സ്‌റ്റോണിന്റെ കംപ്ലെയ്ന്റുമായി ഡോക്ടറെകാണാന്‍ ചെന്നതാണ് സഖാവ് ശ്രീകുമാര്‍.
വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞശേഷം സരസനായ ഡോക്ടര്‍ പറഞ്ഞു: 'അപ്പോഴേയ് സഖാവെ, ഇടയ്‌ക്കൊക്കെ ലേശം വെള്ളം കഴിക്കാം കേട്ടോ. അതുകൊണ്ടൊരു ദോഷോം വരില്ല. ഗുണമേ ഉണ്ടാവൂ.''
ശ്രീകുമാര്‍ തെല്ലുനേരം ആലോചിച്ചു. പിന്നെ പറഞ്ഞു: 'അത് ശെരിയാവില്ല ഡോക്ടര്‍.''
'എന്തുകൊണ്ട് ശെരിയാവില്ല?''
'അതുപിന്നെ ഞാനും അച്ഛനും തമ്മിലുള്ള ഒരെഗ്രിമെന്റാണ്''
'എന്തെഗ്രിമെന്റ്?''
'ജോലിയ്ക്ക് ജോയിന്‍ ചെയ്യാന്‍ പോകുമ്പോള്‍ അച്ഛന്‍ എന്നോട് നാല് കാര്യങ്ങള്‍ പറഞ്ഞിരുന്നു.''
'എന്തൊക്കെയായിരുന്നു അത്?''
' ഒന്ന്: രാത്രി 8 മണിക്കുമുമ്പ് വീട്ടിലെത്തണം.
രണ്ട്: മാസാമാസം കിട്ടുന്ന ശമ്പളം കൃത്യമായി വീട്ടിലെത്തിക്കണം.
മൂന്ന്: കമ്പനി കോമ്പൗണ്ടിനകത്തും പുറത്തും പണം വെച്ച് ചീട്ട് കളിക്കരുത്.
നാല്: വെള്ളമടിക്കരുത്.
ആറ് മണിക്ക് ലോക്കല്‍ കമ്മറ്റി വെച്ചാ തീരുമ്പൊ ചുരുങ്ങിയത് പത്തുമണിയാവും. പിന്നെ എങ്ങന്യാ 8 മണിക്കുമുമ്പ് വീട്ടിലെത്തണത്. അതുപോലെ സാമ്പത്തികത്തിന്റെ കാര്യം പറയാതിരിക്ക്യാണ് ഭേദം. മാസാമാസം ഡൈസ്‌നോണ്‍ കഴിച്ചുകിട്ടുന്ന കാശില്‍നിന്ന് സംഭാവനകളും പാര്‍ട്ടിലെവിയും മറ്റും കിഴിച്ചുവരുമ്പോള്‍ പിന്നെ എന്തുണ്ടാവാനാ? അതുകൊണ്ട് നാല് കാര്യങ്ങളും ഒരുപോലെ അനുസരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഞാന്‍ അച്'നോട് പറഞ്ഞു. ഒടുവില്‍ അമ്മ ഇടപെട്ട് ഞങ്ങള്‍ തമ്മില്‍ ഒരൊത്തുതീര്‍പ്പിലെത്തി. അങ്ങനെ ആദ്യത്തെ രണ്ട്കാര്യങ്ങളില്‍ എനിക്ക് ഇളവുകിട്ടി. അതുകൊണ്ടുതന്നെ മറ്റ് രണ്ടുകാര്യങ്ങളും ഞാന്‍ കര്‍ശനമായി പാലിക്കാറുണ്ട്.
ജോലിക്ക് ചേര്‍ന്നതില്‍പിന്നെ ഇന്നീനിമിഷം വരെ ഞാന്‍ പണംവെച്ച് ചീട്ട് കളിച്ചിട്ടില്ല.
അതുപോലെതന്നെ മുക്തകണ്ഠം ഭക്ഷണം കഴിച്ചാല്‍ പോലും ഒരു തുള്ളി വെള്ളം കുടിക്കാറില്ല!!!
******
ശ്രീകുമാര്‍ വെള്ളമടിക്കുക പോയിട്ട് വെള്ളം കുടിക്കുക പോലും ചെയ്യില്ലെന്ന് അടുത്ത കൂട്ടുകാര്‍കല്ലേ അറിയൂ? ടിയാനെ നല്ല കപ്പാസിറ്റിയുള്ള ഒരു കുടിയനായി തെറ്റിധരിച്ചിട്ടുള്ള നിരവധി നിരക്ഷര കുക്ഷികള്‍ നമ്മുടെ ആപ്പീസില്‍ തന്നെ ഇപ്പോഴുമുണ്ട്!!!
ReplyDelete