rajasooyam

Monday, July 3, 2017

ഇന്റെഗ്രിറ്റി

തന്റെ കീഴിലുള്ള സെക് ഷനുകളിലെ സീനിയര്‍ അക്കൗണ്ടന്റുമാരുടെ ആന്വല്‍
കോണ്‍ഫിഡെന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ റിവ്യു ചെയ്തുകൊണ്ടിരിക്കുകയായിരുന്നു
ബഹുമാനപ്പെട്ട അക്കൗണ്ട്‌സ് ആപ്പീസര്‍.
രണ്ടെണ്ണം റിവ്യു കഴിഞ്ഞ് മാറ്റിവെച്ചു. മൂന്നാമത് കൈയില്‍ കിട്ടിയത് എന്‍ ബി പരമേശ്വരന്‍
തിരുമേനീടെ സിആര്‍ ആയിരുന്നു.
ആപ്പീസര്‍ ആദ്യം നോക്കിയത് അതില്‍ സെക് ഷന്‍ സൂപ്രണ്ട്  പേന കൊണ്ട് വരച്ചിരിക്കുന്ന
ചിത്രമാണ്. ച്ചാല്‍ പെന്‍ പിക്ചര്‍.
''ഉഗ്രനായിരിക്കുന്നു. എന്‍ബീടെ തല്‍ സ്വരൂപം തന്നെ!'' ആപ്പീസര്‍ മനസ്സില്‍ പറഞ്ഞു.
അടുത്തതായി പരതിയത് ഇന്റെഗ്രിറ്റീടെ കോളമാണ്.
അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: His integrity is beyond doubt.
അതു വായിച്ചപ്പോള്‍ ആപ്പീസര്‍ക്കൊരു ഡൗട്ട്: ആ പ്രസ്താവന വാസ്തവമാണോ?
എന്തടിസ്ഥാനത്തിലാണ് സൂപ്രണ്ട് അങ്ങനെയെഴുതിയത്?....
ഏതായാലും തന്റെ റിമാര്‍ക്‌സ് എഴുതുന്നതിനുമുമ്പ് പ്രശ്‌നം അനൗദ്യോഗികമായി ഒന്നു ചര്‍ച്ചചെയ്‌തേക്കാമെന്നു കരുതി ആപ്പീസര്‍ സൂപ്രണ്ടിനെ വിളിപ്പിച്ചു.

തിരുമേനീടെ സിആറിലെ ഇന്റെഗ്രിറ്റി കോളം ചൂണ്ടിക്കാണിച്ചുകൊണ്ട് ആപ്പീസര്‍ സൂപ്രണ്ടിനോട്‌ചോദിച്ചു:
-ഇതില്‍ എഴുതിയിരിക്കുന്നത് ഒന്നു വായിക്കൂ
- His integrity is beyond doubt.
-എന്‍ബീടെ ഇന്റെഗ്രിറ്റിയെപ്പറ്റി സൂപ്രണ്ടിന് ഒരു സംശയവുമില്ലെന്നാണോ?
-ലവലേശമില്ല
-എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ ആ നിഗമനത്തിലെത്തിയത്? അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന എന്തെങ്കിലും ഡോക്യുമെന്റല്‍ എവിഡെന്‍സുണ്ടോ?
-ഉണ്ട് സര്‍. കൊണ്ടുവരാം
    സെക് ഷനിലേക്കുപോയ സൂപ്രണ്ട് തിരിച്ചുവന്നത് കൈയില്‍ ഒരു ഫയലുമായിട്ടാണ്.
തന്നാണ്ടത്തെ കാഷ്വല്‍ ലീവ് അപ്ലിക്കേഷന്റെ ഫയലായിരുന്നു അത്. അതില്‍ ഫ്‌ളാഗ്
ചെയ്തുവെച്ചിരുന്ന ഒരു അപ്ലിക്കേഷന്‍ അപ്പീസര്‍ക്ക് വായിക്കാന്‍ കൊടുത്തുകൊണ്ട് സൂപ്രണ്ട്‌ചോദിച്ചു:
ഒരു ലീവ് അപ്ലിക്കേഷന്‍ എഴുതുമ്പോള്‍ പോലും ഇത്രമാത്രം സത്യസന്ധത പുലര്‍ത്തുന്ന ഒരു
മനുഷ്യന്റെ ഇന്റെഗ്രിറ്റിയേയും ചാരിത്ര്യത്തേയും മറ്റും ഞാന്‍ എന്തിനു സംശയിക്കണം, സര്‍?

എന്‍ബീടെ സബ്മിഷന്‍ ഇതായിരുന്നു:
As I forgot to return to duty after lunch yesterday, I request that I may please be sanctioned ½ day's casual leave to regularise the absence. !!!

5 comments:

  1. വെറും കഥയായിരിക്കട്ടെ എന്നും ഇതെന്ന് ആശിക്കട്ടെ....... അങ്ങനൊരവസ്ഥ ചിന്തിക്കാനാവാത്തതാണ്.

    ReplyDelete
    Replies
    1. അത് എന്‍ബിക്കഥകള്‍ വായിക്കാത്തതുകൊണ്ട് തോന്നുന്നതാണ് സഖാവേ.ചുരുങ്ങിയപക്ഷം എന്‍ബ്യേട്ടന്‍ എന്ന കഥയെങ്കിലും വായിക്കണം.(http://rajasooyam.blogspot.com/2010/08/blog-post_7218.html)

      Delete
  2. ഇങ്ങനെയൊരു സംഭവം ഉണ്ടായതാണോ എന്ന് കഥാനായകന് ഇന്ന് ഓർക്കാൻ സ്വാഭാവികമായും സാധ്യമല്ല.പക്ഷെ "I maybe Sanctioned half day casual leave" എന്ന് എഴുതിയിട്ടുണ്ടാവില്ല എന്ന് ഉറപ്പുണ്ട്.

    ReplyDelete
    Replies
    1. ച്ചാല്‍ 1/2 day leave എന്നൊരു സംഗതി എന്‍ബീടെ സര്‍വീസ് ഹിസ്റ്ററി മുഴുവന്‍ പരിശോധിച്ചാലും കണ്ടുകിട്ട്ല്ല്യാന്നര്‍ത്ഥം

      Delete