rajasooyam

Sunday, September 25, 2011

സെയിം ടു സെയിം

-അല്ലാ ഇതാര് വാസ്വണ്ണനോ? എത്ര നാളായി കണ്ടിട്ട്. എന്താ ഈ വഴിക്കൊന്നും എറങ്ങാത്തത്?
-അങ്ങനെ പ്രത്യേകിച്ചൊന്നൂല്ല്യ. സമയം കിട്ടണ് ല്ല്യ.
-അതുകൊള്ളാം. റിട്ടയര്‍ ചെയ്തപ്പൊ സമയം കിട്ടണ്‌ല്ല്യേ. അതുപോട്ടെ. പഴയ
ആളുകളെയൊക്കെ കണ്ടോ? ഓര്‍മ്മ പുതുക്കിയോ?
-അതിന് പഴയ ആളുകള്‍ എവിടിരിക്കണ്? വളരെ ചുരുക്കം ചിലരുണ്ട്. അവരെ കണ്ടു.
മറ്റുള്ളവരൊക്കെ അടുത്തൂണ്‍ പറ്റി പോയില്ലേ.
-അല്ല അത് ശെരിയാണ്.
-ബൈ ദ ബൈ, നമ്മുടെ പഴേ വേണുപ്പണിക്കരുടെ സ്ഥിതി എന്താണ്? പുള്ളിക്കാരന്റെ
വല്ല വിവരോംണ്ടോ?
-പാവങ്ങള്‍ടെ മമ്മൂട്ടിയെപ്പറ്റിയാണോ വാസ്വണ്ണന്‍ ചോദിക്കണത്?
-അതെ. പണിക്കര്‌ടെ മോന് ഇവിടെ ജോലി കിട്ടി അല്ലേ? ഞാന്‍ കണ്ടു. വേണൂന്റെ
ട്രൂ കോപ്പി തന്ന്യാട്ടോ മോനും. അതേ രൂപം. അതേ ഭാവാഭിനയം. അതേ ഡയലോഗടി. അതേ കറുകറുപ്പന്‍ മുടി, അതേ ഹെയര്‍സ്റ്റൈല്‍, അതേ ചിരി, അതേ സൗന്ദര്യപൂരം, അതേ സഹോദരീസ്‌നേഹം.. പയ്യന് ഇവിടെത്തന്നെ ജോലി കിട്ടീത് നന്നായി. പക്ഷേ ഞാന്‍ അത് അറിഞ്ഞ്ട്ട് ണ്ടായിരുന്നില്ല്യാട്ടോ..
-അക്കാര്യം ഞാനും അറിഞ്ഞ് ല്ല്യാലോ. എവിടെവെച്ചാണ് വാസ്വണ്ണന്‍ വേണൂന്റെ
മോനെ കണ്ടത്?
-ദാണ്ടെ. സ്റ്റോറില് കാശ് വാങ്ങാനിരിക്കണ്...
-അപ്പൊ വാസ്വണ്ണന്‍ 'ചുള്ളമ്പണിക്കര്‍' (രാജസൂയം-8/2010) വായിച്ച്ട്ട് ല്ല്യാന്ന് ചുരുക്കം.
-മനസ്സിലായില്ല്യ.
-ആ ഇരിക്കണത് നമ്മടെ പഴേ..... വേണ്വണ്ണന്‍ തന്നെയാണ് വാസ്വണ്ണോ...!!!

7 comments:

  1. അത് നന്നായി!!
    ഒരു സജഷന്‍, <> ഇങ്ങനെ ഇടുന്നതിനു പകരം, ആ പോസ്റ്റിന്റെ ലിങ്ക് തന്നെ ഇടാന്‍ സാധിക്കും ബ്ലോഗറില്‍ ടൈപ്പ് ചെയ്യുന്ന സമയത്ത്. എന്നാ പിന്നെ പോസ്റ്റുകള്‍ തപ്പണ്ട പാടില്ലല്ലോ :)

    ആശംസകള്‍!

    ReplyDelete
  2. നിരക്ഷരകുക്ഷിയാണേ...എങ്ങനെയാണ് ലിങ്കിടുന്നതെന്ന് പറഞ്ഞുതരാമോ,ഈമെയില്‍ദ്വാരാ? (pbabyrajan@gmail.com)
    ഗന്ധര്‍വന്‍ ഭൂമിയില്‍ എവിടെയാണ് വാസം?

    ReplyDelete
  3. അത് കലക്കീട്ടുണ്ട്.......'ചുള്ളന്‍പണിക്കരെ' പോലെ തന്നെ.........
    അഭിനന്ദനങ്ങള്‍...................

    ReplyDelete
  4. ലിങ്ക് ഇടാന്‍ പഠിച്ചു ല്ലേ, ഞാന്‍ കമന്റ്‌ കാണാന്‍ വൈകി!!
    ആശംസകള്‍!

    ReplyDelete
  5. പഠിച്ചു. ധീം തരികിട ധോം തിരുമേനി പഠിപ്പിച്ചു.

    ReplyDelete
  6. പാവങ്ങളുടെ മമ്മൂട്ടി, കെങ്കേമം

    ReplyDelete