ഒരു ദിവസം ഭാര്യ ഷാപ്പിങ്ങിനുപോയ തക്കം നോക്കി അടുക്കളയില്‍ കടന്ന് അലമാരി പരിശോധിക്കുകയായിരുന്നു എംജിആര്‍ സാറ്.
മധുരപലഹാരങ്ങളെന്തെങ്കിലും തരാവ്വോന്നറിയാനായിരുന്നു പരിശോധന.
തപ്പലിന്റെ അവസാനഘട്ടമെത്തിയപ്പോഴാണ് സവിശേഷരീതിയിലുള്ള 2 കുപ്പികള്‍ എംജിആറിന്റെ ശ്രദ്ധയില്‍ പെട്ടത്.
സൂക്ഷിച്ചുനോക്കിയപ്പോള്‍ മനസ്സിലായി -പ്രഷറിനും ഷുഗറിനും വേണ്ടി ഭാര്യ കഴിക്കുന്ന ഗുളികകളായിരുന്നു അവയില്‍. പക്ഷേ ഓരോ കുപ്പിയുടേയും പുറത്ത് ഒട്ടിച്ചുവെച്ചിരുന്ന ലേബലുകളാണ് എംജിആറിനെ കുഴക്കിക്കളഞ്ഞത്.
ഒന്നിന്റെ പുറത്ത് ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു:
''കഴിക്കേണ്ട വിധം : 2 വീതം കുങ്കുമപ്പൂവിനുശേഷം'' !
മറ്റേ കുപ്പിയില്‍ ഇങ്ങനേയും: ''1 വീതം കുങ്കുമപ്പൂവിനുമുമ്പ് '' !
ഈശ്വരാ, അപ്പോള്‍ ഇവള്‍ കുങ്കുമപ്പൂവും കഴിയ്ക്കണ്‌ണ്ടോ?..............എന്താ വെലാന്ന് നിശ്ശണ്ടോ അതിന്..................അല്ലെങ്കില്‍തന്നെ ഈ വയസ്സുകാലത്ത് എന്തിനാണ് കുങ്കുമപ്പൂവ് കഴിച്ച് നെറം വെപ്പിക്കാന്‍ നോക്കണത്.....എന്നിങ്ങനെ ചിന്തിച്ച്ചിന്തിച്ച് അന്തല്ല്യാണ്ടായി എംജിആറിന്.
കുറച്ചുകഴിഞ്ഞപ്പോള്‍ ഷാപ്പിങ്ങ് കഴിഞ്ഞ് ഭാര്യയെത്തി. പക്ഷേ കുങ്കുമപ്പൂവിനെപ്പറ്റി ചോദിക്കാന്‍ എംജിആറിന് മടി....................ചോദിച്ചാല്‍ ആളില്ലാത്ത നേരത്ത് അലമാരി തപ്പിയതറിയില്ലേ.......
പിറ്റേന്ന് ആപ്പീസില്‍ വന്നിട്ടും കുങ്കുമപ്പൂവ് തന്നെയായിരുന്നു എംജിആറിന്റെ മനസ്സുമുഴുവന്‍.
താടിയ്ക്ക് കൈയും കൊടുത്ത് ആലോചിച്ചിരിക്കുന്ന എംജിആറിനെ കണ്ടപ്പോള്‍ ബി.കെ. നാരായണന്‍ ചോദിച്ചു:
'' എന്താണിങ്ങനെ ചിന്ത വാരികയും വായിച്ചോണ്ടിരിക്കണത്?''
പബ്ലിക്കാക്കില്ലെന്ന കണ്ടീഷനില്‍ എംജിആര്‍ പറഞ്ഞു- ഇന്നിന്നതുപോലെയാണ് കാര്യങ്ങള്‍. എത്ര ആലോചിച്ചിട്ടും എനിക്ക് ആ ലേബലിന്റെ അര്‍ത്ഥം പിടികിട്ടണ് ല്ല്യ.
എന്തുകൊണ്ടാണെന്നറിയില്ല, എങ്ങനെയാണെന്നറിയില്ല, നാരായണന് അതിവേഗം കാര്യം പിടികിട്ടി.
ഒരു ചെറുപുഞ്ചിരിയോടെ തിരുമേനി പറഞ്ഞു:
''കാര്യൊക്കെ നിയ്ക്ക് മനസ്സിലായി. പക്ഷേ അതങ്ങട് തൊറന്ന് പറയാന്‍ ലേശം ബുദ്ധിമുട്ട്‌ണ്ടേനും ''
'' ഒരു ക്ലൂ തരാമോ ?''
'' ഏഷ്യാനെറ്റുകാരോട് ചോദിച്ചാലറിയാം '' !!!
പകുതി വഴിയായപ്പോഴേയ്ക്കും ഭാര്യ സസ്പെൻസ് പൊളിച്ചു.
ReplyDeleteനന്നായിട്ട്ണ്ട് ട്ടോ.
Please post the comments through google account so that I can get your name
Deleteഹ ഹ ഹ....
ReplyDeleteനന്നായിട്ടുണ്ട് കുങ്കുമപ്പൂവ്
കുംകുമപ്പൂവ് അസാരം ബോധിച്ചു ട്ടൊ 👌🤣
ReplyDelete