rajasooyam

Saturday, September 3, 2011

എള്ളോളമില്ലാ പൊളിവചനം

സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ്സില്‍ ഓണാഘോഷപരിപാടികള്‍ നടക്കുകയാണ്.
മേഘ്‌നയുടെ ഭരതനാട്യം കഴിഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു:
'' ഇനി വിഷ്ണു ഒരു പാട്ട് പാടൂ''
ടീച്ചര്‍ക്കെന്നല്ല, ക്ലാസിലെ എല്ലാവര്‍ക്കുമറിയാം എന്‍ബീപുത്രന്‍ പാടാന്‍ പോണില്ലെന്ന്.
ആ മുഖത്തെ ഗൗരവം കണ്ടാല്‍ തന്നെ പേടിയാവും. പിന്നെയല്ലേ പാട്ട് !
എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് എണീറ്റ് അറ്റെന്‍ഷനായി നിന്ന് ടീച്ചറുടെ കണ്ണിലേക്ക് ഉറ്റുനോക്കി അഞ്ചരക്കട്ട വോളിയത്തില്‍ വിഷ്ണുനമ്പൂതിരി വച്ചുകാച്ചി:
''ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍....
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍....
താഴമ്പൂവോ താമരത്താരോ തേനോ തേന്‍ നിലാവോ....
മാമഴമുത്തോ മല്ലിക്കൊളുന്തോ മീനോ മാരിവില്ലോ.....'' !!!



2 comments:

  1. ഗീതാ റാം, ഈ വിഷ്ണു അത്ര നിസ്സാരക്കാരനല്ല കേട്ടോ. ‘അച്ഛന്റെ മകന്‍’വായിച്ചുനോക്കുക (രാജസൂയം-ഏപ്രില്‍ 2011): ബേബി രാജന്‍

    ReplyDelete