rajasooyam
Saturday, August 14, 2010
അതല്ല കണ്ണാ
-എന്താ വേണ്വേട്ടാ, പതിവില്ലാത്തവിധം മുഖത്തൊരു വിഷാദച്ഛവി?
-ഏയ്,ഒന്നൂല്ല്യ.
-അത് വേണ്വേട്ടന്റെ സ്ഥിരം പല്ലവി. കാര്യമെന്താണെന്ന് പറ. നമുക്ക് പരിഹാരമുണ്ടാക്കാം.
-മകളുടെ കല്യാണമായി.
-ഓഹോ. അതാണല്ലേ കാര്യം. ഉണ്ടാവും. മകളെ കെട്ടിച്ചയയ്ക്കുമ്പൊ ഏതച്ഛനായാലും (പള്ളീലച്ചനായാലും) വെഷമണ്ടാവും. അഭിജ്ഞാനശാകുന്തളത്തില്‍ ശകുന്തളേനെ കെട്ടിച്ചയയ്ക്കണ നേരത്ത് താതകണ്വന്‍ ചൊല്ലുന്ന ശ്ലോകം വായിച്ചിട്ട് ഈ കണ്ണന്‍ എത്ര കണ്ണീര്‍ വാര്‍ത്തിട്ടുണ്ടെന്നോ. കണ്ണീര്‍ തൊടച്ച് തൊടച്ച് ഒരു ഫുള്‍ തോര്‍ത്ത് നനഞ്ഞ്കുതിര്‍ന്നിട്ടുണ്ട്. പിന്നെ അത് പിഴിഞ്ഞ് വീണ്ടും തുടച്ചിട്ടുണ്ട്. അത്രയ്ക്ക് സെന്റിമെന്റലാണ് ആ രംഗം. തികച്ചും വൈരാഗിയായ താതകണ്വന് അത്രയും വെഷമമുണ്ടായെങ്കില്‍ ആരോടും പ്രത്യേകിച്ച് വൈരാഗ്യമൊന്നുമില്ലാത്ത വേണ്വേട്ടന്റെ കാര്യം ഊഹിക്കാവുന്നതേയുള്ളു.
-അതല്ല കണ്ണാ.
-പിന്നെന്താ. കാശിന്റെ കാര്യമോര്‍ത്തിട്ടാണോ?
-അതല്ല കണ്ണാ. എല്ലാവര്‍ക്കും ഇന്‍വിറ്റേഷന്‍ കൊടുക്കണ്ടേ.
-അതിനെന്താ വെഷമം? എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനീച്ചെന്ന് കംപ്ലീറ്റ് സ്റ്റാഫിന്റെ ലിസ്റ്റ് സംഘടിപ്പിക്കുക. ആ ലിസ്റ്റില്‍ നോക്കി കവറില്‍ പേരെഴുതുകയല്ലേ വേണ്ടൂ.
-അതല്ല കണ്ണാ. അങ്ങനെ കൊടുക്കുമ്പൊ എന്റെ കാര്യത്തില്‍ വല്ലാത്ത പബ്ലിസിറ്റിയാവില്ലേന്നാണ്.
-അതുകൊള്ളാം. കല്യാണം പിന്നെ വളരെ ഗോപ്യമായി നടത്താനാണോ പ്ലാന്‍?
-അതല്ല കണ്ണാ.
-ശ്ശെടാ. എന്തുപറഞ്ഞാലും അതല്ല കണ്ണാ അതല്ല കണ്ണാ. എങ്കില്‍ പിന്നെ ഏതാണെന്നു പറയൂ.
-ഞാന്‍ മകളുടെ കല്യാണത്തിന്റെ ഇന്‍വിറ്റേഷന്‍ കൊടുക്കുമ്പൊ ആളുകള്‍ എന്തുവിചാരിക്കുമെന്നോര്‍ത്തിട്ടാണ്.
-വേണ്വേട്ടന്റെ മകളുടെ കല്യാണമാണെന്നു വിചാരിക്കും. അല്ലാതെന്താ?
-അതല്ല കണ്ണാ. മറ്റൊരുവിധത്തില്‍ നോക്കുമ്പൊ...
-നോക്കുമ്പൊ?
-അത് ആപ്പീസില്‍ എന്റെ വയസ്സറിയിക്കലാവില്ലേ !!!
******
Subscribe to:
Post Comments (Atom)
വേണുവിന്റ്റെത് ഒരു ഓഫീസ് ജീവിയുടെ സര്‍വലോക മാനസികവ്യാപാരമാണ്. അത് കണ്ടറിഞ്ഞു പകര്‍ത്തിയ BR - ന് അഭിനന്ദനങ്ങള്‍ - ജോയി
ReplyDelete