rajasooyam

Thursday, January 25, 2024

 

മിസ്സിംഗ്

ഡിക് ഷണറിയില്‍ നിന്ന് വാക്ക് അപ്രത്യക്ഷമാകുമോ?

പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

പക്ഷേ സത്യമാണ്‌ ഞാന്‍ പറയുന്നത്.

2023 ഡിസംബര്‍ വരെ അതവിടെയുണ്ടായിരുന്നു.

24 ജനുവരിയായപ്പോള്‍ കാണ്മാനില്ല!

ടി. രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം ഡിക് ഷ്ണറിയായിരുന്നു.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ചത്.

മുമ്പുണ്ടായിരുന്ന മറ്റെല്ലാ വാക്കുകളും അതില്‍ അതേപോലെ തന്നെയുണ്ട്.

ഈയൊരെണ്ണം മാത്രമേ മിസ്സിങ്ങായിട്ടുള്ളൂ.

ആരെങ്കിലും എവിടെയെങ്കിലും വെച്ച് കണ്ടാല്‍ പറയണേ...

പുറപ്പെട്ടുപോയ  വാക്ക് ഇതാണ്‌: HOPE  !!!

 

2 comments:

  1. തിരിച്ചു വരാൻ വേണ്ടി അല്ല പോയത്

    ReplyDelete
  2. വര്വായിരിക്കാം.. let's 'HOPE'

    (Prabhakaran Thootha)

    ReplyDelete