കേട്ടാല്‍ ആരും വിശ്വസിക്കില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം.
ഒരു കൊച്ചുവെളുപ്പാന്‍കാലത്ത് നമ്മുടെ എന്‍ ബി പരമേശ്വരന്‍ വടക്കേ ബസ്റ്റാന്റില്‍ നിന്ന് കോയമ്പത്തൂര്‍ക്കുള്ള ബസ്സില്‍ കയറി. അവിടെ ഒരാസ്പത്രിയില്‍ അത്യാസന്നനിലയില്‍ കിടക്കുകയായിരുന്ന ഒരു രോഗിക്ക് രക്തം ദാനം ചെയ്യാനായിരുന്നത്രേ യാത്ര! ( അന്ന് എന്‍ബിയ്‌ക്കൊപ്പം രക്തം നല്കാന്‍ സന്നദ്ധരായി കെ.കെ.ലക്ഷ്മണന്‍, ആര്‍.കണ്ണന്‍, എം.ശശികുമാര്‍, സി.പ്രഭാകരന്‍, ബിആര്‍ മുതലായവരും ഉണ്ടായിരുന്നതായി ശ്രീകുമാറിനെപ്പോലുള്ള തടിയന്മാര്‍ പറഞ്ഞുപ്രചരിപ്പിച്ചിരുന്നു. വിസ്തരഭയത്താല്‍ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല).
പറഞ്ഞ സമയത്തിനുമുന്നേ തന്നെ എന്‍ ബി കോയമ്പത്തൂരെത്തി.
“എത്ര ലിറ്റര്‍ വേണം” ചുറ്റും കൂടിയ രോഗിയുടെ ബന്ധുക്കളോട് എന്‍ ബി ചോദിച്ചു.
“ഇനിയിപ്പൊ ഒരു ലിറ്റര്‍ മതി. ബാക്കി ഞങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്”്.
“ഓക്കെ. അയാം റെഡി”
രക്തമെടുക്കുന്നതിനുമുമ്പ് ക്രോസ് മാച്ചിംഗ് നോക്കണമല്ലൊ. അതിനുവേണ്ടി എന്‍ബി ലാബിനകത്തു കടന്നു.
പത്തുമിനിറ്റ് കഴിഞ്ഞ് പുറത്തുവന്ന എന്‍ ബി വല്ലാതെ വിഷണ്ണനായി കാണപ്പെട്ടു.
കാരണമാരാഞ്ഞപ്പോള്‍ തിരുമേനി പറഞ്ഞു:
“ശ്ശെ. വെറുതെ ബസ്സുകൂലി കളഞ്ഞു. ച്ചാല്‍ വരേണ്ടീര് ന്ന് ല്ല്യാന്നര്‍ത്ഥം”
“എന്തു പറ്റി ? ബ്ലഡ് മാച്ച് ചെയ്യുന്നില്ലേ?”
“അത് നോക്കമ്പറ്റീല്ല്യേയ്. പത്ത് സ്ഥലത്ത് കുത്തി. ഒരു തുള്ളി കിട്ടീല്ല്യ” !!!
***
എന്‍.ബിയുടെ ഈ ചെറിയ ശരീരത്തിനുള്ളിലെ വലിയ മനസ്സിനെ പുറത്തു കൊണ്ടു വന്ന ബി.ആറിനു അഭിനന്ദനങ്ങള്‍. പി.എല്‍.ജോയ്
ReplyDelete