rajasooyam

Saturday, October 31, 2015

അളിയന്റെ പര്യായം
-ഹലോ, ബിആറല്ലേ
-അതേ. ആരാണപ്രത്ത്?
-പിആറാണ്
-നമസ്‌കാരം, ഐന്തോള്‍ മഹരാജ്. എന്താ വിശേഷം?
-അതേയ്, ഞാന്‍ ഒരു പുതിയ വാക്ക് കണ്ടുപിടിച്ചിട്ടുണ്ട്. അതിന്റെ പേറ്റെന്റ് എടുക്കുന്നത്
എങ്ങനെയെന്നറിയാന്‍ വിളിച്ചതാണ്
-അക്കാര്യത്തില്‍ ഞാന്‍ തുലോം അജ്ഞനാണ് മഹരാജ്
-അങ്ങനെയാണോ
-അതെ
-അതുപോട്ടെ. പുതിയ വാക്ക് കണ്ടുപിടിക്കാനുള്ള പ്രചോദനമെന്തായിരുന്നു?
-ഗോഘ്‌നന്‍!
-ച്ചാലോ?
-അതുശെരി. അപ്പൊ ബിആര്‍ പത്രദ്വാരമൊന്നും കാണാറില്ലല്ലേ? ഈയിടെയായി പത്രത്തില്‍
 നിറഞ്ഞുനില്‍ക്കണ വാക്കല്ലേ അത്
-ഗോഘ്‌നനോ? അതിനെയൊന്ന് നിഗ്രഹിച്ച് സമാസം പറയാമോ?
-നിഗ്രഹിക്കണോ വിഗ്രഹിക്കണോ?
-രണ്ടും ഒന്നന്നെ
-യാതൊരുവന്‍ ഹേതുവായിക്കൊണ്ടാണോ പശു വധിക്കപ്പെടുന്നത്, ലവന്‍ ബഹുവ്രീഹി
-ഹി ഹ്ഹി. എന്താണാവോ അതിന്റെ അര്‍ത്ഥാന്തരന്യാസം?
-അതിഥി
-അതെങ്ങനെയാണ് അതിഥിക്ക് അങ്ങനെയൊരര്‍ത്ഥം വന്നുഭവിക്കുന്നത്?
-പണ്ടുപണ്ട് വളരെ പണ്ട് ദിനോസറുകള്‍ക്കും ടെര്‍മിനേറ്ററിനുമൊക്കെ മുമ്പ് വീടുകളില്‍ അതിഥികള്‍  വരുമ്പോള്‍ അവരെ സല്‍ക്കരിക്കാന്‍ വേണ്ടി പശൂനെ കശാപ്പ് ചെയ്യാറുണ്ടായിരുന്നത്രേ.
-കൊള്ളാം. എന്നാലും അതൊരു കഠിനപദമായിപ്പോയില്ലേ രാജന്‍? കഥകളിപ്പദത്തേക്കാള്‍ കഠിനം..
-അതൊക്കെ ശരിയായിരിക്കാം. പക്ഷേ ആ പദമാണ് അളിയനൊരു പര്യായപദം കണ്ടെത്താന്‍ എന്നെ    സഹായിച്ചത്..
-അതേതാ പദം?
-കുക്കുടഘ്‌നന്‍!
-കുക്കുടമെന്നാല്‍ കോഴിയല്ലേ
-അതേ
-അളിയനും കോഴിയും തമ്മില്‍ എന്താ ബന്ധം?
-അളിയന്‍ വരുമ്പോഴല്ലേ വീട്ടില് കോഴീനെ കൊല്ലണേ...!!!

6 comments:

  1. ശത്രുഘ്നൻ സിൻഹ ..........
    _pr

    ReplyDelete
  2. എന്നിട്ട് പാറ്റെന്റ് റെജിസ്റ്റർ ചെയ്തോ?

    ReplyDelete
  3. പേറ്റന്റു കിട്ടാൻ സാദ്ധ്യതയില്ല
    ശത്രുഘ്‌നൻ ഉണ്ടാകും

    ReplyDelete
    Replies
    1. ശത്രു..... ശത്രുഘ്നൻ .... ശത്രുഘ്നൻ സിൻഹ ...

      Delete
  4. Angane aanel Jibish will be ‘varahagnan’😅. Mothirakkanny ku pokumbol pariyarathu ninnum porkine nigrahichanallo yathra😁

    ReplyDelete