rajasooyam

Wednesday, August 26, 2015

കീഴ്ക്കണാമ്പാട് !

റിക്രിയേഷന്‍ ക്ലബ്ബില്‍ ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഗാനമേള നടക്കുകയാണ്.
'തിരുവോണപ്പുലരിതന്‍' എന്നു തുടങ്ങുന്ന പാട്ട് ഷീബ അതിമനോഹരമായി ആലപിക്കുന്നു.
'തിരുമേനിയെഴുന്നെള്ളും സമയമായി' എന്ന ലൈനെത്തിയതും അകത്തേയ്ക്ക് വരേണ്ടതിനുപകരം എന്‍ബി ണീറ്റ് പൊറത്തേക്കാ പോയി !!!

കീഴ്ക്കണാമ്പാട് നമ്പൂതിരിപ്പാട് എന്നല്ലാതെ  എന്താണ്‌ നമ്മള്‍  ഈ തിരുമേനിയെ വിളിക്കുക???


Tuesday, August 25, 2015

എ പെര്‍മനെന്റ് സൊലൂഷന്‍

ഒരാള്‍ പറഞ്ഞുകേട്ട കഥയാണ്.
അല്ലാതെ ഇതിനു സിആര്‍ ബാബുവുമായി യാതൊരു ബന്ധവുമില്ല.
ഇനി അഥവാ ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയാല്‍ അത് അത് സ്വാഭാവികം മാത്രമാണ്.
കഥയിങ്ങനെ:

തൃശ്ശൂര്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മൂന്ന് ബില്‍ഡിങ്ങുകളില്‍ ഭയങ്കരമായ തോതില്‍
അണ്ണാന്മാരുടെ ശല്യം.
ച്ചാല്‍ അണ്ണാന്മാരെ തട്ടിത്തടഞ്ഞിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥ.

കെട്ടിടങ്ങളില്‍ ഒന്ന് ഒരു കല്യാണമണ്ഡപമായിരുന്നു. മറ്റൊന്ന് ഒരു സിമന്റ് ഗോഡൗണ്‍. പിന്നെയൊരു കൃസ്ത്യന്‍ പള്ളി.

അണ്ണാന്മാരെ ഓടിക്കാന്‍ മറ്റൊരു വഴിയും കാണാതെവന്നപ്പോള്‍ കല്യാണമണ്ഡപത്തിന്റെ ഉടമസ്ഥന്‍ പൊള്ളാച്ചിയില്‍നിന്ന് ഒരു സംഘം കരിമ്പൂച്ചകളെ കൊണ്ടുവന്ന് പരീക്ഷിച്ചുനോക്കി.
നേരിയ ഫലമുണ്ടായെങ്കിലും പൂച്ചകള്‍ അവിടത്തെ കസേരകളൊക്കെ വൃത്തികേടാക്കാന്‍ തുടങ്ങിയപ്പോള്‍ മുന്‍കൂര്‍ നോട്ടീസുപോലും കൊടുക്കാതെ ഉടമസ്ഥന്‍ അവയെ പിരിച്ചുവിട്ടു.
പൂച്ചകള്‍ സ്ഥലം വിട്ടതും അണ്ണാന്മാര്‍ പൂര്‍വ്വാധികം ഉത്സാഹത്തോടെ തിരിച്ചെത്തി.

സിമന്റ് ഗോഡൗണ്‍കാരന്‍ വിശാലമനസ്‌കനായ ഒരു അഹിംസാവാദിയായിരുന്നു.
അദ്ദേഹം അണ്ണാന്മാരെയെല്ലാം കെണിവെച്ചുപിടിച്ച് അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍
കൊണ്ടുചെന്ന് വിടുകയാണ് ചെയ്തത്. പക്ഷേ ഓരോ ദിവസം കഴിയുംതോറും പോയ അണ്ണാന്മാരെല്ലാം ഇന്‍സ്റ്റാള്‍മെന്റായി തിരിച്ചെത്താന്‍ തുടങ്ങി.

എന്നാല്‍ ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ പള്ളിക്കാര്‍ക്ക് ഒട്ടും തന്നെ
അദ്ധ്വാനിക്കേണ്ടിവന്നില്ല.
അവര്‍ ചെയ്തത് ഇത്രമാത്രം:
ഒരു ദിവസം എല്ലാ അണ്ണാന്മാരേയും പിടിച്ച് മാമോദീസ മുക്കി അല്‍മായന്മാരാക്കി.....
അതില്‍ പിന്നെ ആണ്ടിൽ ഈസ്റ്ററും ക്രിസ്തുമസ്സുമൊഴികെ ഒരൊറ്റദിവസവും അവയെ പള്ളിപ്പരിസരത്തൊന്നും കണ്ടിട്ടില്ല !!!

Sunday, August 16, 2015

പൊയ് വെടി
കഴിഞ്ഞ ദിവസം ബിആറിനേയും പ്രദീപിനേയും കണ്ടപ്പോള്‍
വരാനിരിക്കുന്ന ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍
ആര്‍ കണ്ണന്‍ അര്‍ത്ഥംവെച്ച് പറഞ്ഞു:
-33 കൊല്ലത്തെ സര്‍വീസ് കഴിഞ്ഞവരെല്ലാം സ്വയം പിരിഞ്ഞുപോവുന്നതാണ് നല്ലത്...
ദേഷ്യം വന്ന പ്രദീപ് ചോദിച്ചു:
-പോയില്ലെങ്കില്‍ താന്‍ എന്തോ ചെയ്യും?
-സ്വയം പിരിഞ്ഞുപോയില്ലെങ്കില്‍ സാധാരണ ചെയ്യാറുള്ളതെന്തോ അതങ്ങ് ചെയ്യും. അത്രന്നെ.
-ച്ചാലോ?
-ആകാശത്തേക്ക് വെടി വെക്കും !!!

Wednesday, August 12, 2015



Special Discount !!!

R Kannan offers comrade V.Sreekumar a ‘fabulous discount’ of 30% 

for a Kuthampully Kasavumund having a price tag of Rs.1000. 

Earlier, he had given Sreekumar Rs.300 towards 

local body election fund. 

Then what would be the ‘actual price’ of the kasavumund?