കമ്പൂട്ടര്‍ ചെയറില്‍നിന്ന് ആരെങ്കിലും മറിഞ്ഞുവീഴുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?
കണ്ടിട്ടുണ്ടാവില്ല. കാരണം അത്രയ്ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണത്. പക്ഷേ ബിആറിന് ഈയിടെ അതു കണാനുള്ള യോഗമുണ്ടായി.
മറിഞ്ഞുവീണത് മറ്റാരുമല്ല. ബിആറിന്റെ അസിസ്റ്റന്റായ കുറൂര്‍ മനയ്ക്കലെ സുകുമാരന്‍ നമ്പൂതിരിയായിരുന്നു.
( അതെ. നെറ്റിയില്‍ പൂവുള്ള തിരുമേനി തന്നെ )
നുണ നുണ അസംഭവ്യം അസംഭവ്യം എന്നെല്ലാമായിരിക്കും വായനക്കാര്‍ കരുതുന്നത്.
പക്ഷേ നിങ്ങള്‍ ഒന്നു മനസ്സിലാക്കണം. നമ്പൂതിരിമാര്‍ ഭൂസുരന്മാരാണ്. ദ്വിജന്മാരാണ്. ദ്വിവേദികളും ത്രിവേദികളുമാണ്. ചതുര്‍വ്വേദ ചതുരന്മാരാണ്. മന്ത്രതന്ത്രാദികള്‍ അരച്ചുകലക്കി കുടിച്ചവരാണ്... നത്തിങ്ങ് ഈസ് ഇമ്പോസിബ് ള്‍ ഫോര്‍ ദം ഇന്‍ ദിസ് വേള്‍ഡ്.
എന്‍ബിയും സുകുമാരനും മറ്റും അത് അനുദിനം തെളിയിച്ചുകൊണ്ടിരിക്കയാണ്.
ഈയൊരുദാഹരണം തന്നെ എടുക്കുക.
ഇടത്തോട്ടോ വലത്തോട്ടോ അല്ല, കമ്പൂട്ടര്‍ ചെയറില്‍ നിന്ന് പിന്നാക്കം മറിഞ്ഞ് തലയിടിച്ചാണ് സുകുമാരന്‍ വീണത്! സാധാരണക്കാര്‍ക്ക് കഴിയുന്ന കാര്യമാണോ അത്?
വീഴുന്ന ശബ്ദം കേട്ടതും അടുത്തുണ്ടായിരുന്നവരെല്ലാം ഓടിക്കൂടി സുകുമാരനെ വാരിക്കൂട്ടിയെടുത്ത് വീണ്ടും കസേരയില്‍ പ്രതിഷ്ഠിച്ചു.
ബോധം വീണാറെ ഒരാള്‍ ചോദിച്ചു:
-എന്താ സുകുമാരാ, തല കറങ്ങിയതാണോ? വെള്ളം കുടിക്കണോ? കെടക്കണോ?
-ഏയ്. ഒന്നും വേണ്ട. ഒരു പ്രശ്‌നോല്ല്യ.
-അപ്പൊ ആക്ച്വലി എന്താണുണ്ടായത്?
-അതുപിന്നെ ഇത് റിവോള്‍വിങ് ചെയറാണല്ലൊ. ഞാന്‍ നോക്ക്യപ്പൊ എടത്തോട്ടും നല്ലോണം കറങ്ങണ് ണ്ട് വലത്തോട്ടും നല്ലോണം കറങ്ങണ് ണ്ട് . അപ്പൊ നിയ്‌ക്കൊരു സശയം തോന്നി. അതൊന്നു പരൂക്ഷിച്ചു നോക്ക്യതാ.
-എന്തായിരുന്നു തിരുമേനീടെ പരീക്ഷണം?
-കസേര മോളീന്ന് താഴോട്ട് കറങ്ങ്വോന്ന്.....!!!
ho...sammathichu...
ReplyDeleteനല്ലോണം നോക്കിട്ടന്യാ പശുവിൻ്റെ കൊമ്പിൻ്റെ ഇടയിൽ തലയിട്ടത്.. അതായത് ഒരു പാട് റിസർച്ചിനു ശേഷം....
ReplyDelete