ഓര്‍ക്കാപ്പുറത്ത് ഒരു പാര
-എന്താ പണിക്കര്‍ സാറേ, പതിവില്ലാത്തവിധം മുഖത്തൊരു പ്രസാദം?
-അതുപിന്നെ സദാ എനിക്കിട്ട് പാര വെക്കുന്ന ഒരാളെ തിരിച്ചൊന്നു പാര വെക്കാന്‍
പറ്റിയതിലുള്ള സന്തോഷാണെന്ന് കൂട്ടിക്കോളൂ.
-ആര്‍ക്കിട്ടാണ് വെച്ചത്?
-ആര്‍ കണ്ണന്.
-ഭേഷ്. കണ്ണന് കിട്ടിയതില്‍ ബിആറിനും അനല്പമായ സന്തോഷണ്ട്. ഇനി സംഗതി പറ.
-കഴിഞ്ഞ ഞായറാഴ്ച കോണ്‍ഫെഡറേഷന്റെ ജില്ലാസമ്മേളനായിരുന്നല്ലൊ. അതില്‍നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയതിന്റെ പേരില്‍ കണ്ണന്‍ കടുത്ത ശിക്ഷയ്ക്ക് വിധേയനാവാന്‍
പോവ്വാണ്!.
-ഹെന്ത്? കണ്ണന്‍ സമ്മേളനത്തീന്ന് ഇറങ്ങിപ്പോയെന്നോ? എനിക്ക് അത് വിശ്വസിക്കാന്‍
പറ്റണ് ല്ല്യല്ലൊ. എന്നിട്ട് എന്ത് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്?
-കണ്ണനെ ജെനറല്‍ബോഡി മുമ്പാകെ വിളിച്ചുവരുത്തി നല്ല പുളിച്ച ചീത്ത പറയാന്‍
തീരുമാനിച്ചിരിക്ക്യാണ്.
-അതൊരു വിചിത്രമായ തീരുമാനമാണല്ലൊ? പരസ്യ ശാസനയാണോ പണിക്കര്‍
ഉദ്ദേശിക്കുന്നത്?
-അ: ഭരണഘടനാപരമായി പറയാണെങ്കില്‍ അങ്ങനേം പറയാം.
-പക്ഷേ ഇപ്പോഴും സംഗതി വന്നില്ല കേട്ടോ.
-പറയാം. കൃത്യം പത്തുമണിക്കു തന്നെ സമ്മേളനം തൊടങ്ങി. ഞാന്‍ കണ്ണന്റെ
അടുത്ത്ന്ന് അല്പം മാറിയാണിരുന്നത്. ഏതാണ്ട് പതിനൊന്നു മണിയായപ്പൊ ഞാന്‍ മെല്ലെ പോക്കറ്റീന്ന് മൊബൈലെടുത്ത് കണ്ണന് ഒരു മെസ്സേജാ വിട്ടു. അത് കിട്ടിയതും രണ്ടാമതൊന്നാലോചിക്കാതെ പുള്ളിക്കാരന്‍ എഴുന്നേറ്റ് ശരം വിട്ടപോലെ ഒരു പോക്കാണ്- ശെരിക്കും വാക്കൗട്ട് നടത്തണ മട്ടില്‍. അതാകട്ടെ വേദിയില്‍ കഴുകന്‍ കണ്ണുകളുമായി ഇരിക്കുന്ന ശ്രീകുമാറിന്റെ ദൃഷ്ടിയില്‍ പെടുകയും ചെയ്തു.
ഇനി കൂടുതല്‍ വിസ്തരിക്കണോ?
-വേണ്ട. എന്ത് മെസേജായിരുന്നു പണിക്കര്‍ സാറ് വിട്ടത്?
-ഇത്തരം സമ്മേളനങ്ങളില്‍ നേതാക്കന്മാരുടെ പ്രസംഗങ്ങള്‍ കേട്ട് സദസ്സിലിരുന്ന്
ഞെളിപിരികൊള്ളുന്ന കണ്ണനെ കാണുമ്പോള്‍ വേദിയില്‍നിന്ന് ശ്രീകുമാര്‍ അയക്കുന്ന ഒരു സ്ഥിരം മെസേജുണ്ട്. അതാണ് കണ്ണനെ പറ്റിക്കാന്‍ വേണ്ടി ഞാന്‍ അയച്ചത്.
-അപ്പോ ആരാണ് അത് അയച്ചതെന്ന് കണ്ണന്‍ നോക്കിയില്ലേ?
-ഇല്ല്യ. നോക്കില്ലെന്ന് എനിക്കറിയാം. അതിന്റെ ആവശ്യല്ല്യല്ലൊ. സ്ഥിരം കിട്ടണ മെസേജല്ലേ.
-എന്താണാ മെസേജെന്ന് സാറ് ഇനിയും പറഞ്ഞില്ല.
-'' വേണമെങ്കില്‍ പോകാം'' !!!

ഹഹഹ!!
ReplyDeleteആശംസകള്‍!