സമയം ഉച്ചയ്ക്ക് ഏതാണ്ട് ഒന്നേകാലായിക്കാണും.
ചക്കമോഷണം പ്രഭാകരന്‍ എലൈറ്റ് സൂപര്‍മാര്‍ക്കറ്റില്‍ ഒരു ട്രോളിയുമുന്തിക്കൊണ്ട് നടക്കുകയാണ്.
മോഡംബ്രെഡ്, മിച്ചര്‍, കായ വറുത്തത് (വട്ടനും പിന്നെ നാല് കീറും!) , മസാലകപ്പലണ്ടി, ഉള്ളിവട, ഉഴുന്നുവട, കൊക്കുവട, പപ്പടവട എന്നിവയുടെ പാക്കറ്റുകള്‍ എടുത്തുകഴിഞ്ഞു. ഇനി ഏറ്റവും പ്രിയപ്പെട്ട ഐറ്റമായ ചക്കവറുത്തതെടുക്കണം.
അതിനുവേണ്ടി കൈയെത്തിക്കുമ്പോഴാണ് പൊടുന്നനെ മൊബൈല്‍ ശബ്ദിച്ചത്.
-ഹലോ, സിപ്രനല്ലേ?
-അതെ. ഞാനാണ്
-ഇത് മജീദാണ്. താനിത് എവടെപ്പോയി കെടക്ക്വാ? തന്നെക്കാത്ത് ഒരാള്‍ കൊറേ നേരായി ഇവിടിരിക്കണ്.
-എവിടെയാണ് ?
-അസോസിയേഷന്‍ ഹാളില്‍.... ഉടനേ വരണം.
-ഞാന്‍ എലൈറ്റിലാണ്. ഇപ്പൊ വരാംന്ന് പറയൂ.
-എനിയ്ക്ക് വിരോധല്ല്യ. ഞാന്‍ പറഞ്ഞേക്കാം. പക്ഷേ ആള്‍ടെ മുഖം കണ്ടട്ട് തികച്ചും അക്ഷമനാണെന്നാണ് തോന്നുന്നത്. അതുകൊണ്ട് എത്രയും പെട്ടെന്ന് എത്തുന്നതാണ് നല്ലത്.
ശെരിശെരി എന്നും പറഞ്ഞ് പ്രഭാകരന്‍ ഫോണ്‍ വെച്ചു.
പിന്നെ കൗണ്ടറില്‍ ചെന്ന് ബില്ലടച്ച് സഞ്ചിയും തൂക്കി ഒരോട്ടമായിരുന്നു.
സ്റ്റോറിനുമുമ്പില്‍വെച്ച് മജീദിനെ കണ്ടു.
മജീദ് പറഞ്ഞു: ഞാന്‍ സെക് ഷനീപ്പോവ്വാ. പെട്ടെന്ന് ചെല്ല്. ആള് അസോസിയേഷന്‍ ഹാളില്‍ തന്നെ ഇരിപ്പുണ്ട്.
അരനിമിഷത്തിനുള്ളില്‍ പ്രഭാകരന്‍ അസോസിയേഷന്‍ ഹാളിലെത്തി.
മജീദ് പറഞ്ഞത് ശരിയായിരുന്നു.
പ്രഭാകരനെ കാത്ത് അക്ഷമനായി ഒരാള്‍ അവിടെ ഇരിപ്പുണ്ടായിരുന്നു.
അസോസിയേഷന്‍ ഹാളിലെ സ്ഥിരപ്രതിഷ്ഠ - ആര്‍. കണ്ണന്‍ !!!
നന്നായി ...അസ്സലായി..!!!!
ReplyDelete