rajasooyam

Sunday, March 4, 2012

സംഗതി പോയേനെ...

-ബിആര്‍ ഈക്കേബീടെ പ്രസിദ്ധമായ ആ കഥ കേട്ടിട്ടുണ്ടോ?
-ഏത് കഥയാണ് കണ്ണാ?
-എന്‍ബിയും ബാലുവും ഈക്കേബിയും ഒരു കട്ടിലും കഥാപാത്രങ്ങളായി   വരുന്ന കഥ
-പഴയ പോലെ ഓര്‍മ്മശക്തിയില്ല കണ്ണാ.        കഥയുടെ ചുരുക്കം ഒന്നു   പറയാമോ?
-അക്കൗണ്ടാപ്പീസിലെ അന്തേവാസികള്‍ താമസിച്ചിരുന്ന ഓഡിറ്റ് ഹൗസിലാണ് സംഭവം
 നടക്കുന്നത്. രാവിലെ എഴുന്നേറ്റ് ഒന്നിനുപോയ എന്‍ബി രണ്ടും   കഴിഞ്ഞ്
 തിരിച്ചെത്തുമ്പോള്‍ ഈക്കേബിയും ബാലകനും  ഒരു കട്ടിലിന്റെ  രണ്ടറ്റത്തുപിടിച്ച് 
 കസര്‍ത്തുകാണിക്കുന്ന കാഴ്ചയാണ്   കണി കണ്ടത്.   കട്ടില്‍ രണ്ട്
 റൂമുകള്‍ക്കിടയിലുള്ള വാതിലില്‍ ജാം ആയിരിക്കയാണ്.  രണ്ടു പേരും തങ്ങള്‍  
 പിടിച്ചിരിക്കുന്ന  അറ്റം  പിടിച്ച്     പൊക്കാനും   താഴ്ത്താനും ചെരിക്കാനുമൊക്കെ  നോക്കുന്നുണ്ട്.     വിയര്‍ത്തുകുളിച്ചു  നില്ക്കുന്ന ഈക്കേബിയെ കണ്ടപ്പോള്‍
 പാവംതോന്നിയ എന്‍ബി പറഞ്ഞു: സാറ് മാറി നിന്നോളൂ. ഞാന്‍ ഇത് ദിപ്പൊ
 ശെരിയാക്കിത്തരാം.
 ഇത് കേള്‍ക്കാനിരിക്കയായിരുന്നു എന്ന മട്ടില്‍ ഈക്കേബി പെട്ടെന്ന് തടി 
 കിഴിച്ചിലാക്കി.       പക്ഷേ അപ്പോഴും മറ്റേയറ്റത്ത് ബാലകന്‍ കസര്‍ത്ത്  
 തുടരുകതന്നെയായിരുന്നു.    ബാലുവിന്റെ അര മണിക്കൂര്‍ നേരത്തെ    
 അദ്ധ്വാനംകൊണ്ട് കട്ടിലിനെ പുറത്തേക്ക് നീക്കാന്‍ കഴിഞ്ഞത് കേവലം  അര ഇഞ്ച്
 മാത്രമാണ് !
 എന്‍ബി മുണ്ടിന്റെ അറ്റം വളച്ചുകുത്തി പാളസ്സാറുടുത്തു. പിന്നെ ജീവന്‍ ടോണ്‍
 പരസ്യത്തിലെപ്പോലെ കൈകളിലെ മസിലുകള്‍ വീര്‍പ്പിച്ചുകാണിച്ചു. പിന്നെ കുനിഞ്ഞു  നിന്ന് 'ആനാമ്പേ എയ്‌ലസോം, ഒത്തുപിടിച്ചോ  ബാലുച്ചേട്ടോ' എന്ന പാട്ടും പാടി  
 കസര്‍ത്തുതുടങ്ങി. കട്ടിലിനോട്   കയര്‍ത്തു    തുടങ്ങി.  പക്ഷേ അരമണിക്കൂര്‍ പോലും പിടിച്ചുനില്ക്കാന്‍  പുള്ളിക്കാരന് കഴിഞ്ഞില്ല.   തോറ്റ് പിന്മാറുന്നേരം എന്‍ബി  ബാലകനോട് പറഞ്ഞ   വാചകമാണ് കഥയുടെ പഞ്ച്‌ലൈന്‍.
-എന്താണ് എന്‍ബി പറഞ്ഞത്?
-'' ഒര് രക്ഷേംല്ല്യാലോ ബാല്വോ. പഠിച്ചപണി പതിനെട്ടും നോക്കീട്ടും കട്‌ള് ഒരിഞ്ച് പോലും
  അകത്തേക്ക് കേറണ് ല്ല്യ   ''
-കൊള്ളാം. നല്ല ഒത്തുപിടുത്തം! ബൈദബൈ  കണ്ണന്‍ ഇപ്പോള്‍ ഈ കഥ   ഓര്‍ക്കാന്‍  എന്താണ് കാരണം?
-അത്രക്ക്‌വരില്ലെങ്കിലും അതിനു സമാനമായ ഒരു സംഭവം  ഈയിടെയുണ്ടായി.
-അതെന്തുവാ?
-എന്‍ബീടെ ഹൗസ് വാമിങ്ങിന്റെ തലേന്നാളാണ് സംഭവം. ഞാന്‍ അവിടെ
 ചെല്ലുമ്പോള്‍ എന്‍ബീം മാമന്റെ മോനും കൂടി ഒരു മേശ സ്റ്റെയര്‍കേയ്‌സ്   വഴി മോളിലേക്ക് കേറ്റ്വായിരുന്നു. നല്ല കനമുണ്ട് മേശയ്ക്ക്. മാമന്റെ മോന്‍   മോളിലും എന്‍ബി താഴെയുമായിട്ടാണ് സ്റ്റെപ്പ് കേറണത്.
 ച്ചാല്‍ മേശേടെ  ഭാരം മുഴുവന്‍ എന്‍ബിയില്‍ നിക്ഷിപ്തമാണെന്നര്‍ത്ഥം.എന്‍ബിക്ക് ഒരടി  മുന്നോട്ട്
 നീങ്ങാന്‍ പറ്റണ് ല്ല്യ. ഈ കാഴ്ച കണ്ടപ്പൊ ഞാന്‍ പറഞ്ഞു:
 'എന്‍ബീ, ആ ഡ്രോയറൊന്ന് ഊരിവെച്ചാല്‍ കുറച്ച് കനം കുറഞ്ഞുകിട്ടും'.
 പക്ഷേ എന്റെ നിദ്ദേശത്തെ പാടെ അവഗണിക്കയാണ് എന്‍ബി ചെയ്തത്.
 എന്നാപ്പിന്നെ നിങ്ങളായി നിങ്ങള്‍ടെ പാടായി എന്നും പറഞ്ഞ് ഞാന്‍ പുറത്തുകടന്നു. കുറച്ചുകഴിഞ്ഞപ്പൊ അകത്ത്ന്ന് ഇങ്ങനെയൊരു സംഭാഷണം കേട്ടു: ''അല്ലാ അപ്പ്വേട്ടാ, നമുക്ക് കണ്ണേട്ടന്‍ പറഞ്ഞപോലെ ഒന്ന് ചെയ്തു നോക്ക്യാലോ? ഇതിന്റെ ഡ്രോയറൊന്ന്  ഊരിവെച്ചു നോക്ക്യാലോ?'' '' അത് ശെരി. അപ്പൊ കണ്ണന്‍ പറഞ്ഞത് മേശടെ  ഡ്രോയറായിരുന്നോ?''

 കുറച്ചുകഴിഞ്ഞ് ഞാന്‍ അകത്തുകേറി നോക്കുമ്പൊ രണ്ട് നമ്പൂരാരും മേശയും  കോണിപ്പടീടെ   മദ്ധ്യഭാഗത്തെത്തീട്ട്ണ്ട്.
 ഇപ്പൊ സംഗതി പോവും എന്ന മട്ടിലാണ് എന്‍ബീടെ നില്‍പ്പ്!
 പറഞ്ഞപോലെ മേശേടെ കനമേറിയ ഡ്രോയറുകള്‍ ഊരിവെച്ചിരുന്നു.
 പക്ഷേ അത് മേശേടെ പുറത്തുതന്നെയായിരുന്നൂന്ന് മാത്രം !!!

8 comments:

  1. കൂട്ടുകാരുടെ തലയില്‍ ഓരോന്ന് വെച്ച് കെട്ടുകയാച്ചാലും സംഗതി കസറി!!
    ആശംസകള്‍!

    ReplyDelete
    Replies
    1. ഗന്ധര്‍വന്‍ നാട്ടില്‍ എവിടെയാണ് വാസമെന്നു ചോദിച്ചിട്ട് പറഞ്ഞില്ല

      Delete
    2. ഇപ്പൊ നാട്ടില്‍ അല്ല ഞാന്‍ :-)നാട്ടില്‍ പാലക്കാട് അടുത്താണ്

      Delete
  2. ഗന്ധർവന് പാലക്കാടല്ല അങ്ങ് പാലായിലും കോച്ചിങ് സെന്റർ ഉണ്ട്.😜

    ReplyDelete
  3. NB never ceases to amaze 😇

    ReplyDelete
  4. ചെറിയ ലോകവും വലിയ എൻബിയും

    ReplyDelete
  5. പാവം എൻ.ബി... ബി.ആർ. ഈ പാപമൊക്കെ എവിടെ കഴുകി കളയും?

    ReplyDelete