rajasooyam

Saturday, January 12, 2013

പെന്‍ഷന്‍ പങ്കാളിത്തം

-ബിആര്‍ അറിഞ്ഞായിരുന്നോ?
-എന്താണ് കണ്ണാ?
-നമ്മടെ വേണ്വേട്ടന് പെന്‍ഷന്റെ പേപ്പേഴ്‌സൊക്കെ കിട്ടി
-ഉവ്വ്വോ! എന്ന്?
-ഇന്നന്നെ
-ഇതാണ് പറയണത് കാലത്തിന് കണ്ണില്ലെന്ന്. അല്ലെങ്കില്‍ ഇത്ര ചെറുപ്പത്തിലേ
 വേണൂനെ റിട്ടയര്‍ ചെയ്യിക്കേണ്ട വല്ല കാര്യോംണ്ടോ?
-അത് കറക്റ്റ്. നോക്കൂ, അന്തരീക്ഷത്തിനുപോലും ഇന്നൊരു വിഷാദച്ഛവിയില്ലേ?
-ഉണ്ടുണ്ട്.
-സ്ത്രീജനങ്ങള്‍ ഈ വിരഹം എങ്ങനെ താങ്ങുമെന്നാണ് ആനന്ദന്‍ ചോദിക്കണത്.
-'സൗന്ദര്യം ഒരു ശാപമായിത്തീര്‍ന്ന പുരുഷന്‍' എന്ന് വേണൂനെ വിശേഷിപ്പിച്ച ആളല്ലേ.  ആ അസൂയക്കാരന്‍ അതിലപ്പുറവും പറയും. അതുപോട്ടെ, ഫോംസൊക്കെ ഫില്ലപ്പ്   ചെയ്തുകൊടുത്തോ?
-ഇല്ല
-അതെന്തേ?
-അതൊക്കെ മറ്റേയാള്‍ടെ ചുമതലയല്ലേ. അയാള്‍ക്ക് ഒഴിവ് കിട്ടിയിട്ടില്ല.
-അതാരാ ഈ മറ്റേയാള്?
-ശ്രീകുമാറ്. അല്ലാണ്ടാരാ? ങ: അതു പറഞ്ഞപ്പൊഴാ ഓര്‍ത്തത്. ബിആര്‍ വേണ്വേട്ടനോട്  സ്വകാര്യമായി ഒരു കാര്യം പറയണം. ഞാന്‍ പറഞ്ഞാ പുള്ളിക്കാരന്‍ വിശ്വസിക്കില്ല.  അതുകൊണ്ടാണ്.
-എന്താണ് കാര്യം?
-അതായത് പെന്‍ഷന്‍ പേപ്പേഴ്‌സ് ശ്രീകുമാറിനെക്കൊണ്ട് ഫില്ല് ചെയ്യിക്കുന്നതൊക്കെ
 കൊള്ളാം. പക്ഷേ ഒപ്പിടുന്നതിനുമുമ്പ് ഒന്ന് ശ്രദ്ധിക്കാന്‍ പറയണം.
-അതെന്താ?
-അല്ലെങ്കില്‍ മരുതപ്പന് പറ്റിയതുപോലെ പറ്റും. അത്ര തന്നെ.
-അതെന്താ സംഭവം?
-മരുതപ്പന്റെ പെന്‍ഷന്‍ പേപ്പറില്‍ നോമിനിയുടെ പേര് എന്ന കോളത്തില്‍
 എഴുതിയിരിക്കുന്നത്  വി.ശ്രീകുമാര്‍ എന്നാണ് !!!

2 comments:

  1. ശ്രീകുമാര്‍ ഇത്തരം ഒരു പുള്ളിക്കാരനായിരുന്നെന്നു അറിയത്തില്ലായിരുന്നു കേട്ടോ !!!
    സഖാവിന്റെ തൊലിയുരിഞ്ഞു കാട്ടിയ ബി.ആറിന് ചുകപ്പന്‍ അഭിവാദ്യങ്ങള്‍ !!!

    ReplyDelete
  2. ബെറുതെ വിശ്വസിച്ച് പോയ്....!

    ReplyDelete