ഒരു കോവിഡ്കാല കോള്
-ഹലോ, ബിആറല്ലേ
-അതേ
-വേണുവാണ്
-ങ്ഹ. പറയൂ പണിക്കർ സാർ
-എന്നാലും നമ്മടെ സഹരാജൻ നായര് ഒരു
സംഭവം തന്ന്യാട്ടോ
-അതുപിന്നെ സംഭവാമി യുഗേ യുഗേ എന്നാണല്ലൊ.
കോവിഡ് യുഗത്തിലെ അവതാരാന്ന് വിചാരിച്ചാ മതി.
-അതല്ല ബിആർ. കൂർമ്മബുദ്ധി കൂർമ്മബുദ്ധീന്ന്
കേട്ടിട്ടില്ലേ. അതാണ് നായർജി.
-കുശാഗ്ര എന്നല്ലേ പറയേണ്ടത്.
-ഇത് അത് രണ്ടും കൂടീത് തന്നെ. സംശയല്ല്യ.
ഏത് കൊനുഷ്ഠ് പ്രോബ് ളത്തിനും ഇൻസ്റ്റന്റ് ആൻസറല്ലേ!
-ആശ്ചര്യചിഹ്നമിടാൻ മാത്രം ഇപ്പൊ എന്താണ്ടായേ?
-ഇന്ന് എനിക്കൊരു ഫോൺ കോള് വന്നേയ്
-എവിടെന്നാണ്?
-പി എഫ് ആർ ഡി എ ഹെഡ് ക്വാർട്ടേഴ് സീന്ന്.
-ഡെൽഹീന്നോ?
-അതന്നെ
-എന്താ കാര്യം?
-എന്റെ പെൻഷൻ അക്കൌണ്ടില് മൂന്ന് ലക്ഷത്തി
അമ്പത്തയ്യായിരം രൂപ ബാലൻസ് കെടപ്പുണ്ടെന്നും പറഞ്ഞ്
-വേണു റിട്ടയർ ചെയ്തപ്പൊ എല്ലാ പെൻഷൻ
ബെനെഫിറ്റ്സും കിട്ടിയതല്ലേ
-അതേ
-പിന്നെ എങ്ങനെയാണ് ബാലൻസ് വരുന്നത്? അതും പി എഫ് ആർ ഡി
ഏ യിൽ?
-അതാണ് എനിക്കും മനസ്സിലാവാത്തത്
-പിന്നെ എന്തെങ്കിലും പറഞ്ഞോ?
-അതിപ്പോൾ ഷെയർ മാർക്കറ്റിൽ കെടക്കുകയാണെന്നും
ഉടനേ ക്ലോസ് ചെയ്തുതരാമെന്നും പറഞ്ഞു. അഥോറിട്ടി ആയതുകൊണ്ട് പ്രോസസിങ്ങ് ഫീ വേണ്ടിവരുമെന്നും
അത് ഉടനേ അടയ്ക്കാനും പറഞ്ഞു
-അതെത്ര?
-ബാലൻസിന്റെ പത്ത് പെർസെന്റ്
-അപ്പൊ മുപ്പത്തയ്യായിരം
-അതെ
-പിന്നെ എന്തെങ്കിലും ചോദിച്ചായിരുന്നോ?
-പിന്നെ കെ വൈ സി വെരിഫിക്കേഷനുള്ള
സാധാരണ കാര്യങ്ങളാണ് ചോദിച്ചത്; ഡേറ്റ് ഓഫ് ബെർത്ത്, ഡേറ്റ് ഓഫ് റിട്ടയർമെന്റ്,
ടോട്ടൽ സർവീസ്, ഫോൺ നമ്പർ അങ്ങെയുള്ള കാര്യങ്ങൾ
-എല്ലാം പറഞ്ഞുകൊടുത്തില്ലേ
-ഉവ്വ്
-പിന്നെന്താ പ്രശ്നം?
-കാശടയ്ക്കണ്ടേ. ഈ കോവിഡ് കാലത്ത്
എവിടെപ്പോയി കാശെടുക്കാനാണ്? കണ്ടെയ്ൻമെന്റ് സോണല്ലേ. പോലീസുകാരും ഹെൽത്ത്കാരും പിന്നാലെയാണ്.
ഞാൻ ഉടനേ സഹരാജൻ നായരെ വിളിച്ചു. പുള്ളി
എന്തെങ്കിലും പോം വഴി പറഞ്ഞുതരാതിരിക്കില്ല. ആ വിശ്വാസത്തിലാണ് വിളിച്ചത്.
-സാധാരണ ഇത്തരം സന്ദർഭങ്ങളിൽ ശ്രീകുമാറിനെയല്ലേ
വിളിക്കാറ്? പ്രോട്ടോക്കോൾ ലംഘനമുണ്ടായോ?
-അത് ഞാൻ റിട്ടയർ ചെയ്യുന്നതിനുമുമ്പ്.
റിട്ടയർ ചെയ്തേപ്പിന്നെ പുള്ളിക്കാരന് വെല്ല്യ മൈൻഡ് ല്ല്യ. എന്നാപ്പിന്നെ അങ്ങനെ ആയിക്കോട്ടേന്ന്
ഞാനും വെച്ചു.
-വീ വിൽ സോൾവ് ഇറ്റ് സെപ്പറേറ്റ്ലി.
ഇപ്പോൾ നായർജി എന്തു പറഞ്ഞെന്നു പറ.
-എല്ലാ കാര്യങ്ങളും വിശദമായി ചോദിച്ചറിഞ്ഞശേഷം
നായർജി പറഞ്ഞു; ‘ഇപ്പൊ പൊറത്തുപോയി മുപ്പത്തയ്യായിരം രൂപ എടുക്കാൻ പറ്റാത്തതല്ലേ വേണൂന്റെ
പ്രശ്നം? വേണു ഒരു കാര്യം ചെയ്യ്. അവർക്കൊരു കത്തെഴുത്. അതായത്
താമസിക്കുന്ന സ്ഥലം കണ്ടെയ്ൻ മെന്റ് സോണിലായതിനാൽ കാശെടുക്കാൻ പോകാൻ പറ്റുന്നില്ലെന്നും
അതിനാൽ ബാലൻസീന്ന് മുപ്പത്തയ്യായിരം രൂപ കിഴിച്ച് ബാക്കി മൂന്ന് ലക്ഷത്തി പതിനയ്യായിരം
മണിയോർഡറായി അയച്ചുതന്നാൽ മതീന്നും എഴുതൂ.’
എങ്ങനീണ്ട് ബിആർ നായർജീടെ ബുദ്ധി?
-കുശാഗ്രം തന്നെ!
-കൂട്ടത്തിൽ ഒരു ചെറിയ കാര്യം കൂടി
പറഞ്ഞു
-എന്താണ്
-കിട്ടുന്ന തുകയുടെ ഒരു ശതമാനം സി ജി
പി ഏ യ്ക്ക് സംഭാവന കൊടുത്താൽ നന്നായിരിക്കുമെന്ന്
-ഓ. ദാറ്റ്സ് എ നെഗ്ലിജിബ് ളി സ്മോൾ
എമൌണ്ട്
-അതെയതെ. ഞാൻ പക്ഷേ രണ്ട് ശതമാനം കൊടുക്കുന്നുണ്ട്.
നമുക്ക് പ്രതീക്ഷിക്കാതെ കിട്ടുന്ന കാശല്ലേ
-ഓകെ. എന്നിട്ട് വേണു അവർക്ക് ലെറ്ററയച്ചോ
-ഉവ്വുവ്വ്. ഒട്ടും താമസിപ്പിച്ചില്ല.
മിക്കവാറും ഈയാഴ്ച്ച തന്നെ മണിയോർഡറ് വരും
-(വരും! 2004ന് ഒരു നൂറ്റാണ്ട് മുമ്പ്
സർവീസിൽ കേറിയ പണിക്കർക്ക് അത് കിട്ടേണ്ടതാണ്. കിട്ടാതിരിക്കില്ല. കിട്ട്വേരിക്കും.
കിട്ടിയാൽ രണ്ട് ശതമാനം സി ജി പി ഏ യ്ക്കും കിട്ടും!!!)
No comments:
Post a Comment