rajasooyam

Friday, September 3, 2010

മറക്കില്ല നാം (1)

ആലപ്പുഴ ഇറിഗേഷന്‍ ഡിവിഷനാപ്പീസില്‍ ഓഡിറ്റിനുപോകാന്‍ വേണ്ടി അച്ചുതന്‍ കുട്ടിയും പിഎല്‍ ജോയിയും കൂടി തൃശൂരില്‍നിന്നും ഐലന്റ് എക്സ് പ്രസ്സില്‍ കയറിയതും വണ്ടി പുതുക്കാടെത്തിയപ്പോഴേക്കും കത്തിപ്രിയനായ അച്ചുതന്‍കുട്ടി ആലപ്പുഴക്കുതന്നെ പോകുകയായിരുന്ന ഒരു സഹയാത്രികനെ പരിചയപ്പെട്ടതും വണ്ടി അങ്കമാലി കഴിഞ്ഞപ്പോള്‍ സന്ദര്‍ഭവശാല്‍ അയാള്‍ അച്ചുതന്‍കുട്ടിയോട് കെ എസ് ആറിലെ ഒരു സംശയം ചോദിച്ചതും ഉടന്‍ തന്നെ അച്ചുതന്‍ കുട്ടി വലതുകൈയിലെ ചൂണ്ടുവിരല്‍ ലംബമായി പിടിച്ച് ഒരു ചെറുചിരിയോടെ 'എക്‌സ്‌ക്യൂസ് മീ, ജസ്റ്റ് എ മിനിറ്റ്' എന്നും പറഞ്ഞ് ടോയ്‌ലെറ്റിലേക്ക് പോയതും പിന്നെ വണ്ടി അങ്ങ് ആലപ്പുഴയെത്തുന്നതുവരെ ടോയ്‌ലെറ്റിനകത്തുതന്നെ കഴിച്ചുകൂട്ടിയതും പിന്നെ പ്ലാറ്റ്‌ഫോമിലിറങ്ങി ഒരു തൂണിന്റെ മറവില്‍ ജോയിയെ കാത്തുനിന്നതും ഒരുകണക്കിന് 'സഹയാത്രികന്റെ' പിടി വിടുവിച്ച് വിയര്‍ത്തുകുളിച്ച് ഇറങ്ങിവന്ന ജോയിയോട് ഒന്നുമറിയാത്തമട്ടില്‍ 'എന്തുപറ്റി ജോയ്യേട്ടാ' എന്നുചോദിച്ചതും അന്നേരം കരച്ചിലിന്റെ വക്കോളമെത്തിയ ജോയി 'ഇനി താനുമായി ഒരു കൂട്ടുകെട്ടുമില്ല' എന്നും പറഞ്ഞ് കെറുവിച്ച് ഓട്ടോ വിളിച്ച് ഒറ്റയ്ക്ക് പോയതും നമ്മള്‍ എങ്ങനെ മറക്കാനാണ്?!!!

1 comment:

  1. യാതാര്‍ത്യത്തിന്റെ ഒരു ചെറിയ ഞാരിനെ 'എങ്ങനെ നീ മറക്കും' എന്ന നാടക ഗാനത്തിന്‍റെ ശീലില്‍ ഒരു ഗംഭീര സംഭവമാക്കിയ ബി.ആറിന് അഭിനന്ദനങ്ങള്‍ ! പി.എല്‍.ജോയ്

    ReplyDelete