എത്രകണ്ട് ശരിയാണെന്ന് നിശ്ശല്ല്യ.
കാരണം ഇത് എന്‍ബി അഥവാ പ്രത്യേകം ശ്രദ്ധിക്കുക എന്നറിയപ്പെടുന്ന നാമംഗലം മനയ്ക്കലെ ചെറിയ പരമേശ്വരന്‍ നമ്പൂതിരിപ്പാട് ചൊല്ലിക്കേട്ടതാണ്.
അഞ്ചാറ് മാസം മുമ്പാണത്രെ സംഭവം.
കുറൂര്‍ മനയ്ക്കലെ സൂമാരന്‍ നമ്പൂതിരിപ്പാടിന്റെ കിണറ്റിലെ മോട്ടോര്‍പമ്പിന് എന്തോ ഏനക്കേട്. ഒരുവിധം ഏനക്കേടൊക്കെ തീര്‍ക്കാന്‍ സൂമാരനറിയാം. എന്താ പ്രശ്‌നംന്ന് വെച്ചാല്‍ മുകളില്‍നിന്നും ഒരു മൂന്നടിയോളം താഴെയാണ് മോട്ടോര്‍ കെട്ടിത്തൂക്കിയിരിക്കുന്നത്. ച്ചാല്‍ മോട്ടറ് നന്നാക്കാന്‍ മോളീന്ന് കയ്യെത്ത് ല്ല്യാന്നര്‍ത്ഥം. അത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണക്കാരായ നമ്മള്‍ എന്താണ് ചെയ്യുക? മോട്ടറ് മോളിലേയ്ക്ക് വലിച്ചുകേറ്റി അവിടിരുന്ന് റിപ്പെയര്‍ ചെയ്യും അല്ലെങ്കില്‍ ചെയ്യിക്കും, അല്ലേ? പക്ഷേ ബുദ്ധിമാനായ തിരുമേനി കണ്ടെത്തിയ വഴി ഇതാണ്: നല്ല മുഴുപ്പുള്ള ഒരു കയറെടുത്ത് അതിന്റെ ഒരറ്റം തുടിയില്‍ കെട്ടി. മറ്റേയറ്റം തിരുമേനിയുടെ അരയിലും കെട്ടി. പിന്നെ മന്ദമന്ദം കയറില്‍ തൂങ്ങി പമ്പിനടുത്തെത്തി പണി തുടങ്ങി.
പണി തീര്‍ന്നതും തൂങ്ങിനിന്നിരുന്ന കയറ് പൊട്ടി തിരുമേനി പൊത്തോന്ന് കിണറ്റില്‍ വീണതും ഒന്നിച്ചായിരുന്നു!
നിര്‍ഭാഗ്യവശാല്‍ കാര്യമായൊന്നും പറ്റിയില്ല.
നെറ്റിയില്‍ ആഴത്തിലൊരു മുറിവുണ്ടായി. അത്ര മാത്രം.
നിലവിളികേട്ട് ഓടിക്കൂടിയവര്‍ ഒരു വലിയ ചോറ്റുകുട്ട ഇറക്കിക്കൊടുത്ത് തിരുമേനിയെ ലിഫ്റ്റ് ചെയ്ത് ആസ്പത്രിയിലേക്കോടി.......
മുറിവില്‍ സ്റ്റിച്ചിടാന്‍ നേരം ഡോക്ടര്‍ തിരുമേനിയോട് ചോദിച്ചു:
-നല്ല വേദനിണ്ടാവും. ബോധം കെടുത്തട്ടെ?
-ഇല്ല്യാ. അത് വേണംന്ന് ല്ല്യ ഡോക്ടറേ.
-അതെന്താ
-അത്ണ്ടായിര്‌ന്നെങ്കില് ഇങ്ങന്യൊന്നും വര് ല്ല്യലൊ !!!
***

കഥയെ വെല്ലുന്ന തലക്കുറി. 'നെറ്റിയില്‍ പൂവുള്ള തിരുമേനി' - ഇങ്ങനെ സങ്കല്‍പ്പിക്കാന്‍ ബി. ആറിനെ കഴിയൂ - അഭിനന്ദനങ്ങള്‍ - പി. എല്‍. ജോയ്
ReplyDelete