അന്ന് അസോസിയേഷന്‍ ഹാളിലേയ്ക്ക് ചെന്നപ്പോള്‍ കണ്ട കാഴ്ച്ച കണ്ണിന് കര്‍പ്പൂരം പോലെ ഭവിച്ചു കണ്ണന്.
അക്രൂവല്‍ അക്കൗണ്ടിങ്ങ് മുതല്‍ ഐഡന്റിറ്റി പൊളിറ്റിക്‌സ് വരെ സൂര്യന് കീഴെയുള്ള ഏത് വിഷയത്തെക്കുറിച്ചും ആധികാരികമായും വാചാലമായും സംസാരിക്കാറുള്ള സിആര്‍ ബാബുവും സിഎ മജീദും സഹരാജനും പിരാജനും ചുരിദാറിട്ടരാജേന്ദ്രനും ശശികുമാറും ശിരികുമാറുമെല്ലാം കുന്തംവിഴുങ്ങിയതുപോലെ തളര്‍ന്നിരിക്കുന്ന ആ കാഴ്ച്ച കണ്ണനെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിച്ചത്.
ഇവര്‍ക്ക് ഇങ്ങനെ തന്നെ വരണം. കണ്ണന്‍ മനസ്സില്‍ പറഞ്ഞു.
രണ്ടേ രണ്ടൂ പേരാണ് അന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്.
ബാലുമഹേന്ദ്രയും വേണുവും മാത്രം.
അവര്‍ക്കുമാത്രമേ അതിനു കഴിയുമായിരുന്നുള്ളൂ എന്നതാണ് വാസ്തവം.
രണ്ടൂപേരും പോരുകോഴികളെപ്പോലെ കൊണ്ടും കൊടുത്തും വസ്തുതകളുടെ പിന്‍ബലത്തോടെ തങ്ങളുടെ വാദമുഖങ്ങള്‍ സമര്‍ത്ഥിച്ചും അങ്ങനെ മുന്നേറുമ്പോള്‍ വായും പിളര്‍ന്ന് കണ്ണും മിഴിച്ച് കേട്ടിരിക്കാനല്ലാതെ മറ്റൊന്നും കഴിയുമായിരുന്നില്ല മുന്‍ ചൊന്നവര്‍ക്ക്.
എങ്ങനെ കഴിയാനാണ്? ഇതായിരുന്നില്ലേ സബ്ജക്റ്റ്:
“വേള്‍ഡ് കപ്പ് ഫുട്‌ബോളില്‍ മെക്‌സിക്കോയ്‌ക്കെതിരെയാണോ സൗത്താഫ്രിക്കക്കെതിരെയാണോ ഫ്രാന്‍സ് പരമ്പരാഗതരീതിയില്‍ കളിച്ചത്?”
***
ഞാനും ആ അപൂര്‍വ ദ്രശ്യത്തിനു സാക്ഷിയായിരുന്നല്ലോ? ഈ ഗംഭീര സീനിനെ അനശ്വരമാക്കിയ ബി. ആറിനു നന്ദി. പി.എല്‍. ജോയി
ReplyDelete