എന്‍ബിയുടെ വീടിന്റെ തറപണി കഴിഞ്ഞവാറെ ആയത് നിരീക്ഷിക്കാനും
അനുഗ്രഹങ്ങള്‍ ചൊരിയാനും വേണ്ടി നാട്ടില്‍നിന്നും രണ്ടമ്മാവന്മാര്‍ വന്നതും എന്‍ബി അവരെ പൂര്‍ണ്ണകുംഭത്തോടെ സ്വീകരിച്ചുപചരിച്ചതും പിന്നെ സ്വന്തം 800 മാരുതികാറില്‍ കേറ്റി സൈറ്റിലേക്ക് കൊണ്ടുപോയതും നിരീക്ഷണമെല്ലാം കഴിഞ്ഞ് തിരിച്ചുപോരാന്‍നേരം വണ്ടി റിവേഴ്‌സെടുത്തപ്പോള്‍ പിന്‍ഭാഗം അവിടെ വീടുപണിയ്ക്ക് കൊണ്ടിട്ടിരുന്ന വല്ല്യോരു കരിങ്കല്ലില്‍ 'ഠേ' എന്നിടിച്ചതും ശബ്ദം കേട്ട എന്‍ബി പുറകിലിരിക്കയായിരുന്ന മാമന്മാരോട് 'എന്താ ഒരു ശബ്ദം കേട്ടേ, വല്ലോടേം മുട്ട്യോ'ന്നു ചോദിച്ചതും അന്നേരം മാമന്മാര്‍ പുറകിലേക്കൊന്നു തിരിഞ്ഞുനോക്കാന്‍ പോലും മെനക്കെടാതെ മുന്നോട്ടൊന്നാഞ്ഞിരുന്നുകൊണ്ട് തനി നമ്പൂരി ആക്‌സെന്റില്‍ 'മുട്ടീന്നാ തോന്നണേ, ട്ട്വോ' എന്നും പറഞ്ഞ് പിന്നിലേക്ക് ചാരിക്കിടന്നതും നമ്മള്‍ എങ്ങനെ മറക്കാനാണ്......
No comments:
Post a Comment