rajasooyam

Thursday, March 28, 2024

 

അറിയില്ല!

(സഖാവ് ശ്രീകുമാറിന്‌)

ഞാന്‍ എന്നോട് ചോദിച്ചു:

-നിന്‍റേതടക്കം അനവധി റിട്ടയര്‍മെന്‍റുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടില്ലേ നീ?

-ഉവ്വ്

-അന്നൊന്നുമില്ലാത്തവിധം ഇപ്പോഴെന്തേ ഈ വിങ്ങല്‍? ഈ ഇടര്‍ച്ച?

-അറിയില്ലെനിക്ക്...

അപ്പോഴും സാന്ത്വനവുമായി അവനെത്തി:

“ സഖാവേ, ഇന്ന് ദു:ഖവെള്ളിയായിരിക്കാം. പക്ഷേ ഓര്‍ക്കുക, പുറകേ വരുന്നുണ്ട് ഈസ്റ്റര്‍!...”.

 

4 comments:

  1. സഖാവിന്റെ റിട്ടയർമെന്റും പിറ്റേന്ന് തന്നെ ദുഃഖവെള്ളിയും എന്നത് തികച്ചും യാദൃശ്ചികം എങ്കിലും ഉയിർപ്പിന്റെ ഈസ്റ്റർ രണ്ട് ദിവസം മാത്രം അകലെയെന്നത് എത്ര വലിയ ആശ്വാസം...!!!

    ReplyDelete
  2. ഒരു വാര്യരും അനിവാര്യരല്ല എന്നല്ലേ ആൻ്റൺ വിൽഫ്രഡ് ഇരുപത്തിയാറാം തീയതി ആശംസകളർപ്പിക്കവേയാ പറഞ്ഞു വച്ചതു്!

    ReplyDelete