തസ്‌കരനല്ല ഞാന്‍...
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ബിആര്‍ ഓഫീസ് വിട്ടിറങ്ങുമ്പോള്‍ അസോസിയേഷന്‍
റൂമിനുമുമ്പില്‍ ഒരാള്‍ക്കൂട്ടം.
കാര്യമെന്തെന്നു തിരക്കിയവാറെ കണ്ണന്‍ പറഞ്ഞു: അസോസിയേഷന്‍ റൂമില്‍നിന്ന്
വല്ല്യേട്ടന്‍ ഹരിയേട്ടന്റെ ബാഗ് ആരോ അടിച്ചുമാറ്റിയിരിക്കുന്നു.
എന്തായിത് കഥ?
തീക്കട്ടയില്‍ ഉറുമ്പരിക്കയോ?
വെടിക്കെട്ടുകാരന്റെ വീട്ടിലെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കയോ?
ഇതിനൊന്നും കണ്ണന് മറുപടിയുണ്ടായില്ല.
അതുകൊണ്ട് ബിആര്‍ അടുത്ത ചോദ്യം ചോദിച്ചു:
-ആരെയെങ്കിലും സംശയണ്ടോ?
-ഇതുവരെ ഇല്ല
-എങ്കില്‍ ഉടന്‍ വേണുപ്പണിക്കരെ വിളിക്ക
-എന്തിന്?
-പ്രശ്‌നം വെച്ചുനോക്കാന്‍
-വേണ്ട. വെണ്വേട്ടനായിട്ട് ഇനി പ്രശ്‌നൊന്നുണ്ടാക്കണ്ട
ഇതുകേട്ടതും അയ്യന്തോള്‍ രാശന്‍ ഹരിയോട് ചോദിച്ചു:
-ബാഗില്‍ എന്തൊക്കെ ഉണ്ടായിരുന്നു?
-നാളെ ശനിയാഴ്ചയല്ലെ. സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി കുറച്ച് സാധനങ്ങള്
വാങ്ങിവെച്ചിരുന്നു.
-അതെന്താണെന്നാണ് ചോദിച്ചത്
-ബിആര്‍ കേള്‍ക്കണ്ട
-വേണ്ടാ
-ഡ്രെസ്സ് ചെയ്ത ചിക്കന്‍ ഒരു കിലോ. പിന്നെ അര കിലോ ചെമ്മീന്‍. ഒരു ഡസന്‍
കോഴിമുട്ടയും.
-അത് ശെരി. എങ്കില്‍ പിന്നെ മണം പിടിച്ച് വന്നതും ബാഗെടുത്തോണ്ടുപോയതും
മറ്റേയാള് തന്നെ. സംശയല്ല്യ.
-ആര്?
-എന്‍ബി !
ഇതു കേട്ടപ്പോള്‍ കണ്ണനിലെ അയല്‍വാസിസ്‌നേഹം സടകുടഞ്ഞെണീറ്റു.
ശബ്ദമുയര്‍ത്തി കണ്ണന്‍ പറഞ്ഞു: പോളണ്ടിനെപ്പറ്റി...അല്ല, എന്‍ബിയെപ്പറ്റി ഒരക്ഷരം
മിണ്ടിപ്പോകരുത്.
ദേഷ്യംകൊണ്ടു ചുവന്ന കണ്ണന്റെ കണ്ണുകള്‍ കണ്ടപ്പോള്‍ പിന്നെ രാശന്‍
കമാന്നൊരക്ഷരം മിണ്ടിയില്ല.
അന്തരീക്ഷം അങ്ങനെ ചെന്താമരയായിക്കൊണ്ടിരുന്നപ്പോഴാണ് ഹരിയുടെ ഫോണിലേക്ക് ഒരു കോള്‍ വരുന്നത്.
ലൗഡ് സ്പീക്കറിലായിരുന്നതുകൊണ്ട് സംഭാഷണം എല്ലാവര്‍ക്കും കേള്‍ക്കാമായിരുന്നു.
-ഹലോ, ഹരിയല്ലേ
-അതെ
-ഞാന്‍ സുകുമാരനാണ്
-കുറൂര്‍ മനയ്ക്കലെ?
-അതന്നെ
-നെറ്റിയില്‍ പൂവുള്ള...?
-അതന്നെ
-എവിടന്നാ വിളി?
-വീട്ടീന്നാണ്
-എന്താ വിശേഷിച്ച്?
-അത് പിന്നെ എനിക്കൊരബദ്ധം പറ്റി
-കേട്ടാല്‍ തോന്നും തിരുമേനിക്ക് അതല്ലാതെ മറ്റെന്തൊക്കെയോ പറ്റാറുണ്ടെന്ന്
-ശ്ശെ. ഇതതല്ലാന്ന്
-പിന്നെ എന്താണ്?
-സാധാരണ ഞാന്‍ എന്റെ ബാഗ് അസോസിയേഷന്‍ റൂമിലാണല്ലൊ വെക്കാറ്.
കഷ്ടകാലത്തിന് ഇന്ന് അത് സെക് ഷനിലാണ് വെച്ചത്. വൈകീട്ട് പോന്നപ്പൊ എന്റെ
ബാഗാണെന്ന് തെറ്റിദ്ധരിച്ച് അസോസിയേഷന്‍ റൂമീന്ന് ഹരീടെ ബാഗുമെടുത്തോണ്ട്
പോന്നു ! ഇനീപ്പൊ എന്താ ചെയ്യാ? നാളെ കാണാം...
***
ബാഗിനകത്തെ സാധനങ്ങള്‍ തിരുമേനി എന്തു ചെയ്തിട്ടുണ്ടാവും?
പിറ്റേന്ന് തിരുമേനി ആപ്പീസില്‍ വന്നിട്ടുണ്ടാവുമോ?
അതില്‍ പിന്നെ എന്നും വൈകീട്ട് തിരുമേനി സൂപ്പര്‍ മാര്‍ക്കറ്റില്‍
ചുറ്റിക്കറങ്ങുന്നുണ്ടാവുമോ?
എല്ലാം വായനക്കാര്‍ക്ക് വിടുന്നു...

എന്താ സംശയം? സുമാരന്‍ തിരുമേനിയും എന്‍.ബിയെപ്പോലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ഭക്തന്‍ ആയിട്ടുണ്ടാകും. തീര്‍ച്ച !!!
ReplyDeleteഎന്താ സംശയം? സുമാരന്‍ തിരുമേനിയും എന്‍.ബിയെപ്പോലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ഭക്തന്‍ ആയിട്ടുണ്ടാകും. തീര്‍ച്ച !!!
ReplyDelete