rajasooyam

Monday, August 2, 2010

തന്ത്രം

( സുരേഷ് മേനോനും പാപ്പുള്ളി ശ്രീകുമാറും തമ്മില്‍ നടന്ന സംഭാഷണം)

-ഈ പെണ്ണുങ്ങളേം കൊണ്ട് തുണിക്കടേപ്പോയാലത്തെ കാര്യം മഹാ കഷ്ടാ അല്ലേ പാപ്പുള്ളീ
-എന്താപ്പൊണ്ടായേ?
-ഞാനിന്നലെ ഭാര്യേനേംകൊണ്ട് കല്യാണില്‍ ഒരു സാരിയെടുക്കാന്‍ പോയി. ഒര് ആയിരം സാരിയെങ്കിലും അവര് വാരിവലിച്ചിട്ട്‌കൊടുത്തിട്ടുണ്ടാവും. അതില്‍ ഒന്നുപോലും അവള്‍ക്ക് പിടിച്ചില്ല. എനിക്കാണെങ്കില്‍ നിന്നുനിന്ന് കാലുകഴച്ചു.
-ഛെ. ഇതാണോ കാര്യം.അത് പെണ്ണുങ്ങള്‍ടെ പൊതുസ്വഭാവാണ്. ഒരു സൂത്രത്തിലങ്ങ് ഡീല്‌ചെയ്താമതി. ഞാന്‍ ചെയ്യാറുള്ളത്‌പോലെ.
-അതൊന്ന് പറഞ്ഞുതരൂ പ്ലീസ്. അടുത്തതവണ പ്രയോഗിക്കാലോ.
-സാരിക്കടയില്‍ ചെന്നാല്‍ ഞാന്‍ ഭാര്യക്ക് ഒരരമണിക്കൂര്‍ സമയം കൊടുക്കും. അതിനിടയ്ക്ക് സാരി സെലക്റ്റ് ചെയ്തില്ലെങ്കില്‍ ഞാന്‍ എന്റെ അടവെടുക്കും. ച്ചാല്‍ ഞാന്‍ മെല്ലെ അടുത്തുനിക്കണ ലേഡി കസ്റ്റമേഴ്‌സിനെ സഹായിക്കാന്‍ തൊടങ്ങും. അവരേതെങ്കിലും സാരിയെടുത്ത്‌നോക്കുന്ന സമയത്ത് ' കുട്ടിക്ക് അത് നന്നായി ചേരും' അല്ലെങ്കില്‍ 'ആ സാരി കുട്ടീടെ കളറിന് മേച്ചാവില്ല്യ' എന്നൊക്കെയങ്ങ് തട്ടിവിടും. ഇത് കാണേണ്ടതാമസം അന്നേരം കൈയില്‍കിട്ടിയ സാരി ഏതാന്ന് വെച്ചാല്‍ അതെടുത്തിട്ട് (അത് എത്ര പന്നയായാലും) ഭാര്യ പറയും:'ഈ സാരി അടിപൊളിയായിട്ട്ണ്ട് അല്ലേ ചേട്ടാ. നമുക്ക് ഇതുതന്നെ മതി. നേരം പോയി. നമുക്ക് വേഗം വീട്ടീപ്പോവാം...'' !!!

1 comment:

  1. പെണ്ണുങ്ങളുടെ മനശാസ്ത്രം അരച്ച് കലക്കി കുടിച്ചിട്ടുണ്ട് ബി.ആര്‍. ഞാനും ഈ പ്രശ്നത്തിന് ഒരു പരിഹാരം അന്വേഷിക്കുകയായിരുന്നു. ഭാവിയിലേക്ക് ഒരു കൈത്തിരി തെളിച്ചതിന് നന്ദി . പി. എല്‍. ജോയി

    ReplyDelete