rajasooyam

Tuesday, November 1, 2016

ഷഷിയണ്ണനുണ്ടോ  ഹ്രസ്വവും ദീര്‍ഘവും !

വീട്ടില്‍നിന്ന് ശ്രീമതി എഴുതി കൊടുത്തയച്ച ഒരു നെടുനെടുങ്കന്‍ ലിസ്റ്റുമായിട്ടാണ് കാടമുട്ട ഫെയിം ഷഷിയണ്ണന്‍ സ്റ്റോറിലെത്തുന്നത്.
ആര്‍.കണ്ണനായിരുന്നു കൗണ്ടറില്‍.
സാധനങ്ങള്‍ ഓരോന്നായി സെലെക്റ്റ് ചെയ്ത് ബാസ്‌കറ്റ് നിറക്കുന്നതിനിടയില്‍ ഷഷിയണ്ണന്‍ ആര്‍. കണ്ണനോട്  ചോദിച്ചു:
-അതേയ് കണ്ണാ, ടൂത്ത് പൗഡറ് ലൂസുണ്ടോ?
തേട്ടിവന്ന ദേഷ്യം കടിച്ചമര്‍ത്തി കണ്ണന്‍ പറഞ്ഞു:
-ഇവിടെ ലൂസിന്റെ പരിപാടി ഇല്ലെന്നറിഞ്ഞൂടേ

കണ്ണനോട് സോറി പറഞ്ഞ് ഷഷി തെരഞ്ഞെടുപ്പ് തുടര്‍ന്നു.
ലിസ്റ്റ് കംപ്ലീറ്റായപ്പോള്‍ ബാസ്‌കറ്റ് തൂക്കിയെടുത്ത് കണ്ണന്റടുത്ത് ചെന്ന് ബില്ലടിക്കാന്‍ പറഞ്ഞു.

ബില്ലിന്റെ പകുതിയെത്തിയപ്പോഴാണ് കണ്ണന്‍ അതു ശ്രദ്ധിക്കുന്നത് - 200 ഗ്രാമിന്റെ നമ്പൂതിരീസ് ടൂത്ത്പൗഡര്‍ 5 എണ്ണമെടുത്തു വെച്ചിരിക്കുന്നു ഷഷിയണ്ണന്‍ !
ഇതെന്താ ഷഷിയണ്ണന്റെ വീട്ടില്‍ ഇതുവരെ പല്ലുതേപ്പൊന്നുമുണ്ടായിട്ടില്ലേ...കണ്ണന്‍ ആദ്യം ആത്മഗതം പറഞ്ഞു. പിന്നെ സംശയം തീര്‍ക്കാന്‍ വേണ്ടി പ്രകാശമായി ഷഷിയോട് ചോദിച്ചു:
-ഇതെന്താ ഷഷിയണ്ണാ, 200 ഗ്രാമിന്റെ ടൂത്ത്പൗഡറ് 5 എണ്ണമെടുത്തുവെച്ചിട്ടുണ്ടല്ലൊ. തെറ്റിയെടുത്തതാണോ?
-അല്ലല്ല. അതേയ്, പറഞ്ഞ സാധനം മുഴുവന്‍ വാങ്ങിക്കൊണ്ടുചെന്നില്ലെങ്കില്‍ എന്നെ വീട്ടീക്കേറ്റത്തില്ല.

കണ്ണന്റെ സംശയം അപ്പോഴും തീര്‍ന്നില്ല.
അത് തികച്ചും സ്വാഭാവികമാണല്ലൊ. ആരും കാണിക്കാത്ത പണിയല്ലേ ഷഷി കാണിച്ചേക്കണത്....
ഏതായാലും സംഗതി ഒന്നു കണ്‍ഫേം ചെയ്‌തേക്കാമെന്നു കരുതി കണ്ണന്‍ ഷഷീടെ കയ്യിലെ ലിസ്റ്റ് വാങ്ങി വായിച്ചുനോക്കി.
അതില്‍ ടൂത്ത് പൗഡര്‍ എന്ന ഒരു ഐറ്റമേയുണ്ടായിരുന്നില്ല!
ഉണ്ടായിരുന്ന ഒരൈറ്റം ഷഷിയണ്ണന്‍ എടുത്തിട്ടുമില്ല...
ആ ഐറ്റം ഇതായിരുന്നു:
പാല്‍പ്പൊടി: 1 കിലോ !!!


(Please give a click on കാടമുട്ട. 
പൊട്ടാതെ നോക്കണേ...!)

3 comments:

  1. vayichhu estamayi. yetharthathil ethile katha pathram jnanalla. ethu pole oru sambavam yenikku undayitundu. athu anikku thurannu parayuvan oru madiyumilla. pathivupole officesileku varumbol storil ninu vanguvan oru neenda list labikarundu. Bharya yenthu paranjalum jnan vangikotukarundu pakshe oru karyam mathram nirbandhamayi parayarundu. listil yezhuthunathu clearayi erikkanam. e prekaram cheythilenkil vayikkan budhimutulla sadhanangal ozhivakandivarum. listil oru item green pears (soap)5. Listil soap yenna word undayirunnilla. jnan 5 packet green peese vaangikondupoyi. Bharya chithaparanjapol jnan paranju. enni kuruchu kalatheku green peese vendallo, Pears soap mathram vangiyamathiyallo.

    ReplyDelete
    Replies
    1. ഷഷിയുടെ ട്രാൻസ് ലിറ്ററേഷൻ ഏതാണ്ട് ഇങ്ങനെ ട്രാൻസ്ലേറ്റ് ചെയ്യാം: ബി ആർ പറഞ്ഞത് പച്ചക്കള്ളമാണ്. യഥാർത്ഥത്തിൽ ടൂത്ത്പൌഡർ അല്ല വില്ലൻ; പിയേഴ്സ് സോപ്പാണ്. ഭാര്യ ഉദ്ദേശിച്ചത് ഗ്രീൻ പിയേഴ്സ് 5. ഞാൻ വാങ്ങിച്ചത് ഗ്രീൻ പീസ് 5 പാക്കറ്റ്!
      ഏതായാലും ഷഷിയുടെ കമന്റിൽനിന്ന് ഒരു കാര്യം വ്യക്ത്തമാണ്. ഭാര്യ ഷഷിയെ വല്ലാതെ പീ‍ഢിപ്പിക്കുന്നുണ്ട്.തെറ്റ് മുഴുവ്ൻ ചെയ്തിട്ട് കുറ്റം മുഴുവൻ ഷഷിക്ക്.ഭൂമിയോളം ക്ഷമിക്കുക ഷഷിയണ്ണാ. അല്ലാതെ എന്തു ചെയ്യാൻ പറ്റും ഈ വൈകിയ വേളയിൽ...
      പിന്നെ ഷഷി mouse ഉപയോഗിക്കാൻ പഠിച്ചു എന്നറിഞ്ഞതിൽ ബിആറിന് അതിയായ സന്തോഷമുണ്ട്.
      (Log on to http://rajasooyam.blogspot.in/2012/08/shashi-jerry.html)

      Delete
  2. ശശിയണ്ണൻ പറഞ്ഞ ഗ്രീൻപീസ് സംഭവവും പറഞ്ഞു കേട്ട് ബിയാർ കഥയാക്കിയിട്ടുണ്ടെന്നാണ് എന്റെ ഓർമ. നാലാം ക്ലാസ് വരെ സിലോണിൽ സിംഹളീസ് ആണ് പഠിച്ചത് എന്നത് കൊണ്ടാണ് ശശിയണ്ണൻ മലയാളത്തിൽ വീക്ക് ആയിപ്പോയത്. അതുകൊണ്ടെന്താ, നമുക്ക് നല്ല തമാശയുള്ള കഥകൾ ബീയർ മുഖേന ലഭിച്ചു...!!! നല്ലൊരു തമാശക്കഥക്ക്‌ അഭിനന്ദനങ്ങൾ ബീയാർ .....

    ReplyDelete