ബോംബെയില്‍നിന്നും വരുന്ന ഒരു ബന്ധുവിനെ റിസീവ് ചെയ്യാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നതായിരുന്നു ബിആര്‍.
വണ്ടി വരാന്‍ പിന്നേയും ഒരു മണിക്കൂര്‍ ബാക്കിയുണ്ടായിരുന്നു.
പ്ലാറ്റ്‌ഫോമിന്റെ ഒരറ്റത്തുള്ള ചാരുബെഞ്ചിലിരുന്ന് മനോരാജ്യം വായിക്കാന്‍ തുടങ്ങുമ്പോഴേക്കും സുമുഖനും മദ്ധ്യവയസ്‌കനുമായ ഒരു ചെറുപ്പക്കാരന്‍ ബിആറിന്റെ അടുത്തുവന്ന് ഉപവിഷ്ടനായി.
ഒരു ബെര്‍മൂഡ മാത്രമാണ് പുള്ളിക്കാരന്റെ വേഷം. ഷര്‍ട്ടിട്ടില്ല. കാലില്‍ രണ്ട് വള്ളിച്ചെരുപ്പുണ്ട്. തോളില്‍ എല്‍ജി പെരുങ്കായത്തിന്റെ ഒരു സഞ്ചിയും അതില്‍ അല്ലറ ചില്ലറ സാധനങ്ങളുമുണ്ടായിരുന്നു.
വേഷത്തിലെ ആ ലാളിത്യം കണ്ടപ്പോള്‍ ബിആര്‍ ഉറപ്പിച്ചു: ഇത് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി കാണാന്‍ വന്ന സായിപ്പ് തന്നെ. സംശയല്ല്യ.
സായിപ്പന്മാര്‍ക്ക് പിന്നെ അങ്ങന്യൊന്നൂല്ല്യാലൊ.
ഒരു നേരമ്പോക്കവുമല്ലോന്നുകരുതി ബിആര്‍ അറിയാവുന്ന മുറിയിംഗ്ലീഷില്‍ സായിപ്പിനോട് ചോദിച്ചു: 'വിച്ച് കണ്‍ട്രി ഡൂ യൂ ബിലോങ് റ്റു, ജെന്റില്‍മേന്‍? യുഎസ്? ഓര്‍ യൂകെ?''
ബിആറിനെ അമ്പരപ്പിച്ചുകൊണ്ട് മറുപടി വന്നത് പച്ചമലയാളത്തിലാണ്: 'ഏയ്, ഞാന്‍ അത്തരക്കാരനല്ല. നല്ല അസ്സല് മലയാളിയാണ്.''
ബിആര്‍ അങ്ങട് ഇല്ല്യാണ്ടെ ആയിപ്പോയി.
പിന്നെ സംഭാഷണം മലയാളത്തിലായി. അത് ഇങ്ങനെ നീണ്ടു:
-ക്ഷമിയ്ക്കണം,ട്ടോ. ഈ വേഷം കണ്ടപ്പൊ സംശയം തോന്നി ചോദിച്ചതാണ്. ബൈ ദ ബൈ, എങ്ങോട്ടു പോകുന്നു?
-ജയ് പൂര്‍ക്ക് .
-ഇവ്‌ടെ എവ്ട്യാ?
-ഇവ്‌ടെ അടുത്തന്ന്യാണ്.
-ചോദിക്കുന്നതുകൊണ്ട് വിഷം തോന്നരുത്. ഈ വേഷമെന്താ ഇങ്ങനെ?
-ഒന്നും പറയണ്ട മാഷേ. വീട്ടുകാരും നാട്ടുകാരുമായി കൂട്ടം കൂടാന്‍ വേണ്ടി ഒരു മാസത്തെ ലീവിന് വന്നതാണ് ഞാന്‍. വരുമ്പോള്‍ എന്റെ കൈവശം റേബാന്‍ കൂളിങ്ഗ്ലാസ്സുണ്ടായിരുന്നു; റാഡോ വാച്ചുണ്ടായിരുന്നു; റേഡിയോ മാംഗോയുണ്ടായിരുന്നു; പാര്‍ക്കര്‍ പെന്നുണ്ടായിരുന്നു; ഫോറിന്‍ ക്യാമറയുണ്ടായിരുന്നു; ഫോറിന്‍ ഷൂസുണ്ടായിരുന്നു; ഫോറിന്‍ പെര്‍ഫ്യൂമുണ്ടായിരുന്നു; എല്ലാറ്റിനുമുപരി പതിനൊന്ന് ജോടി ടീഷര്‍ട്ടും ജീന്‍സുമുണ്ടായിരുന്നു; അതിനൊത്ത ബനിയനുകളും ജെട്ടികളുമുണ്ടായിരുന്നു...
-ഈശ്വരാ. എന്നിട്ടെങ്ങനെ ഈ കോലത്തിലായി? ഈ ബെര്‍മൂഡയൊഴിച്ച് ഒരു നൂല്‍ ബന്ധം പോലുമില്ലല്ലൊ!
-പറഞ്ഞിട്ടെന്തു കാര്യം. കംപ്ലീറ്റ് അടിച്ചുമാറ്റി.
-കഷ്ടം. തൃശ്ശൂരിലിപ്പോള്‍ കള്ളന്മാരുടെ ശല്യം വളരെ കൂടുതലാണ്.
-അതിന് ഇത് ചെയ്തത് കള്ളനൊന്ന്വല്ല.
-പിന്നെ?
-സ്വയം ചെത്തിനടക്കാന്‍ വേണ്ടി ന്റെ ഏട്ടന്‍ ചെയ്ത പണിയാണ്.
-കൊള്ളാം. നല്ല പസ്റ്റ് ഏട്ടന്‍ ! ആട്ടെ, ഏട്ടന്‍ എന്തു ചെയ്യുന്നു?
-ഏട്ടനിവിടെ ഒരു ഭരണഘടനാ സ്ഥാപനത്തിലാണ് പണി.
-ഉവ്വോ! ലെറ്റ് മീ നൊ ഹിസ് നെയിം.( എന്താമ്പേ തിരുമാലീടെ തിരുനാമം?)
-കെ.ബി.വേണുഗോപാലപ്പണിക്കര്‍ !!!

No comments:
Post a Comment