rajasooyam

Tuesday, March 26, 2024

 

ജയ് ശ്രീ (കുമാര്‍)

 

സഖാവ് ശ്രീകുമാറിനെപ്പറ്റി പണ്ട് മഹാകവി വള്ളത്തോള്‍ ഒരു കവിതയെഴുതിയിട്ടുണ്ട്. അത് അധികമാരും കേട്ടിട്ടുണ്ടാവാനിടയില്ല. ആ കവിതയിലെ ഒരു ഭാഗമാണ്‌ താഴെ കൊടുക്കുന്നത്:

ക്രിസ്തുദേവന്‍റെ പരിത്യാഗശീലവും

സാക്ഷാല്‍ കൃഷ്ണനാം ഭഗവാന്‍റെ ധര്‍മ്മരക്ഷോപായവും

ബുദ്ധന്‍റെയഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും

രന്തിദേവന്‍റെ ദയാവായ്പും

ശ്രീഹരിശ്ചന്ദ്രനുള്ള സത്യവും മുഹമ്മദിന്‍ സ്ഥൈര്യവു-

മൊരാളില്‍ ചേര്‍ന്നൊത്തുകാണണമെങ്കില്‍

ചെല്ലുവിന്‍ ഭവാന്മാരെന്‍ സഖാവിന്‍ നികടത്തില്‍

അല്ലെങ്കിലദ്ദേഹത്തിന്‍ ചരിത്രം വായിക്കുവിന്‍!”

 

അടിക്കുറിപ്പ്:

നമ്മള്‍ എല്ലാവരും പ്രാര്‍ത്ഥിച്ചതാണ്‌ ശ്രീകുമാര്‍ ഒരിക്കലും റിട്ടയര്‍ ചെയ്യല്ലേ എന്ന്! പ്രാര്‍ത്ഥന പക്ഷേ ഫലിച്ചില്ല. (എല്ലാവരും എന്നു പറഞ്ഞുകൂട. ഒരാള്‍ ഒഴികെ എല്ലാവരും എന്നതാണ്‌ ശരി. ആ ഒരാള്‍ വരുന്ന മെയ് 31ന്‌ വി ആര്‍ എസ് എടുത്ത്  പോവുകയാണെന്നു കേട്ടു. അതെന്തെങ്കിലുമാവട്ടെ).

സഖാവ് ശ്രീകുമാറിന്‌ വിശ്രമജീവിതം ഒഴികെയുള്ള എല്ലാ  സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

ജയ് ശ്രീ (കുമാര്‍)!!!

3 comments:

  1. ശ്രീകുമാറിന് ആശംസ…

    ReplyDelete
  2. ശ്രീകുമാറിന് ആശംസകൾ . മെയ് 31 ന് വി.ആർ. എസ്. എടുക്കുന്ന കണ്ണനാർക്കും ആശംസകൾ

    ReplyDelete
  3. ബിയ്യാറിനെ മുഴുവൻ മുഖവിലക്ക് എടുക്കേണ്ട കേട്ടോ...!!! പറഞ്ഞ് പറഞ്ഞ് വള്ളത്തോളിന്റെ രണ്ടാം ജന്മമാണ് വീയെസ് എന്നും ടിയാൻ പറഞ്ഞുകളയും...!!!

    ReplyDelete