കോഫിഹൗസില്‍നിന്നും ഇറങ്ങിവരുന്ന എംജിആറിനെ കണ്ടപ്പോള്‍ ബിആര്‍ ചോദിച്ചു:
-എന്താണ് പാഴ്‌സല്‍?
-കോഴിബിരിയാണിയാണ്.
-ഇതൊന്നും പതിവില്ലാത്തതാണല്ലൊ. എന്തേ ഇപ്പോള്‍ ഇങ്ങനെ തോന്നാന്‍?
-ഒന്നും പറയണ്ട ബിആര്‍. വൈഫൊന്നു വീണു.
-എന്തെങ്കിലും പറ്റിയോ?
-കൈയൊടിഞ്ഞു.
-കഷ്ടമായിപ്പോയി. എങ്ങനെയാണത് സംഭവിച്ചത്?
-ടെറസ്സില്‍ വഴുക്കി വീഴുകയായിരുന്നു.
-എന്തിനാണ് ഈ മഴക്കാലത്ത് ടെറസ്സില്‍ പോയത് ?
-അവിടെ വഴുക്കലുണ്ടോന്ന് നോക്കാന്‍ പോയതാണ് !
-കൊള്ളാം. അപ്പോള്‍ ഇപ്പോള്‍ അടുക്കള ബന്ദായിരിക്കും അല്ലേ ?
-ഏതാണ്ട്.
-പക്ഷേ രണ്ടാള്‍ക്കും കൂടി ഒരു കോഴിബിരിയാണി മതിയാവ്വോ ?
-ഛെ. ഇത് ഞങ്ങള്‍ക്കല്ല മാഷേ.
-പിന്നെ?
-ഞങ്ങടെ പട്ടിയ്ക്കാ.....!!!
***
'' ബാക്ക്യൊള്ളോര്‍ക്ക് ഇത്തിരി കഞ്ഞിവെള്ളം കിട്ട്യാലും മത്യായിരുന്നു. പക്ഷേ ഈ പിശാശിന് എന്താ കൊടുക്ക്വാ? ”
'' നീ എന്നെയാണോ ഉദ്ദേശിച്ചത്?''
''അയ്യോ, ചേട്ടനെയല്ല. ഞാന്‍ ഈ പട്ടീടെ കാര്യം പറഞ്ഞതാ !!!''
***
No comments:
Post a Comment