ഓർമ്മത്തിരകൾ-15
(അണ്ണന്റെ ഫയറിങ്ങ്/2006)
താഴത്തെ നിലയിൽനിന്നേ കേൾക്കാമായിരുന്നു
അണ്ണൻ കൃഷൻദാസിന്റെ ആക്രോശം. രണ്ടാം നിലയിലെത്തിയപ്പോഴേക്കും അത് തൃശ്ശൂപ്പൂരത്തിന്റെ
വെടിക്കെട്ടുപോലെയായി!
എന്താണ് സംഭവിക്കുന്നതെന്നറിയാൻ WAC-1 ലേക്ക് കുതിച്ച
ബിആറിനെ ഹാളിനുപുറത്ത് തടഞ്ഞുനിർത്തിക്കൊണ്ട് WAC-2 ലെ പറളി
വേണു പറഞ്ഞു:
-ഇപ്പൊ അങ്ങോട്ട് പോകണ്ട. അണ്ണൻ ആകെ
ചൂടായിരിക്കയാണ്. ലെഫ്റ്റ് റൈറ്റ് ഫയറിങ്ങാണ്.
-ആരെയാണ്?
-ശ്രീകുമാറിനെ
-എന്താ കാര്യം?
വേണു മറുപടി പറയുന്നതിനുമുമ്പ് അണ്ണന്റെ
ഘനഗംഭീരമായ ശബ്ദം വീണ്ടും കേട്ടു:
“ഇവനെക്കൊണ്ട് ഞാൻ തോറ്റു. എത്ര പറഞ്ഞാലും
മനസ്സിലാവില്ലെന്നുവെച്ചാ എന്തുചെയ്യും? ഒരു നൂറുവട്ടം ഞാനവനോട് പറഞ്ഞിട്ട്ണ്ട് ക്ലാസിഫൈഡ്
അബ്സ്ട്രാക്റ്റിൽ ഫിഗറ് ബുക്ക് ചെയ്യുന്നതിനുമുമ്പ് ബഡ്ജറ്റ് അലോട്ട്മെന്റ് നോക്കണംന്ന്.
ഇത്രയും കാലം എന്റെ അടുത്തിരുന്നിട്ടും ഒരു വഹ പഠിച്ചിട്ടില്ല. വോട്ടെഡിൽ ബുക്ക് ചെയ്യേണ്ടത്
ചാർജ് ഡിൽ ബുക്ക് ചെയ്യും. ചാർജ്ഡ് കൊണ്ടുപോയി വോട്ടഡിൽ തട്ടും. അതുപോലെ പ്ലാനിൽ ബുക്ക്
ചെയ്യേണ്ടത് നോൺ പ്ലാനിലിടും. നോൺ പ്ലാൻ പ്ലാനിലും. ഇനി തെറ്റി പോസ്റ്റ് ചെയ്തത് ശെരിയാക്കാനറിയ്
യോ. അതുമില്ല. അതെങ്ങനാ? ഡെബിറ്റേതാ ക്രെഡിറ്റേതാന്നറിഞ്ഞാലല്ലേ
ട്രാൻസ്ഫർ എൻട്രി ഇടാൻ പറ്റൂ. എന്നാലോ ആവശ്യല്ല്യാത്ത കാര്യങ്ങളിലൊക്കെ ഭയങ്കര അറിവാണ്.
ആയിരത്തി തൊള്ളായിരത്തി മുപ്പത്തെട്ട് ആഗസ്റ്റ് പതിനൊന്നാം തിയതി അർദ്ധരാത്രി ബൊളീവിയൻ
കാടുകളിൽ ചെഗുവേര എന്തുചെയ്യുകയായിരുന്നൂന്ന് ചോദിച്ചാ അവൻ കൃത്യമായി പറഞ്ഞുതരും.
പക്ഷേ ഡിമാൻഡ്സ് ഫോർ ഗ്രാന്റ്സ് നോക്കി ഒരു പർട്ടിക്കുലർ ഐറ്റത്തിന്റെ ഡീറ്റെയ്
ൽഡ് ക്ലാസ്സിഫിക്കേഷൻ കണ്ടുപിടിക്കാനറിയില്ല. ങ്ഹും. ഇനി അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം?
ഇതു മുഴുവൻ ഞാൻ തന്നെ ഉറക്കമിളച്ചിരുന്ന് ശെരിയാക്കണം. സ്റ്റേറ്റിന്റെ
സിവിൽ അക്കൌണ്ട്സ് വൈകിയാൽ അവനൊന്നുമില്ലല്ലൊ. കൃഷ്ണദാസല്ലേ ഉത്തരം പറയേണ്ടത്....”
അണ്ണന്റെ ഫയറിങ്ങ് കേട്ട് ഇളിഭ്യനായിരിക്കുന്ന
ശ്രീകുമാറിനെ കാണാൻ ബിആറിന് തിടുക്കമായി.
വേണുവിന്റെ കൈ തട്ടിമാറ്റി ബിആർ WAC-1 ലേക്ക് പാഞ്ഞു.
പക്ഷേ ഇളിഭ്യനായത് ബിആറാണ്.
ശ്രീകുമാറെന്നല്ല, സെക് ഷനിലെ മറ്റ് മെമ്പേഴ്സ്
ആരും തന്നെ അവിടെയുണ്ടായിരുന്നില്ല!
ഉണ്ടായിരുന്നത് അണ്ണനും പിന്നെ അണ്ണന്റെ
ബഡ്ജറ്റ് അലോട്ട്മെന്റും പ്പ്ലാനും നോൺപ്പ്ലാനും വോട്ടെഡും ചാജ്ഡും ട്രാൻസ്ഫർ എൻട്രിയും
ഡീറ്റെയ് ൽഡ് ക്ലാസ്സിഫിക്കേഷനും മറ്റും കേട്ട് അന്ധാളിച്ചിരിക്കുന്ന ( മെയിനാപ്പീസീന്ന്
ട്രെയ് നിങ്ങിനുവന്ന) ഒരു പറ്റം ലേഡീസായിരുന്നു!
ഒന്നും കാണാതെ അണ്ണൻ കൊളത്തീച്ചാട്`ല്ല്യാന്ന് ശ്രീകുമാർ
ഇടയ്ക്കിടെ പറയാറുള്ളത് ബിആർ അന്നേരം ഓർത്തുപോയി...
No comments:
Post a Comment