rajasooyam

Thursday, September 4, 2025

 

കല്യാണ മേളം

സുകുമാരന്‍ തിരുമേനീടെ മകന്‍റെ കല്യാണത്തിന്‍റെ തലേ ദിവസം ഇരിക്കപ്പൊറുതിയില്ലാതെ ഓടി നടക്കുകയാണ്‌ സുധട്ടീചര്‍. എങ്ങനെ ഇരിപ്പുറയ്ക്കാനാണ്‌? എന്തെല്ലാം കാര്യങ്ങള്‍ ഒരുക്കണം. അതിനിടയില്‍ കല്യാണ മേളം തുടങ്ങീ എന്ന കൈകൊട്ടിക്കളിപ്പാട്ടും ചിട്ടപ്പെടുത്തണം. തന്‍റെ തിരക്കുകളെപ്പറ്റി ആരോട് പരാതി പറയാനാണ്‌? പുറത്തുള്ളാളാണെങ്കില്‍ കരിങ്കല്ലിന്‌ കാറ്റു പിടിച്ചപോലെ ഒരേയിരിപ്പാണ്‌. ആരുടേയോ കല്യാണം ആരൊക്കെയോ കൂടി നടത്തുന്നു എ.മ (എന്ന മട്ടില്‍). ഒടുവില്‍ ഗത്യന്തരമില്ലാതെ ടീച്ചര്‍ പറഞ്ഞു;

-അതേയ്, തിരുമേനി ഇങ്ങനെയായാല്‍ പറ്റില്ല. ഏതെങ്കിലും കാര്യത്തിന്‍റെ ചുമതല ഏറ്റെടുക്കണം.

-പറഞ്ഞോളൂ. ചുമതല പറഞ്ഞോളൂ. ഞാന്‍ റെഡി.

-നാളെ രാവിലെ കല്യാണഹാളില്‍ നേരത്തെയെത്തുന്നവര്‍ക്ക് ബ്രെയ്ക്ക്ഫാസ്റ്റ് കൊടുക്കണ്ടേ. അതിന്‍റെ ചാര്‍ജെങ്കിലും ഒന്നേറ്റെടുക്ക്വോ?

-ഓ. അതിനാണോ വെഷമം? അത് ഞാന്‍ ഏറ്റു.

സുകുമാരന്‍ ഉടന്‍ മൊബൈലെടുത്ത് 9447407265 ഡയല്‍ ചെയ്തു.----

-ഹലോ, എന്‍ ബീ

-ങ, പറഞ്ഞോളൂ

-നാളെ മോന്‍റെ കല്യാണാണെന്നറിയാലോ

-അറിയാലോ

-ഞാന്‍ അസാരം തെരക്കിലാണെന്നറിയാലോ

-അതുമറിയാം

-രാവിലെ ഹാളില്‍ നേരത്തെയെത്തുന്നവര്‍ക്ക് ബ്രെയ്ക്ക്ഫാസ്റ്റ് കൊടുക്കണമല്ലൊ. അതിന്‍റെ ചുമതല എന്‍ ബി ഏറ്റാല്‍ തരക്ക്ട്ല്യ.

-അത് ഞാനേറ്റു.

അങ്ങനെ സുകുമാരന്‍ തന്‍റെ തോളില്‍നിന്ന് വലിയൊരു ഭാരമെടുത്ത് എന്‍ ബി യുടെ തോളില്‍ വെച്ചു.

പിറ്റേന്ന് കൃത്യം 8 മണിക്കുതന്നെ ബ്രെയ്ക്ക്ഫാസ്റ്റ് കൊടുത്തുതുടങ്ങി. എല്ലാത്തിനും മേല്‍നോട്ടം വഹിക്കാന്‍ എന്‍ ബി ഹാജരുണ്ട്. എന്നാലും അവിടത്തെ കാര്യങ്ങളൊക്കെ ഒന്ന് നോക്കിവരാന്‍ പറഞ്ഞ് ടീച്ചര്‍ പൊറത്തുള്ളാളെ അകത്തേക്കയച്ചു. സുകുമാരന്‍ അവിടെയെത്തുമ്പോള്‍ സമയം 8 മണി കഴിഞ്ഞ് 3 മിനിറ്റ്. എന്‍ ബിയെ പക്ഷേ അവിടെയെങ്ങും കണ്ടില്ല! പലരോടും ചോദിച്ചു. എല്ലാവരും പറഞ്ഞു: ദേ, അല്‍പം മുമ്പ് ഇവിടെയുണ്ടായിരുന്നു....

അന്നേരമാണ്‌ ബ്രെയ്ക്ക്ഫാസ്റ്റിന്‍റെ മണം പിടിച്ച് ആര്‍ കണ്ണന്‍ അവിടെയെത്തുന്നത്. സുകുമാരന്‍ കണ്ണനോട് പറഞ്ഞു:

-കണ്ണാ, എന്‍ ബിയ്ക്കായിരുന്നു ബ്രെയ്ക്ക്ഫാസ്റ്റിന്‍റെ ചാര്‍ജ്. അല്‍പം മുമ്പ് ഇവിടെയുണ്ടായിരുന്നൂന്ന് എല്ലാവരും പറയണു. പക്ഷേ ഈ പരിസരത്തൊന്നും ആളെ കാണാനില്ല.

കണ്ണനിലെ ഷെര്‍ലോക്ക് ഹോംസ് ഉണര്‍ന്നു. കണ്ണന്‍ ചോദിച്ചു:

-എത്ര മണിക്കാണ്‌ ബ്രെയ്ക്ക്ഫാസ്റ്റ് തുടങ്ങിയത്?

-8 മണിക്ക്

-ഇപ്പോള്‍ സമയം എന്തായി?

-8.03 കഴിഞ്ഞു. 8.04 ലേക്ക് കടന്നു

-അപ്പൊ പേടിക്കാനില്ല. പുള്ളി വരും

-മനസ്സിലായില്ല

-അതുപിന്നെ എന്‍ ബിയ്ക്ക് 3 മിനിറ്റില്‍ കൂടുതല്‍ ഒരിടത്ത് ഇരിക്കാനോ നില്‍ക്കാനോ കിടക്കാനോ പറ്റില്ല!!!

6 comments:

  1. അതിന് NB ക്ക് വെറ്റില മുറുക്കോ, ബീഡി വലിയൊന്നും ഇല്ലല്ലോ...?!

    ReplyDelete
  2. ഏജിക്കാര് എല്ലാരും കൂടി ബ്രേക്ക്‌ ഫാസ്റ്റ് കൊളോക്യൽ ആക്ക്യോ എന്നറിഞ്ഞാൽ മതി... ഒരു മനഃസുഖം... അത്ര തന്നെ...!!!😂

    ReplyDelete
  3. എനിക്ക് കിട്ടി. രാവിലെ പുറപ്പെടുമ്പോൾ ഭാര്യ ബ്രേക്ഫാസ്റ് ഓഫർ ചെയ്തെങ്കിലും കഴിച്ചില്ല. ഞാൻ പറഞ്ഞു ഇതു നമ്പൂതിരി കല്യാണം ആണ്. എന്തായാലും ബ്രേക്ഫാസ്റ് ഉണ്ടാകും എന്ന് പറഞ്ഞു. ഭാര്യക്കു വിശ്വാസം വരാത്തത് കൊണ്ട് അവർ കഴിച്ചു. ഞാൻ ഹാളിൽ ചെന്ന ഉടനെ ബ്രേക്ഫാസ്റ് അന്വേഷിച്ചു പോയി. രണ്ടു ഇഡ്ഡലിയും ഒരു വടയും കഴിച്ചു. രുചികരം.

    ReplyDelete
    Replies
    1. ഈ അനോണിമസിന്റെ പേരെന്താണ്?

      Delete
  4. അതെന്താ? എൻ.ബി യ്ക്ക് എന്തെങ്കിലും അസ്കിത ?

    ReplyDelete
  5. എല്ലാ ഭാരവും സ്വയം നിർവഹിക്കുക എന്നത് നല്ല അഡ്മിനിസ്ട്രേറ്റർമാരുടെ രീതിയല്ല. അവർ ഡ്യൂട്ടി ശാസ്ത്ര വിധി പ്രകാരം റീഡലിഗേറ്റ് ചെയ്തിരിക്കും...അതറിയാവുന്ന സുകുമാർ NBക്ക് ഡ്യൂട്ടി ഡെലിഗേറ്റ് ചെയ്തു. ബെറ്റർ അഡ്മിനിസ്ട്രേട്ടർ ആയ NB അത് റീ ഡെലിഗേറ്റ് ചെയ്യുവാൻ 24 മണിക്കൂർ വൈകിപ്പോയി എന്നാണ് ഷെർലോക്ക് ഹോംസ് കണ്ണനിൽ നിന്നും ലഭിച്ച ലേറ്റസ്റ്റ് വിവരം.

    ReplyDelete