-എംജിആര്‍സാറേ, അഞ്ചാംനെലേല് അടിപൊളി തുണിമേള നടക്കുകയല്ലേ. നമുക്കൊന്ന് പോയിനോക്കണ്ടേ.
-എന്നെ കൊന്നാ ഞാന്‍ വ ര് ല്ല്യ
-അതെന്തേ. ഈ പ്രായത്തില്‍ കുത്തിമറിയാന്‍ വയ്യാത്തതുകൊണ്ടാണോ?
-അതല്ല. കുടുംബസമാധാനമാണ് എനിക്ക് വലുത്.
-മനസ്സിലായില്ല.
-അതൊരു കഥയാണിഷ്ടാ.
-കഥ കേള്‍ക്കാന്‍ എനിക്കിഷ്ടമാണ്. പറയാമോ?
-കഥയാക്കില്ലല്ലൊ
-ഏയ്.
-ഏതാനും കൊല്ലങ്ങള്‍ക്കുമുമ്പാണ്. ഇവിടെ റിക്രിയേഷന്‍ ക്ലബ്ബ് ഹാളില്‍ ഇതുപോലൊരു മേള നടക്കുകയായിരുന്നു. തെരക്കിനും കുത്തിമറിച്ചിലിനും ഒരു കുറവുമുണ്ടായിരുന്നില്ല. ഒരു കൗതുകത്തിന് ഞാന്‍ ഹാളിന് വെളിയില്‍നിന്ന് അകത്തേക്ക് ഒന്ന് എത്തിനോക്കി. പെട്ടെന്ന് പിന്നില്‍ നിന്ന് ഒരു തള്ള്. കണ്ണടച്ച് തുറക്കുന്നതിനിടയില്‍ ഞാന്‍ ഹാളിനകത്തായി. അവിടെ പെണ്ണുങ്ങളുടെ കുത്തിമറിച്ചില്‍ തകൃതിയായി നടക്കുകയാണ്. നിന്നുതിരിയാന്‍ സ്ഥലമില്ല. ആകെ ബഹളം. ബഹളത്തിനിടയില്‍ ഒരു സഹോദരി 'നോക്കൂ സരളേ, എന്റെ സാലിമോള് ഈ സാറിന്റെ കൃത്യം സൈസാ' എന്നും പറഞ്ഞ് ഒരു മാക്‌സിയെടുത്ത് എന്റെ പുറത്ത്‌ചേര്‍ത്തുവെച്ച് അളവ്‌നോക്കീന്നേയ്! ഞാന്‍ ഞെട്ടിത്തിരിഞ്ഞ്‌നോക്കുന്നതിനിടയില്‍ ആരോ അതിന്റെ ഫോട്ടോയുമെടുത്തു! സത്യം പറഞ്ഞാ ഞാനങ്ങ്ട് ഇല്ല്യാണ്ടെയായി ബിആര്‍.
-അത്രയല്ലേ ഉണ്ടായുള്ളു. അതവിടെ തീര്‍ന്നില്ലേ.
-ഇല്ലല്ലൊ
-പിന്നെ?
-അക്കൊല്ലത്തെ റിക്രിയേഷന്‍ ക്ലബ്ബ് സോവനീറില്‍ 'ഓണാഘോഷത്തോടനുബന്ധിച്ച് ആപ്പീസില്‍ നടന്ന ടെക്‌സ്‌റ്റൈല്‍ എക്‌സിബിഷനില്‍നിന്ന്' എന്ന അടിക്കുറിപ്പോടെ ആ ഫോട്ടോ അച്ചടിച്ചുവന്നു! വരുംവരാഴികയൊന്നുമാലോചിക്കാതെ ഞാന്‍ ആ മാഗസിന്‍ വീട്ടില്‍ കൊണ്ടുപോവുകയും ചെയ്തു. ബാക്കി ഞാന്‍ പറയേണ്ടല്ലൊ...!!!
******
Of course a very funny situation. I am reading this MGR story for the first time.Very nice BR, congrats - PL Joy
ReplyDeleteMGR: This is not at all a story, Joy. It was Indiraji, wife of M Balachandran, who ventured to take measurement of the length of maxi for their daughter on my back.
ReplyDeleteഹ..ഹ..ഹ.. ശരിക്കും?!!! ഞാൻ കരുതിയിരുന്നത് ഇൗ കഥകളൊക്കെ ബിയ്യാറിന്റെ വെറും ഭാവനാ വിലാസങ്ങൾ ആണെന്നാണ്....
ReplyDelete