ഒരായുഷ്‌ക്കാലം മുഴുവന്‍ സംഘടനയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആന്റണ്‍ വില്‍ഫ്രഡിന് റിട്ടയര്‍മെന്റിനോടനുബന്ധിച്ച് എന്ത് ഉപഹാരം നല്കണം എന്നതിനെപ്പറ്റി ചൂടുപിടിച്ച ചര്‍ച്ച നടക്കുകയായിരുന്നു അസോസിയേഷന്‍ ഹാളില്‍.
പലര്‍ക്കും പല അഭിപ്രായമായിരുന്നു.
പന്ത് അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ച് ഒടുവില്‍ ഒരു കാര്യത്തില്‍ ചര്‍ച്ചക്കാര്‍ യോജിച്ച തീരുമാനത്തിലെത്തി- അതായത് വില്‍ഫിയ്ക്ക് ഒരു പെയ്ന്റിങ് വാങ്ങിക്കൊടുക്കാം.
അപ്പോള്‍ പിന്നെ ഏത് പെയ്ന്റിങ് എന്നതിനെപ്പറ്റിയായി തര്‍ക്കം.
തിരുക്കുടുംബത്തിന്റെ ചിത്രം മതിയെന്ന് സീയാര്‍ ബാബു പറഞ്ഞപ്പോള്‍ ഉറിയില്‍ തൂങ്ങിയ ഉണ്ണിക്കൃഷ്ണന്‍ മതിയെന്ന് പാപ്പുള്ളി! അതല്ല, കരുണാകരന്റെ ചിത്രം തന്നെ വേണമെന്ന് എ.ടി.എം കേടാക്കിയ ഭാസ്‌കരന്‍!
ച്ചാല്‍ പിന്നേയും യോജിപ്പിന്റെ ഉഷ്ണമേഖല കണ്ടെത്താന്‍ പറ്റീല്ല്യാന്നര്‍ത്ഥം. അതുകൊണ്ടുതന്നെ പത്രഭാഷയില്‍ പറഞ്ഞാല്‍ 'തല മുതിര്‍ന്ന' നേതാവായ പട്ടിക്കാട്ട് സഹരാജന്‍ നായരുടെ അഭിപ്രായത്തിന് കാതോര്‍ത്തിരിക്കയായിരുന്നു എല്ലാവരും. അന്നേരമാണ് സഹരാജന്‍ നായര്‍ക്ക് പൊടുന്നനെ ഒരു ഫോണ്‍ വരുന്നത്.
മറുതലയ്ക്കല്‍ നിന്ന് പറഞ്ഞതെല്ലാം മൂളിക്കേട്ടശേഷം 'താറാവ് മതി' എന്നും പറഞ്ഞ് നായര്‍ജി ഫോണ്‍ വെച്ചു.
അക്ഷമനായി കാണപ്പെട്ട ചുരിദാറിട്ട രാജേന്ദ്രന്‍ പെട്ടെന്നെഴുന്നേറ്റ് 'ഇനി കൂടുതലൊന്നും ആലോചിയ്ക്കണ്ട' എന്നും പറഞ്ഞ് നേരെ കേരള ഹാന്‍ഡിക്രാഫ്റ്റ്‌സിന്റെ ഷോറൂമിലേക്കോടി.
ഉപഹാരവും വാങ്ങി തിരിച്ചുവന്ന രാജേന്ദ്രന്‍ പറഞ്ഞു: ' താറാവ് മാത്രായിട്ട് കിട്ടാനില്ല. കൂടെ ഒരു പെണ്ണുമുണ്ട്.''
'അതോണ്ടേതൂല്ല്യ. താറാവിനൊരു കൂട്ടായല്ലൊ.'' എന്‍ബിയുടെ വക സപ്പോര്‍ട്ട്.
ഇതു കേട്ട സഹരാജന്‍ നായര്‍ ചോദിച്ചു: 'ചുരിദാറിട്ട രാജേന്ദ്രാ, തന്നോട് ആരാ താറാവിന്റെ ചിത്രം വേണംന്ന് പറഞ്ഞത്?''
'കൊള്ളാം, അപ്പൊ സാറല്ലേ പറഞ്ഞത് താറാവ് മതീന്ന്.''
'മന്ദ! അത് വീട്ടിലെ പാര്‍ട്ടിയ്ക്ക് കോഴി വേണോ താറാവ് വേണോന്ന് വില്‍ഫി ചോദിച്ചപ്പൊ ഞാന്‍ മറുപടി പറഞ്ഞതല്ലേ....!!!''
***
വില്‍ഫിയ്ക്കുള്ള ഉപഹാരം ചൂണ്ടിക്കാട്ടി ആര്‍ക്കണ്ണന്‍ മരുതപ്പനോട് ചോദിച്ചു:
'ഇത് ഏത് പടം എന്‍ട്ര് തെരിയുമാ?''
'അതുവന്ത് ഒറ് പൊണ്ണ്, ഒറ് കോഴിക്കുഞ്ച്''
'ഛെഛെഛെഛെ. അതില്ലൈ''
'വേറ് എത്?''
'ഹംസവും ദമയന്തിയും''
'അപ്പടിയാ?''
'ആമ. ശൊല്ലുങ്കൊ. ഹംസവും ദമയന്തിയും''
'കംസനും ദയ മന്തിയും'' !!!
******
മരുതപ്പൻ കീ ജെയ്
ReplyDeleteചുരിദാറിട്ട രാജേന്ദ്രൻ കീ.... ജയ്...
ReplyDelete