ഓർമ്മത്തിരകൾ-13
(റിസെപ്ഷൻ/2001)
-ഹലോ
-യേസ്
-ഇത്
റിസെപ്ഷനീന്ന് വേണ്വണ്
-ങ.
എന്താണ്
-ആ
ഡിസി-3 ലെ സീതാലക്ഷ്മീനെ ഒന്ന് താഴേയ്ക്ക്
പറഞ്ഞുവിടൂ. അവര്ടെ ഹസ്ബന്റ് ഇവിടെ വെയ്റ്റ് ചെയ്യണു
-ബെഗ്
യുവർ പാർഡൺ...
-ദെന്താദ്.
ചെവി കേട്ടൂടേ. ആ അമ്മാളിനെ ഒന്ന് താഴേക്ക് പറഞ്ഞുവിടാൻ.
-ഇപ്പൊത്തന്നെ
പറയണോ. ഞാൻ അല്പം ബിസിയാണല്ലൊ
-ഇതാപ്പൊ
നന്നായേ. എന്റെ മാഷേ, ആ സാമി എത്ര നേരായെന്നോ ഇവടെ വന്ന കാല്മ്മൊ നിക്കണ്. അവരെ ഒന്ന് വേഗം പറഞ്ഞുവിട്‌ന്നേയ്
-സോറി
വേണൂ. അല്പം കഴിഞ്ഞ് പറയാം. നൌ അയാം ടെറിബ് ളി ബിസി
-അതേയ്, ബിസീടെ കാര്യൊന്നും
എന്നോട് പറയണ്ട. ഈ കമ്പൈലേഷൻ വർക്ക് ഞാൻ കാണാത്തതൊന്ന്വല്ല. ഡി സി -3 ൽ ഇരിക്കുമ്പൊ
പതിനാാാാാറ് സ്റ്റേറ്റ്മെന്റ് ഈ എടത്തേ കൈകൊണ്ട് ചെയ്ത് വിട്ടിട്ടുള്ളവനാ ഈ വേണു.
അതറിയ് യോ. ബിസിയാത്രേ. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കരുത്ട്ടോ. പറഞ്ഞില്ലെന്നു
വേണ്ട. അതുപോട്ടെ ആരാ സംസാരിക്കണത്? രവിയോ ധർമ്മനോ?
-രണ്ടാളുമല്ല.
ഡി ഏ ജിയാണ്...
-(ദൈവമേ!
എക്സ്റ്റെൻഷൻ കുത്തീത് തെറ്റി !!!)
No comments:
Post a Comment