മേനോന്‍ & കൃഷ്ണന്‍
-കേട്ടോ ബീആര്‍. നമ്മടെ മേനോന്റെ കാര്യം കട്ടപ്പൊഹയാവുംന്നാ തോന്നണേ
-എന്തുപറ്റി കണ്ണാ മേനോന്?
-അച്ചടക്കനടപടീടെ വാള്‍മുനയിലാണ് പുള്ളിക്കാരന്റെ നടപ്പ്
-എത്ക്ക്?
-എംഡി കൃഷ്‌ണേട്ടനോട് സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പെരുമാറിയതിന്
-എങ്ങനെയാണ് മേനോന്‍ പെരുമാറിയത്?
-ബിആറിനറിയ്വോ, ഈ മേനോന്‍ വള്ളിട്രൗസറുമിട്ട് മൂക്കിളയുമൊലിപ്പിച്ചുനടന്ന
കാലത്തേ സംഘടനാരംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് സഖാവ് കൃഷ്‌ണേട്ടന്‍.
കൃഷ്‌ണേട്ടന്‍ പങ്കെടുത്തിട്ടുള്ള പഠനക്ലാസ്സുകള്‍ക്ക് കൈയും കണക്കുമില്ല. ദേര്‍ ഈസ്
നോ ഹാന്‍ഡ് ആന്‍ഡ് മാത്തമാറ്റിക്‌സ്. ആ കൃഷ്‌ണേട്ടനോട് മേനോന്‍ ഒരിക്കലും
അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഒരിക്കലും.
-മേനോന്‍ സഖാവ് കൃഷ്‌ണേട്ടന്‍ സഖാവിനോട് എന്തു പറഞ്ഞെന്നാണ് കണ്ണന്‍ സഖാവ് പറയുന്നത്?
-ആപ്പീസ് വിടുമ്പോള്‍ ഹെഡ് പോസ്റ്റോഫീസിനുമുമ്പില്‍ കോണ്‍ഫെഡറേഷന്റെ സായാഹ്ന ധര്‍ണ്ണയ്ക്ക് ചെല്ലണമെന്ന്!
-ശ്ശെ! മേനോന്‍ എന്തു പണിയാ കാണിച്ചേ
-അതിനൊള്ളത് അനുഭവിച്ചോളും. അച്ചടക്കമുള്ള പ്രവര്‍ത്തകനായ കൃഷ്‌ണേട്ടന്‍
മേനോനോട് മറുത്തൊന്നും പറയാന്‍ നിന്നില്ല. നേരേ പോയി എക്‌സിക്യൂട്ടീവ്
കമ്മറ്റിയില്‍ പരാതി കൊടുക്കുകയാണുണ്ടായത്.
-കമ്മറ്റി എന്തു ചെയ്തു?
-അന്വേഷണക്കമ്മീഷനെ വെച്ചിരിക്കയാണ്. സീആര്‍ ബാബുവാണ് കണ്‍വീനര്‍.
-അപ്പൊപ്പിന്നെ വധശിക്ഷ ഒറപ്പ്
-ചെലപ്പൊ അതിലും വലുതാവാനും മതി
-അതിലും വലുതേതാ?
-മൂലധനം മൂന്നാവര്‍ത്തി വായിക്ക !!!