ഏതാണ്ട് ഒരു മാസക്കാലത്തോളം ശ്രീകുമാറിന്റെ അച്ഛന്‍ വീട്ടിലുണ്ടായിരുന്നില്ല.
കോഴിക്കോടായിരുന്നു.
വീട്ടില്‍ തിരിച്ചെത്തിനോക്കുമ്പോള്‍ പറമ്പിലെ പ്ലാവില്‍ കുലകുത്തിനിന്നിരുന്ന ചക്കകളില്‍ ഒന്നുപോലും കാണ്മാനില്ല!
മാവുകളിലെ മാങ്ങയുടെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല.
അച്ഛന്‍ മകനോട് ചോദിച്ചു:
''ഈ പ്ലാവിലുണ്ടായിരുന്ന ചക്കയൊക്കെ എവിടെപ്പോയെടാ?''
''അതൊക്കെ ചീഞ്ഞുപോയച്ഛാ'' !
''പക്ഷേ അതിന്റെ കുരുവൊന്നും നിലത്തു കാണുന്നില്ലല്ലൊ''
''അതൊക്കെ ആ കോളണിയിലെ പിള്ളേര് വന്ന് പെറുക്കിക്കൊണ്ടുപോയച്ഛാ'' !
''ഈ മാവിലുണ്ടായിരുന്ന മാങ്ങകളോ?''
''അതൊക്കെ കിളികൊത്തിപ്പോയച്ഛാ'' !
''കംപ്ലീറ്റ്?''
''കംപ്ലീറ്റ്''
സംഭാഷണം ഇത്രയുമായപ്പോഴേക്കും ഒരു പെട്ടിവണ്ടിവന്ന് പടിക്കല്‍ നിന്നു.
വണ്ടിയില്‍നിന്നിറങ്ങിയ ആളോട് ശ്രീകുമാര്‍ ഒരു ആംഗ്യം കാണിച്ചു.
താന്‍ ഇങ്ങോട്ടുവരേണ്ട, ഞാന്‍ അങ്ങോട്ട് വരാം എന്നായിരുന്നു ആംഗ്യത്തിന്റെ ആന്തരാര്‍ത്ഥം.
ആംഗ്യാനന്തരം ശ്രീകുമാര്‍ അങ്ങോട്ട് ചെന്നു.
ആഗതന്‍ ശ്രീകുമാറിന് എന്തോ കൈമാറുന്നത് ഉമ്മറത്തിരുന്ന് അച്ഛന്‍ കണ്ടു.
തിരിച്ചെത്തിയ ശ്രീകുമാറിനോട് അച്ഛന്‍ ചോദിച്ചു:
''ആരാ വന്നത്?''
''അയാളെ അച്ഛന്‍ അറിയാന്‍ വഴിയില്ല''
''അയാള്‍ എന്തോ തരുന്നതു കണ്ടല്ലൊ''
''എലക് ഷന്‍ ഫണ്ടിലേക്കുള്ള സംഭാവനയാണ്'' !
''ഇങ്ങനെ വീട്ടില്‍ കേറിവന്ന് സംഭാവന തരുന്നവരൊക്കെ ഇപ്പോഴുമുണ്ടോ? ആട്ടെ, അയാള്‍ക്ക് എന്താ ഏര്‍പ്പാട്?''
''തൃപ്രയാര്‍ ചന്തയില്‍ ഏറ്റുകച്ചവടമാണ്''
''എന്തിന്റെ കച്ചവടമാണ്?''
'' വാളമ്പുളി, കൊടമ്പുളി, ഇരുമ്പമ്പുളി. പിന്നെ ചക്ക, മാങ്ങ''..... !!!
No comments:
Post a Comment