rajasooyam

Wednesday, February 28, 2024

 

വിട്ടുപോയത്

 

വിളിപ്പുറത്തുണ്ടൊരാള്‍ ന്‍റെ ആമുഖത്തില്‍ ഇങ്ങനെ കുറിച്ചിരുന്നു:

“ആശ്രിതനിയമനം,അതിര്‍ത്തിത്തര്‍ക്കം, ആചാരലംഘനം,

ജൂനിയര്‍-സീനിയര്‍ അനോമലി, ഇന്‍ക്രിമെന്‍റ് ബാര്‍,ഡൈസ്നോണ്‍,

ത്രീലെവെന്‍ ടു സി, റൂള്‍ ഫോര്‍ട്ടീന്‍, റിട്ടപ്പീല്‍,

പണയം, പ്രണയം,ഒളിച്ചോട്ടം,

റജിസ്റ്റര്‍ മാരേജ്, ലഹരിപ്രിയം, കുടുംബകലഹം

എന്നുതുടങ്ങി നിങ്ങളുടെ ഏത് പ്രശ്നത്തിനും വിളിക്കാം.

വിളിപ്പുറത്തുണ്ടൊരാള്‍...”

പിന്നീടാണോര്‍മ്മവന്നത്, ഇതില്‍ ഒരൈറ്റം വിട്ടുപോയിട്ടുണ്ട്.

ഐറ്റത്തിന്‍റെ പേര്‌ വിവാഹമോചനം!

അതായത് നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യയില്‍ നിന്നോ ഭര്‍ത്താവില്‍ നിന്നോ മോചനം വേണമെന്നുണ്ട്. എന്നാലോ പ്രസ്തുത അഭിലാഷം   അവരോട് നേരിട്ട് പറയാനും വയ്യ. അത്തരം സന്ദിഗ്ധ ഘട്ടങ്ങളില്‍ വേറെ ഒന്നും ആലോചിക്കാനില്ല, സഖാവിനെ വിളിച്ച് വിവരം പറയുക. വെറും രണ്ടാഴ്ചകൊണ്ട് സംഗതി കലക്കി കൈയില്‍ തരും!

(ഇതിന്‌ ദൃഷ്ടാന്തമുണ്ട്)

ദോഷം പറയരുതല്ലൊ, സഖാവ് നേരിട്ടല്ല ഈ കര്‍മ്മം ചെയ്യുന്നത്. ഏതോ ചാത്തന്‍ സ്വാമി വഴിയാണ്‌ എടവാട്. സഖാവ് എടനെലക്കാരന്‍ മാത്രം.

ഒരു കലക്കലിന്‌ മുപ്പതിനായിരമാണ്‌ ചാത്തന്‍റെ ചാര്‍ജ്. സഖാവ് അത് ഇരുപത്തഞ്ചിന്‌ ഒപ്പിച്ചുതരും. സഖാവും ചാത്തന്‍സും തമ്മിലുള്ള ഒരഡ്ജസ്റ്റ്മെന്‍റാണത്. നിങ്ങളെ ചാത്തന്‍റെ സവിധത്തില്‍ എത്തിക്കുന്ന കാര്യമെല്ലാം സഖാവ് നോക്കിക്കോളും.

(അതിനും ദൃഷ്ടാന്തമുണ്ട്)

ഒരൊറ്റ കണ്ടീഷന്‍ മാത്രമേയുള്ളൂ. ആയിരം രൂപ പാര്‍ട്ടി ഫണ്ടിലേക്ക് കൊടുക്കണം.

എന്നാലെന്താ ബാക്കി നാലായിരം ലാഭമല്ലേ...

4 comments:

  1. അസോസിയേഷൻ ഫണ്ടിലേക്ക് ഒന്നും വേണ്ടേ. മാർച്ച് കഴിഞ്ഞ് അസോസിയേഷൻ ഉണ്ടെന്ന് അറിഞ്ഞു മതി!

    ReplyDelete
  2. എല്ലാം കൂടി തന്നെ ഏല്പിക്കുമല്ലോ എന്നോർത്ത് പുളകിതനാണ് കണ്ണൻ (മറ്റ് പോം വഴികൾ ഒന്നുമില്ല എന്ന് ആരേക്കാളും നന്നായി കണ്ണന് അറിയാം)

    ReplyDelete
  3. സർവ്വശക്തനായ പെരിങ്ങോട്ടുകര/അവണേങ്ങാട്ട് ചാത്തൻ പോലും എജീസ്കാർ മുഖേനെ കാര്യസാധ്യത്തിന് ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇൻകം ടാക്സ് ഡിപ്പാർട്മെന്റും ആയുള്ള നമ്മിൽ ചിലരുടെ ബന്ധം മുതലെടുത്തുകൊണ്ട് ടാക്സ് കുറച്ചുകിട്ടാൻ വല്ല മാർഗവും ഉണ്ടോ എന്നറിയാനാണ് ചാത്തൻ തറവാട്ടിലെ രണ്ട് അനന്തിരവക്കു ട്ടികൾ ഒരിക്കൽ തൃശൂർ ഓഫീസ് സന്ദർശിച്ചത്...!!!


    ReplyDelete
  4. വ്യക്തിബന്ധങ്ങളുടെ കെട്ടുപാടുകൾ മൂലം തന്നിലെ വിപ്ലവകാരിക്ക് ഒരു ഭക്തൻ കൂട്ടുകാരനേയും കൂട്ടി ചാത്തൻസേവാ മഠത്തിൽ പോകേണ്ടി വന്നതിനെ കുറിച്ചും, തനിക്ക് യാതൊരു വിശ്വാസവും ഇല്ലാത്ത അവിടത്തെ ഒരു പൂജാവിധി ചെയ്യാൻ 3000 രൂപയിൽ നിന്ന് വിലപേശി 1000 രൂപയിലേക്ക് കൂട്ടുകാരന് വേണ്ടി കുറച്ചുകൊണ്ട് വരേണ്ടിയും വന്ന ഗതികേട് ശ്രീകുമാർ തന്റെ റിട്ടയർമെന്റ് യാത്രയയപ്പ് യോഗത്തിൽ സരസമായി വർണ്ണിക്കുകയുണ്ടായി.

    ReplyDelete