rajasooyam

Thursday, September 4, 2025

 

രണ്ട് തിരുമേനിമാര്‍

 

1-   വിജയരഹസ്യം

മകന്‍റെ കല്യാണത്തിന്‌ തമ്മില്‍ കണ്ടപ്പോള്‍ ബിആര്‍ സുകുമാരന്‍ തിരുമേനിയോട് ചോദിച്ചു:

-സുധ ടീച്ചറുടെ യൂട്യൂബ് ചാനല്‍ അടിപൊളിയായി പോകുന്നുണ്ടെന്ന് കേട്ടല്ലൊ. എന്താണതിന്‍റെ വിജയരഹസ്യം?

-സത്യം പറഞ്ഞാ എനിക്കറിയില്ല. ഞാന്‍ അതിന്‍റെ ഒരു കാര്യത്തിലും എടപെടാറില്ല്യ.

അന്നേരം ഇത് കേട്ടുകൊണ്ടിരുന്ന ആര്‍ കണ്ണന്‍ പറയുകയാണ്‌: ഇപ്പൊ ബിആറിന്‌ മനസ്സിലായില്ലേ അതിന്‍റെ വിജയരഹസ്യം?!!!

 

2-   ഡിമാന്‍റ്

കല്യാണാലോചനയുമായി സാവീടെ വീട്ടീന്ന് വന്നവര്‍ എന്‍ബീടെ വീട്ടുകാരോട് ചോദിച്ചു: നിങ്ങള്‍ക്ക് പ്രത്യേകിച്ച് ഡിമാന്‍റ് എന്തെങ്കിലുമുണ്ടോ?

വീട്ടുകാര്‍ എന്‍ ബിയുടെ മുഖത്തേക്ക് നോക്കി.

എന്‍ ബി പറഞ്ഞു: ച്ചാല്‍ കല്യാണച്ചടങ്ങുകള്‍ 3 മിനിറ്റിനുള്ളില്‍ തീര്‍ക്കണം!!!

2 comments:

  1. കള്ളക്കണ്ണന് കൂർമ്മ ബുദ്ധിയാണ്...!!!🥰

    NB യെ പറഞ്ഞിട്ടും കാര്യമില്ല...
    മൂന്നു മിനിറ്റിൽ കൂടുതൽ ഒരിടത്തും ഇരിക്കാനും നിൽക്കാനും കിടക്കാനും ആവില്ലല്ലോ...!!!🥰

    ReplyDelete
  2. എൻബിയും മൂന്നു മിനിറ്റും…
    Mallurum aayiram roopayum ennapole

    ReplyDelete