തൊള്ളായിരത്തി എഴുപതുകളിലാണ് സംഭവം. അക്കാലം സഹരാജന്‍ നായരും ആന്റണ്‍ വില്‍ഫ്രഡും ഒരേ ഒ.എ.പാര്‍ട്ടിയിലാണ്. ഒരേ ലോഡ്ജിലാണ് താമസം. ഒരേ ഹോട്ടലിലാണ് ഭക്ഷണം കഴിച്ചിരുന്നത്. ഒരേ വെള്ളമാണ് കുടിച്ചിരുന്നത്. ഒരേ വെള്ളം കൊണ്ടായിരുന്നു കുളിയും.
അന്നു വൈകീട്ട് ആഡിറ്റെല്ലാം കഴിഞ്ഞ് ലോഡ്ജില്‍ ചെന്ന് ഒരു കുളിയും പാസ്സാക്കി ഒന്നു നടക്കനിറങ്ങിയതാണ് കഥാപാത്രങ്ങള്‍. നടക്കുന്നതിനിടെ സ്വന്തം പോക്കറ്റില്‍നിന്ന് എന്തോ താഴെ വീഴുന്നതായി തോന്നിയ സഹരാജന്‍ നായര്‍ തിരിഞ്ഞുനിന്നു. നിന്നനില്‍പ്പില്‍ നിലത്തേക്കുനോക്കി. പിന്നെ 'ഓ, ഇരുപതിന്റെയാണോ' എന്നൊരാത്മഗതവും പറഞ്ഞ് നടത്തം തുടര്‍ന്നു.
കണ്ടുനിന്ന ആന്റണ്‍ വില്‍ഫ്രഡ് അന്തം വിട്ടുപോയി. എങ്ങനെ അന്തം വിടാതിരിക്കും? വെറും 35 രൂപയാണ് അക്കാലത്തെ ഡി എ. എന്നിട്ടാണ് 20 രൂപ കളഞ്ഞുപോയത് കണ്ണാലെ കണ്ടിട്ടും നായര്‍ജി അതെടുക്കാതെ പോകുന്നത്! ഇങ്ങേര്‍ക്കിതെന്തുപറ്റി?
' ഹേ, നിങ്ങളെന്ത് ഭ്രാന്താണീ കാണിക്കുന്നത്?'' ആന്റണ്‍ ചോദിച്ചു.
അന്നേരം നായര്‍ജി ചിരിച്ചുകൊണ്ട് പറയുകയണ്: ' ഈ ഒറ്റ ഇന്‍സിഡന്റില്‍ 45 രൂപയാണെനിക്ക് ലാഭം. മനസ്സിലായോ?''
'ഇല്ല''
' ആ 20 രൂപയെടുക്കാന്‍ ഞാന്‍ കുനിഞ്ഞാല്‍ പിന്നെ എന്റെ ഡിസ്‌ക് ശെരിയാക്കാന്‍ 65 രൂപയുടെ ഇന്‍ജെക്ഷനെടുക്കേണ്ടിവരും'' !!!
നായര്‍ സാബ് കഥകള്‍ ബി.ആര്‍ വശം ധാരാളം ഇരിപ്പുണ്ടല്ലോ? ഓരോന്നായി രാജസൂയം വഴി ഗ്ലോബല്യ്സ് ചെയ്യൂ!
ReplyDeleteNB: ബേബി രാജനെ ഇനി മുതല്‍ 'ബ്ലോഗ് രാജന്‍' എന്നും വിളിക്കാമെന്ന് നമ്മുടെ വരടിയം മുരളി!