rajasooyam

Monday, November 29, 2010

ഈ നമ്പൂരാര്‌ടെ ഒരു കാര്യം !

(ഇതൊരു കഥയല്ല; പ്രത്യുത കടവല്ലൂര്‍ അന്യോന്യത്തെപ്പറ്റി പത്രത്തില്‍ വന്ന റിപ്പോര്‍ട്ടുകളാണ്. എന്നാലോ, ഇതുപോലൊരു നര്‍മ്മലേഖനം ബിആര്‍ അടുത്തകാലത്തൊന്നും വായിച്ചിട്ടുമില്ല ! പ്രയോഗങ്ങളിലെ സംശയങ്ങള്‍ക്ക് എന്‍ബിയേയോ സൂമാരന്‍ തിരുമേനിയേയോ സമീപിക്കുക. സോമേട്ടനോട് ചോദിച്ചാലും അറിയാമായിരിക്കും. പുള്ളിക്കാരന്റെ കാര്യം പലവുരു പറയുന്നുണ്ട് റിപ്പോര്‍ട്ടില്‍ !)

''വേദപാണ്ഡിത്യം മാറ്റുരയ്ക്കുന്ന കടവല്ലൂര്‍ അന്യോന്യത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ തൃശൂര്‍ യോഗക്കാര്‍ 10 ഋക്കുകളും പിഴയ്ക്കാതെ ചൊല്‍ത്ത് മികവുറ്റതാക്കിയപ്പോള്‍ തിരുനാവായ യോഗക്കാര്‍ക്ക് പിഴച്ചു.
******
ആദ്യവാരത്തില്‍ മുമ്പിലിരുന്ന തൃശൂര്‍ യോഗത്തിലെ കാപ്ര ശ്രീശന്‍ നമ്പൂതിരി മൂന്നാം അഷ്ടകം അഞ്ചാം അദ്ധ്യായം പതിനഞ്ചാം‍ വര്‍ഗത്തിലെ അഗ്നിര് ഹോതാന....എന്നു തുടങ്ങി 10 ഋക്കുകളും ഗംഭീരമായി പ്രയോഗിച്ചു. ഭസ്മകത്തില്‍ ഏക്കാട്ട് വല്ലഭന്‍ നമ്പൂതിരി, മാറത്ത് കാപ്ര നാരായണന്‍ നമ്പൂതിരി എന്നിവര്‍ കൈ കാണിച്ച് സഹായിച്ചു.
******
രണ്ടാം വാരത്തില്‍ തിരുനാവായ യോഗത്തിലെ ഭട്ടി വടക്കേടം നീലകണ്ഠന്‍ നമ്പൂതിരി (മൂന്നാം അഷ്ടകം നാലാം അദ്ധ്യായം പത്താം വര്‍ഗം) വൃഷഭം ചരഷണീതം...എന്നുതുടങ്ങിയതു പിഴച്ചു.
******
തൃശൂര്‍ യോഗത്തിലെ സഹോദരന്മാരായ വടക്കുമ്പാട് പശുപതിയും വടക്കുമ്പാട് കേശവനും രഥ പ്രയോഗിച്ചു.
******
മുമ്പിലിരുന്ന തിരുനാവായക്കാരുടെ ഏര്‍ക്കര നാരായണന്‍ നമ്പൂതിരി നാലാം അഷ്ടകം എട്ടാം അദ്ധ്യായം ആദ്യവര്‍ഗ്ഗത്തിലെ സോമ:പുനാന: എന്നു തുടങ്ങി നന്നായി ചൊല്ലി. നാറാത്ത് രവി നമ്പൂതിരിയും ഉദിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുമാണ് കൈ കാണിച്ച് സഹായികളായത്.
******
രണ്ടാം വാരമിരുന്ന തൃശൂര്‍ യോഗത്തിലെ കൃഷ്ണന്‍ നമ്പൂതിരി സ്വാദുഷ അസ്തു (ആറാം അഷ്ടകം ഒന്നാം അദ്ധ്യായം ഇരുപത്തിമൂന്നാം വര്‍ഗം) എന്നു തുടങ്ങിയാണ് ഭംഗിയായി ചൊല്ലിയത്. ഊറവങ്കര ദാമോദരന്‍ നമ്പൂതിരിയും വടക്കുമ്പാട് പശുപതി നമ്പൂതിരിയും കൈ കാണിച്ചു. രഥ പ്രയോഗിച്ചത് തിരുനാവായ യോഗത്തിലെ പുതുശേരി പശുപതി നമ്പൂതിരി, പുരളിപ്പുറം നാരായണന്‍ നമ്പൂതിരി എന്നിവരാണ്.
******
ഇന്നലെ മുമ്പിലിരുന്ന തൃശൂര്‍ യോഗത്തിലെ പരുത്തി കൃഷ്ണന്‍ നമ്പൂതിരി ഏഴാം അഷ്ടകം രണ്ടാം അദ്ധ്യായം പതിനഞ്ചാം വര്‍ഗത്തിലെ അയം സോമ...എന്നു തുടങ്ങി 10 ഋക്കുകളും പിഴയ്ക്കാതെ ഗംഭീരമായി ചൊല്ലി. വടക്കുമ്പാട് പശുപതി നമ്പൂതിരിയും മേലേടം കൃഷ്ണന്‍ നമ്പൂതിരിയും കൈ കാണിച്ച് സഹായിച്ചു.
******
രണ്ടാം വാരത്തില്‍ തിരുനാവായ യോഗത്തിലെ മുണ്ടക്കിഴി കാലടി ശങ്കരന്‍ നമ്പൂതിരി പവസ്വ സോമ...(ഏഴാം അഷ്ടകം രണ്ടാം അദ്ധ്യായം പതിനാറാംവര്‍ഗം) എന്നു തുടങ്ങിയത് മൂന്നാം അന്തമാന്തി മധ്യഭാഗത്ത് പിഴച്ചു. കോതമംഗലം വാസുദേവന്‍ നമ്പൂതിരി, നാറാത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ കൈ കാണിച്ചു.

തൃശൂര്‍ യോഗത്തിലെ മാറാത്ത് കാപ്ര നാരായണന്‍ നമ്പൂതിരിയും കൂക്കമ്പാറം നാരായണന്‍ നമ്പൂതിരിയും ജട പ്രയോഗിച്ചു.'' !!!!!!!!!

3 comments:

  1. ഓഫീസ് തമാശകള്‍ നന്നായിട്ടുണ്ട്. ഞാനും ഫോളോ ചെയ്യാന്‍ തുടങ്ങി. ആശംസകള്‍!!

    ReplyDelete
  2. മുമ്പൊരിക്കൽ ഒരു പോളിങ്ങ് ബൂത്തിൽ വോട്ടുചെയ്യാനായി വന്ന ഒരു വൃദ്ധയെ ആരോ "കൈ" കാണിച്ചു സഹായിച്ചത് പൊരിഞ്ഞ തല്ലിലാണ് അവസാനിച്ചത്. കടവല്ലൂരിലെ കൈ കാണിക്കൽ താദൃശ സംഭവങ്ങളിലേക്ക് എത്തിയതായി റിപോർട്ടില്ല. ആശ്വാസകരം.

    ReplyDelete
  3. സംസ്‌കൃതം കടുകട്ടി. മുഴുവൻ അങ്ക്ട് മനസ്സിലായോന്ന് ചോദിച്ചാൽ ഇല്ല്യാന്നാവും മറുപടി. എന്നാലോ പത്രവാർത്തകളിൽ നിന്ന് ഇത്തരം ഗംഭീരം ഒരു ഹാസ്യം അടുത്ത കാലത്തൊന്നും വായിച്ചിട്ടും ഇല്ല്യ.....

    ReplyDelete