rajasooyam

Saturday, October 2, 2010

മറക്കില്ല നാം (3)

അഞ്ചരയ്ക്ക് ആപ്പീസ് വിട്ടയുടന്‍ ആന്റണ്‍ വില്‍ഫ്രഡ് പതിവുപോലെ പുത്തന്‍പള്ളിയില്‍ പോയി മുട്ടിപ്പായി പ്രാര്‍ത്ഥിച്ചതും പിന്നെ എത്രയും വേഗം മാള കുണ്ടോളിക്കടവ് വഴി പോകുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ്സ് പിടിക്കാന്‍ ബസ്സ്റ്റാന്റിലേക്ക് ആഞ്ഞുനടന്നതും ആ നടത്തത്തിനിടയില്‍ ഒരു തട്ടുകടയുടെ പിന്നില്‍നിന്ന് ഒരാള്‍ കൈകൊട്ടിവിളിച്ചതും കാര്യം തിരക്കിയ ആന്റണോട് അയാള്‍ ഷെയറ് വേണോ എന്നു ചോദിച്ചതും അന്നേരം ആന്റണ്‍ തനിക്ക് ഷെയര്‍ ബിസിനെസ്സില്‍ താല്പര്യമില്ലെന്നു പറഞ്ഞൊഴിഞ്ഞതും അപ്പോള്‍ അയാള്‍ ഇയാള്‍ ഏത് വടമക്കാരനാണാവോ എന്നും പറഞ്ഞ് ചുണ്ടുകോട്ടി പരിഹസിച്ചതും പിറ്റേന്ന് സെക്ഷനില്‍ വന്ന് ആന്റണ്‍ ഇക്കാര്യം വിസ്തരിച്ചപ്പോള്‍ അത് ഷെയര്‍ ബിസിനെസ്സൊന്നുമല്ലെന്നും അയാള്‍ നിങ്ങളെ നിപ്പനടിക്കാന്‍ ക്ഷണിച്ചതായിരിക്കുമെന്നും പറഞ്ഞ് സുരേഷ് മേനോന്‍ പൊട്ടിച്ചിരിച്ചതും നിപ്പന്റെ അര്‍ത്ഥമറിയാതെ ആന്റണ്‍ വില്‍ഫ്രഡ് അന്തംവിട്ട് കുന്തം വിഴുങ്ങിനിന്നതും അന്നേരം നിപ്പനെന്നാല്‍ നിന്നനില്പില്‍ കുപ്പി ഷെയറ് ചെയ്ത് കാലിയാക്കുന്ന കലാപരിപാടിയാണെന്നു മേനോന്‍ പറഞ്ഞുമനസ്സിലാക്കിക്കൊടുത്തതും നമ്മള്‍ എങ്ങനെ മറക്കാനാണ്..........

1 comment:

  1. "...ആ നടത്തത്തിനിടയില്‍ ഒരു തട്ടുകടയുടെ പിന്നില്‍നിന്ന് ഒരാള്‍ കൈകൊട്ടിവിളിച്ചതും കാര്യം തിരക്കിയ ആന്റണോട് അയാള്‍ ഷെയറ് വേണോ എന്നു ചോദിച്ചതും അന്നേരം ആന്റണ്‍ തനിക്ക് ഷെയര്‍ ബിസിനെസ്സില്‍ താല്പര്യമില്ലെന്നു പറഞ്ഞൊഴിഞ്ഞതും അപ്പോള്‍ അയാള്‍, ഇയാള്‍ ഏത് വടമക്കാരനാണാവോ എന്നും പറഞ്ഞ് ചുണ്ടുകോട്ടി പരിഹസിച്ചതും...."

    ആ പാവം ഷെയറ് മൊതലാളി ചുണ്ട് കോട്ടി പരിഹസിച്ചതാവില്ല ബി.ആര്‍, മറിച് ആദ്യമായി ഷെയറ് ചെയ്യാതെ തന്നെ ഒരു ഫുള്‍ കുപ്പി കാലിയാക്കാന്‍ കഴിവുള്ള ഒരാളെ കണ്ട സന്തോഷത്താല്‍ അത്ഭുതപര തന്ത്രിയായി വാ തുറന്നതാകും!!!

    ReplyDelete