hnem-bn-. F-{X- t\cw- A§s\- \ns¶¶-dn-bnÃ-. _n-B-dn\v hÃm-sX- t_m-d-Sn-¨p-Xp-S§n-. At¶camWv A-¨p-X³Ip-«n-bp-sS - t\-Xr-Xz-¯n B-¸o-knse- a-sämcp kw-Lw-- _n-B-dnsâ- sXm-«p-]n¶nem-bn- Øm\w- ]n-Sn-¨-Xv. ]ns¶- Atacn-¡³ sXcsª-Sp-¸m-bn-, H-_m-a-bm-bn-, H-kma-bm-bn-, lnecn-t¨-¨n-bm-bn-, ¢ntâ-«\m-bn-, aWn-¨\m-bn-, a-d-tUmW-bm-bn-, em-hven\m-bn-, tIcf- em-{Sn-bm-bn-, am-[ya§fp-sS- sN-ä-¯c§fm-bn-, ^nenw- s^-Ìn-hem-bn-, s]-t{SmÄhne-bm-bn-, B-tKmf-km¼-¯n-Iamµyam-bn- A§s\-b§s\- t\cw- t]m-b-X-dnªnÃ-.

H-Sp-hn \-S- Xp-d¶-t¸mÄ A-£cmÀ°-¯n A-I-t¯-s¡mcp- ae-shÅ-¸m-¨nem-bncp¶p-.

H-ഴു¡nÂs]-«v \-«w-Xncnªp-t]m-b- _n-B-dn\v ko-äv In-«n-b-Xpw- A-¨pX-³Ip-«o--S-Sp-¯v.

l´- `m-Kyw- P\m\mw-!

A-¨p-X³Ip-«n-bn Hcp- A¼n-kman- Iq-Sn-bpണ്ടെ­¶v _n-B-dn\v a\-Ênem-b-Xv A¶mWv. Imftâ-bpw- Hmetâ-bpw- A-hn-bentâ-bpw- D-t¸cn-bp-tS-bpw- ]pfn-tÈcn-bp-tS-bpw- ]m-b-k-¯ntâ--bpw- a-äpw- ta-·-Ifpw- Ip-ä§fpw- hn-hcn-¨p-sIm­ണ്ടുÅ- B- sse-hv tjm- A]mcw- Xs¶-bm-bncp¶p-.

A§s\- hn-imeam-bn- DuWp-I-gn-¨p-sIm­ncn-¡pt¼m-gmWv A-¨p-X³Ip-«n\m-bÀ¡v Hcp- hnfn- h¶-Xv! A-Y-hm- A-¨p-X³Ip-«o-sS- sam-ss_ i-Ðn-¨-Xv.

Hmsâ- I-gp-¯n ]n-Sn-¨v Hcp- sR-¡p-sIm-Sp-¯n-«v A-¨p-X³Ip-«n- Im-tXmÀ¯p-. ]ns¶- ]-dªp-:

--"sicn-, Rm\n-s¸m- hcmw--'-

tNm-Zycq-t]W- t\m-¡n-b- _n-B-dnt\m-Sv A-¨p-X³ Ip-«n- ]-d-ªp-:-"A-Xym-h-iyam-bn- Hcn-Sw- hsc- t]mWw-. Rm³ DuWv \nÀ¯vm-Wvt«m--"

[r-Xn-bn ssI- I-gp-Ims\-gpt¶-ä- A-¨p-X³Ip-«n- രണ്ടടി \-S¶-ti-jw s]-s«¶v- Xncn-¨p-h¶v _n-B-dnsâ- sNhn-bn kz-Imcyam-bn- tNm-Zn-¨p-:-" Rm³ A-hcv h¶-s¸m- Iq-sS-bn§v h¶-Xm-. ImÀsUm¶pw- t\m-¡m³ t\cw- In-«oÃy--. C-XmcvsS--bm-bncp¶p- IeymWw-?- -'-!!!

CHURCH JOKES (4)

(അഭിവന്ദ്യ ബിഷപ്പ് മാര്‍ അപ്രേം തിരുമേനി ഇംഗ്ലീഷിലെഴുതിയ ചില പള്ളിത്തമാശകളുടെ സര്‍വ്വതന്ത്രസ്വതന്ത്ര വിവര്‍ത്തനം)

ദാഹജലം

സുദീര്‍ഘമായൊരിടവേളക്കുശേഷം തന്റെ സ്വന്തം നാട്ടിലെ ചിരകാലസുഹൃത്തായ ഗീവര്‍ഗ്ഗീസിനെ സന്ദര്‍ശിക്കാനെത്തിയതാണ് ആ വികാരിയച്ചന്‍. ചെന്നപ്പോള്‍ പക്ഷേ ഗീവര്‍ഗ്ഗീസ് അവിടെയില്ലായിരുന്നു. അച്ചനെ ഉപചരിച്ചിരുത്തിയ ശേഷം ഗീവര്‍ഗ്ഗീസിന്റെ സഹധര്‍മ്മിണി മേരിക്കുട്ടി ചോദിച്ചു:
-അച്ചോ, കാപ്പിയെടുക്കട്ടെ?
-വേണ്ട. ഞാന്‍ കാപ്പി കുടിക്കാറില്ല.
-ചായയായാലോ?
-വേണ്ട. ഞാനിന്ന് രണ്ട് ചായ കുടിച്ചതാണ്.
-ഇത്തിരി വൈനായാലോ?
-നോ, താങ്ക്‌സ്.
-എന്നാല്‍ ഞാന്‍ അല്പം വിസ്‌കിയും സോഡയുമെടുക്കാം.
-വേണ്ട മേരിക്കുട്ടീ. സോഡ വേണ്ട!


വാനിഷിങ് മോബ്

അക്രമാസക്തരായ ഇടവകാംഗങ്ങളെ പിരിച്ചുവിടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പോലീസിന് കഴിഞ്ഞില്ല. ഇനി ജലപീരങ്കി മാത്രമേ ബാക്കിയുള്ളു. അത് പ്രയോഗിക്കുന്നതിനുമുമ്പ് അച്ചനെയൊന്നു കണ്ടുകളയാമെന്നുവിചാരിച്ച് അവര്‍ പള്ളിക്കകത്തേക്ക് ചെന്നു. അച്ചനുമായി അര മണിക്കൂര്‍ ചര്‍ച്ച നടത്തിയ ശേഷം പുറത്തുവന്ന പോലീസ് ഒരനൗണ്‍സ്‌മെന്റ് നടത്തി. അതു കേട്ടതും തങ്ങളുടെ കൊടി, കുട, വടി, വസ്ത്രം, ചെരുപ്പ് ഇത്യാദികളുപേക്ഷിച്ച് ഇടവകക്കാര്‍ ജീവനും കൊണ്ട് പാഞ്ഞു!
അനൗണ്‍സ്‌മെന്റ് ഇതായിരുന്നു:' സഭാംഗങ്ങളുടെ ശ്രദ്ധയ്ക്ക്. ദയവുചെയ്ത് എല്ലാവരും സംയമനം പാലിക്കുക. അഭിവന്ദ്യനായ വികാരിയച്ചന്‍ 5 മിനിറ്റിനകം ഇവിടെയെത്തി നിങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതായിരിക്കും!''


യുറീക്കാ!


ബിഷപ്പുമായി പ്രതിമാസ കൂടിക്കാഴ്ചക്കെത്തിയതാണ് ആ വികാരിയച്ചന്‍. സംഭാഷണത്തിനിടയില്‍ തന്റെ ഇടവകയില്‍ ജന്മനാ അന്ധനായ ഒരാളുണ്ടെന്നും അയാള്‍ക്ക് ഒരോരുത്തരുടേയും മുഖത്ത് തൊട്ടുനോക്കി ആളെ തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും അച്ചന്‍ പറഞ്ഞപ്പോള്‍ ബിഷപ്പിന് അത് വിശ്വസിക്കാനായില്ല. അങ്ങനെയുണ്ടെങ്കില്‍ അതൊന്ന് പരീക്ഷിച്ചുകളയാമെന്നുതന്നെ അദ്ദേഹം തീരുമാനിച്ചു. പിറ്റേ ദിവസം ബിഷപ്പ് അച്ചനേയും കപ്യാരേയും കൂട്ടി അന്ധന്റെ അടുത്തെത്തി. ബിഷപ്പിന്റെ ആജ്ഞപ്രകാരം വാങ്ങിയ ഒരു മുട്ടനാടിനേയും കൊണ്ടാണ് അവരവിടെ ചെന്നത്.
കപ്യാരുടെ മുഖം തൊട്ടുനോക്കിയ അന്ധന്‍ പറഞ്ഞു: ഇത് നമ്മുടെ ഔസേപ്പേട്ടനാണ്.
പിന്നെ അച്ചന്റെ മുഖത്തുതൊട്ടുനോക്കിയശേഷം അയാള്‍ പറഞ്ഞു: ഇത് നമ്മുടെ വികാരിയച്ചനാണ്.
താന്‍ പറഞ്ഞത് ശരിയായിവന്നില്ലേ എന്ന അര്‍ത്ഥത്തില്‍ അച്ചന്‍ ബിഷപ്പിനെ നോക്കി. പിന്നെ അത് ബിഷപ്പിനോട് ഒന്ന് പരീക്ഷിച്ചുനോക്കാനപേക്ഷിച്ചു. അന്നേരം ബുദ്ധിമാനായ ബിഷപ്പ് കൂടെ കൊണ്ടുവന്ന മുട്ടനാടിനെ അന്ധന്റെ അടുത്തേക്ക് നീക്കിനിര്‍ത്തി അതാരാണെന്ന് ചോദിച്ചു.
അന്ധന്‍ മുട്ടനാടിന്റെ മുഖത്ത് ഒന്ന് സ്പര്‍ശിച്ചു. പിന്നെ മെല്ലെ അതിന്റെ ഊശാന്‍താടിയില്‍ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു:' സംശയല്ല്യ. ഇത് നമ്മുടെ ബിഷപ്പ് തന്നെ!''

Saturday, November 6, 2010

CHURCH JOKES (3)

(അഭിവന്ദ്യ ബിഷപ്പ് മാര്‍ അപ്രേം തിരുമേനി ഇംഗ്ലീഷിലെഴുതിയ ചില പള്ളിത്തമാശകളുടെ സര്‍വ്വതന്ത്രസ്വതന്ത്ര വിവര്‍ത്തനം)

അതേ ആള്‍ക്കൂട്ടം!

പക്ഷികളെ വലിയ ഇഷ്ടമായിരുന്നു പാറയിലച്ചന്. എവിടെനിന്നെങ്കിലും ഒരു സംസാരിക്കുന്ന തത്തയെ സംഘടിപ്പിക്കണമെന്ന് അച്ചന്‍ കപ്യാരോട് പരഞ്ഞിരുന്നു. ഏറെ നാളത്തെ അന്വേഷണത്തിനൊടുവില്‍ കപ്യാര്‍ അത്തരമൊരെണ്ണത്തിനെ കണ്ടെത്തി. നഗരത്തില്‍ ബാര്‍ നടത്തുന്ന ഒരാളായിരുന്നു തത്തയുടെ ഉടമസ്ഥന്‍. അയാള്‍ പറഞ്ഞ വില കൊടുത്ത് കപ്യാര്‍ അതിനെ വാങ്ങി.
തത്തയെ വാങ്ങിയ ശേഷമുള്ള ആദ്യത്തെ സണ്‍ഡേ സര്‍വീസ് നടക്കുകയായിരുന്നു. അച്ചന്‍ പ്രസംഗിക്കുന്നതും പ്രാര്‍ഥന ചൊല്ലുന്നതും മറ്റും തത്ത ഭക്ത്യാദരപൂര്‍വം കേട്ടുകൊണ്ടിരുന്നു. ചടങ്ങുകളെല്ലാം അവസാനിച്ചപ്പോള്‍ അത് പറഞ്ഞു:' പാട്ടുകളൊക്കെ വേറെയാണ്. ചടങ്ങുകളും വ്യത്യസ്തമാണ്...പക്ഷേ പങ്കെടുക്കാന്‍ വന്ന ആളുകള്‍ക്കൊരു മാറ്റവുമില്ല.The same old crowd!!!” !!''
***

വിജ്ഞാനത്തിന്റെ ഉറവിടം

ഗ്രാമപ്രദേശത്തെ പള്ളിയില്‍ പുതുതായി ചാര്‍ജെടുത്ത ആ അച്ചന് തന്റെ പ്രഭാഷണങ്ങള്‍ ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും വെളിച്ചം വീശുന്നവയാകണമെന്ന് നിര്‍ബ്ബന്ധമായിരുന്നു.
വിവിധ തരത്തിലുള്ള പാപങ്ങളെപ്പറ്റിയായിരുന്നു അന്നത്തെ പ്രഭാഷണം. ഒരോ പാപത്തെപ്പറ്റി പറയുമ്പോഴും അതിന്റെ അത്യന്തം സൂക്ഷ്മമായ വിശദാംശങ്ങള്‍ വരെ നല്കിയിരുന്നു അദ്ദേഹം.
പ്രഭാഷണത്തിനുശേഷം യൂത്ത്കമ്മറ്റിയുടെ വനിതാസെക്രട്ടറിയോട് അച്ചന്‍ ചോദിച്ചു: എങ്ങനെയുണ്ടായിരുന്നു ശോശാമ്മേ എന്റെ പ്രസംഗം?
അന്നേരം ശോശാമ്മ പറഞ്ഞു: അത് വളരെ വിജ്ഞാനപ്രദമായിരുന്നച്ചോ. സത്യം പറഞ്ഞാല്‍ എന്താണ് പാപം എന്നതിനെപ്പറ്റി ഇടവകക്കാര്‍ക്ക് യാതൊന്നും അറിയുമായിരുന്നില്ല, അച്ചനിവിടെ വരുന്നതുവരെ!
******

അന്ത്യ'ക്യൂ'ദാശ

ബിഷപ്പിനോട് കലഹിക്കുന്നതിന്റെ പേരില്‍ പലവട്ടം ശിക്ഷിക്കപ്പെട്ട ആ യുവപുരോഹിതനോട് ഒരു ദിവസം ബിഷപ്പ് പറഞ്ഞു: എനിക്കറിയാം തോമസ്, എന്റെ ശവപ്പെട്ടിയില്‍ കാര്‍ക്കിച്ച് തുപ്പാന്‍ വേണ്ടി നിങ്ങള്‍ കാത്തിരിക്കയാണെന്ന്...
തെല്ലുനേരം ചിന്തിച്ചിരുന്ന ശേഷം തോമാച്ചന്‍ പറഞ്ഞു: ഇല്ല പിതാവേ, ഞാനങ്ങനെ ചെയ്യില്ല.
-എന്തേ ഇപ്പോള്‍ ഈ മാനസാന്തരത്തിന് കാരണം?
-അതിനുവേണ്ടിയുള്ള ക്യൂവിന് ഭയങ്കര നീളമായിരിക്കും!
******

CHURCH JOKES (2)


(അഭിവന്ദ്യ ബിഷപ്പ് മാര്‍ അപ്രേം തിരുമേനി ഇംഗ്ലീഷിലെഴുതിയ ചില പള്ളിത്തമാശകളുടെ സര്‍വ്വതന്ത്രസ്വതന്ത്ര വിവര്‍ത്തനം)

അള മുട്ടിയാല്‍...

അള മുട്ടിയാല്‍ മൂര്‍ഖന്‍ പാമ്പും കടിക്കുമെന്നാണല്ലൊ. (ആണല്ലൊ അല്ലേ). അതുപോലെ ദേഷ്യം വന്നാല്‍ ബിഷപ്പും ചീത്ത പറയും. ഇടയലേനം വഴി നിരന്തരം ഉദ്‌ബോധിപ്പിച്ചിട്ടും പള്ളിയില്‍ പ്രാര്‍ഥനക്കെത്തുന്നവരുടെ എണ്ണം ദിനം പ്രതി കുറഞ്ഞുകുറഞ്ഞുവരുന്നതില്‍ ഉത്കണ്ഠാകുലനായിരുന്നു ബിഷപ്പ്. ഒരു ദിവസം പ്രാര്‍ഥനാസമയത്ത് പള്ളിയില്‍ സര്‍പ്രൈസ് വിസിറ്റിനുവന്ന അദ്ദേഹം കണ്ടത് വിരലിലെണ്ണാവുന്ന കുഞ്ഞാടുകളെയാണ്. ദേഷ്യം കൊണ്ട് ചുവന്നുപോയ ബിഷപ്പ് ആരോടെന്നില്ലാതെ പിറുപിറുത്തു:“ It seems that people come to church only on the occasions of matching, hatching and despatching!”.
***
പരിശുദ്ധാത്മാവ്

മാമോദീസ മുക്കുന്ന സമയത്ത് പരിശുദ്ധാത്മാവ് ഒരു പ്രാവിന്റെ രൂപത്തില്‍ സ്വഗ്ഗത്തില്‍നിന്നിറങ്ങിവന്ന് കുഞ്ഞുങ്ങളെ അനുഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം. വിശ്വാസികളുടെ വിശ്വാസം വിശ്വത്തോളം വളരട്ടെയെന്നു കരുതി ഓരോ മാമോദീസാ ചടങ്ങിലും പരിശുദ്ധാത്മാവിനെപ്പറ്റി പറയുന്ന ഭാഗം വരുമ്പോള്‍ പള്ളിയുടെ മേല്‍ക്കൂരയിലുള്ള കൂട്ടില്‍നിന്ന് ഓരോ പ്രാവിനെ തുറന്നുവിടാന്‍ തന്റെ വേലക്കാരനെ ചട്ടം കെട്ടിയിരുനു മാന്തോപ്പിലച്ചന്‍. ഒരു ദിവസം പരിശുദ്ധാത്മാവിന്റെ ഭാഗം മൂന്നുതവണ വായിച്ചിട്ടും പ്രാവിനെ കണ്ടില്ല. അച്ചന്‍ അവിശ്വാസത്തോടെ മേലോട്ടു നോക്കി. അന്നേരം മേല്‍ക്കൂരയില്‍നിന്ന് ഇന്ദ്രന്‍സിനെപ്പോലെ കഴുത്തുനീട്ടി തല പുറത്തേക്കിട്ട് വേലക്കാരന്‍ വിളിച്ചുപറഞ്ഞു:' അച്ചോ, അച്ചന്റെ പരിശുദ്ധാത്മാവിനെ പൂച്ച പിടിച്ചൂന്നാ തോന്നണേ!''.
***
രസച്ചരടില്‍ പിടിച്ച്പിടിച്ച്....

പള്ളിയില്‍ അച്ചന്റെ പ്രസംഗം പൊടിപൊടിക്കുകയാണ്. പൂഴിയിട്ടാല്‍ താഴെ വീഴാത്തത്ര പുരുഷാരമുണ്ട്. സൂചി വീണാല്‍ കേള്‍ക്കാത്തത്ര നിശ്ശബ്ദതയും! ഒരാള്‍പോലും ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കുന്നില്ല. കുറേനേരം കഴിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തിലൊരാള്‍ എഴുന്നേറ്റ് വേച്ച് വേച്ച് പുറത്തേക്കുപോയി. അന്നേരം അയാളുടെ അടുത്തിരുന്നിരുന്ന സ്ത്രീയോട് അച്ചന്‍ വിളിച്ചുചോദിച്ചു:'അന്തപ്പനെന്തേ എഴുന്നേറ്റുപോയത്?''.
അപ്പോള്‍ തെല്ലൊരു പരുങ്ങലോടെ അവര്‍ പറഞ്ഞു:'ക്ഷമിക്കണമച്ചോ. ഉറക്കത്തിലെഴുന്നേറ്റ് നടക്കുന്നത് അതിയാന് പണ്ടേയുള്ള ശീലമാണ്!''.
***

Friday, November 5, 2010

ആതിത്ഥ്യകലാനിധി

അങ്ങനെയിരിക്കെയാണ് ബിആറിന് ശിവദാസ് സാറിനെ കാണേണ്ടതായിട്ടുള്ളതായിട്ടുള്ളതായ ഒരു കാര്യമുണ്ടായത്. സാറിനെ എപ്പോള്‍ എവിടെ വെച്ച് കാണാമെന്നറിയാന്‍ വേണുപ്പണിക്കരോട് ചോദിച്ചാല്‍ മതിയല്ലൊ. അവരുതമ്മിലുള്ള ഇരിപ്പുവശം അതാണല്ലൊ.
പണിക്കരെ തേടിപ്പിടിച്ച് ബിആര്‍ ചോദിച്ചു:
-വേണു ശിവദാസ് സാറിനെ കാണാറുണ്ടോ?
-ഈയിടെയായി അങ്ങനെ കാണാറില്ല. വളരെ നാളുകള്‍ക്ക് ശേഷം പൂരത്തിന്റെ തലേന്നൊന്നു കണ്ടു.
-എന്ത്? അടയും ചക്കരയും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ഇത്ര വലിയ ഗ്യാപ്പോ? എന്‍ ഗുയെന്‍ ഗ്യാപ്?
-വിസ്മയമടക്കിവെച്ചുകൊണ്ട് ബിആര്‍ ചോദിച്ചു:
-എന്തെല്ലാമാണ് സാറിന്റെ വിശേഷങ്ങള്‍?
-അതിന് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചില്ല.
-ക്യോം?
-അത്തരമൊരു സന്ദര്‍ഭമായിരുന്നു അത്.
-എന്താ വേണൂ ഇപ്പറയണത്? വേണുവെന്നുവെച്ചാല്‍ ജീവനാണ് സാറിന്. എന്നിട്ട് സാറിനെ കണ്ടിട്ട് സംസാരിച്ചില്ലെന്നോ? അസംഭവ്യം! അസംഭവ്യം! ആശ്രമ മൃഗോയം. ന:ഹന്തവ്യ, ന:ഹന്തവ്യ!
-കൊള്ളാം. ആശ്രമ മൃഗോയം. ന:ഹന്തവ്യ, ന:ഹന്തവ്യ! എന്നു പറഞ്ഞാല്‍ ഇത് ആശ്രമ മൃഗമാണ് ഇതിനെ ചാപ്‌സാക്കരുത് ചാപ്‌സാക്കരുത് എന്നല്ലേ അര്‍ത്ഥം?
-അതെ
-അതും ഇതും ത മമില്‍ എന്തു ബന്ധം?
-കാഡയും കാടമുട്ടയും തമ്മിലുള്ള ബന്ധം തന്നെ
-ച്ചാല്‍?
-വെറും പ്രാസബന്ധം
-അസംബന്ധമെന്നല്ലാതെന്തു പറയാന്‍?
-അതെന്തെങ്കിലുമാവട്ടെ. വേണു കാര്യം പറയൂ.
-അതേയ്. ഞാന്‍ സാറിനെ കാണുമ്പൊ സാറിന്റെ വലതുകൈയില്‍ വല്ല്യോരു പൊതിയുണ്ടായിരുന്നു.
-മൊട്ടപ്പൊരിയാവും
-അല്ല. ഒരു മൂന്നു കിലോയെങ്കിലും തൂക്കം കാണുമായിരുന്നു പൊതിയ്ക്ക്.
-അതെങ്ങനെ മനസ്സിലായി?
-പൊതീടെ പിടുത്തോം സാറിന്റെ നടത്തോം കണ്ടിട്ട്
-ശെരി. എങ്കില്‍ ആ പിടുത്തനടത്താദികള്‍ വിവരിയ്ക്ക
-വലതുകൈയുടെ മുട്ട് മടക്കി കൈപ്പത്തി ഷോള്‍ഡര്‍ ലെവലില്‍ മലര്‍ത്തിപ്പിടിച്ച് അതിലാണ് പൊതി വെച്ചിരുന്നത്. നല്ല വെയ്റ്റില്ലെങ്കില്‍ പൊതി അങ്ങനെ പിടിക്കേണ്ട കാര്യമില്ലല്ലൊ
-ബഹാദൂര്‍ സിങ്ങ് ഷോട്ട്പുട്ടെറിയാന്‍ ഗുണ്ട് പിടിക്കുന്ന പോലെ അല്ലേ?
-എഗ്‌സാക്റ്റ്‌ലി
-ശെരി. ഇനി നടത്തത്തിന്റെ കാര്യം പറയൂ.
-ഇന്‍ ദ് ടിപ്പിക്കല്‍ പിപിഎസ് സ്റ്റൈല്‍
-ച്ചാല്‍?
-ഇടതുകൈയിലെ തള്ളവിരലിനും ചൂണ്ടുവിരലിനുമിടയില്‍ ഡബ്ള്‍ വേഷ്ടിയുടെ തുമ്പ് ഉയര്‍ത്തിപ്പിടിച്ച് നീണ്ടുനിവര്‍ന്നങ്ങനെ......മന്തമന്തം...
-ഓക്കെ.ഓക്കെ. സാറ് മുണ്ടിന്റെ കോന്തല പിടിച്ചോട്ടെ. ഭാരവും ചുമന്നോട്ടെ. പക്ഷേ ഇതൊക്കെ സാറിനെ കാണുമ്പോള്‍ മിണ്ടാതിരിക്കാനുള്ള കാരണമാകുന്നതെങ്ങനെ? അതാണെനിക്ക് മനസ്സിലാവാത്തത്.
-മനസ്സിലാക്കിത്തരാം. സാറ് പിടിച്ചിരിക്കുന്ന പൊതിയ്ക്കകത്ത് മുന്തിരിയാണെന്ന് ഒറ്റ നോട്ടത്തില്‍ എനിയ്ക്ക് മനസ്സിലായി. അത് സൂപ്പര്‍ പുളിയനായിരിക്കുമെന്നും എനിയ്ക്ക് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ.
-കാരണം?
-പൂരത്തിന്റെ തലേന്നാളാണെന്നോര്‍ക്കണം. വീട്ടില്‍ ധാരാളം വിരുന്നുകാരുണ്ടാവും. കൂടുതലും ടീച്ചറുടെ വകയില്‍ പെട്ടവരായിരിക്കും. മുമ്പ് ഇത്തരമൊരു സന്ദര്‍ഭത്തില്‍ സാറ് പറഞ്ഞ ഒരു വാചകം എന്റെ ഓര്‍മ്മയില്‍ ഓടിയെത്തി: 'കൂര്‍ക്കഞ്ചേരി പൂയമാണ്, തൃശൂര് പൂരമാണ് പെരുമ്പടപ്പ് ജാറമാണ് എന്നൊക്കെ പറഞ്ഞ് സകല അമ്മായീടെ മക്കളും കേറി വന്നോളും. ഇവര്‍ക്കൊക്കെ പൊരിച്ച കോഴീം ചപ്പാത്തീം ഒണ്ടാക്കിക്കൊടുക്കാന്‍ എന്നേക്കൊണ്ടാകുകേല.ഞാന്‍ കൊറച്ച് മുന്തിരിയങ്ങ് വാങ്ങി. ശക്തന്‍ തമ്പുരാന്‍ വക മാര്‍ക്കറ്റില്‍ ഒരുന്തുവണ്ടിക്കാരന്‍ കച്ചവടമവസാനിപ്പിക്കാന്‍ നേരം ബാക്കിവന്നത് മൊത്തവെലയ്ക്ക് തന്നതാണ്. പുളിയനെങ്കില്‍ പുളിയന്‍. വേണേല്‍ തിന്നേച്ചും പോട്ടെ. ഹല്ല പിന്നെ'. പ്രസ്തുത വാചകം ഓര്‍ത്തതും ഞാന്‍ എന്നോടു പറഞ്ഞു: ഇപ്പൊ സാറിനെ ഹെഡ് ചെയ്യാന്‍ പോയാല്‍ ആപത്താണ്. സാറ് വീട്ടിലേക്ക് വിളിക്കും- 'എടോ വേണൂ, ഞാനൊരു സ്‌പെഷ്യല്‍ സാധനം വാങ്ങീട്ട്ണ്ട്. പൂരമൊക്കെയല്ലേ. നമുക്കൊന്നു കൂടിയേച്ചും പോകാം'. അഞ്ചാറ് കൊല്ലം മുമ്പ് 'പഞ്ച്ഗുസ്തി' നടത്തി ഒണക്കച്ചെറുനാരങ്ങയുടെ പുളിഞ്ചാറ് പിഴിഞ്ഞുതരാന്‍വേണ്ടി വീട്ടിലേക്ക് ക്ഷണിച്ചപ്പോഴും സാറ് പറഞ്ഞത് ഏതാണ്ട് ഇതേ വാചകമായിരുന്നു. അന്ന് പക്ഷേ കുറ്റം എന്റേതായിരുന്നു. കാരണം, സാറിനെപ്പോലൊരു ശ്രീനാരായണീയന്‍ 'സ്‌പെഷല്‍ സാധനം' എന്നു പറഞ്ഞപ്പോള്‍ അത് 'കുപ്പി'യായിരിക്കുമെന്ന് ഞാന്‍ തെറ്റിദ്ധരിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ തലപുകഞ്ഞാലോചിച്ചു. സാറ് വീട്ടിലേക്ക് വിളിച്ചാല്‍ പോകാതിരിക്കാന്‍ പറ്റ്ല്ല്യ. പോയാലോ. സാറെനിക്ക് കൈയിലിരിക്കുന്ന 'സ്‌പെഷ്യല്‍ സാധനം' തരും. അത് കഴിച്ചാല്‍ കോര്‍ട്ടറ്റാച്ച്‌മെന്റ് കഴിച്ച് കിട്ടുന്ന ശമ്പളകാശ് മുഴുവന്‍ ഡോക്ടര്‍ക്ക് കൊടുക്കേണ്ടിവരും.
ഇനി അഥവാ അത് കഴിക്കാഞ്ഞാലോ. സാറ് കരയും.
എന്തിനാണ് സാറിനെ വെറുതേ കരയിക്കുന്നത്.
സാറിനെ കാണാതെ ഞാനങ്ങ് മുങ്ങി !

Thursday, November 4, 2010

CHURCH JOKES (1)

(അഭിവന്ദ്യ ബിഷപ്പ് മാര്‍ അപ്രേം തിരുമേനി ഇംഗ്ലീഷിലെഴുതിയ ചില പള്ളിത്തമാശകളുടെ സര്‍വ്വതന്ത്രസ്വതന്ത്ര വിവര്‍ത്തനം)

വീതം വെപ്പ്

' കളത്തിങ്കലച്ചോ, ഞായറാഴ്ചകളിലെ പള്ളിപ്രസംഗത്തിന് കിട്ടുന്ന കളക് ഷന്‍ അച്ചനെങ്ങനെയാണ് വീതം വെയ്ക്കാറ്?''
' അതു പിന്നെ വളരേയധികം ചിന്തിച്ച ശേഷമാണ് ഞാനൊരു മാര്‍ഗ്ഗം കണ്ടുപിടിച്ചത്. അള്‍ത്താരയിലൊരു മേശയുണ്ടല്ലൊ. നീളത്തിലൊരു വടി വെച്ച് അതിന്റെ പ്രതലം കൃത്യം രണ്ടായി പകുക്കും. പിന്നെ മേശയ്ക്കടുത്തുവന്നുനിന്ന് പണസഞ്ചിയുടെ കെട്ടഴിച്ച് മേലോട്ടെറിയും. വടിയുടെ അപ്പുറത്ത് വീഴുന്ന പണമെല്ലാം ദൈവത്തിന് കൊടുക്കും. ഇപ്പുറത്ത് വീഴുന്നത് ഞാനെടുക്കും!''
'കൊളത്തിങ്കലച്ചനോ?''
'ഏതാണ്ട് കളത്തിങ്കലച്ചന്‍ ചെയ്തതുപോലെ തന്നെ. നീളത്തില്‍ എന്നതിനുപകരം വടി വട്ടത്തില്‍ വെച്ചാണ് മേശ പകുക്കാറെന്നു മാത്രം. വടിയുടെ വലതുവശത്ത് വീഴുന്നതൊക്കെ ദൈവത്തിന്. ഇടതുവശത്തു വീഴുന്നത് എനിക്കും!''
' ആട്ടെ. തൊഴുത്തിങ്കലച്ചന്‍ എന്താണ് ചെയ്യാറ്?''
' ഞാന്‍ ആദ്യം ആ മേശയെടുത്തങ്ങ് മാറ്റും. പിന്നെ കര്‍ത്താവിന്റെ തിരുനാമത്തില്‍ പണമെല്ലാം കൂടി മേലോട്ടെറിയും. അതില്‍ മേലോട്ട് പോകുന്നതെല്ലാം ദൈവത്തിന് കൊടുക്കും. കീഴോട്ട് വീഴുന്നതു മാത്രം ഞാനെടുക്കും!''
***
ബിഷപ്പ് സ്വര്‍ഗ്ഗത്തില്‍

ശത്രുക്കളോട് പോരാടി വീരചരമമടഞ്ഞ ആ ആര്‍മി ക്യാപ്റ്റന്‍ എന്തെന്ത് മോഹനപ്രതീക്ഷകളോടെയാണെന്നോ സ്വര്‍ഗ്ഗവാതിക്കല്‍ എത്തിയത്. പക്ഷേ ഗബ്രിയേല്‍ മാലാഖ പുള്ളിക്കാരനെ മൈന്‍ഡ് ചെയ്തതേയില്ല. അല്പം കഴിഞ്ഞ് ഭൂമിയില്‍നിന്ന് ഒരു ബിഷപ്പ് വന്നപ്പോഴാകട്ടെ അവിടെ ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. ആനയും അമ്പാരിയുമായി വരവേല്പ്, കലാമണ്ഡലം കൃഷ്ണന്‍ നായരുടെ കഥകളി, കല്യാണിക്കുട്ടിയമ്മയുടെ മോഹിനിയാട്ടം, കമുകറ പുരുഷോത്തമന്റെ ഗാനമേള, ഏജീസ് ഓഫീസ് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെ തമ്പാച്ചി കണ്ണളേപ്പന്‍ നാടകം എന്നുവേണ്ട ഇല്ലാത്തതൊന്നുമില്ല. ഈ അനീതിയെ, പക്ഷപാതപരമായ ഈ പെരുമാറ്റത്തെ ചോദ്യം ചെയ്യാതിരിക്കാനായില്ല ക്യാപ്റ്റന്. അന്നേരം ഗബ്രിയേല്‍ മാലാഖ പറഞ്ഞു:' കൂള്‍ ഡൗണ്‍ ക്യാപ്റ്റന്‍. താങ്കളെപ്പോലുള്ളവര്‍ നൂറുകണക്കിന് വരാറുണ്ടിവിടെ. പക്ഷേ ഒരു ബിഷപ്പ് ആദ്യമായിട്ടാണ്!!!''.
***
നന്മയുടെ നിറകുടം

പണക്കാരനായ മുഴുക്കുടിയന്റെ ശവസംസ്‌ക്കാരശുശ്രൂഷയ്‌ക്കെത്തിയതാണ് ബിഷപ്പ്. നിര്‍ഭാഗ്യവശാല്‍ അപ്പോഴേക്കും ശവപ്പെട്ടിയുടെ അടപ്പിട്ടുകഴിഞ്ഞിരുന്നു. പക്ഷേ ബിഷപ്പിനതൊരു പ്രശ്‌നമായിരുന്നില്ല. അദ്ദേഹം ചരമപ്രസംഗം തുടങ്ങി. പരേതന്റെ അപദാനങ്ങളെ വാനോളം വാഴ് ത്തി. ലോകത്തിലെ സകല നന്മകളുടേയും ഉടല്‍രൂപമാണ് ആ പെട്ടിക്കുള്ളില്‍ കിടക്കുന്നതെന്ന് വെച്ചുകാച്ചി.പുകഴ് ത്തിപ്പുകഴ് ത്തി ഇനിയും പുകഴ് ത്താന്‍ വാക്കുകള്‍ കിട്ടാതെ ബിഷപ്പ് നിന്നു കുഴങ്ങുമ്പോള്‍ അതുവരെ ശവപ്പെട്ടിയുടെ അടുത്തിരുന്ന് വലിയവായിലേ കരയുകയായിരുന്ന മറിയാമ്മച്ചേടത്തിക്കൊരു സംശയം. അവര്‍ കരച്ചിലടക്കി അരികിലിരുന്ന മകനെ വിളിച്ച് സ്വകാര്യമായി പറഞ്ഞു:
' നീ ആ അടപ്പൊന്ന് തൊറന്ന് നോക്ക്യേരാ. അതീക്കെടക്കണത് നിന്റപ്പന്‍ തന്നെയാണോ?''.
***

Saturday, October 30, 2010

ഉത്തരവാദിത്വം

ഉച്ചയ്ക്ക് ബിആര്‍ അസോസിയേഷന്‍ഹാളില്‍ ചെല്ലുമ്പോള്‍ കസേരയില്‍ ചംമ്രംപടിഞ്ഞിരുന്ന് അഗാധമായി എന്തോ ചിന്തിക്കുകയായിരുന്നു എന്‍ബി.
ഇത്രമാത്രം ചിന്തിക്കാനെന്തിരിക്കുന്നു എന്നു ചോദിച്ചപ്പോള്‍ എന്‍ബി പറഞ്ഞു:
-ആളുകള്‍ ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ പെരുമാറാന്‍ തൊടങ്ങ്യാ നമ്മുടെ പ്രസ്ഥാനത്തിന്റെ ഗതിയെന്താവുമെന്ന് ചിന്തിച്ചുപോയതാണ്.
-അതിനുമാത്രം ഇപ്പോള്‍ എന്താണുണ്ടായത്?
-ഞാന്‍ ഇന്നലെ മൂന്നാളുകളെ ഓരോ കാര്യം ചെയ്യാന്‍ ഏല്പിച്ചിരുന്നു. ഒരാള്‍ പോലും ഒന്നും ചെയ്തില്ല.
-ഓഹോ. അങ്ങനെയുണ്ടായോ? ആരെല്ലാമാണവര്‍?
-കണ്ണന്‍, ലക്ഷ്മണന്‍, ശശികുമാര്‍.
-കണ്ണനെ എന്താണേല്പിച്ചിരുന്നത്?
-എന്റെ വീടുപണി നടക്കാണല്ലൊ. ഇന്നലെ രാവിലെ ആ ചൊമരൊക്കെ ഒന്നു നനച്ചുകൊടുക്കാന്‍ പറഞ്ഞിരുന്നു.
-എന്നിട്ട് കണ്ണന്‍ അത് ചെയ്തില്ലേ?
-എവടേ.
-ലക്ഷ്മണനോട് എന്താണ് പറഞ്ഞിരുന്നത്?
-ഇന്നലെ രാവിലെ ഓഫീസില്‍ പോരുന്നതിനുമുമ്പ് പണിക്കാര്‍ക്ക് നാളേയ്ക്കുള്ള കൂലി കൊടുക്കാനാണ് ലക്ഷ്മണനെ ഏല്പിച്ചിരുന്നത്?
-നാളേയ്ക്കുള്ള കൂലി ഇന്ന് കൊടുക്ക്വേ?
-അതെ. സാധാരണ ഞാന്‍ അന്നന്നത്തെ കൂലി അന്നന്ന് രാവിലെ കൊടുക്ക്വാണ് പതിവ്. ഇന്നലെ എനിയ്ക്കവടെ പോവാന്‍ പറ്റ്ല്ല്യായിരുന്നു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.
-ലക്ഷ്മണനും വാക്ക് പാലിച്ചില്ലെന്നാണോ?
-അതെ.
-ശശിയ്ക്ക് എന്ത് ഉത്തരവാദിത്വമാണ് കൊടുത്തിരുന്നത്?
-അതൊരു നിസ്സാര കാര്യമായിരുന്നു. ഇന്നലെ വീട്പണി ഇന്‍സ്‌പെക്റ്റ് ചെയ്യാന്‍ ആപ്പീസര്‍ വരുംന്ന് പറഞ്ഞിരുന്നു. ഒരു ടാക്‌സി വിളിച്ച് അങ്ങോരെകൂട്ടിക്കൊണ്ടുവന്ന് കാണിച്ചുകൊടുക്കാനാണ് ശശിയെ ഏല്പിച്ച്ത്. അതും നടന്നില്ല.
-കൊള്ളാം. നല്ല പസ്റ്റ് കക്ഷികള്‍. ആട്ടെ. ഇതൊക്കെ അവരെ ഏല്പിച്ചതെന്തിനാ? തിരുമേനിയ്‌ക്കെന്തായിരുന്നു തക്കക്കേട്?
-എനിയ്ക്ക് മിനിഞ്ഞാന്ന്‌വൈകീട്ട് വളരെ അത്യാവശ്യമായി ഇരിഞ്ഞാലക്കുട വരെ ഒന്നു പോകണമായിരുന്നു.
-എന്തായിരുന്നു കാര്യം?
-കളി.
-കളിയോ?
-അതെ. കഥകളി.
-എവിടെ?
-ഉണ്ണായിവാര്യര്‍ സ്മാരകനിലയത്തില്‍.
-ഉവ്വ്വോ. എന്തായിരുന്നു കളി?
-കിര്‍മ്മീരവധം.
-ആരായിരുന്നു കത്തി?
-വി.എന്‍.കൃഷ്ണന്‍കുട്ടിനായര്.....
ഇത്രയും പറഞ്ഞ് ജനലയ്ക്കല്‍ ചെന്ന് നീട്ടിയൊന്ന് തുപ്പി എന്‍ബി എവിടേയ്‌ക്കോ പാഞ്ഞുപോയി.......
അല്പം കഴിഞ്ഞ് ശശി അവിടെ വന്നപ്പോള്‍ ബിആര്‍ ചോദിച്ചു:
-നിങ്ങള്‍മൂന്നുപേരോട് മൂന്നുകാര്യങ്ങള്‍പറഞ്ഞിട്ട് മൂന്നാളും ഒന്നുപോലും ചെയ്തില്ലെന്നാണ് എന്‍ബി പറയുന്നത്. എന്താ ശശി അങ്ങനെ?
-മിനിഞ്ഞാന്നല്ലേ?
-അതെ.
-ശെരിയാണ്. മിനിഞ്ഞാന്ന് ഞങ്ങള്‍ മൂന്നുപേരും ഇവിടിരിക്കുമ്പോള്‍ പുള്ളിക്കാരന്‍ വന്നിട്ട് തുപ്പല്‍കോളാമ്പിപോലത്തെ വായ തൊണ്ണൂറ്ഡിഗ്രി മോളിലേക്ക്പിടിച്ച് കൊളകൊളാന്ന് എന്തൊക്കെയോ പറഞ്ഞിട്ടുപോയി.
ആര്‍ക്കും ഒന്നും മനസ്സിലായില്ല. പിന്നെങ്ങനാ?
******

Sunday, October 24, 2010

മറക്കില്ല നാം (4)

എന്‍ബിയുടെ വീടിന്റെ തറപണി കഴിഞ്ഞവാറെ ആയത് നിരീക്ഷിക്കാനും
അനുഗ്രഹങ്ങള്‍ ചൊരിയാനും വേണ്ടി നാട്ടില്‍നിന്നും രണ്ടമ്മാവന്മാര്‍ വന്നതും എന്‍ബി അവരെ പൂര്‍ണ്ണകുംഭത്തോടെ സ്വീകരിച്ചുപചരിച്ചതും പിന്നെ സ്വന്തം 800 മാരുതികാറില്‍ കേറ്റി സൈറ്റിലേക്ക് കൊണ്ടുപോയതും നിരീക്ഷണമെല്ലാം കഴിഞ്ഞ് തിരിച്ചുപോരാന്‍നേരം വണ്ടി റിവേഴ്‌സെടുത്തപ്പോള്‍ പിന്‍ഭാഗം അവിടെ വീടുപണിയ്ക്ക് കൊണ്ടിട്ടിരുന്ന വല്ല്യോരു കരിങ്കല്ലില്‍ 'ഠേ' എന്നിടിച്ചതും ശബ്ദം കേട്ട എന്‍ബി പുറകിലിരിക്കയായിരുന്ന മാമന്മാരോട് 'എന്താ ഒരു ശബ്ദം കേട്ടേ, വല്ലോടേം മുട്ട്യോ'ന്നു ചോദിച്ചതും അന്നേരം മാമന്മാര്‍ പുറകിലേക്കൊന്നു തിരിഞ്ഞുനോക്കാന്‍ പോലും മെനക്കെടാതെ മുന്നോട്ടൊന്നാഞ്ഞിരുന്നുകൊണ്ട് തനി നമ്പൂരി ആക്‌സെന്റില്‍ 'മുട്ടീന്നാ തോന്നണേ, ട്ട്വോ' എന്നും പറഞ്ഞ് പിന്നിലേക്ക് ചാരിക്കിടന്നതും നമ്മള്‍ എങ്ങനെ മറക്കാനാണ്......

Monday, October 18, 2010

പരിഹാരമാര്‍ഗ്ഗം

മിസിസ് ബിആര്‍ തമാശ പറയുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?
ഇല്ലെന്നുറപ്പാണ്.
അപ്പോള്‍പിന്നെ ഇപ്പറഞ്ഞതെന്താണെന്നാണ് ബിആറിന്റെ ചോദ്യം.

കടമ്മനിട്ടയുടെ പൂച്ചയാണിന്നെന്റെ ദു:ഖം എന്ന കവിത വായിച്ചിട്ടുണ്ടാവുമല്ലൊ.
ബിആറിന് മന:പാഠമാണ് ആ കവിത. കാരണം അത്രയ്ക്കുണ്ട് വീട്ടില്‍ പൂച്ചശല്യം.
(സ്വന്തമായി ഒറ്റ പൂച്ചപോലുമില്ല. എല്ലാം നാട്ടുകാരുടേതാണ്. ഈ ലോകത്ത് ഏറ്റവും കൂടുതല്‍ പൂച്ചകളുള്ളത് ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗറിലാണത്രേ!)
ബിആറിന്റെ സ്‌കൂട്ടറാണ് അവരുടെ മെയിന്‍ ടാര്‍ഗെറ്റ്.
പൂച്ചകളുടെ സൂത്രിക്കലില്‍നിന്നും കാഷ്ഠിയ്ക്കലില്‍നിന്നും സ്‌കൂട്ടറിനെ രക്ഷിക്കാന്‍ ബിആര്‍ എന്നും വൈകീട്ട് അതിനെ ഒരു പോളിത്തീന്‍ കവര്‍ കൊണ്ട് മൂടി പ്ലാസ്റ്റിക് കയര്‍കൊണ്ട് വരിഞ്ഞുകെട്ടിവെക്കും.
പിന്നെ കവറിനുമുകളില്‍ കമ്പും മുഴയുമുള്ള എന്തെങ്കിലും സാധനം കയറ്റിവെക്കും.
പക്ഷേ നേരം വെളുക്കുമ്പോഴേക്കും അവറ്റകള്‍ അതിനുള്ളില്‍ എവിടെയെങ്കിലും ഒരു ഗ്യാപ്പ് കണ്ടെത്തി കാര്യം സാധിച്ചിരിക്കും!
ചുരുക്കം പറഞ്ഞാല്‍ എന്നും രാവിലെ മാര്‍ജാരാദികളുടെ മലമൂത്രാദികള്‍ കോരിമാറ്റലാണ് ബിആറിന്റെ മെയിന്‍ പണി!

കഴിഞ്ഞാഴ്ച ഒരു ദിവസം അതിരാവിലെ അപ്രതീക്ഷിതമായി വന്നുപെട്ട ചില ഏടാകൂടങ്ങള്‍ കാരണം ബിആറിന് മേല്‍പറഞ്ഞ മെയിന്‍പണിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.
സമയം 9 മണിയായി.
കത്തിച്ചുവിട്ടാലേ ഒമ്പതരയ്ക്കുമുമ്പ് ആപ്പീസിലെത്തൂ.
വണ്ടി സ്റ്റാര്‍ട്ടാക്കാന്‍ നേരമാണ് ബിആര്‍ ആ കാഴ്ച കാണുന്നത്.
പോളിത്തീന്‍കവറിനുമുകളില്‍ ഏതോ വൃത്തികെട്ട പൂച്ച വൃത്തിയായി അപ്പിയിട്ട് വെച്ചിരിക്കുന്നു!
ബിആറിന് ഇത്രയ്‌ക്കേ സങ്കടം വന്നുള്ളൂന്ന് ല്ല്യ.
സങ്കടവും ദേഷ്യവും അടക്കാന്‍ വയ്യാതെ ബിആര്‍ ലോകത്തിലെ മാര്‍ജ്ജാരവര്‍ഗ്ഗത്തെ ഒന്നടങ്കം ശപിച്ചു.
എന്നിട്ടും അരിശം തീരാതെ ഇനി എന്തൊരുവഴിവേണ്ടൂ എന്നാലോചിച്ച് തലയ്ക്ക് കൈയും കൊടുത്തിരിക്കുമ്പോള്‍ ശ്രീമതി അടുത്തുവന്ന് മെല്ലെ പറഞ്ഞു:
-അതേയ്, ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാവരും ആദ്യം ചെയ്യാറുള്ളത് ചെയ്തുനോക്കാമായിരുന്നില്ലേ.
-എന്താന്നുവെച്ചാല്‍ തെളിച്ചുപറ.
-ശ്രീകുമാറിനോടൊന്നു പറഞ്ഞുനോക്കായിരുന്നില്ലേ

ഉള്ളിന്റെ ഉള്ളില്‍ നിന്നും തികട്ടിവന്ന ചിരി കടിച്ചമര്‍ത്തിനിര്‍ത്തി കൃത്രിമകോപം നടിച്ച് ബിആര്‍ പറഞ്ഞു:
-ഉവ്വ. ശ്രീകുമാറിനോട് പറയാന്‍ കണ്ട ഒരു കാര്യം! സ്‌കൂട്ടറില്‍ പൂച്ച കാഷ്ഠിക്കുന്നതിന് ശ്രീകുമാര്‍ എന്തു ചെയ്യാനാണ്?

അന്നേരം തലചൊറിഞ്ഞുകൊണ്ട് ശ്രീമതി പറയുകയാണ്:
-അല്ലാ, പാര്‍ട്ടി ലെവലില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റ്വോന്നറിയാലോ...!!!

Saturday, October 2, 2010

മറക്കില്ല നാം (3)

അഞ്ചരയ്ക്ക് ആപ്പീസ് വിട്ടയുടന്‍ ആന്റണ്‍ വില്‍ഫ്രഡ് പതിവുപോലെ പുത്തന്‍പള്ളിയില്‍ പോയി മുട്ടിപ്പായി പ്രാര്‍ത്ഥിച്ചതും പിന്നെ എത്രയും വേഗം മാള കുണ്ടോളിക്കടവ് വഴി പോകുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ്സ് പിടിക്കാന്‍ ബസ്സ്റ്റാന്റിലേക്ക് ആഞ്ഞുനടന്നതും ആ നടത്തത്തിനിടയില്‍ ഒരു തട്ടുകടയുടെ പിന്നില്‍നിന്ന് ഒരാള്‍ കൈകൊട്ടിവിളിച്ചതും കാര്യം തിരക്കിയ ആന്റണോട് അയാള്‍ ഷെയറ് വേണോ എന്നു ചോദിച്ചതും അന്നേരം ആന്റണ്‍ തനിക്ക് ഷെയര്‍ ബിസിനെസ്സില്‍ താല്പര്യമില്ലെന്നു പറഞ്ഞൊഴിഞ്ഞതും അപ്പോള്‍ അയാള്‍ ഇയാള്‍ ഏത് വടമക്കാരനാണാവോ എന്നും പറഞ്ഞ് ചുണ്ടുകോട്ടി പരിഹസിച്ചതും പിറ്റേന്ന് സെക്ഷനില്‍ വന്ന് ആന്റണ്‍ ഇക്കാര്യം വിസ്തരിച്ചപ്പോള്‍ അത് ഷെയര്‍ ബിസിനെസ്സൊന്നുമല്ലെന്നും അയാള്‍ നിങ്ങളെ നിപ്പനടിക്കാന്‍ ക്ഷണിച്ചതായിരിക്കുമെന്നും പറഞ്ഞ് സുരേഷ് മേനോന്‍ പൊട്ടിച്ചിരിച്ചതും നിപ്പന്റെ അര്‍ത്ഥമറിയാതെ ആന്റണ്‍ വില്‍ഫ്രഡ് അന്തംവിട്ട് കുന്തം വിഴുങ്ങിനിന്നതും അന്നേരം നിപ്പനെന്നാല്‍ നിന്നനില്പില്‍ കുപ്പി ഷെയറ് ചെയ്ത് കാലിയാക്കുന്ന കലാപരിപാടിയാണെന്നു മേനോന്‍ പറഞ്ഞുമനസ്സിലാക്കിക്കൊടുത്തതും നമ്മള്‍ എങ്ങനെ മറക്കാനാണ്..........

Sunday, September 26, 2010

മറക്കില്ല നാം (2)

പി എല്‍ ജോയിയും ജോസഫ് ആന്റണിയും വി ഷഷിധരനും വരടിയം മുരളിയും കൂടി (അങ്ങനെ രണ്ട് നസ്രാണികള്‍ക്ക് രണ്ട് ജന്തുക്കള്‍ എന്ന റേഷ്യോയില്‍) ഉത്തരേന്ത്യന്‍ പര്യടനത്തിനു പോയതും അതിന്റെ ഭാഗമായി ഒരു കൊച്ചുവെളുപ്പാന്‍കാലത്ത് ചണ്ഡീഗഢില്‍ കാലുകുത്തിയതും മോന്ത്യാവണേനുമുമ്പ് അവിടന്ന് ചത്തീസ്ഗഢിലേയ്ക്ക് തിരിക്കേണ്ടതുകൊണ്ട് റൂമൊന്നുമെടുക്കേണ്ടെന്നു തീരുമാനിച്ചതും എന്നാല്‍ വെളിക്കിരിക്കാനുള്ള വിളി വന്നപ്പോള്‍ പകല്‍ സമയത്തേക്കു മാത്രമായി ആദായവിലയ്ക്ക് ഒരു മുറി കിട്ടുമോന്നു നോക്കാമെന്ന് തീരുമാനം മാറ്റിയതും അന്നേരം അത് ആര് എങ്ങനെ ചോദിച്ചുഫലിപ്പിക്കുമെന്ന പ്രശ്‌നം പൊന്തിവന്നതും അപ്പോള്‍ ജോസഫ് ആന്റണി അഞ്ചാറ് മാസം ഡല്‍ഹിയില്‍ താമസിച്ചിട്ടുള്ള തനിക്ക് ഹിന്ദി ഫൂല്‍ ഫൂല്‍ പോലെ വഴങ്ങുമെന്നും റൂം ചോദിക്കേണ്ട കാര്യം താന്‍തന്നെ കൈകാര്യം ചെയ്‌തോളാമെന്നും പറഞ്ഞ് മറ്റുള്ളവരെ സമാധാനിപ്പിച്ചതും പിന്നെ പുള്ളിക്കാരന്‍ ആരും കേള്‍ക്കാതെ കുറേ നേരം നഹാനേകേലിയെ നഹാനേകേലിയെ എന്ന് ഉരുവിട്ടോണ്ടുനടന്നതും പിന്നെ ഏറ്റവും അടുത്തുകണ്ട ലോഡ്ജില്‍ കയറി റിസപ്ഷനില്‍ ഇരിക്കയായിരുന്ന സര്‍ദാര്‍ജിയോട് ക്യാ ഹം ചാര്‍ ലോഗോം കൊ നാച്‌നേകേലിയെ ഏക് കംരാ മിലേഗാ എന്ന് ശുദ്ധഹിന്ദുസ്ഥാനിയില്‍ ഷഡ്ജവും സംഗതിയും ഒന്നും ചോര്‍ന്നുപോകാതെ ചോദിച്ചതും ഒരു നിമിഷം അമ്പരന്നുനിന്നുപോയ സര്‍ദാര്‍ജി തൊട്ടടുത്ത നിമിഷം അരേ ഉല്ലൂ കാ പട്ടേ എന്നും പറഞ്ഞ് ഒരു മുണ്ടന്‍ വടിയെടുത്ത് നാല്‍വര്‍ സംഘത്തെ തുരത്തിയോടിച്ചതും നമ്മള്‍ എങ്ങനെ മറക്കാനാണ് !!!

Thursday, September 23, 2010

Highly inflammable & Explosive

ന്യൂഡല്‍ഹിയില്‍ നടന്ന വെടിവെപ്പിന്റേയും സ്‌ഫോടനത്തിന്റേയും വാര്‍ത്ത വായിച്ചപ്പോള്‍ അനുബന്ധമായി കണ്ണന്‍ പറഞ്ഞതാണ്:

പത്തുപന്ത്രണ്ട് കൊല്ലങ്ങള്‍ക്കുമുമ്പാണ് സംഭവം.
സിആര്‍ ബാബുവും കുടുംബവും മദ്രാസിനു പോകാന്‍ വേണ്ടി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയാണ്.
അന്നേരം മൈക്കിലൂടെ ഒരനൗണ്‍സ്‌മെന്റ് കേള്‍ക്കുന്നു:
“ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. പെട്ടെന്ന് തീ പിടിക്കുന്നതോ പൊട്ടിത്തെറിക്കുന്നതോ ആയ സാധനങ്ങളുമായി
( ഹൈലിഇന്‍ഫ്‌ളെയ്മബ്ള്‍ ആന്‍ഡ് എക്‌സ്‌പ്ലോസീവ് മെറ്റീരിയല്‍സ്) ട്രെയിനില്‍ യാത്ര ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. ”
ഇതു കേട്ടതും സിആര്‍ബിയുടെ 5 വയസ്സുകാരി മകള്‍ മമ്മിയെ കെട്ടിപ്പിടിച്ച് ഒറ്റ കരച്ചിലാണ്.
കാരണമന്വേഷിച്ചപ്പോള്‍ ഏങ്ങലടിച്ചുകൊണ്ട് അവള്‍ പറയുകയാണ്:
“ പപ്പയെ കൊണ്ടുപോകാതെ നമ്മള്‍ എങ്ങനെ പോകും മമ്മീ? ” !!!

Sunday, September 19, 2010

വാക്കുമ്പുറത്ത്

വാടാനപ്പിള്ളീന്നു വരുന്ന തടിച്ച പ്രഭാകരന്‍ കെട്ടുപ്രായം കഴിഞ്ഞ് പുരനിറഞ്ഞ്‌നില്‍ക്കുന്ന കാലഘട്ടത്തിങ്കലാണ് കഥ നടക്കുന്നത്.
അന്ന് ബിആര്‍ ആപ്പീസിലെത്തിയപ്പോള്‍ പതിവില്ലാത്തവിധം അല്പം വൈകിപ്പോയി.
ലിഫ്റ്റിനു കാത്തുനില്‍ക്കാതെ ഒതുക്കുകള്‍ ഓടിക്കയറുമ്പോള്‍ അതാ ഫസ്റ്റ് ഫ്‌ളോറില്‍
പി എഫ് വിങ്ങിനുമുമ്പിലായി ഒരാള്‍ക്കൂട്ടം!
പ്രഭാകരന്‍ അല്പം അകലെമാറി പ്രായം ചെന്ന ഒരപരിചിതനുമായി സംസാരിച്ചോണ്ടു നില്‍ക്കുന്നു.
അവരെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആള്‍ക്കൂട്ടം എന്തൊക്കെയോ കുശുകുശുക്കുന്നു!
ആരോ ഒരാള്‍ പറഞ്ഞു:
-എന്നാലും നമ്മുടെ പ്രഭാകരന്‍ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല.
- പ്രഭാകരന്‍ എന്തു ചെയ്‌തെന്നാണ്?
ബിആര്‍ ചോദിച്ചു.
-ശ്ശ്....മിണ്ടല്ലേ...ശ്രദ്ധിക്കൂ

ബിആര്‍ ചെവി വട്ടം പിടിച്ചു.
അന്നേരം അപരിചിതന്‍ പ്രഭാകരന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ച് ഇടറുന്ന കണ്ഠത്തോടെ പറയുകയാണ്:
-സര്‍, ഞാന്‍ വേണമെങ്കില്‍ സാറിന്റെ കാല് പിടിക്കാം. സാറെനിക്ക് വാക്കു തരണം. ഒരു പെണ്‍കുട്ടിയുടെ ജീവിതം സാറായിട്ട് തകര്‍ക്കരുത്.....സാറിനെക്കൊണ്ട് എങ്ങനെയെങ്കിലും സമ്മതിപ്പിക്കാമെന്നേറ്റിട്ടാണ് ഞാന്‍ വീട്ടീന്ന് വരുന്നത്....അമ്മയും മോളും ഞാന്‍ തിരിച്ചുചെല്ലുന്നതും കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കയാണ്....സാറ് വാക്കുതന്നില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ ജീവിച്ചിരിക്കില്ല...സത്യം.സത്യം.സത്യം.....

അന്നേരം ചുറ്റുമൊന്നു നോക്കി പല്ല് കടിച്ചുപിടിച്ച് തെല്ലൊരു ദേഷ്യത്തോടെ പ്രഭാകരന്‍ പറയുന്നു.
-ഒന്നു പതുക്കെപ്പറ. ഞാനായിട്ട് നിങ്ങള്‍ടെ മകള്‍ടെ ജീവിതം തകര്‍ക്കണില്ല....പക്ഷേ വാക്കുതരാനൊന്നും എന്നേക്കൊണ്ടാവില്ല. എന്നാലാവുന്നത് ഞാന്‍ ചെയ്യാം. അത്ര മാത്രം....

ബിആര്‍ ഞെട്ടിപ്പോയീന്ന് പറയേണ്ടതില്ലല്ലൊ.

പെട്ടെന്ന് കാന്റീനില്‍ ചായക്ക് ബെല്ലടിച്ചു. അതു കേട്ടതും ജനം അങ്ങോട്ടു പാഞ്ഞു.
കണ്ണീരും കൈയുമായി അപരിചിതനും നടയിറങ്ങി...
അന്നേരം പ്രഭാകരനെ ഒരു കോണിലേക്ക് മാറ്റിനിര്‍ത്തിക്കൊണ്ട് ബിആര്‍ ചോദിച്ചു:
-എന്തെല്ലാമാണ് പ്രഭാകരാ ഞാനീ കേള്‍ക്കണത്?
- എന്താ?
പടിയിറങ്ങിപ്പോകുന്ന അപരിചിതനെ ബിആര്‍ ചൂണ്ടിക്കാണിച്ചു. അപ്പോള്‍ പ്രഭാകരന്‍ പറയുകയാണ്:
-ഓ. അതോ. മറ്റന്നാള്‍ അയാള്‍ടെ മകള്‍ടെ കല്യാണനിശ്ചയാത്രേ. അന്ന് ചെറുക്കന്റെ വീട്ടുകാര്‍ക്ക് കുറച്ച് പണം കൊടുക്കാമെന്നേറ്റിട്ടുണ്ട്‌പോലും. അത് അന്നു തന്നെ കൊടുത്തില്ലെങ്കില്‍ കല്യാണം ഒഴിഞ്ഞുപോവുംത്രേ. അതുകൊണ്ട് ഇന്നല്ലെങ്കില്‍ നാളെത്തന്നെ ഞാന്‍ അയാള്‍ടെ പി എഫ് ക്ലോഷര്‍ ചെയ്തുകൊടുക്കണംത്രേ. എന്റെ വാക്കുകിട്ടിയിട്ടുവേണംത്രേ ചെറുക്കന്റെ വീട്ടുകാര്‍ക്ക് വാക്കുകൊടുക്കാന്‍...!!!

Saturday, September 18, 2010

പൂരപ്രബന്ധം

(പ്രശസ്ത ഹിന്ദി വിദ്വാന്‍ വി.ശ്രീകുമാര്‍ അസ്ത്യുത്തരസ്യാംദിശിയില്‍നിന്നിറങ്ങുന്ന ഒരു ഹിന്ദി മാസികയില്‍ എഴുതിയ 'തൃശൂര്‍ പൂരം' എന്ന പ്രബന്ധത്തെ അവലോകനം ചെയ്തുകൊണ്ട് ബി ആര്‍ നടത്തിയ മുഖ്യപ്രഭാഷണം)
ഏകലവ്യന്റെ കഥ പറഞ്ഞതുപോലെയാണ് വി.ശ്രീകുമാറിന്റെ കാര്യം. പണ്ട് അഭ്യസ്തവിദ്യയ്ക്ക് ശേഷം തൊഴിലൊന്നുമില്ലാതെ തേരാപ്പാരാ നടന്ന കാലത്ത് അമ്മാവന്റെ മകള്‍ ഹിന്ദി പഠിക്കാന്‍ പോകുമ്പോള്‍ ഒരു നേരമ്പോക്കിനുവേണ്ടി കൂടെപ്പോകാറുണ്ടായിരുന്നു എന്നതുമാത്രമാണ് ശ്രീകുമാറിന് ഹിന്ദിയുമായിട്ടുള്ള ബന്ധം. ആ മനുഷ്യന്‍ മണിമണിയായി ഹിന്ദി എഴുതുന്നതുകണ്ടാല്‍ ഏത് ഉന്നതഹിന്ദി മഹോദയനും കുമ്പിട്ടുകൂപ്പും!
അല്ലെങ്കില്‍ ‘കിത്‌നാ സുന്ദര്‍’ എന്ന മാസികയില്‍ വിദ്വാനെഴുതിയ 'തൃശൂപ്പൂരം'എന്ന പ്രബന്ധം ഒരാവര്‍ത്തി വായിച്ചുനോക്കൂ. പിന്നെ പൂരം കാണേണ്ട കാര്യമേയില്ല !
പൂരത്തിന്റെ ഉല്‍പ്പത്തിയേയും വികാസപരിണാമങ്ങളേയും അതിന്റെ ഇന്നത്തെ അവസ്ഥയേയും പറ്റി സവിസ്തരം പറയുന്നുണ്ട് ശ്രീകുമാര്‍. തൃശൂപ്പൂരത്തിനുമുമ്പ് മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ പൂരം ആറാട്ടുപുഴ പൂരമായിരുന്നത്രേ. (അതിനുമുമ്പ് മുവ്വാറ്റുപുഴയിലായിരുന്നു പൂരം!). കടുത്ത പേമാരിയും വര്‍ഷവും കാരണം (ഭാരി വര്‍ഷ് കെ കാരണ്‍) ഒരു വര്‍ഷം തൃശൂക്കാര്‍ക്ക് പൂരം കാണാന്‍ പോവാന്‍ പറ്റിയില്ല. അന്ന് ഇന്നത്തെപ്പോലെ പുഴയ്ക്ക് കുറുകെ പാലമില്ല. (പ്രാദേശിക വാദം അന്നും നിലവിലൂണ്ടായിരുന്നു. പാലം പുഴയുടെ അക്കരെ വേണമെന്ന് അക്കരെക്കാരും അതല്ല ഇക്കരെത്തന്നെ വേണമെന്ന് ഇക്കരക്കാരും വാശിയോടെ വാദിച്ചു! ഇതുകേട്ട് അലയിളക്കി ചിരിച്ചുകൊണ്ട് പുഴ അതിന്റെ വഴിക്കൊഴുകി). നിരാശരായ തൃശ്ശൂക്കാര്‍ കൂലംകുത്തിയൊഴുകുന്ന പുഴയുടെ ഓരത്തുചെന്ന് നെഞ്ചത്തടിച്ചുകരഞ്ഞു. പിന്നെ തിര്യെ വന്ന് ശക്തന്‍ തമ്പുരാനെ കണ്ട് സങ്കടമുണര്‍ത്തിച്ചു. പള്ളിക്കുറുപ്പുകൊള്ളുകയായിരുന്ന തമ്പുരാന്‍ അന്നേരത്തെ ദേഷ്യത്തിന് ആരവിടെ എന്നു വിളിച്ച് നൂറോളം നായന്മാരെ വരുത്തി വടക്കുന്നാഥക്ഷേത്രത്തിനുചുറ്റും നിന്നിരുന്ന തേക്കുമരങ്ങളെല്ലാം വെട്ടിച്ചുടാന്‍ കല്പന കൊടുത്തു. മരങ്ങളായ മരങ്ങളെല്ലാം പോയി നിരപ്പാര്‍ന്ന ആ സ്ഥലം കണ്ടപ്പോള്‍ എന്തുകൊണ്ട് അവിടെ ഒരു പൂരം നടത്തിക്കൂടാ എന്ന് തമ്പുരാന് തോന്നി. ആ തോന്നലാണത്രേ തൃശ്ശൂപ്പൂരത്തിന്റെ ഉല്പത്തിയ്ക്ക് ഹേതുവായത്.
(അന്നത്തെ ആ തേക്കിന്‍ കാടാണ് ഇന്നത്തെ ഈ തേക്കിന്‍ കാട്)
അത്ഭുതംകൊണ്ട് വിടര്‍ന്ന കണ്ണുകളോടെയല്ലേ നമുക്ക് ഇപ്പറഞ്ഞതൊക്കെ വായിക്കാന്‍ കഴിയുന്നുള്ളൂ?
പൂരോല്പത്തിപ്പര്‍വ്വത്തിനുശേഷം പ്രബന്ധകാരന്‍ നമ്മളെ നേരെ കൂട്ടിക്കൊണ്ടുപോകുന്നത് പൂരക്കാഴ്ചകളിലേയ്ക്കാണ്. ആനച്ചമയം, അത്തച്ചമയം, മഠത്തിലെ വരവ്, ഹോട്ടലിലെ ചെലവ്, കൊമ്പ്പറ്റ്, കൊഴല്‍വിളി, വില്ലിന്മേല്‍ തായമ്പക, വില്ലടിച്ചാന്‍ പാട്ട്, പഞ്ചവാദ്യം ഇലഞ്ഞിത്തറമേളം, കൊടമാറ്റം, മോതിരംമാറ്റം, ഗോവിന്ദന്‍കുട്ടിയുടെ പറയെടുപ്പ്, കുട്ടിശ്ശങ്കരന്റെ തലയെടുപ്പ്, തെക്കോട്ടിറക്കം, വലത്തോട്ട്‌കേറ്റം, സലാം പറച്ചില്‍ മുതലായ പൂരച്ചടങ്ങുകള്‍ ഒരു കണ്ണാടിയിലെന്നപോലെ ഈ പ്രബന്ധത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നു. വെറുതെയല്ലല്ലോ പണ്ടൊരു കാമുകന്‍ തന്റെ കാമുകിയെ 'പൂരങ്ങളില്‍വെച്ച് തൃശ്ശ്പ്പൂരം നീ' എന്നു വിശേഷിപ്പിച്ചത് എന്ന് നാം ഓര്‍ത്തുപോവുകയും ചെയ്യുന്നു.
പൂരത്തിനിടയില്‍ പൂട്ടുകച്ചവടം മാതിരി ഒരു അപ്രിയസത്യം കൂടി അവതരിപ്പിക്കുന്നുണ്ട് പ്രബന്ധകാരന്‍. അത് പൂരത്തിന്റെ തലേന്നാള്‍ മുതല്‍ പിറ്റേന്നാള്‍ വരെ തൃശ്ശൂക്കാര്‍ക്ക് അനുഭവപ്പെടുന്ന ബന്ധുജനശല്യത്തെപ്പറ്റിയാണ്! സകലമാന അമ്മാവന്മാരുടേയും അമ്മായിമാരുടേയും അവരുടെ മക്കളുടേയും മരുമക്കളുടേയും അയ്യരുകളിയായിരിക്കും അന്നാളുകളില്‍ തൃശ്ശൂക്കാരുടെ വീടുകളില്‍ !
ഒരൊറ്റ ദോഷമേ ഇപ്രബന്ധത്തെപ്പറ്റി ബിആറിന് പറയാനുള്ളൂ. പൂരം കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വരുത്തിയ മാറ്റങ്ങളെപ്പറ്റിയും അതില്‍ തൊഴിലാളിപ്രസ്ഥാനം വഹിച്ച പങ്കിനെപ്പറ്റിയും ശ്രീകുമാര്‍ കമാന്നൊരക്ഷരം മിണ്ടുന്നില്ല. അത് പക്ഷേ ശ്രീകുമാറിന്റെ കുറ്റമാണോ? ആണെന്നു തോന്നുന്നില്ല. കാരണം അതേപ്പറ്റി മാര്‍ക്‌സ് യാതൊന്നും പറഞ്ഞിട്ടില്ല !
(അധികമാരും കേട്ടിട്ടില്ലാത്ത ഒരു കഥ കൂടി തൃപ്രയാര്‍ പബ്ലിക്കേഷന്‍സിന്റെ ‘മാര്‍ക്‌സും മലയാളിയും’ എന്ന ഗ്രന്ഥത്തില്‍നിന്നും എടുത്തുദ്ധരിക്കുന്നുണ്ട് പ്രബന്ധകാരന്‍: ഒരിക്കല്‍ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പൂരം കാണാന്‍ വേണ്ടി മാര്‍ക്‌സും എംഗല്‍സും കൂടി ഇരിങ്ങാലക്കുടനിന്നും വി.എന്‍.കൃഷ്ണന്‍കുട്ടിനായരേയും കൂട്ടി കൂര്‍ക്കഞ്ചേരിവരെ വന്നു എന്നും അന്നേരം പൂരപ്പറമ്പില്‍ വല്ല്യോരു ‘അമിട്ടാപൊട്ടീന്നും’ ശബ്ദം കേട്ട് ഞെട്ടിപ്പോയ അവര്‍ എന്നാല്‍ കൃഷ്ണാ, ഞങ്ങളിനി അങ്ങോട്ടില്ല എന്നും പറഞ്ഞ് അടുത്ത വണ്ടിക്ക് ജര്‍മ്മനിക്ക് വിട്ടുവെന്നുമാണ് ആ കഥ !).

Thursday, September 16, 2010

വേപ്പിലക്കട്ടി

-കേട്ടോ ഹരീ, മുഖസ്തുതി പറയാണെന്ന് വിചാരിക്കരുത്. ഹരി ഇന്ന് കൊണ്ടുവന്ന വേപ്പിലക്കട്ടി
അടിപൊളിയായിരുന്നൂട്ടോ. ഞാന്‍ അസോസിയേഷന്‍ ഹാളിലിരുന്ന് അതും കൂട്ടി മുക്തകണ്ഠം
ചോറുണ്ടൂ. എന്തൊരു ടെയ്‌സ്റ്റായിരുന്നു അതിന്. ദേ ഇപ്പോഴും എന്റെ നാവില്‍
വെള്ളമൂറുകയാണ്. വിരോധമില്ലെങ്കില്‍ അതിന്റെ നിര്‍മ്മാണരഹസ്യമൊന്നു പറഞ്ഞുതരാമോ?
-ആളെ വെറുതെ വടിയാക്കാതെ എന്‍ബീ. നിങ്ങള്‍ നമ്പൂരിമാര്‍ക്കറിയാത്ത പാചകവിധിയുണ്ടോ?
-സത്യമാണ് ഞാന്‍ പറഞ്ഞത്. പല നമ്പൂരിമാരും തമ്പുരാട്ടിമാരും ഉണ്ടാക്കിയ വേപ്പിലക്കട്ടി
ഞാന്‍ കഴിച്ചിട്ടുണ്ട്. അതൊന്നും ഇതിന്റെ ഏഴയല്‍വക്കത്ത് വരില്ല. ഞാനൊന്നു ചോദിക്കട്ടെ,
ആരുണ്ടാക്കിയാലും അതിനുപയോഗിക്കുന്ന ചേരുവകള്‍ ഒന്നുതന്നെയാണല്ലൊ. പക്ഷേ ആ
ചേരുവകളുടെ സ്വാദൊന്നുമല്ലല്ലൊ ഹരി കൊണ്ടുവന്ന വേപ്പിലക്കട്ടിയ്ക്ക്? അപ്പോള്‍ തീര്‍
ച്ചയായും അത് പ്രിപ്പെയര്‍ ചെയ്യുന്നതിന്റെ പ്രത്യേകതയാവണം. ആ മെത്തേഡ് ഒന്നു
പറഞ്ഞുതരൂ, പ്ലീസ്.
-എന്തൂട്ട് മെത്തേഡ്. 'പാചകം: കലയും കൊലയും' എന്ന പുസ്തകം
റെഫറ് ചെയ്തിട്ടാണ് ബീന അതുണ്ടാക്കിയത്.
-ആ ബുക്ക് തന്നെയാണല്ലൊ ന്റെ സാവിയും ഫോളോ ചെയ്യണത്. പിന്നെ എങ്ങനെയാണ്
ടെയ്‌സ്റ്റില്‍ ഇത്രമാത്രം വ്യത്യാസം വരുന്നതെന്നാണ് മനസ്സിലാവാത്തത്. ഒരുപക്ഷേ അത്
ഓരോരുത്തരുടെ കൈപ്പുണ്യം ഹേതുവായിക്കൊണ്ടായിരിക്കും അല്ലേ?
-ആ. എന്ത് മണ്ണാങ്കട്ടയാണാവോ. എനിക്കറിഞ്ഞൂട.
***
അന്നു വൈകീട്ട് സകുടുംബം അത്താഴം കഴിക്കാനിരുന്നപ്പോള്‍ ബീന ഹരിയോട് ചോദിച്ചു:
-സഖാവ് ഇന്ന് എന്ത് പണിയാ കാണിച്ചേ?
-എന്തേ?
-ആപ്പീസില്‍ ആര്‍ക്കോ വേപ്പിലക്കട്ടി കൊടുക്കണമെന്നും പറഞ്ഞ് എടുത്തോണ്ടുപോയില്ലേ.
-ഉവ്വ്.
-അതേയ്. വേപ്പിലക്കട്ടി പൊതിഞ്ഞുവെച്ചതിന്റെ അടുത്തുതന്നെ മോന് ചോറിന്റെ കൂടെ
കൊടുത്തുവിടാന്‍ മറ്റൊരു പൊതി വെച്ചിരുന്നു. ആ പൊതിയാണ് സഖാവ്
എടുത്തോണ്ടുപോയത്.
-മൈ ഗോഡ്! അപ്പൊ ആ പൊതിയില്‍ എന്തായിരുന്നു?
-ആവോലി വറുത്തത്!!!
******

Saturday, September 11, 2010

ഗ്യാസ് പോയേനെ !

ശനിയാഴ്ച ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ഒന്ന് മയങ്ങാന്‍ കിടക്കുമ്പോഴാണ് വേണുപ്പണിക്കര്‍ക്ക് ഓര്‍മ്മവന്നത് അന്ന് ഗ്യാസ് കൊണ്ടുവരുമെന്ന്.
കിടന്നേടത്തുകിടന്നുകൊണ്ടുതന്നെ പണിക്കര്‍ പണിക്കത്ത്യാരോട് ഗ്യാസുകുറ്റിയെടുത്ത് പുറത്തുവെയ്ക്കാന്‍ പറഞ്ഞു.
കളരിയ്ക്കല്‍ തറവാട്ടിലാണെങ്കില്‍ പണിക്കരുടെ തിരുവായ്‌ക്കെതിര്‍വായില്ല.
ഉത്തരവുകൊടുത്ത പണിക്കര്‍ തിരിഞ്ഞുകിടന്നങ്ങുറങ്ങിപ്പോയി. ഉറക്കത്തിനിടയില്‍ കൊച്ചുകുട്ടികളെപ്പോലെ ഒന്നു കമിഴ് ന്നും പോയി.
ഉറക്കമുണര്‍ന്ന് നോക്കുമ്പോഴെന്താ.
പണിക്കരുടെ പുറത്ത് ഉപ്പുഞ്ചാക്കുപോലത്തെ ഒരു ഗ്യാസുങ്കുറ്റി!
എന്തിനു പറയുന്നു പുള്ളിക്കാരനിപ്പോ മേലനക്കാന്‍ മേല!!!''

Saturday, September 4, 2010

മൂലമന്ത്രം

'എടാ പോത്തേ, നിന്നെ ഞാന്‍ എന്താ വേണ്ടേ. എന്റെ ഇന്നത്തെ കച്ചോടം കളഞ്ഞില്ലേ നീ.'' മേനോന്റെ ഈ ആക്രോശം കേട്ടുകൊണ്ടാണ് ബിആര്‍ സ്‌റ്റോറിലേക്ക് കടന്നുചെന്നത്.
നന്ദകുമാറിനെ (അമ്പാട്ടെ നന്ദ്വാരെ) പോത്തേന്നുവിളിച്ചിട്ടും അരിശം തീരാഞ്ഞ് കുഞ്ചന്‍ നമ്പ്യാരുടെ നായരെപ്പോലെ സ്‌റ്റോറിനുചുറ്റും മണ്ടിനടക്കുകയാണ് മേനോന്‍.
ഏതാണ്ട് ഒരു ഡസനോളം മാന്യ ഉപഭോക്താക്കള്‍ ഇടിവെട്ടേറ്റതുപോലെ അവിടെ നില്‍ക്കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് ബിആര്‍ പലവട്ടം ചോദിച്ചിട്ടൂം ആരും ഒരക്ഷരം മിണ്ടിയില്ല. ഒടുവില്‍ നാലപ്പാട്ട് നാരായണമേനോന്റെ കണ്ണുനീര്‍ത്തുള്ളിയുടെ പുതിയ പതിപ്പ് റിലീസ് ചെയ്തുകൊണ്ട് സ്മിത പറഞ്ഞു: 'നന്ദകുമാര്‍ സാറ് സാധാരണ കാഷ് തന്നിട്ടാണ് സാധനങ്ങള്‍ വാങ്ങാറ്. ഇന്ന് പതിവിന് വിപരീതമായി ക്രെഡിറ്റ് ബില്ലടിക്കാന്‍ പറഞ്ഞു. ഞാന്‍ ക്രെഡിറ്റ് ക്ലിക് ചെയ്തതും കമ്പ്യൂട്ടറ് ഹാങ്ങായി. അപ്പൊ തൊടങ്ങീതാ മേനോന്‍സാറിന്....''
മേനോനെ ഒരുവിധം സമാധാനിപ്പിച്ചുകൊണ്ട് ബിആര്‍ പറഞ്ഞു: ഇങ്ങനെ വയലന്റായതുകൊണ്ട് എന്താ കാര്യം മേനോന്‍. വേഗം ഹരിദാസിന് ആളെ വിട്.
മേനോന്‍ ആരവിടെ എന്നു ചോദിച്ചപ്പോള്‍ ഒരു ഭടന്‍ കുന്തവുമായി പ്രവേശിച്ചു. അയാളെ ഹരിദാസിനെ വിളിക്കാന്‍ വിട്ടു.
ഹരിദാസെത്തി കമ്പ്യൂട്ടര്‍ തലങ്ങും വിലങ്ങും പരിശോധിച്ചു. പിന്നെ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഏതോ മന്ത്രം (ഹരിനാമകീര്‍ത്തനമാണെന്നു തോന്നുന്നു) ചൊല്ലി. അനന്തരം നന്ദനെ വിളിച്ച് സ്വകാര്യമായി ചോദിച്ചു: ബില്ല് വേണംന്ന് നിര്‍ബ്ബന്ധണ്ടോ? ച്ചാല്‍ സ്വന്തം പേരില്‍തന്നെ വേണോന്നര്‍ത്ഥം.
നന്ദന്‍ പറഞ്ഞു: വേണ്ടേയ്. എന്നെ ഈ പോത്തിന്റെ വായില്‍നിന്ന് രക്ഷിച്ചാല്‍ മാത്രം മതിയേയ്.
ഹരിദാസ് വീണ്ടും കണ്ണടച്ചുപിടിച്ച് ഒരു മന്ത്രം കൂടി ചൊല്ലി. ഇത്തവണ വെറുതെ ചൊല്ലുകയായിരുന്നില്ല. ശരിക്കും ഉരുക്കഴിക്കുകയായിരുന്നു. പിന്നെ മന്ത്രത്തെ കീബോര്‍ഡിലേക്കാവാഹിച്ച് എന്തോ ടൈപ്പ് ചെയ്തു. അത്ഭുതമെന്നേ പറയേണ്ടൂ, ശുദ്ധകാംബോജി രാഗത്തിലുള്ള ഏതോ പാട്ടിന്റെ അകമ്പടിയോടെ കമ്പ്യൂട്ടര്‍ ഓപ്പണായി.
ടെന്‍ഷനകന്ന് എല്ലാവരുടേയും ഉള്ളം കിളിര്‍ത്തു.
ഒരു ദക്ഷിണ പോലും വാങ്ങാതെ പുറത്തേക്കുപോയ ഹരിദാസിന്റെ പിന്നാലെ ചെന്ന് ബിആര്‍ ചോദിച്ചു: ആ മൂലമന്ത്രം ഒന്നുപദേശിക്കാമോ? ഇതുപോലെ കമ്പ്യൂട്ടറ് ഹാങ്ങാവുമ്പൊ പരീക്ഷിക്കാലോ.
അന്നേരം ഹരിദാസ് പറഞ്ഞു: ഇതങ്ങനെ എല്ലാ കമ്പ്യുട്ടറിനും പറ്റ്ല്ല്യ. സ്‌റ്റോറിലെ കമ്പ്യൂട്ടറിന് മാത്രേ പറ്റൂ.
-എന്തായാലും അതൊന്ന് പറഞ്ഞുതരാമോ?
-പറയാം, പക്ഷേ പുറത്തു പറയരുത്.
-പറഞ്ഞാലോ?
-എന്റെ പേറ്റന്റ് പോവും.
-എന്നാല്‍ പറയില്ല. പറയൂ.
-അതായത് കൂലങ്കഷായമായി പരിശോധിക്കുമ്പൊ ആ ക്രെഡിറ്റ് ബില്ലില്‍ ഒരേയൊരു കാര്യം മാത്രമാണ് കമ്പൂട്ടറിന് ദഹിക്കാതെ പോയത്.
-അതേതാണ്?
-നന്ദന്റെ പേര്.
-അതെന്താ ദഹിക്കാതെ പോയത്?
-നന്ദന്‍ സാധാരണ ക്രെഡിറ്റില്‍ സാധനം വാങ്ങാത്ത ആളായതുകൊണ്ട്.
-അത് ശെരി.
-വളരെ നാളത്തെ റിസെര്‍ച്ചിനുശേഷമാണ് ഇത്തരം സിറ്റ്വേഷന്‍ വന്നാല്‍-അതായത് കാഷിനുപകരം ക്രെഡിറ്റ് ബില്ലടിക്കുമ്പോള്‍ കമ്പൂട്ടര്‍ ഹാങ്ങായാല്‍- എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ കണ്ടുപിടിച്ചത്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. പേരിന്റെ കോളത്തില്‍ വെറും പതിനേഴക്ഷരം മാത്രമുള്ള ആ മന്ത്രം വെറുതെയങ്ങ് ടൈപ്പ് ചെയ്യുക. ഏത് തുറക്കാത്ത കമ്പ്യൂട്ടറും തുറക്കും.
-ഏതാണാവോ ദിവ്യമായ ആ പതിനേഴക്ഷരി?
- KUTHAMPULLY KANNAN !!!

പ്രവാസം

-ഹലോ, സഖാവ് ശ്രീകുമാറല്ലേ?
-അതേ.
- സഖാവ് ഇപ്പോള്‍ എവിടെയാണ്?
-ഡെല്‍ഹിയിലാണ്.
-തൃശൂര്ന്ന് നേരിട്ട് ഡെല്‍ഹിക്ക് പോവുകയായിരുന്നോ?
-അല്ല. തിരുവനന്തപുരത്ത്ന്നാണ് വണ്ടി കേറിയത്.
-അതെന്നായിരുന്നു?
-കഴിഞ്ഞ പന്ത്രണ്ടാം തിയതി.
-അപ്പൊ പതിനൊന്നാം തിയതി തൃശൂര്ന്ന് തിരുവനന്തപുരത്തേക്ക് പോയിട്ട്ണ്ടാവും അല്ലേ?
-അല്ല. പതിനൊന്നാം തിയതി ഞാന്‍ കോഴിക്കോട്ടായിരുന്നു.
-തൃശൂര്ന്ന് പത്താംതിയതി കോഴിക്കോട്ട് പോയി അല്ലേ?
-അല്ല. പത്താം തിയതി കോട്ടയത്ത് ജനറല്‍ബോഡിയായിരുന്നു.
-കോട്ടയത്ത്ന്ന് നേരിട്ട് കോഴിക്കോട്ടെത്തുകയായിരുന്നോ?
-അല്ല. കണ്ണൂര്ന്നാണ് കോഴിക്കോട്ടെത്തിയത്.
-എന്തിനാണ് കണ്ണൂര് പോയത്?
-കര്‍ഷകത്തൊഴിലാളികളുടെ സംസ്ഥാനസമ്മേളനത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍.
-അതുശെരി. അപ്പൊ എന്നാണ് വീട്ടീന്നെറങ്ങിയത്?
-അതിപ്പൊ കൃത്യമായി ഓര്‍മ്മയില്ല.
-അതുകൊള്ളാം. സഖാവിന്റെ ഭാര്യയും കുട്ടിയും അച്'നും ഇപ്പോള്‍ എന്റെ അടുത്തുണ്ട്. അവരെല്ലാം സഖാവിനെ കാണാതെ വിഷമിച്ചിരിയ്ക്കയാണ്. സഖാവ് എവിടെയാണെന്നുപോലും അവര്‍ക്കറിയില്ലെന്നാണ് പറയുന്നത്. അതുകൊണ്ട് എത്രയും പെട്ടെന്ന് വീട്ടിലേക്ക് വരണം. മാത്രമല്ല, ഇനി മുതല്‍ കൊച്ചിയ്‌ക്കോ കൊയിലാണ്ടിയ്‌ക്കോ പോകുന്നതിനുമുമ്പ് വീട്ടില്‍ വിവരം പറയുകയും വേണം കേട്ടോ.
-ഓകെ, ഓകെ. ബൈ ദ ബൈ, അരാണ് സംസാരിക്കുന്നതെന്ന് ഇതുവരെ പറഞ്ഞില്ലല്ലൊ.
-ഡെമോക്രാറ്റിക് ചാനലില്‍ 'പ്രവാസലോകം' പരിപാടി അവതരിപ്പിക്കുന്ന ആളാണ് !!!

Friday, September 3, 2010

പ്രഭാകരന്‍ മാമ!

ശ്രീകുമാറിന്റെ കുട്ടി കാലില്‍ പ്ലാസ്റ്ററിട്ട് കിടക്കുകയാണെന്നു കേട്ടപ്പോള്‍ കാണാന്‍ വേണ്ടി പോയതാണ് സി.പ്രഭാകരന്‍.
ചെന്നപ്പോള്‍, ആസ് യൂഷ്വല്‍, സഖാവ് സ്ഥലത്തില്ല.
സ്ഥലത്തില്ലെന്നുമാത്രമല്ല, കുട്ടിയ്ക്ക് പരിക്കുപറ്റിയിട്ട് അങ്ങോട്ടൊന്നു തിരിഞ്ഞുനോക്കാന്‍ പോലും സഖാവിന് നേരം കിട്ടിയിട്ടില്ല. അതും കൂടി കേട്ടപ്പോള്‍ സിപ്രന്റെ ധാര്‍മികരോഷം ആളിക്കത്താന്‍ തുടങ്ങി.
(കൂട്ടത്തില്‍ പറയട്ടെ, സിപ്രനും ബിആറിനും എന്‍ബിയ്ക്കുമൊക്കെ ധാര്‍മികരോഷം ആളിക്കത്തത്തേയുള്ളു. അല്ലാതെ മറ്റുള്ളവരെപ്പോലെ രക്തം തിളയ്ക്കില്ല!).
ദേഷ്യം കൊണ്ട് പരിസരബോധം നഷ്ടപ്പെട്ട സിപ്രന്‍ ഒന്ന് ഇരിയ്ക്കാന്‍ പോലും കൂട്ടാക്കാതെ അവിടെ നിന്നുകൊണ്ട് ഒരു ഗിരിപ്രഭാഷണമങ്ങു നടത്തി:
'ഇയാളിതെവിടെപ്പോയി കെടക്കാ. സ്വന്തം കുട്ടിയ്ക്ക് ഒരസുഖം വന്നാല്‍ ഒന്നന്വേഷിക്കനോ ആസ്പത്രിയില്‍ കൊണ്ടുപോവാനോ നേരല്ല്യാന്നുപറഞ്ഞാല്‍ എന്താ ഇതിനൊക്കെ പറയണ്ടേ. വീട് നന്നാക്കീട്ട് വേണ്ടേ നാട് നന്നാക്കാന്‍. നിങ്ങക്കറിയോ, രണ്ട് ദിവസായിട്ട് അയാള് ആപ്പീസിലൊന്നും വരണില്ല. നിങ്ങളോട് പറഞ്ഞിട്ട്ണ്ടാവും ആപ്പീസിലേക്കാ പോണേന്ന്, അല്ലേ? അയാള്‍ക്ക് സ്വന്തം കാര്യങ്ങള്‍ക്ക് ഒന്നിനും നേരല്ല്യ. അതെങ്ങന്യാ. ബ്രാഞ്ച് കമ്മറ്റി, ലോക്കല്‍ കമ്മറ്റി, ജില്ലാക്കമ്മറ്റി, ഫ്രാക്ഷന്‍ കമ്മറ്റി, പണ്ടാരക്കമ്മറ്റി ഇതൊക്കെ കഴിഞ്ഞ് എവിടെ നേരം കിട്ടാനാ? റേഷന്‍ വാങ്ങാന്‍ പോവാന്‍ പറഞ്ഞാപ്പറയും എനിയ്ക്ക് കൊണ്‍ഫെഡറേഷന്റെ മീറ്റിങ്ങുണ്ടെന്ന്. എന്തിനാ അധികം പറയണേ, മരുതപ്പന് മരുന്നിനുള്ള അടയ്ക്ക പെറുക്കാന്‍ പോലും അയാള്‍ക്ക് സമയമില്ല. എനിയ്ക്കറിയാം അഛനോ അമ്മയോ പെറുക്കിവെക്കുന്നതില്‍നിന്ന് അടിച്ചുമാറ്റിയാണ് മരുതപ്പനുള്ള വിഹിതം കൊണ്ടുവരുന്നതെന്ന്. ഞാന്‍ പറയാണെങ്കി ഇങ്ങേരെ കുടുമ്മത്ത് കേറ്റരുത്. വരുമ്പൊ പച്ചവെള്ളം കൊടുക്കരുത്. എന്നാലേ പഠിയ്ക്കൂ.........''
പറയാനുള്ളതൊക്കെ ഒറ്റമൂച്ചിനങ്ങ് പറഞ്ഞുകഴിഞ്ഞപ്പൊ കാറൊഴിഞ്ഞ മാനം പോലെ പ്രഭാകരന്റെ മനം ശാന്തമായി.
പോകാന്‍ നേരം കാര്‍ത്തൂന്റെ പുറത്ത് സ്‌നേഹപൂര്‍വം തട്ടിക്കൊണ്ട് സിപ്രന്‍ പറഞ്ഞു:
-മോള് വെഷമിയ്ക്കണ്ടാട്ടോ. മോള്‍ടെ ഈ അവസ്ഥ കണ്ടപ്പോള്‍ മാമന്‍ അറിയാതെ പറഞ്ഞുപോയതാണ്. എന്തായാലും അഛന്‍ വരുമ്പൊ മാമന്‍ ഇങ്ങനെ പറഞ്ഞൂന്നൊന്നും പറയണ്ടാട്ടോ.
-ഇല്ല മാമാ.
-പ്രോമിസ്?
-പ്രോമിസ്. പക്ഷേ അഛന്‍ സഖാവിനോട് ഒരു കാര്യം ഞാന്‍ പറയും.
-എന്താണ്?
-മാമനെപ്പോലുള്ളവരെ അസോസിയേഷനില്‍ വെച്ചോണ്ടിരിക്കാന്‍ കൊള്ളില്ലെന്നും, ഒടനേ
ചെവിയ്ക്ക് പിടിച്ച് പൊറത്താക്കണംന്നും ! ! !

തുലാദൗ രാവേറിടും.....

-ഹലോ, അത് ബിആറാണോ?
-അതേ, ആരാണപ്രത്ത്?
-ഇത് പി.ടി.വിജയന്‍. ഓര്‍മ്മയുണ്ടോ ഈ മൊകം?
-പണ്ട് പത്താം ക്ലാസ്സില്‍ ഒരേ ബഞ്ചിലിരുന്ന് പഠിച്ച...?
-അതന്നെ.
-വിജയനിപ്പോള്‍ എന്തു ചെയ്യുന്നു?
-കേരള പോലീസില്‍ എ എസ് ഐ ആണ്.
-ഇപ്പോള്‍ എവിടെയാണ്?
-കൊടുങ്ങല്ലൂരില്‍.
-എന്താണിപ്പോള്‍ പൊടുന്നനെ ഒരു വിളി തോന്നാന്‍? ഉണ്ടിരിക്കുകയായിരുന്നോ?
-എനിക്കൊരു കാര്യമറിയണമായിരുന്നു.
-പോലീസിന്റെ പി എഫ് തിരുവനന്തപുരത്താണ്.
-അതല്ല ബിആര്‍.
-പിന്നെ?
-നിങ്ങള്‍ടെ ആപ്പീസില്‍ സേതുനാഥന്‍ എന്നൊരാളുണ്ടോ?
-ഉണ്ടല്ലൊ.
-പുള്ളിക്കാരന്‍ ആളെങ്ങനെ?
-എന്റെ ശിഷ്യഗണത്തില്‍ പെട്ട ആളാണ്. ആ ഒരു ദോഷമേ പറയാനുള്ളൂ. പിന്നെ ലേശം പിശുക്കുണ്ടെന്നു തോന്നുന്നു.
-എന്താണ് അങ്ങനെ തോന്നാന്‍?
-കൊടുങ്ങല്ലൂര്‍ക്കാരനാണെങ്കിലും പുള്ളിക്കാരന്‍ ഇതുവരെ ആപ്പീസില്‍ ഒരാള്‍ക്കുപോലും ഒരു ഭരണി കൊണ്ടുകൊടുക്കുന്നത് കണ്ടിട്ടില്ല!
-എന്നാല്‍ ഞാന്‍ പറയട്ടെ. നിങ്ങള്‍ വിചാരിക്കുന്നതുപോലൊന്നുമല്ല ആ പുള്ളി.
-വിജയന്‍ പറഞ്ഞോണ്ടുവരുന്നത്...
-അതേയ്. അയാള്‍ ഇപ്പോള്‍ എന്റടുത്തുണ്ട്.
-എവിടെ, പോലീസ് സ്‌റ്റേഷനിലോ?
-അതെ.
-അതെന്തിന്?
-പുള്ളിക്കരന്റെ പേരില്‍ ഒരു കേസ് ചാര്‍ജ് ചെയ്തിരിക്കയാണ്.
-എന്താണ് ചാര്‍ജ്?
-മോഷണശ്രമം. ഭവനഭേദനശ്രമം.
-ഈശ്വരാ! എന്താ ഞാനീ കേക്കണത്?
-സത്യം. ഇന്നലെ വൈകീട്ടായിരുന്നു ശ്രമം. ഒരു ഗള്‍ഫ് കാരന്റെ വീടായിരുന്നു ടാര്‍ജറ്റ്. ഭാഗ്യവശാല്‍ ശ്രമം പാഴായി. കാവല്‍ക്കാരന്‍ ഗൂര്‍ഖ ഹനുമാന്‍സിങ് പുള്ളിക്കാരനെ കൈയോടെ പിടിച്ചു. രാത്രിക്ക് രാത്രി ഇവിടെ കൊണ്ടുവന്നു. ഭേദ്യം ചെയ്യുന്നതിനിടയിലാണ് മനസ്സിലായത് പുള്ളിക്കാരന് മോഷണത്തിനുപുറമെ ഏജീസാപ്പീസിലും പണിയുണ്ടെന്ന്! അതൊന്നു വെരിഫൈ ചെയ്യാന്‍ വേണ്ടി വിളിച്ചതാണ്.
-എനിക്കിത് വിശ്വസിക്കാന്‍ പറ്റുന്നില്ല വിജയന്‍. വിജയന് വിരോധമില്ലെങ്കില്‍ ഞാന്‍ സേതുവുമായി ഒന്ന് സംസാരിച്ചോട്ടെ? ഫോണ്‍ ഒന്നുകൊടുക്കാമോ?
-ദാ കൊടുത്തിരിക്കുന്നു.
-ഹലോ സേതൂ, ഇത് ഞാനാണ്, ബിആര്‍. എന്തൊക്കെയാണ് സേതൂ ഞാനീ കേക്കണത്. സേതുവില്‍നിന്ന് ഞാന്‍ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല. അപ്പൊ സേതൂന് സേതൂനോട് മാത്രേ ഇഷ്ടംള്ളൂന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞത് ശെരിയാണല്ലേ...
മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു. കരച്ചിലിനൊടുവില്‍ സേതു പറഞ്ഞു: ബിആറെങ്കിലും എന്നെ വിശ്വസിക്കണം. അത്തരം ഒരു ദുരുദ്ദേശവും എനിക്കുണ്ടായിരുന്നില്ല. സാധാരണ നാലേമുക്കാലിന് ആപ്പീസില്‍നിന്നിറങ്ങിയാല്‍ ആറേകാലിന് ഞാന്‍ വീട്ടിലെത്താറുണ്ടായിരുന്നു. ഇപ്പോള്‍ അഞ്ചേകാലിനാണല്ലൊ ആപ്പീസ് വിടുന്നത്. ഇവിടെ ബസ്സിറങ്ങുമ്പൊത്തന്നെല്പഏതാണ്ട് ആറരയാവും. പിന്നെ അര കിലോമീറ്ററോളം നടക്കാനുണ്ട്. ഇപ്പോഴാണെങ്കില്‍ മുന്നിരുട്ടുമാണല്ലൊ. 'തുലാദൗ രാവേറിടും പകലന്നത്ര കുറഞ്ഞുപോം' എന്നാണല്ലൊ ചൊല്ല്. പോരാത്തതിന് ഇടിയും മഴയും. ഒടുവില്‍ നടക്കുന്നതുതന്നെ വഴി എന്നു സങ്കല്പിച്ച് ഒരു പാച്ചിലായിരുന്നു. അതിനിടക്ക് പറ്റിപ്പോയതാണ്. പക്ഷേ ആരോടെങ്കിലും പറയാന്‍ പറ്റ്വോ. ദയവുചെയ്ത് കഥയെഴുതി കൊളമാക്കരുത്.
-പറയൂ സേതൂ, വാസ്തവത്തില്‍ എന്താണ് സംഭവിച്ചത്?
- ഇരുട്ടത്ത് വീട് മാറി കേറിയതാണ് !!!

മറക്കില്ല നാം (1)

ആലപ്പുഴ ഇറിഗേഷന്‍ ഡിവിഷനാപ്പീസില്‍ ഓഡിറ്റിനുപോകാന്‍ വേണ്ടി അച്ചുതന്‍ കുട്ടിയും പിഎല്‍ ജോയിയും കൂടി തൃശൂരില്‍നിന്നും ഐലന്റ് എക്സ് പ്രസ്സില്‍ കയറിയതും വണ്ടി പുതുക്കാടെത്തിയപ്പോഴേക്കും കത്തിപ്രിയനായ അച്ചുതന്‍കുട്ടി ആലപ്പുഴക്കുതന്നെ പോകുകയായിരുന്ന ഒരു സഹയാത്രികനെ പരിചയപ്പെട്ടതും വണ്ടി അങ്കമാലി കഴിഞ്ഞപ്പോള്‍ സന്ദര്‍ഭവശാല്‍ അയാള്‍ അച്ചുതന്‍കുട്ടിയോട് കെ എസ് ആറിലെ ഒരു സംശയം ചോദിച്ചതും ഉടന്‍ തന്നെ അച്ചുതന്‍ കുട്ടി വലതുകൈയിലെ ചൂണ്ടുവിരല്‍ ലംബമായി പിടിച്ച് ഒരു ചെറുചിരിയോടെ 'എക്‌സ്‌ക്യൂസ് മീ, ജസ്റ്റ് എ മിനിറ്റ്' എന്നും പറഞ്ഞ് ടോയ്‌ലെറ്റിലേക്ക് പോയതും പിന്നെ വണ്ടി അങ്ങ് ആലപ്പുഴയെത്തുന്നതുവരെ ടോയ്‌ലെറ്റിനകത്തുതന്നെ കഴിച്ചുകൂട്ടിയതും പിന്നെ പ്ലാറ്റ്‌ഫോമിലിറങ്ങി ഒരു തൂണിന്റെ മറവില്‍ ജോയിയെ കാത്തുനിന്നതും ഒരുകണക്കിന് 'സഹയാത്രികന്റെ' പിടി വിടുവിച്ച് വിയര്‍ത്തുകുളിച്ച് ഇറങ്ങിവന്ന ജോയിയോട് ഒന്നുമറിയാത്തമട്ടില്‍ 'എന്തുപറ്റി ജോയ്യേട്ടാ' എന്നുചോദിച്ചതും അന്നേരം കരച്ചിലിന്റെ വക്കോളമെത്തിയ ജോയി 'ഇനി താനുമായി ഒരു കൂട്ടുകെട്ടുമില്ല' എന്നും പറഞ്ഞ് കെറുവിച്ച് ഓട്ടോ വിളിച്ച് ഒറ്റയ്ക്ക് പോയതും നമ്മള്‍ എങ്ങനെ മറക്കാനാണ്?!!!

Thursday, September 2, 2010

രണ്ടുമണ്ടന്മാരും ഒരു ബൈക്കും

'എന്താ എന്‍ബീ, ഇങ്ങനെ മേശപ്പുറത്തുകയറി ചമ്രം പടിഞ്ഞ് ചിന്തന്‍ ബൈഠക്കിലിരിക്കുന്നത്?''
'മ്മ്‌ടെ സഹരാജന്‍ നായര്‌ടെ കാര്യം ചിന്തിച്ചുപോയതാണ്. അങ്ങേരൊരു മണ്ടനാണ്‌ട്ടോ. പറയാതിരിക്കാന്‍ വയ്യ.''
'ഭേഷ്! ഒരാളെങ്കിലും അത് പറഞ്ഞല്ലൊ. ഞാന്‍ ധന്യനായി. ആട്ടെ, എന്തേ തിരുമേനിക്ക് പെട്ടെന്നിങ്ങനെ തോന്നാന്‍?''
'അതേയ്, ഇന്നലെ പുള്ളിക്കാരന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു: തിരുമേനീ, ഞാന്‍ വീട് മാറാന്‍ പുവ്വാ. അതുകൊണ്ട് എന്റെ പഴയ വീട്ടിലെ ടെലിഫോണ്‍ കോലോത്തുംപാടത്തെ ബി എസ് എന്‍ എല്‍ ആപ്പീസില്‍ കൊണ്ടുകൊടുക്കണം. എന്നിട്ട് അവിടെന്ന് ഒരു കടലാസ് വാങ്ങിച്ച് അവര്‌ടെ ചെമ്പൂക്കാവിലെ ആപ്പീസില് കൊടുക്കണം. ബുദ്ധിമുട്ടാവില്ലെങ്കില്‍ എന്‍ബീടെ ബൈക്കില്‍ എന്നെയൊന്ന് കൊണ്ടുപോകാമോ?
ബുദ്ധിമുട്ടൊന്നുമില്ലെന്നും പറഞ്ഞ് ഞാന്‍ ബൈക്കുമെടുത്ത് നായര്‍ജിയേയും കൂട്ടി കോലോത്തും പാടത്തേക്ക് വിട്ടു. ഇന്‍സ്ട്രുമന്റ് അവിടെ സറണ്ടര്‍ ചെയ്തശേഷം അവിടെന്ന് കടലാസും വാങ്ങി നേരെ ചെമ്പൂക്കാവിലേക്കും പോയി. തിരിച്ച് വടക്കേസ്റ്റാന്റ് വഴി ആപ്പീസിനടുത്തുള്ള പെട്രോള്‍ പമ്പിനടുത്തെത്തിയപ്പോഴാണ് ഒരു ഞെട്ടലോടെ ഞാന്‍ ആ കാര്യമോര്‍ത്തത്: ചെമ്പൂക്കാവില്‍നിന്ന് ബൈക്കെടുക്കാന്‍ മറന്നുപോയി! ഞാന്‍ നായര്‍ജിയോട് വിവരം പറഞ്ഞു. ആലോചിച്ച്‌നില്‍ക്കാനൊന്നും നേരല്ല്യല്ലൊ. നിന്നാല്‍ വണ്ടി ആരെങ്കിലും പൊക്കും. പിന്നെ സാക്ഷാല്‍ പൊക്കുടന്‍ വന്നാലും സാധനം കിട്ട് ല്ല്യ. അങ്ങനെ ഞങ്ങള്‍ രണ്ടാളും കൂടി രണ്ടാമതും ചെമ്പൂക്കാവിലേക്ക് വിട്ടു…''
'തിരുമേനി ഇത്രയൊക്കെ വിസ്തരിച്ചിട്ടും നായര്‍ജി എന്ത് മണ്ടത്തരമാണ് കാണിച്ചതെന്ന് എനിക്ക് മനസ്സിലായില്ല്യാട്ടോ.''
'അതേയ്, ഇത്രയ്ക്ക് നടുവേദനയും ഡിസ്‌ക്‌പ്രോബ്ലവുമൊക്കെയുള്ള ഒരാള്‍ ടൂവീലറിന്റെ പുറകിലിരുന്ന് കുത്തിക്കുടുങ്ങി രണ്ടാമതും ചെമ്പൂക്കാവുവരെ വരേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? നായര്‍ജിക്ക് ആ പെട്രോള്‍ പമ്പിലിറങ്ങി നേരെ ഇങ്ങോട്ട് പോന്നാപ്പോരായിരുന്നോ? വണ്ടി ഞാന്‍ തനിച്ചുപോയി എടുത്തോണ്ടുവരുമായിരുന്നില്ലേ?'' !!!
'ഇപ്പൊ മനസ്സിലായി. നായര്‍ജി ഒരു മണ്ടന്‍ തന്നെ. ആട്ടെ. നിങ്ങള്‍ ചെന്നപ്പൊ ബൈക്ക് അവിടെത്തന്നെ ഉണ്ടായിരുന്നോ? ''
'ബൈക്കെവിടെപ്പോകാന്‍? അതില്‍ തന്നെയല്ലേ ഞങ്ങള്‍ രണ്ടാമതും ചെന്നത്. ''
'അപ്പോള്‍ പിന്നെ മറന്നുവെച്ചൂന്ന് പറഞ്ഞത്... ''
'ഓ. അത് എനിക്ക് ചെറിയൊരു ഓര്‍മ്മപ്പെശക് പറ്റീതാ '' !!!

Monday, August 30, 2010

ഫൗണ്ടേഷന്‍ കോഴ്‌സ്

-കഴിഞ്ഞവര്‍ഷത്തെ ഏറ്റവും നല്ല ശ്രോതാവിനുള്ള ചക്ഷുശ്രവണപുരസ്‌കാരം നേടിയ എന്‍ബി പരമേശ്വരന് മുഖാമുഖം പരിപാടിയിലേക്ക് സ്വാഗതം.
-നമസ്‌കാരം
-എന്നാപ്പിന്നെ ജോര്‍ജ് ബുഷിനെയിട്ട് തലങ്ങും വിലങ്ങും പൂശാതെ (വിത്തൗട്ട് ബീറ്റിങ് എബൗട്ട് ദ ബുഷ്) ഞാനെന്റെ ദൗത്യത്തിലേക്ക് കടന്നോട്ടെ?
-വലതുകാല്‍ വെച്ച്, പതുക്കെ
-അതിനുമുമ്പ് ഒരപേക്ഷയുണ്ടായിരുന്നു.
-എന്താണ്?
-ആ മുറുക്കാനൊന്നു തുപ്പിക്കളഞ്ഞാല്‍ എന്റെ ഷര്‍ട്ട് വൃത്തികേടാവില്ലായിരുന്നു. മാത്രമല്ല, എന്‍ബിക്ക് മേപ്പട്ട് നോക്കാതെ നേരെ നോക്കി സംസാരിക്കാനും കഴിയും
-ദാ തുപ്പി.
-എന്നാല്‍ ഇനി നേരം കളയണ്ട, അല്ലേ
-അതെ
-ഒരു ശ്രോതാവ് സ്വയം ഉണ്ടാവുന്നതോ അതോ ഉണ്ടാക്കപ്പെടുന്നതോ?
-സ്വയംഭൂവല്ല, ഉണ്ടാക്കപ്പെടുന്നതാണ്.
-അതൊന്ന് വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു.
-ച്ചാല്‍ ബെര്‍ത്തിനാലേ ആരും ശ്രോതാവാവണതല്ല. നിരന്തരമായ സാധനകൊണ്ട് സാധിക്കുന്നതായിട്ടുള്ള ഒരു സാധനമാണ് ശ്രാവണബലഗോള. ദാ, നിങ്ങള്‍ ഇപ്പോള്‍ മുതല്‍ ഒരു പത്തുമണിക്കൂര്‍ ഇടതടവില്ലാതെ തുടര്‍ച്ചയായി സംസാരിച്ചോളൂ. ഒരക്ഷരം പോലും ഉരിയാടാതെ ഞാന്‍ അതെല്ലാം മൂളിമൂളി കേട്ടോണ്ടിരിക്കാം. സാധനകൊണ്ട് സാധിക്കുന്നതാണത്. നിത്യാഭ്യാസി ആനപ്പിണ്ടമെടുക്കും എന്നു കേട്ടിട്ടില്ലേ.
-എന്താണ് തിരുമേനീടെ സാധനയുടെ ഒരു രീതി?
-ഞാനിത് ഇന്നോ ഇന്നലെയോ തൊടങ്ങീതല്ല.
-മിനിഞ്ഞാന്ന്?
-അല്ലല്ല. തൊള്ളായിരത്തി എഴുപതുകളിലാണ് ഞാനിതിന്റെ തറക്കല്ലിട്ടത്.
-എന്നുവെച്ചാല്‍ കള്ളൂരിവാസലിലെ?
-അതെയതെ. ശ്രീകൃഷ്ണന്റെ കോളേജില്‍ ബി എസ് സി ക്ക് വായിക്കുന്ന കാലത്ത്.
-ഏതായിരുന്നു സബ്ജക്റ്റ്?
-മാത്‌സ്
-ബുദ്ധിമാന്മാരുടെ വിഷയം, അല്ലേ?
-എന്നങ്ങനെ തീര്‍ത്ത് പറയാമോ?
-എന്തുകൊണ്ട് പറ്റില്ല?
-ബി എസ് സി ക്ക് മാത്‌സെടുത്താല്‍ തോല്‍ക്കാനേ പറ്റില്ലെന്നു തെളിയിച്ച ഒരു വിദ്വാന്‍ എന്റെ ക്ലാസ്സിലുണ്ടായിരുന്നു.
-ആള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?
-ഉവ്വുവ്വ്. ഒരു കെ.എം.സുകുമാരന്‍
-ഓനെ ഞാന്‍ സെപ്പറേറ്റായി ഇന്റര്‍വ്യൂ ചെയ്യണ്ണ്ട്. ഇപ്പോള്‍ പറയൂ, നല്ലൊരു ശ്രോതാവാവാന്‍ വേണ്ട അടിസ്ഥാനപരമായ ഗുണമെന്താണ്?
-ക്ഷമ തന്നെ. ധര, ധരിത്രി, എം.എസ്.ക്ഷോണി എന്നൊക്കെ പര്യായമായി പറയാം.
-ആരാണ് അല്ലെങ്കില്‍ എന്താണ് എന്‍ബിയിലെ ശ്രവണഗുണത്തിന് അടിത്തറയിട്ടത്?
-മാധവേട്ടനാണ് അതിന്റെ കാരണക്കാരന്‍.
-ആരാണീ മാധവേട്ടന്‍?
-പരിണാമഗുസ്തിക്കുവേണ്ടി ഈ ചോദ്യം നമുക്ക് ഒടുവിലേക്ക് മാറ്റിവെയ്ക്കാം.
-ഓക്കെ. ഓക്കെ. പ്ലീസ് കണ്ടിന്യൂ.
-അക്കാലത്ത് മാധവേട്ടനും ശ്രീകൃഷ്ണാ കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു. കോളേജില്‍നിന്ന് രണ്ടുകിലോമീറ്റര്‍ ദൂരെയാണ് മാധവേട്ടന്റെ വീട്. ഒന്നര കിലോമീറ്റര്‍ റോഡും അര കിലോമീറ്റര്‍ വയലും. ഇത്രയും കിലോമീറ്റര്‍ നടന്നാണ് മാധവേട്ടന്‍ കോളേജില്‍ വരുന്നതും പോവുന്നതും.
-എന്‍ബിയോ?
-എനിക്ക് കോളേജിന്റെ മുമ്പീന്ന് ബസ്സുകിട്ടും. പക്ഷേ മാധവേട്ടന്‍ സമ്മതിക്കില്ല. 'വാടോ, നമുക്കല്പം നടക്കാം, നടക്കുന്നത് ആരോഗ്യത്തിന് നല്ലതാ' എന്നും മറ്റും പറഞ്ഞ് എന്നേയും കൂട്ടിയങ്ങ് നടക്കും.
-അന്നത്തെ ആ നടപ്പാണ് എന്‍ബീടെ ഇന്നത്തെ ആരോഗ്യത്തിന്റെ രഹസ്യം, അല്ലേ?
-ഏതാണ്ട്. അങ്ങനെ നടന്നുതൊടങ്ങുമ്പോ മാധവേട്ടന്‍ ഒരു കഥ പറയാന്‍ തൊടങ്ങും. ഞാന്‍ അത് മൂളിക്കേള്‍ക്കും. ഒന്നര കിലോമീറ്റര്‍ റോഡ് കഴിയുമ്പോഴേക്കും കഥയും കഴിയും. അപ്പോള്‍ 'എന്നാല്‍ ഇനി നാളെ' എന്നും പറഞ്ഞ് മാധവേട്ടന്‍ വയലിലേക്കിറങ്ങി ഒറ്റവരമ്പിലൂടെ ഒറ്റയ്ക്ക് നടന്നുപോവും.
-എന്‍ബി പിന്നെ അവിടെനിന്ന് ബസ്സില്‍ കയറി നേരെ വീട്ടിലേക്ക്, അല്ലേ?
-അല്ലല്ല. എന്റേത് വേറെ റൂട്ടാണ്. ഞാന്‍ പിന്നെ കോളേജ് ബസ് സ്‌റ്റോപ് വരെ തിരിച്ചുനടക്കും. അടുത്ത ബസ്സില്‍ കേറി ഇല്ലത്തേക്ക് പോവും. അക്കദമിക് ഇയറിലെ ആകെയുള്ള ഇരുന്നൂറ്റി ഇരുപത്തഞ്ചുദിവസവും ഇതുതന്നെയായിരുന്നു പരിപാടി.
-അപ്പോള്‍ മാധവേട്ടന്‍ പറഞ്ഞ കഥകള്‍ കേട്ടുകേട്ടാണ് എന്‍ബി നല്ലൊരു ശ്രോതാവായത്, അല്ലേ?
-ഏകവചനം മതി
-ച്ചാല്‍?
-കഥകള്‍ എന്നു വേണ്ട. കഥ എന്നു മതി.
-മനസ്സിലായില്ല
-വര്‍ഷര്‍ത്തുവില്‍ ഇരുന്നൂറ്റി ഇരുപത്തഞ്ച് ദിവസവും മാധവേട്ടന്‍ പറഞ്ഞത് ഒരേ കഥയായിരുന്നു!
-ഈശ്വരാ! വല്ലാത്ത ശിക്ഷ തന്നെ. ഇതിലും ഭേദം വധശിക്ഷയാണ്. ആട്ടെ, ഈ ത്യാഗം സഹിച്ചതിനുപിന്നില്‍ ല്പവേറെ വല്ല കാരണവുമുണ്ടായിരുന്നോ?
-ഒരു കാരണമുണ്ടായിരുന്നൂന്ന് കൂട്ടിക്കോളൂ.
-അതെന്തായിരുന്നു?
-മാധവേട്ടന്റെ നേര്‍പെങ്ങളായ സാവിയെ അന്നേ എനിക്കൊരു നോട്ടമുണ്ടായിരുന്നു!!!

Sunday, August 29, 2010

ചുള്ളമ്പണിക്കര്‍


പേര് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ തോന്നിയേക്കാവുന്നതുപോലെ അത്ര മോശം സ്ഥലമൊന്നുമല്ല ഊരകം. പ്രശാന്തസുന്ദരമായ ഒരു മരുപ്രദേശമാണത്. പ്രാന്തപ്രദേശങ്ങളും തഥൈവ. ഊരകം ദേശത്തെ ചിരപുരാതനമായ കളരിയ്ക്കല്‍ തറവാട്ടിലാണ് ഈ കഥ നടക്കുന്നത്.
അതെ നമ്മുടെ വേണുവിന്റെ വീട്ടില്‍ തന്നെ.
വീട് എന്നല്ലല്ലൊ, മഠം എന്നല്ലെ പറയേണ്ടത്. വേണുവിന്റെ മഠത്തില്‍ എരുമയെ കറക്കുന്നു; ഞാന്‍ ഉണ്ണുമ്പോള്‍ മോരും കൂട്ടുന്നു. പാലുകൊണ്ടാണ് മോര് ഉണ്ടാക്കുന്നത് എന്നൊക്കെയല്ലെ രണ്ടാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ വായിച്ചത്. ആവോ. ഓര്‍മ്മയില്ല. എന്തെങ്കിലുമാവട്ടെ. എന്തുതന്നെയായാലും അവിടെ വേണുവിന്റെ മകളുടെ പെണ്ണുകാണല്‍ ചടങ്ങ് നടക്കുകയാണ്.
അതിഥികള്‍ വന്നുകയറിയ നിമിഷം മുതലേ അവരോട് ചിരിക്കാന്‍ തുടങ്ങിയതാണ് വേണു. ചിരിച്ച് ചിരിച്ച് തോറ്റു എന്നു പറയാം. ചിരിച്ച് ചിരിച്ച് ചിറി കൂടാണ്ടായി എന്നും പറയാം. ഭാഗ്യത്തിന് ചിറി കോടിപ്പോയില്ലെന്നു മാത്രം.(ചിരിയുടെ കാര്യത്തില്‍ സെക് ഷ നിലെ എസ്സൊ കഴിഞ്ഞാല്‍ പിന്നെ വേണുവാണ് മുന്നില്‍. ച്ചാല്‍ ഫസ്റ്റ് റണ്ണറപ്പ്).
ചിരിച്ചുകൊണ്ടുതന്നെ വേണു മകളെ വിളിച്ച് അതിഥികളെ കാണിച്ചുകൊടുത്തു. എല്ലാവര്‍ക്കും കുട്ടിയെ ഇഷ്ടമായി. അങ്ങനെ പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞു. പിന്നെ ചായകുടിയായി, കടി കടിയ്ക്കലായി, അതിഥികളും ആതിഥേയരും തമ്മിലുള്ള സംഭാഷണം പൊടിപൊടിയ്ക്കലായി. സംഭാഷണം പാതിവഴി പിന്നിട്ടപ്പോള്‍ (ച്ചാല്‍ മദ്ധ്യധരണ്യാഴി കഴിഞ്ഞ് ലേശം കൂടി കിഴക്കോട്ട് ചെന്നവാറെ) ചെറുക്കന്റെ അമ്മയുടെ അമ്മാവനാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു കാരണവര്‍ വന്ന് വേണുവിന്റെ കൈപിടിച്ച് പുറത്തേക്ക് കൊണ്ടുപോയി തോളില്‍ വാത്സല്യപൂര്‍വ്വം തട്ടിക്കൊണ്ട് പറയുകയാണ്: 'പെങ്ങളെ ഞങ്ങള്‍ക്കിഷ്ടായി. ഇനി ഞങ്ങള്‍ കാര്‍ന്നോമ്മാര് തമ്മില് ചെല കാര്യങ്ങള് പറയാന്ണ്ട്. മോന്‍ അകത്ത് ചെന്ന് അച്ഛനോട് ഒന്നിങ്ങോട്ട് വരാന്‍ പറ '' !!!

Saturday, August 28, 2010

ഉപഹാരം

ഒരായുഷ്‌ക്കാലം മുഴുവന്‍ സംഘടനയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആന്റണ്‍ വില്‍ഫ്രഡിന് റിട്ടയര്‍മെന്റിനോടനുബന്ധിച്ച് എന്ത് ഉപഹാരം നല്കണം എന്നതിനെപ്പറ്റി ചൂടുപിടിച്ച ചര്‍ച്ച നടക്കുകയായിരുന്നു അസോസിയേഷന്‍ ഹാളില്‍.
പലര്‍ക്കും പല അഭിപ്രായമായിരുന്നു.
പന്ത് അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ച് ഒടുവില്‍ ഒരു കാര്യത്തില്‍ ചര്‍ച്ചക്കാര്‍ യോജിച്ച തീരുമാനത്തിലെത്തി- അതായത് വില്‍ഫിയ്ക്ക് ഒരു പെയ്ന്റിങ് വാങ്ങിക്കൊടുക്കാം.
അപ്പോള്‍ പിന്നെ ഏത് പെയ്ന്റിങ് എന്നതിനെപ്പറ്റിയായി തര്‍ക്കം.
തിരുക്കുടുംബത്തിന്റെ ചിത്രം മതിയെന്ന് സീയാര്‍ ബാബു പറഞ്ഞപ്പോള്‍ ഉറിയില്‍ തൂങ്ങിയ ഉണ്ണിക്കൃഷ്ണന്‍ മതിയെന്ന് പാപ്പുള്ളി! അതല്ല, കരുണാകരന്റെ ചിത്രം തന്നെ വേണമെന്ന് എ.ടി.എം കേടാക്കിയ ഭാസ്‌കരന്‍!
ച്ചാല്‍ പിന്നേയും യോജിപ്പിന്റെ ഉഷ്ണമേഖല കണ്ടെത്താന്‍ പറ്റീല്ല്യാന്നര്‍ത്ഥം. അതുകൊണ്ടുതന്നെ പത്രഭാഷയില്‍ പറഞ്ഞാല്‍ 'തല മുതിര്‍ന്ന' നേതാവായ പട്ടിക്കാട്ട് സഹരാജന്‍ നായരുടെ അഭിപ്രായത്തിന് കാതോര്‍ത്തിരിക്കയായിരുന്നു എല്ലാവരും. അന്നേരമാണ് സഹരാജന്‍ നായര്‍ക്ക് പൊടുന്നനെ ഒരു ഫോണ്‍ വരുന്നത്.
മറുതലയ്ക്കല്‍ നിന്ന് പറഞ്ഞതെല്ലാം മൂളിക്കേട്ടശേഷം 'താറാവ് മതി' എന്നും പറഞ്ഞ് നായര്‍ജി ഫോണ്‍ വെച്ചു.
അക്ഷമനായി കാണപ്പെട്ട ചുരിദാറിട്ട രാജേന്ദ്രന്‍ പെട്ടെന്നെഴുന്നേറ്റ് 'ഇനി കൂടുതലൊന്നും ആലോചിയ്ക്കണ്ട' എന്നും പറഞ്ഞ് നേരെ കേരള ഹാന്‍ഡിക്രാഫ്റ്റ്‌സിന്റെ ഷോറൂമിലേക്കോടി.
ഉപഹാരവും വാങ്ങി തിരിച്ചുവന്ന രാജേന്ദ്രന്‍ പറഞ്ഞു: ' താറാവ് മാത്രായിട്ട് കിട്ടാനില്ല. കൂടെ ഒരു പെണ്ണുമുണ്ട്.''
'അതോണ്ടേതൂല്ല്യ. താറാവിനൊരു കൂട്ടായല്ലൊ.'' എന്‍ബിയുടെ വക സപ്പോര്‍ട്ട്.
ഇതു കേട്ട സഹരാജന്‍ നായര്‍ ചോദിച്ചു: 'ചുരിദാറിട്ട രാജേന്ദ്രാ, തന്നോട് ആരാ താറാവിന്റെ ചിത്രം വേണംന്ന് പറഞ്ഞത്?''
'കൊള്ളാം, അപ്പൊ സാറല്ലേ പറഞ്ഞത് താറാവ് മതീന്ന്.''
'മന്ദ! അത് വീട്ടിലെ പാര്‍ട്ടിയ്ക്ക് കോഴി വേണോ താറാവ് വേണോന്ന് വില്‍ഫി ചോദിച്ചപ്പൊ ഞാന്‍ മറുപടി പറഞ്ഞതല്ലേ....!!!''

***

വില്‍ഫിയ്ക്കുള്ള ഉപഹാരം ചൂണ്ടിക്കാട്ടി ആര്‍ക്കണ്ണന്‍ മരുതപ്പനോട് ചോദിച്ചു:
'ഇത് ഏത് പടം എന്‍ട്ര് തെരിയുമാ?''
'അതുവന്ത് ഒറ് പൊണ്ണ്, ഒറ് കോഴിക്കുഞ്ച്''
'ഛെഛെഛെഛെ. അതില്ലൈ''
'വേറ് എത്?''
'ഹംസവും ദമയന്തിയും''
'അപ്പടിയാ?''
'ആമ. ശൊല്ലുങ്കൊ. ഹംസവും ദമയന്തിയും''
'കംസനും ദയ മന്തിയും'' !!!
******

PRECAUTION

ചുരിദാറിട്ട രാജേന്ദ്രന്റെ ബൈക്കിനുപിന്നില്‍ പൊത്തിപ്പിടിച്ചുകേറിയാണ് ഇത്തവണ ആന്റണ്‍ വില്‍ഫ്രഡ് മാര്‍ അപ്രേം വക ചിട്ടിക്കമ്പനിയില്‍ കുറിയടക്കാന്‍ പോയത്. തിരിച്ചുവരുന്നവഴി ഒരു സ്‌റ്റേഷനറിക്കടയ്ക്കുമുന്നിലെത്തിയപ്പോള്‍ വണ്ടി അവിടെ ചവിട്ടിനിര്‍ത്താന്‍ ആന്റണ്‍ വില്‍ഫ്രഡ് ആജ്ഞാപിക്കുകയും ചുരിദാറിട്ട രാജേന്ദ്രന്‍ അത് അപ്പാടെ അനുസരിക്കുകയും ചെയ്തു. ഇപ്പൊവരാമെന്നും പറഞ്ഞ് ധൃതിയില്‍ കടയിലേക്ക് കയറിപ്പോയ ആന്റണ്‍ വില്‍ഫ്രഡിനെ പത്തുമിനിറ്റുകഴിഞ്ഞിട്ടും കാണാതായപ്പോള്‍ ചുരിദാറിട്ട രാജേന്ദ്രന്‍ അങ്ങോട്ടൊന്ന് എത്തിനോക്കി (പണ്ട് സോമേട്ടന്‍ വൈരുദ്ധ്യാത്മകഭൗതികവാദത്തിലേക്ക് എത്തിനോക്കിയതുപോലെ!).
അന്നേരം ആന്റണ്‍ വില്‍ഫ്രഡ് അവിടത്തെ സെയില്‍സ് ഗേളിനോട് ഇങ്ങനെ ചോദിക്കുന്നതുകേട്ടു:
-കുട്ടീ, ഇവിടെ പിങ്ക് കളറിലുള്ള ചരടുണ്ടോ?
-എത്ര വണ്ണമുള്ളതാണ് വേണ്ടത്?
-ഒരു പേപ്പര്‍ടാഗിന്റെ വണ്ണം മതി
-എത്ര നീളം വേണം?
-ഒരു മൂന്നുമുഴം ഇരുന്നോട്ടെ. ഇടയ്ക്കിടെ ആവശ്യം വരും. കൊറേശ്ശെ കട്ട് ചെയ്ത് ഉപയോഗിക്കാലൊ...

കടയില്‍നിന്നിറങ്ങി ബൈക്കിനുപിന്നില്‍ പൊത്തിപ്പിടിച്ചുകേറുമ്പോഴും പിന്നെ ആപ്പീസില്‍ എത്തുന്നതുവരേയും ചുരിദാറിട്ട രാജേന്ദ്രന്‍ പലവട്ടം ചോദിച്ചെങ്കിലും എന്തിനാണ് ആ ചരട് വാങ്ങിയതെന്ന കാര്യം ആന്റണ്‍ വില്‍ഫ്രഡ് പറഞ്ഞില്ല.
കാര്യമെന്താണെന്നറിയാതെ വീര്‍പ്പുമുട്ടിപ്പോയ രാജേന്ദ്രന്‍ ഒടുവില്‍ ബിആറിനോട് പറഞ്ഞു: ഇന്നിന്നതുപോലെയൊക്കെ ഇന്നു നടന്നിട്ടുണ്ട്. ചോര്‍ത്താമെങ്കില്‍ ചോര്‍ത്തിക്കോളൂ...

അങ്ങനെ എളുപ്പം ചോര്‍ത്താന്‍ പറ്റിയ ആളല്ല ആന്റണ്‍ വില്‍ഫ്രഡെന്ന് ബിആറിനറിയാമായിരുന്നു. ഈയിടെയായി പുള്ളിക്കാരന്‍ ബിആറിനോട് ഒന്നും വിട്ട്പറയാറില്ല. അതുകൊണ്ടുതന്നെ ബിആറിന് തുറുപ്പെടുത്തടിക്കേണ്ടിവന്നു. ബിആര്‍ ചോദിച്ചു:
-മിസ്റ്റര്‍ ആന്റണ്‍ വില്‍ഫ്രഡ്, നിങ്ങള്‍ വി.മത്തായി കൊറിന്ത്യാക്കാര്‍ക്കെഴുതിയ ലേഖനം വായിച്ചിട്ടുണ്ടോ?
-ഇല്ല
-ആട്ടെ. വി.പത്രോസ് മാളക്കാര്‍ക്കെഴുതിയ കത്തോ?
-വായിച്ചിട്ടില്ല
-അത് ശെരി. അപ്പോള്‍ ഇതൊന്നും വായിക്കാതെയാണ് നിങ്ങള്‍ വലിയ സത്യകൃസ്ത്യാനിയാണെന്നും പറഞ്ഞ് നടക്കണത് അല്ലേ? രണ്ടാമത് പറഞ്ഞ കത്തില്‍ ഒരു കാര്യം അടിവരയിട്ട് പറയുന്നുണ്ട്. എന്താണെന്നറിയണോ?
-എന്താണ്?
-അച്ചന്മാരോടും കന്യാസ്ത്രീകളോടും സുഹൃത്തുക്കളോടും രഹസ്യങ്ങളെല്ലാം തുറന്നുപറയണമെന്ന്.
-ഉവ്വ്വോ?
-ഉവ്വ. ഇനി പറയൂ. നിങ്ങള്‍ എന്തിനാണ് ആ ചരട് വാങ്ങിയത്?
-അത് പിന്നെ എന്നെ ഓഏഡിയില്‍ പോസ്റ്റ് ചെയ്യാന്‍ പോണതായി ഒരു ശ്രുതി കേട്ടു.
-അതിന്?
-ആ പാര്‍ട്ടിയില്‍ ലേഡീസുണ്ടെന്നും കേട്ടു.
-അതിനെന്താ?
-അല്ലാ, ചെലപ്പോഴൊക്കെ ആഡിറ്റ് കഴിയുമ്പോള്‍ ലേഡീസിനേയും കൂട്ടി അവര്‍ക്ക് അക്കൊമഡേഷന്‍ അന്വേഷിച്ച് നടക്കേണ്ടിവരാറുണ്ടേയ്.
-അതിനെന്താണെന്നേയ്?
-അല്ല, അന്നേരമാവും നമ്മള് ചെലപ്പൊ മറ്റവര്‌ടെ മുമ്പീച്ചെന്ന് പെടണത്. കഷ്ടകാലത്തിന് അന്നേരം അവര്‌ടെ കൈയില്‍ മറ്റേ ചരടില്ലെങ്കില്‍ നമ്മടെ ജീവിതം കോഞ്ഞാട്ടയാവും! പിന്നെ നേരെ റെജിസ്ട്രാപ്പീസിലേക്ക് പോകേണ്ടിവരും! അതുകൊണ്ടാണ് ഇത്തിരി ചരട് സ്‌റ്റോക്ക് ചെയ്‌തേക്കാമെന്നുവെച്ചത്..
-എനിക്കൊന്നും മനസ്സിലാവണില്ല. ആരാണീ മറ്റവര്‍?
-ശ്രീരാമസേന!
-അപ്പൊ ചരടോ?
-രാഖി!!!