അപഖ്യാതി
( എന്തെല്ലാം അപഖ്യാതികളാണ് ആര്‍ കണ്ണന്‍ എന്‍ബി പരമേശ്വരനെപ്പറ്റി
പടച്ചുവിടുന്നത്. മറ്റുവല്ലവരുമായിരുന്നെങ്കില്‍ കണ്ണന്റെ പതിനാറടിയന്തിരം പണ്ടേ
കഴിയുമായിരുന്നു. എന്‍ബി ആയതുകൊണ്ട് എല്ലാം ചിരിച്ചുതള്ളത്തേയുള്ളു.
മുറുക്കിത്തുപ്പത്തേയുള്ളു. ഹിയര്‍ ഈസ് ദ ലേറ്റസ്റ്റ്)
കഴിഞ്ഞ ദിവസം അസോസിയേഷന്‍ ഹാളില്‍ വെച്ചുകണ്ടപ്പോള്‍ ആര്‍ കണ്ണന്‍
ബിആറിനോട് ചോദിക്കയാണ്:
-അതേയ്. വിഷ്ണുനമ്പൂതിരിയെപ്പറ്റി ബിആറിന് എന്താണഭിപ്രായം?
-കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെപ്പറ്റിയാണോ കണ്വന്‍ ചോദിക്കണത്?
-അല്ലാന്ന്. നമ്മടെ നാമംഗലം മനയ്ക്കലെ
-യു മീന്‍ എന്‍ബീപുത്രന്‍?
-അതന്നെ
-നല്ല കുട്ടി. ഒരാട്ടിന്‍കുട്ടിയെപ്പോലെ നിഷ്‌കളങ്കന്‍. മുയല്‍ക്കുഞ്ഞിനെപ്പോലെ സൗമ്യന്‍. കണ്ണിന്റെ ഇമവെട്ടാതെ നോക്കിയിരിക്കാന്‍ തോന്നും.
-കക്ഷി പക്ഷേ കള്ളം പറയും !
-ശാന്തം പാപം. ദൈവദോഷം പറയാതെ കണ്ണാ. ബ്രാഹ്മണശാപമേറ്റാല്‍
കുംഭീപാകനരകത്തിലേക്കാവും കണ്ണന്റെ യാത്ര.
-പക്ഷേ ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പറയണത്.
-എന്താണ് തെളിവ്?
-ഇന്നലെ വൈകീട്ട് ഒരു കാര്യം പറയാന്‍ വേണ്ടി ഞാന്‍ എന്‍ബിയെ ലാന്റ് ഫോണില്‍
വിളിച്ചു. വിഷ്ണുവാണ് ഫോണെടുത്തത്.
-മനസ്സിലായി. മനസ്സിലായി. കണ്വന്‍ പറഞ്ഞുവരുന്നത് എനിക്ക് മനസ്സിലായി.
എന്‍ബി അവിടെ ഉണ്ടായിരുന്നിട്ടും വിഷ്ണു 'അച്ഛനിവിടെ ഇല്ല്യാ'ന്ന് പറഞ്ഞൂന്നല്ലേ?
-അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അവന് സംശയത്തിന്റെ ആനുകൂല്യം
കൊടുക്കുമായിരുന്നു. പക്ഷേ നട്ടാല്‍ കുരുക്കാത്ത കള്ളമാണ് അവന്‍ എന്നോട്
പറഞ്ഞത് !
- എന്താണവന്‍ പറഞ്ഞത്?
- '' അച്ഛന്‍ കുളിക്ക്യാണ് '' !!!

No comments:
Post a Comment