-'ശാരികപ്പൈതലേ ചാരുശീലേ വരി-
കാരോമലേ കഥാശേഷവും ചൊല്‍ക നീ''
-സസ്‌കൃതശ്ലോകം ചൊല്ലി ബിആര്‍ എന്നെ ആക്കാന്‍ നോക്കണ്ട. സ്ലോഗന്‍സ് അനവധി കേട്ടിട്ടുള്ളതാണ് ഞാന്‍. എനിയ്ക്കതിന്റെ അര്‍ത്ഥമൊക്കെ അറിയാം.
-എങ്കിലൊന്നു പറയൂ.
-'അല്ലയോ ആന്റണ്‍ വില്‍ഫ്രഡേ, ആശാന്‍ ടിവി വാങ്ങാന്‍ പോയ കഥയുടെ ബാക്കി ഭാഗം കൂടി പറയൂ.''
-എഗ്‌സാക്റ്റ്‌ലി. ദെന്‍ പ്രൊസീഡ്.
-ഏറ്റവും ഒടുവില്‍ ആശാന്‍ പോയത് കുറുപ്പം റോഡിലെ ഫ്രിഡ്ജ് ഹൗസിലേയ്ക്കാണ്. അതിനൊരു കാരണമുണ്ടായിരുന്നു.
-അവിടെ ടിവികളുടെ ധാരാളം സെലക്ഷനുള്ളതുകൊണ്ടാവും.
-അതല്ല.
-പിന്നെ?
-മറ്റെല്ലാ കടകളിലും ആശാന്‍ കയറിയിറങ്ങിക്കഴിഞ്ഞിരുന്നു!
-ബൈദബൈ, ആശാന്‍സാര്‍ ഫ്രിഡ്ജ് ഹൗസില്‍ പോയപ്പോഴും ആന്റണ്‍ അദ്ദേഹത്തിന്റെ കൂടെപ്പോയോ?
-ഇല്ലില്ല. നന്തിലത്തീന്നിറങ്ങിയപ്പോഴേ ഞാന്‍ കോലൊടിച്ചിട്ടതല്ലേ, ഇനി ആശാന്റെ കൂടെ ഒരു പരിപാടിക്കുമില്ലെന്ന്. പക്ഷേ ആശാനറിയാതെ ഞാന്‍ ആശാനെ അനുധാവനം ചെയ്യുന്നുണ്ടായിരുന്നു, ഒരു നേരമ്പോക്കിനുവേണ്ടി.
-അപ്പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലായില്ല.
-ഏതിന്റെയാണ്?
-അനുധാവനം എന്നതിന്റെ.
-ച്ചാല്‍ ഫോളോ ചെയ്തൂന്ന്.
-ആന്റണ്‍ ഒരു ക്രിക്കറ്ററല്ലാത്തത് ഭാഗ്യം.
-അതെന്താണ്?
-എങ്കില്‍ ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നേനെ.
-ബിആറിന്റെ ഈ കൊനുഷ്ട് വര്‍ത്തമാനമാണെനിക്ക് പിടിയ്ക്കാത്തത്.
-അയാം സോറി. പ്ലീസ് കണ്ടിന്യൂ.
-ആശാന്‍ കേറിച്ചെല്ലുമ്പോള്‍ ഫ്രിഡ്ജ് ഹൗസില്‍ ഒരു പൂരത്തിന്റെ തെരക്കായിരുന്നു. കൊറേ കസ്റ്റമേഴ്‌സ് അവിടെയിട്ടിരുന്ന കസേരകളിലിരിക്കുന്നുണ്ടായിരുന്നു. ഭൂരിഭാഗവും ലേഡീസായിരുന്നു. അവര്‍ക്കുമുന്നില്‍നിന്ന് ഒരു സെയില്‍സ് എക്‌സിക്ക്യൂട്ടീവ് കൈയും കലാശവും കാണിച്ച് എന്തൊക്കെയോ വിളിച്ചുകൂവുന്നുണ്ടായിരുന്നു. ആശാന് അതിലൊന്നും താല്പര്യം തോന്നിയില്ല. ആശാനെ ആരും അഭ്യാസം പഠിപ്പിക്കേണ്ടെന്ന ഭാവമായിരുന്നു. മാത്രമല്ല ഇനി പോവാന്‍ മറ്റ് കടകളൊന്നും ബാക്കിയില്ലാത്തതിനാല്‍ ആശാന് മുന്നില്‍ മറ്റ് ചോയ്‌സൊന്നുമുണ്ടായിരുന്നില്ലതാനും. അതുകൊണ്ട് ചെന്നപാടേതന്നെ ആശാന്‍ കാണാന്‍ ഭംഗിയുള്ള ഒരു സെറ്റ് ചൂണ്ടിക്കാട്ടി പ്രാസംഗികനോട് അത് പാക്ക് ചെയ്തുതരാന്‍ പറഞ്ഞു. ഉടനെ സെയില്‍സ് എക്‌സിക്ക്യൂട്ടീവ് ഒരു പയ്യനെ വിളിച്ച് സാറിന് അത് പാക്ക്‌ചെയ്തുകൊടുക്കാന്‍ പറഞ്ഞു. പാക്ക് ചെയ്യുന്നതിനിടയില്‍ ആശാന്‍ പയ്യനോട് ചോദിച്ചു: 'ഇത് എത്ര ഇഞ്ചാ?'. ചോദ്യം കേള്‍ക്കാഞ്ഞിട്ടോ മനസ്സിലാവാഞ്ഞിട്ടോ എന്തോ പയ്യന്‍ ആശാനെ കണ്ണുമിഴിച്ചുനോക്കി. അപ്പോള്‍ ആശാന്‍ വീണ്ടും ചോദിച്ചു: 'ഇത് എത്ര ഇഞ്ചാ?'. അന്നേരം പയ്യന്‍ വീണ്ടും ആശാനെ ഒരത്ഭുതജീവിയെ നോക്കുമ്പോലെ നോക്കി. പിന്നെ ഒരു ടേപ്പെടുത്തുകൊണ്ടുവന്ന് അളന്നുനോക്കി എന്തോ ഇഞ്ചുകണക്ക് പറഞ്ഞു. ആശാന് തൃപ്തിയായി. പിന്നെ ബില്ല് പേ ചെയ്ത് ഒരു ഓട്ടോറിക്ഷ വിളിച്ച് സാധനവുമായി വീട്ടിലേക്ക് പാഞ്ഞു.
സംഭവം നടന്ന് ഏതാണ്ട് ഒരുമണിക്കൂര്‍ കഴിഞ്ഞതേയുള്ളു. പുറകില്‍നിന്നും പട്ടിയോടിച്ചമട്ടില്‍ പെട്ടിയുമായി ആശാന്‍ തിരിച്ചുവന്നു!
എങ്ങനെ തിരിച്ചുവരാതിരിയ്ക്കും?
ടിവിയാണെന്ന് തെറ്റിദ്ധരിച്ച് അതിന്റെ ഇഞ്ചുകണക്ക് മാത്രം ചോദിച്ച് ആശാന്‍ കെട്ടിപ്പൊതിഞ്ഞുകൊണ്ടുപോയത് ഒരു മൈക്രോവേവ് ഓവനായിരുന്നു!!!
ഫ്രോഡ് പാര്‍ടിയാണ് ഈ 'ആശാനെന്ന്' ബി. ആര്‍ കേട്ടിരിക്കും. രോഗികള്‍ക് കുമ്പളങ്ങ നീരും മട് ബാത്തും കുറിച്ച് കൊടുത്ത് ഈ വിദ്വാന്‍ നേരെ ബിനിയില്‍ കയറി കോഴി ബിരിയാണിയും മട്ടന്‍ ചാപ്സും തട്ടി വിടുന്നത് നമ്മുടെ അച്ചുവും മറോക്കിയും വായും പൊളിച്ചു നോക്കി നിന്നിട്ടുണ്ടത്രേ! രോഗികള്‍ക്കാണ് വൈദ്യം അല്ലാതെ തന്നെപ്പോലുള്ള തടിമാടന്മാര്‍ക്കല്ല എന്നായിരുന്നു ഇതിന് ആശാന്‍റെ പ്രതികരണം.
ReplyDeleteഅങ്ങനെയുള്ള ആശാന് ഇങ്ങനെ ഒരു അമളി പറ്റിയതില്‍ നമുക്കെല്ലാം സന്തോഷമേ ഉള്ളൂ! പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ........അങ്ങനെ എന്തോ ഒന്നില്ലേ? പി.എല്‍.ജോയ്