rajasooyam

Thursday, December 24, 2020

 

ഒളിച്ചോട്ടം

(സഖാവ് മരുതപ്പന്റെ ഓർമ്മയ്ക്ക്...വളരെ പഴയ ഒരു ഡയറിക്കുറിപ്പ്)

കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ ബിആര്‍ ആപ്പീസിലെത്തിയപ്പോള്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് എതിരേറ്റത്.

മരുതപ്പനെ കാണ്മാനില്ല!

ചൊവ്വാഴ്ച്ച 4 മണി വരെ പുള്ളിക്കാരനെ കണ്ടവരുണ്ട്. അതിനുശേഷമാണ് കാണാതായത്.

ഈശ്വരാ, ഇതെന്തൊരു പരീക്ഷണമാണ്? ബിആര്‍ നേരെ അസോസിയേഷന്‍ ഹാളിലേക്ക് പാഞ്ഞു. അവിടെ സഹരാജന്‍ നായരും ശ്രീകുമാറും ഹരിയും മജീദും ആന്റണ്‍ വില്‍ഫ്രഡും കണ്ണനും പിന്നെ സി.ആര്‍.ബാബുവിനെപ്പോലുള്ള കുറെ നക്‌സലൈറ്റുകളും ഇരിപ്പുണ്ട്.

പ്രത്യേകം പറയേണ്ടല്ലൊ, എല്ലാവരും വിഷണ്ണരായിരുന്നു.

കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു കണ്ണന്‍. എങ്ങനെയാണ് കരയാതിരിക്കുക? ക്ലോസ്‌കൂട്ടുകാരനെയല്ലേ കാണാതായിരിക്കുന്നത്.

ബിആര്‍ മെല്ലെ സഹരാജന്‍ നായരുടെ അടുത്തുചെന്ന് സ്വകാര്യത്തില്‍ ചോദിച്ചു:

നമ്മള്‍ എങ്ങനെയാണ് ഈ പ്രശ്‌നം കൈകാര്യം ചെയ്യുക?

നായര്‍സാബ് പറഞ്ഞു: പോലീസ് സ്‌റ്റേഷനിലും റെയില്‍വേസ്‌റ്റേഷനിലും വിവരമറിയിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടിലേക്കുള്ള മെസ്സേജ് എന്‍ബി പരമേശ്വരന്‍ തയ്യാറാക്കിക്കൊണ്ടിരിക്കയാണ്. പിന്നെ നാലുദിക്കിലേക്കും നമ്മുടെ വാനരസേനയെ അയച്ചിട്ടുണ്ട്. ലെറ്റസ് വെയ്റ്റ് ആന്‍ഡ് സീ.

പിന്നീടവിടെ കനത്ത നിശ്ശബ്ദതയായിരുന്നു.

കൃത്യം 12 മണിയടിച്ചപ്പോള്‍ സിനിമേലൊക്കെ കാണണമാതിരി രണ്ട് ഭീകരന്മാരുടെ അകമ്പടിയോടെ അതാ മരുതപ്പന്‍ അവിടെ പ്രത്യക്ഷപ്പെടുന്നു!

ഒരു നനഞ്ഞ പന്തയക്കോഴിയെപ്പോലുണ്ടായിരുന്നു മരുതപ്പന്‍.

ഭീകരര്‍ മുഖംമൂടിയണിഞ്ഞിരുന്നില്ല. അതുകൊണ്ട് എളുപ്പം ഐഡന്റിഫൈ ചെയ്യാന്‍ പറ്റി.

ഒന്നാമത്തെയാള്‍ മേനോന്‍ സുരേഷായിരുന്നു.

രണ്ടാമത്തേത് ബാലു.( ബാലുവും മരുതപ്പനും തമ്മില്‍ ഏതോ ഒരുതരം പൊടിയുടെ എടപാടുണ്ട്. വിശദാംശങ്ങള്‍ ബിആറിനറിയില്ല ).

ഏതായാലും മരുതപ്പനെ കണ്ടതും എല്ലാവരുടേയും ശ്വാസം നേരെ വീണു. മേനോന്‍ സുരേഷിനെ അടുത്തേക്കുവിളിച്ച് സഹരാജന്‍ നായര്‍ ചോദിച്ചു:

-എവിടെന്നാണ് കിട്ടിയത്?

-മുണ്ടുപാലത്തിന്റെ ചോട്ടീന്ന്.

-അവിടെ എന്തെടുക്ക്വായിരുന്നു?

-ഒളിച്ചിരിക്ക്യായിരുന്നു.

-കാരണം വല്ലതും പറഞ്ഞോ?

-കുത്തിന് പിടിച്ച് ചോദിച്ചിട്ടും കമാന്നൊരക്ഷരം പറഞ്ഞില്ല. ഇനി സഖാവ് തന്നെ ചോദിച്ചുനോക്കൂ.

പമ്മിനില്‍ക്കുകയായിരുന്ന കഥാപുരുഷന്റെ അടുത്തുചെന്ന് സഹരാജന്‍ നായര്‍ നയത്തില്‍ ചോദിച്ചു:

-ടെല്‍ മീ, മരുതപ്പന്‍. വാട്ടീസ് യുവര്‍ പ്രോബ്ലം? നീ എത്ക്കാകെ അങ്കെ ചെന്റ്രായ്?

-സാര്‍....അത് വന്ത്...നാന്‍ കൊഞ്ചം വെത്തലപാക്ക് പോട്ട്ക്ക് താന്‍ പോനേന്‍.

-അന്ത പാലത്ത്ക്ക് ചോട്ടിലെ, ഇല്ലൈയാ? അരുതപ്പാ. പൊയ് ചൊല്ലാതപ്പാ. ഇങ്കെ പാര്. എങ്കിട്ട്  ഉണ്മയേ ചൊല്ലുങ്കോ.

സഹരാജന്‍ നായരുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബ്ബന്ധത്തിനു പുറമേ സിആര്‍ ബാബുവിനെപ്പോലുള്ള നക്‌സലൈറ്റുകളുടെ തുറിച്ചുനോട്ടം കൂടിയായപ്പോള്‍ മരുതപ്പന്‍ സത്യം തുറന്നുപറഞ്ഞു: 'സാര്‍...അത് വന്ത്... ഒരുനാള്‍ മട്ടും അന്ത ഡീഏജിയുടയ കതവ് തുറന്ത്പിടിച്ചത്ക്ക് താന്‍ അല്ലവാ ഇന്ത കണ്ണമ്മാഷ്‌ക്ക് മെമ്മോ കൊട്ത്തിരിക്കറത്? അപ്പടിയെന്റ്രാല്‍ മാതത്തില്‍ മുപ്പത് നാള്‍കളും അതൈ ചെയ്‌വത്ക്ക് എനക്ക് എവ്വളവ് മെമ്മോ കിടൈക്കും?!!!