“ ഹലോ, ആന്റണ്‍ നോട്ടി വില്‍ഫ്രഡല്ലേ?”
“അതേ“
“ഞാന്‍ ബി ആര്‍”
“ഹലോ, എന്തുണ്ട് വിശേഷം. ഞാന്‍ പോന്നതില്‍ പിന്നെ പട്ടിണിയാണെന്നറിഞ്ഞു. എന്തു ചെയ്യാം”
“അതല്ലാ. നിങ്ങളെന്താണ് എന്റെ ഈമെയിലിന് മറുപടിയൊന്നും അയയ്ക്കാത്തത്? ”
“അ: ഈമെയില്‍ അയച്ചിരുന്നോ?”
“അത് ശെരി. അപ്പൊ അത് തൊറന്നുനോക്കാറില്ല അല്ലേ”
“ഈയാഴ്ച്ച പറവൂര് പോവാന്‍ പറ്റീല്ല്യ. പിന്നെ 100 രൂപയും വേണല്ലൊ”
“ചക്കാന്ന് പറയുമ്പൊ ചുക്ക്ന്ന് പറയരുത്. ഈമെയില് നോക്കണ കാര്യം പറയുമ്പൊ പറവൂര് ചന്തയ്ക്ക് പോണ കാര്യാണോ പറയണത്?”
“അതല്ല ബി ആര്‍. കഥയാക്കില്ലെങ്കില്‍ ഞാന്‍ കാര്യം പറയാം”
“പറയൂ”
“സത്യം പറഞ്ഞാല്‍ ഈമെയില്‍ തൊറക്കാന്‍ എനിയ്ക്കറിയില്ല. ആഴ്ചയിലൊരിയ്ക്കല്‍ പറവൂര്ന്ന് ഒരാളെ വിളിച്ചുകൊണ്ടുവന്ന് തൊറപ്പിക്കാറാണ് പതിവ്. പോകാന്‍ നേരം 100 രൂപയും കൊടുക്കും !!!
വില്‍ഫിയെ പോലെ, ഇ മെയില്‍ തുറക്കുന്ന വിദ്യ വശമില്ലാത്ത നിരവധി നിരക്ഷര കുക്ഷികളും കൂടി ചേര്‍ന്നതാണ് നമ്മുടെ ഇന്ത്യ (ഭാരത് മഹാന്‍) എന്ന് ഇപ്പോള്‍ മനസ്സിലായല്ലോ? pl joy
ReplyDeleteSure sure..
ReplyDelete