ശ്രീകുമാറിന് അത്യാവശ്യമായി തിരുവനന്തപുരം വരെ പോകണം.
ആപ്പീസ് വിട്ട് നേരെ പോകാമെന്നു വെച്ചാല്‍ നടക്കില്ല. കാരണം രാത്രി പത്തരയ്ക്കാണ് ട്രെയിന്‍. അതുവരെയുള്ള സമയം കഴിച്ചുകൂട്ടണം.
അപ്പോഴാണോര്‍ത്തത്; എന്‍ബി പരമേശ്വരന്റെ ഹൗസ് വാമിങ്ങിനു പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് ഏതായാലും അവിടെയൊന്ന് പോകാം. കൂട്ടത്തില്‍ കണ്ണന്റെ വീട്ടിലും കേറാം. തിരിച്ചുവരുമ്പോഴേക്കും ട്രെയിനിന്റെ സമയമാവും.
എന്‍ബിയെ വിളിച്ച് കാര്യം പറഞ്ഞു. തിരുമേനിക്ക് സന്തോഷായി.
പിന്നെ കണ്ണനെ വിളിച്ചു:
-ഞാന്‍ ഇന്ന് വൈകീട്ട് അതുവഴി വരുന്നുണ്ട്.
-എന്തിനാ? വല്ല പിരിവിനുമാണെങ്കില്‍ സഖാവ് ഇവിടം വരെ വന്ന് ബുദ്ധിമുട്ടണമെന്നില്ല. ഞാന്‍ അങ്ങോട്ട് കൊണ്ടുവന്നു തരാം.
-അല്ല. പിരിവിനല്ല.
-(ഹാവൂ!) അപ്പൊ എത്രമണിക്കെത്തും?
-എട്ടരയ്ക്ക്.
ഫോണ്‍ വെച്ചതും കണ്ണന്‍ നേരെ മാര്‍ക്കറ്റിലേക്കോടി. ഏതാണ്ട് 2 കിലോ വരുന്ന ഒരു കോഴിയെ ഡ്രസ്സ് ചെയ്തുവാങ്ങി. പിന്നെ ഒരു കിലോ കരിമീനും.
8 മണിയായപ്പോഴേക്കും ചിക്കന്‍ ബിരിയാണിയും കരിമീന്‍ പൊള്ളിച്ചതും റെഡി!
അതാണ് കണ്ണന്‍. ഏതു കാര്യത്തിലും ക്വിക് റെസ്‌പോണ്‍സാണ്.
പറഞ്ഞപോലെ ഏതാണ്ട് എട്ടുമണിയോടെ ശ്രീകുമാര്‍ എന്‍ബിയുടെ വീട്ടിലെത്തി.
ഒരു ഗ്ലാസ് കരിങ്ങാലി വെള്ളത്തിനു പുറത്ത് വീടും കുളവും പരിസരവും ചുറ്റി നടന്നു കണ്ടു, സഖാവിന് രാവെന്നോ പകലെന്നോ ഭേദമില്ലല്ലൊ.
എല്ലാം കണ്ടുകഴിഞ്ഞപ്പോള്‍ സഖാവ് പറഞ്ഞു:
-അപ്പൊ ശെരി. ഇനി ഞാന്‍ പോട്ടെ. കണ്ണന്റെ വീട്ടിലൊന്നു കേറണം.
-കണ്ണന്റെ വീട്ടിലേക്ക് ഞാന്‍ കൊണ്ടോവാം. ഊണുകഴിച്ചിട്ട് പോവാം അങ്ങോട്ട്.
-അതു വേണമെന്നില്ല.
-ങ: അങ്ങനെ പറഞ്ഞാ പറ്റ്ല്ല്യ. ഞങ്ങള്‍ നമ്പൂരാര്‍ക്ക് അത് നിര്‍ബ്ബന്ധാ. ഇരുട്ട്യേന് ശേഷം ആര് വീട്ടില് വന്നാലും ഊണു കഴിപ്പിച്ചിട്ടേ വിടാന്‍ പാടുള്ളൂ.
അങ്ങനെയെങ്കില്‍ അങ്ങനെയെന്നും പറഞ്ഞ് ശ്രീകുമാര്‍ ഊണുകഴിക്കാനിരുന്നു.
വിഭവസമ്പത്സമൃദ്ധമായിരുന്നു ഊണ്.
പച്ചടി, കിച്ചടി, ഓലന്‍, തോലന്‍, തോരന്‍, അവിയല്‍, കൂട്ടുകറി, മോരുകറി, എരിശ്ശേരി, ചെറുശ്ശേരി, മാമ്പഴപ്പുളിശ്ശേരി, മൊളോഷ്യം, ഉപ്പിലിട്ടത്, ഇടാത്തത്-ഇത്യാദികളെല്ലാമുണ്ടായിരുന്നു.
ശ്രീകുമാര്‍ വിസ്തരിച്ചുണ്ടു. തരക്കേടില്ലാത്ത ഒന്നുരണ്ട് ഏമ്പക്കവും വിട്ടു.
അനന്തരം എന്‍ബിയേയും കൂട്ടി കണ്ണന്റെ വീട്ടിലേക്ക് തിരിച്ചു.
പിന്നെ അര മണിക്കൂര്‍ മൂന്നുപേരും കൂടി വാതിലടച്ചിട്ട് ചര്‍ച്ച.
വാള്‍ സ്ട്രീറ്റ് എങ്ങനെ പിടിച്ചെടുക്കാം എന്നതായിരുന്നു വിഷയം.
ചര്‍ച്ച കഴിഞ്ഞ് പുറത്തുകടന്നപ്പോഴേക്കും സമയം എട്ടേമുക്കാലായി.
ശ്രീകുമാര്‍ കണ്ണനോട് ചോദിച്ചു:
-എന്നാല്‍ ഇനി ഞാന്‍ പോട്ടെ?
-അത് പറ്റ്ല്ല്യ. ഊണ് കഴിച്ച്ട്ട് പോകാം
-വേണ്ട. ഊണ് ഞാന്‍ എന്‍ബീടെ വീട്ടീന്ന് കഴിച്ചു.
(കണ്ണന്‍ ഒരു നിമിഷം അസ്തപ്രജ്ഞനായിപ്പോയി. ഇത് തീരെ പ്രതീക്ഷിച്ചില്ല).
-എന്നാലും ലേശം കഴിക്കാലോ
-പറ്റ്ല്ല്യ. വയറ്റില് ഒരിഞ്ച് സ്ഥലല്ല്യ
-അപ്പൊ തിരുമേനീം ഊണു കഴിച്ചിട്ടാണോ വന്നത്?
-ഇല്ല്യ, ഞാന്‍ കഴിച്ച് ല്ല്യ. (അബ്രാഹ്മണ്യമായതെന്തോ മണത്തിട്ടെന്നവണ്ണം എന്‍ബി ചാടിക്കേറി പറഞ്ഞു).
-എന്നാ ലേശം കഴിച്ചാലോ?
-മുഷിയില്ല്യ.
തടുക്കുപായില്‍ ചമ്രം പടിഞ്ഞിരുന്ന് കോഴിബിരിയാണിയും കരിമീന്‍ പൊള്ളിച്ചതും അമരം തട്ടുന്ന എന്‍ബിയെ ഒരു 'പുളിച്ചുതേട്ടലോടെ' നോക്കിനില്‍ക്കാനേ
ശ്രീകുമാറിനു കഴിഞ്ഞുള്ളൂ....
ഇവിടെ ഒരു കാര്യം പ്രത്യേകം പറയാതെ വയ്യ.
സഖാവിന്റെ വിസിറ്റോടെ ഒറ്റയടിക്ക് രണ്ട് സൗഭാഗ്യലോട്ടറിയാണ് എന്‍ബിയ്ക്ക് അടിച്ചത്!
ഒന്ന്:
ഏറെ നാളുകള്‍ക്കുശേഷം കോഴിബിരിയാണിയും കരിമീന്‍ പൊള്ളിച്ചതും കഴിക്കാനുള്ള യോഗമുണ്ടായി!
രണ്ട്:
ഹൗസ് വാമിങ്ങിന് തയ്യാറാക്കിയതില്‍ ബാക്കിവന്ന സാധനങ്ങള്‍
പുറത്തുകൊണ്ടുപോയി കളയേണ്ടി വന്നില്ല !!!
rajasooyam
Showing posts with label നര്‍മ്മം. Show all posts

Saturday, October 22, 2011
Friday, October 14, 2011
ഗസ്റ്റ് !
സമയം ഉച്ചയ്ക്ക് ഏതാണ്ട് ഒന്നേകാലായിക്കാണും.
ചക്കമോഷണം പ്രഭാകരന്‍ എലൈറ്റ് സൂപര്‍മാര്‍ക്കറ്റില്‍ ഒരു ട്രോളിയുമുന്തിക്കൊണ്ട് നടക്കുകയാണ്.
മോഡംബ്രെഡ്, മിച്ചര്‍, കായ വറുത്തത് (വട്ടനും പിന്നെ നാല് കീറും!) , മസാലകപ്പലണ്ടി, ഉള്ളിവട, ഉഴുന്നുവട, കൊക്കുവട, പപ്പടവട എന്നിവയുടെ പാക്കറ്റുകള്‍ എടുത്തുകഴിഞ്ഞു. ഇനി ഏറ്റവും പ്രിയപ്പെട്ട ഐറ്റമായ ചക്കവറുത്തതെടുക്കണം.
അതിനുവേണ്ടി കൈയെത്തിക്കുമ്പോഴാണ് പൊടുന്നനെ മൊബൈല്‍ ശബ്ദിച്ചത്.
-ഹലോ, സിപ്രനല്ലേ?
-അതെ. ഞാനാണ്
-ഇത് മജീദാണ്. താനിത് എവടെപ്പോയി കെടക്ക്വാ? തന്നെക്കാത്ത് ഒരാള്‍ കൊറേ നേരായി ഇവിടിരിക്കണ്.
-എവിടെയാണ് ?
-അസോസിയേഷന്‍ ഹാളില്‍.... ഉടനേ വരണം.
-ഞാന്‍ എലൈറ്റിലാണ്. ഇപ്പൊ വരാംന്ന് പറയൂ.
-എനിയ്ക്ക് വിരോധല്ല്യ. ഞാന്‍ പറഞ്ഞേക്കാം. പക്ഷേ ആള്‍ടെ മുഖം കണ്ടട്ട് തികച്ചും അക്ഷമനാണെന്നാണ് തോന്നുന്നത്. അതുകൊണ്ട് എത്രയും പെട്ടെന്ന് എത്തുന്നതാണ് നല്ലത്.
ശെരിശെരി എന്നും പറഞ്ഞ് പ്രഭാകരന്‍ ഫോണ്‍ വെച്ചു.
പിന്നെ കൗണ്ടറില്‍ ചെന്ന് ബില്ലടച്ച് സഞ്ചിയും തൂക്കി ഒരോട്ടമായിരുന്നു.
സ്റ്റോറിനുമുമ്പില്‍വെച്ച് മജീദിനെ കണ്ടു.
മജീദ് പറഞ്ഞു: ഞാന്‍ സെക് ഷനീപ്പോവ്വാ. പെട്ടെന്ന് ചെല്ല്. ആള് അസോസിയേഷന്‍ ഹാളില്‍ തന്നെ ഇരിപ്പുണ്ട്.
അരനിമിഷത്തിനുള്ളില്‍ പ്രഭാകരന്‍ അസോസിയേഷന്‍ ഹാളിലെത്തി.
മജീദ് പറഞ്ഞത് ശരിയായിരുന്നു.
പ്രഭാകരനെ കാത്ത് അക്ഷമനായി ഒരാള്‍ അവിടെ ഇരിപ്പുണ്ടായിരുന്നു.
അസോസിയേഷന്‍ ഹാളിലെ സ്ഥിരപ്രതിഷ്ഠ - ആര്‍. കണ്ണന്‍ !!!

Saturday, October 8, 2011
ധീം തരികിട ധോം
കമ്പൂട്ടര്‍ ചെയറില്‍നിന്ന് ആരെങ്കിലും മറിഞ്ഞുവീഴുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?
കണ്ടിട്ടുണ്ടാവില്ല. കാരണം അത്രയ്ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണത്. പക്ഷേ ബിആറിന് ഈയിടെ അതു കണാനുള്ള യോഗമുണ്ടായി.
മറിഞ്ഞുവീണത് മറ്റാരുമല്ല. ബിആറിന്റെ അസിസ്റ്റന്റായ കുറൂര്‍ മനയ്ക്കലെ സുകുമാരന്‍ നമ്പൂതിരിയായിരുന്നു.
( അതെ. നെറ്റിയില്‍ പൂവുള്ള തിരുമേനി തന്നെ )
നുണ നുണ അസംഭവ്യം അസംഭവ്യം എന്നെല്ലാമായിരിക്കും വായനക്കാര്‍ കരുതുന്നത്.
പക്ഷേ നിങ്ങള്‍ ഒന്നു മനസ്സിലാക്കണം. നമ്പൂതിരിമാര്‍ ഭൂസുരന്മാരാണ്. ദ്വിജന്മാരാണ്. ദ്വിവേദികളും ത്രിവേദികളുമാണ്. ചതുര്‍വ്വേദ ചതുരന്മാരാണ്. മന്ത്രതന്ത്രാദികള്‍ അരച്ചുകലക്കി കുടിച്ചവരാണ്... നത്തിങ്ങ് ഈസ് ഇമ്പോസിബ് ള്‍ ഫോര്‍ ദം ഇന്‍ ദിസ് വേള്‍ഡ്.
എന്‍ബിയും സുകുമാരനും മറ്റും അത് അനുദിനം തെളിയിച്ചുകൊണ്ടിരിക്കയാണ്.
ഈയൊരുദാഹരണം തന്നെ എടുക്കുക.
ഇടത്തോട്ടോ വലത്തോട്ടോ അല്ല, കമ്പൂട്ടര്‍ ചെയറില്‍ നിന്ന് പിന്നാക്കം മറിഞ്ഞ് തലയിടിച്ചാണ് സുകുമാരന്‍ വീണത്! സാധാരണക്കാര്‍ക്ക് കഴിയുന്ന കാര്യമാണോ അത്?
വീഴുന്ന ശബ്ദം കേട്ടതും അടുത്തുണ്ടായിരുന്നവരെല്ലാം ഓടിക്കൂടി സുകുമാരനെ വാരിക്കൂട്ടിയെടുത്ത് വീണ്ടും കസേരയില്‍ പ്രതിഷ്ഠിച്ചു.
ബോധം വീണാറെ ഒരാള്‍ ചോദിച്ചു:
-എന്താ സുകുമാരാ, തല കറങ്ങിയതാണോ? വെള്ളം കുടിക്കണോ? കെടക്കണോ?
-ഏയ്. ഒന്നും വേണ്ട. ഒരു പ്രശ്‌നോല്ല്യ.
-അപ്പൊ ആക്ച്വലി എന്താണുണ്ടായത്?
-അതുപിന്നെ ഇത് റിവോള്‍വിങ് ചെയറാണല്ലൊ. ഞാന്‍ നോക്ക്യപ്പൊ എടത്തോട്ടും നല്ലോണം കറങ്ങണ് ണ്ട് വലത്തോട്ടും നല്ലോണം കറങ്ങണ് ണ്ട് . അപ്പൊ നിയ്‌ക്കൊരു സശയം തോന്നി. അതൊന്നു പരൂക്ഷിച്ചു നോക്ക്യതാ.
-എന്തായിരുന്നു തിരുമേനീടെ പരീക്ഷണം?
-കസേര മോളീന്ന് താഴോട്ട് കറങ്ങ്വോന്ന്.....!!!

Sunday, September 25, 2011
സെയിം ടു സെയിം
-അല്ലാ ഇതാര് വാസ്വണ്ണനോ? എത്ര നാളായി കണ്ടിട്ട്. എന്താ ഈ വഴിക്കൊന്നും എറങ്ങാത്തത്?
-അങ്ങനെ പ്രത്യേകിച്ചൊന്നൂല്ല്യ. സമയം കിട്ടണ് ല്ല്യ.
-അതുകൊള്ളാം. റിട്ടയര്‍ ചെയ്തപ്പൊ സമയം കിട്ടണ്‌ല്ല്യേ. അതുപോട്ടെ. പഴയ
ആളുകളെയൊക്കെ കണ്ടോ? ഓര്‍മ്മ പുതുക്കിയോ?
-അതിന് പഴയ ആളുകള്‍ എവിടിരിക്കണ്? വളരെ ചുരുക്കം ചിലരുണ്ട്. അവരെ കണ്ടു.
മറ്റുള്ളവരൊക്കെ അടുത്തൂണ്‍ പറ്റി പോയില്ലേ.
-അല്ല അത് ശെരിയാണ്.
-ബൈ ദ ബൈ, നമ്മുടെ പഴേ വേണുപ്പണിക്കരുടെ സ്ഥിതി എന്താണ്? പുള്ളിക്കാരന്റെ
വല്ല വിവരോംണ്ടോ?
-പാവങ്ങള്‍ടെ മമ്മൂട്ടിയെപ്പറ്റിയാണോ വാസ്വണ്ണന്‍ ചോദിക്കണത്?
-അതെ. പണിക്കര്‌ടെ മോന് ഇവിടെ ജോലി കിട്ടി അല്ലേ? ഞാന്‍ കണ്ടു. വേണൂന്റെ
ട്രൂ കോപ്പി തന്ന്യാട്ടോ മോനും. അതേ രൂപം. അതേ ഭാവാഭിനയം. അതേ ഡയലോഗടി. അതേ കറുകറുപ്പന്‍ മുടി, അതേ ഹെയര്‍സ്റ്റൈല്‍, അതേ ചിരി, അതേ സൗന്ദര്യപൂരം, അതേ സഹോദരീസ്‌നേഹം.. പയ്യന് ഇവിടെത്തന്നെ ജോലി കിട്ടീത് നന്നായി. പക്ഷേ ഞാന്‍ അത് അറിഞ്ഞ്ട്ട് ണ്ടായിരുന്നില്ല്യാട്ടോ..
-അക്കാര്യം ഞാനും അറിഞ്ഞ് ല്ല്യാലോ. എവിടെവെച്ചാണ് വാസ്വണ്ണന്‍ വേണൂന്റെ
മോനെ കണ്ടത്?
-ദാണ്ടെ. സ്റ്റോറില് കാശ് വാങ്ങാനിരിക്കണ്...
-അപ്പൊ വാസ്വണ്ണന്‍ 'ചുള്ളമ്പണിക്കര്‍' (രാജസൂയം-8/2010) വായിച്ച്ട്ട് ല്ല്യാന്ന് ചുരുക്കം.
-മനസ്സിലായില്ല്യ.
-ആ ഇരിക്കണത് നമ്മടെ പഴേ..... വേണ്വണ്ണന്‍ തന്നെയാണ് വാസ്വണ്ണോ...!!!

Saturday, September 3, 2011
എള്ളോളമില്ലാ പൊളിവചനം
സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ്സില്‍ ഓണാഘോഷപരിപാടികള്‍ നടക്കുകയാണ്.
മേഘ്‌നയുടെ ഭരതനാട്യം കഴിഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു:
'' ഇനി വിഷ്ണു ഒരു പാട്ട് പാടൂ''
ടീച്ചര്‍ക്കെന്നല്ല, ക്ലാസിലെ എല്ലാവര്‍ക്കുമറിയാം എന്‍ബീപുത്രന്‍ പാടാന്‍ പോണില്ലെന്ന്.
ആ മുഖത്തെ ഗൗരവം കണ്ടാല്‍ തന്നെ പേടിയാവും. പിന്നെയല്ലേ പാട്ട് !
എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് എണീറ്റ് അറ്റെന്‍ഷനായി നിന്ന് ടീച്ചറുടെ കണ്ണിലേക്ക് ഉറ്റുനോക്കി അഞ്ചരക്കട്ട വോളിയത്തില്‍ വിഷ്ണുനമ്പൂതിരി വച്ചുകാച്ചി:
''ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍....
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍....
താഴമ്പൂവോ താമരത്താരോ തേനോ തേന്‍ നിലാവോ....
മാമഴമുത്തോ മല്ലിക്കൊളുന്തോ മീനോ മാരിവില്ലോ.....'' !!!

Saturday, August 27, 2011
കാറാന്റെ കുഞ്ഞ് പര്‍റക്കും !
എന്‍ബി പരമേശ്വരന്‍ തിരുമേനി ആന്റണ്‍ വില്‍ഫ്രഡിന് 18 എസ് എം എസ് അയച്ചിട്ടും അതില്‍ ഒന്നുപോലും പുള്ളിക്കാരന് കിട്ടാതെ പോയ കാര്യം നടേ ചര്‍ച്ച ചെയ്തിട്ടുണ്ടല്ലൊ. (മെസേജ് - രാജസൂയം, 8/2010).
അക്കഥയുമായി ഏതാണ്ടൊരു നാഭീനാളബന്ധമുണ്ട് ഇക്കഥയ്ക്ക്.
രാധ കന്യാകുമാരിക്ക് പോയ പോലെ ഒരോണക്കാലത്താണ് സംഭവം.
കേന്ദ്രീയവിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സുകാര്‍ക്ക് ടീച്ചര്‍ ഒരു അസൈന്‍മെന്റ് കൊടുക്കുന്നു.
സ്‌കൂളിലെ ഓണാഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ട് മാവേലിത്തമ്പുരാന് ഒരു കത്തെഴുതണം- അതായിരുന്നു അസൈന്‍മെന്റ്.
പിറ്റേന്ന് ഏ പി മോഹനന്റെ മകള്‍ മേഘ്‌നയടക്കം ക്ലാസിലെ 35 പേരില്‍ 34 പേരും ഉഷാറായി കത്ത് തയ്യാറാക്കിക്കൊണ്ടുവന്നു.
ഒരാള്‍ മാത്രം വെറുംകൈയോടെയാണ് വന്നത്.
അത് എന്‍ബി പരമേശ്വരന്‍ തിരുമേനീടെ മകന്‍ വിഷ്ണുനമ്പൂതിരിയായിരുന്നു.
''എന്താ വിഷ്ണൂ, നീ ലെറ്ററെഴുതിയില്ലേ?'' തെല്ലൊരു ദേഷ്യത്തോടെ ടീച്ചര്‍ ചോദിച്ചു.
'' എഴുതി ടീച്ചര്‍''
''എന്നിട്ടെവിടെ?''
അന്നേരം മുഖത്തെ ആ ട്രേഡ് മാര്‍ക് ഗൗരവം തെല്ലും കൈവിടാതെ വിഷ്ണു പറയുകയാണ്:
'' ഞാന്‍ അത് ഇന്നലെ തന്നെ തമ്പ്‌രാന് ഈമെയില്‍ ചെയ്തു'' !!!

Sunday, August 14, 2011
അമ്മ അമ്മൂമ്മ
കുറൂര്‍ മനയ്ക്കലെ സൂമാരന്‍ തിരുമേനീടെ അമ്മയും അമ്മയുടെ അമ്മയുമാണ് കഥയിലെ പാത്രങ്ങള്‍.
അമ്മയ്ക്ക് പ്രായം എഴുപത്തഞ്ച്. മുത്തശ്ശിക്ക് തൊണ്ണൂറും.
അമ്മയ്ക്ക് ഒരു സ്വഭാവമുണ്ട്. ഇടയ്ക്കിടെ സൂമാരനോട് എന്തെങ്കിലും സൂത്രം പറഞ്ഞ് പുള്ളിക്കാരി പാലക്കാട്ടേക്ക് വണ്ടി കേറും. മുത്തശ്ശിയെ കാണുകയാണ് ലക്ഷ്യം. പോയാല്‍ പിന്നെ ഒന്നുരണ്ടാഴ്ച കഴിഞ്ഞേ മടങ്ങിവരൂ.
തിരിച്ചുവരുമ്പോള്‍ ഒരു പ്രത്യേക പ്രസരിപ്പും പ്രസാദവുമൊക്കെയുണ്ടാവും അമ്മയ്ക്ക്.
കാര്യങ്ങളിങ്ങനെ സ്മൂത്തായി പോയിക്കൊണ്ടിരിക്കവേ മുത്തശ്ശിക്ക് വാര്‍ദ്ധക്യസഹജമായ ചില അസ്‌കിതകള്‍ വന്നു ഭവിച്ചു. കാല്‍ മുട്ടിലെ വേദന കാരണം പഴയപോലെ നടക്കാന്‍ വയ്യാതായി. എന്നുവെച്ച് ആള്‍ കിടപ്പിലൊന്നുമായിരുന്നില്ല കേട്ടോ. അമ്മൂമ്മയുടെ അസുഖത്തെപ്പറ്റി അറിഞ്ഞതും സൂമാരന്റെ അനുവാദത്തിനൊന്നും കാത്തുനില്‍ക്കാതെ അമ്മ പാലക്കാട്ടേക്ക് പോയി.
ഇത്തവണ പതിവുപോലെ രണ്ടാഴ്ച കഴിഞ്ഞിട്ടും അമ്മയെ കാണുന്നില്ല.
അതുകൊണ്ട് മൂന്നാമത്തെയാഴ്ച സൂമാരന്‍ അന്വേഷിച്ചുചെല്ലുകയായിരുന്നു.
അമ്മയ്ക്ക് അത് അത്രയ്ക്കങ്ങ് പിടിച്ചില്ല. തിരിച്ചുപോരാന്‍ കൂട്ടാക്കണൂല്ല്യ.
ഒടുവില്‍ മുത്തശ്ശി ഇടപെട്ട് ഒരുകണക്കിന് പറഞ്ഞ് സമ്മതിപ്പിക്കയായിരുന്നു.
പോരാന്‍ നേരം ഉന്തിയുളുക്കി പൂമുഖത്തേക്ക് വന്ന് അമ്മൂമ്മ അമ്മയോട് പറയുകയാണ്: '' ഇനീപ്പൊ കൊറച്ചീസത്തേക്ക് നീയിങ്ങട് വരണ്ടാട്ട്വോ... ന്റെ സൂക്കടൊക്കെ ഭേദായിട്ട് വന്നാ മതി.........ഇനി അഥവാ വന്നാത്തന്നെ അന്നന്നെ തിരിച്ച്‌പോവ്വേ വേണ്ടൂ....''
''ദെന്താ അമ്മേ അങ്ങനെ പറയണ്? ഞാനല്ലാണ്ട് ആരാ അമ്മയെ നോക്കാന്‍ള്ളത്?''
മകള്‍ ചോദിച്ചു.
അതിനുള്ള മറുപടി കേട്ടപ്പോളാണ് അമ്മ ഇടയ്ക്കിടെ മുത്തശ്ശിയെ സന്ദര്‍ശിക്കാന്‍ വരുന്നതിന്റേയും തിരിച്ചുവരുമ്പോള്‍ പുള്ളിക്കാരിക്കുണ്ടാകാറുള്ള പ്രസാദത്തിന്റേയും പ്രസരിപ്പിന്റേയും രഹസ്യം സൂമാരന്‍ തിരുമേനിക്ക് മനസ്സിലായത്....
മുത്തശ്ശി പറയുകയാണ്:
''അതോണ്ടല്ല കുട്ട്യേ. തലേല് കാച്ചെണ്ണ തേച്ച് തരാനും ഇഞ്ചതേച്ച് മുടി കഴുകിത്തരാനും, നെറ്റീല് ഭസ്മം തൊട്ടുതരാനും അച്ചിങ്ങാപ്പയറ് തോരന്‍ വെച്ചുതരാനും പാല്‍ക്കഞ്ഞി കോരിത്തരാനും നേരാനേരം കാപ്പീം പലഹാരോംണ്ടാക്കിത്തരാനും നിക്ക് വയ്യാണ്ടായേടക്കണു'' ! ! !

Saturday, July 30, 2011
കൈപ്പുണ്യം
'' എന്റെ കണ്ണിലേക്ക് നോക്കി സത്യം പറയൂ. പകലന്തിയോളം അടുക്കളയില്‍ കിടന്ന് കഷ്ടപ്പെടുന്ന ഭാര്യയോട് അവരുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്ന ഒരു വാക്കെങ്കിലും നിങ്ങള്‍ ഉരിയാടാറുണ്ടോ? ഉദാഹരണത്തിന് ഇന്ന് ഭാര്യ അതീവരുചികരമായ ഒരു സാമ്പാറ് വെച്ചെന്നു കരുതുക. ഭാര്യയുടെ മുഖത്തുനോക്കി 'ഇന്നത്തെ സാമ്പാറ് കലക്കീട്ടോ' എന്നെങ്കിലും നിങ്ങള്‍ പറയ്വോ?''
റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന മന:ശാസ്ത്ര സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ മന:ശാസ്ത്രജ്ഞന്‍ ചോദിച്ച ചോദ്യമാണിത്. ഈ ചോദ്യം കേട്ട നിമിഷം മുതല്‍ അത് എംജിആര്‍ സാറിനെ വല്ലാതെ ഹോണ്‍ട് ചെയ്തുകൊണ്ടിരുന്നു. വൈകീട്ട് വീട്ടിലേക്കുള്ള യാത്രയില്‍ ബസ്സിലിരിക്കുമ്പോഴും അതുതന്നെയായിരുന്നു സാറിന്റെ ചിന്ത. ശെരിയല്ലേ. മന:ശാസ്ത്രജ്ഞന്‍ പറഞ്ഞത് ശെരിയല്ലേ. ഭാര്യ സാമ്പാറ് വെച്ചപ്പോള്‍ എന്നെങ്കിലും അഭിനന്ദനസൂചകമായി എന്തെങ്കിലും താന്‍ പറഞ്ഞിട്ടുണ്ടോ? ഭാര്യയോടുള്ള ഇഷ്ടക്കേടാണോ അതിനു കാരണം? അല്ല. പിന്നെയോ? സാമ്പാറിനോട് പൊതുവേ ഒരു വിരക്തിയുണ്ട് തനിക്ക്. കഴിയുമെങ്കില്‍ ആഗോളാടിസ്ഥാനത്തില്‍ അത് നിരോധിക്കണമെന്ന അഭിപ്രായവുമുണ്ട്. പക്ഷേ ഇവിടെ അതല്ലല്ലൊ പ്രശ്‌നം. ഭാര്യയോടുള്ള സ്‌നേഹം പ്രകടിപ്പിക്കലല്ലേ. പാവം ഭാര്യ. എംജിആര്‍ സാറിന് വല്ലാത്ത കുറ്റബോധം തോന്നി.
ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ സാറ് മനസ്സില്‍ പറഞ്ഞു: ഇന്ന് അതിന് എങ്ങനെയെങ്കിലും പ്രായശ്ചിത്തം ചെയ്യണം.
ആരോ പറഞ്ഞുവെച്ചപോലെ എംജിആര്‍ സാര്‍ വീട്ടിലേക്ക് കേറുമ്പോള്‍ അതാ നല്ല സൊയമ്പന്‍ സാമ്പാറിന്റെ സുഗന്ധം!
തോള്‍സഞ്ചി മേശപ്പുറത്തിട്ട് സാറ് നേരെ അടുക്കളയിലേക്ക് ചെന്നു.
'' ഇതെന്താ ഡ്രെസ്സുപോലും മാറാതെ നേരെ അടുക്കളയിലേക്ക്?'' ഭാര്യ ചോദിച്ചു.
''നല്ല സാമ്പാറിന്റെ മണം''
''കൊള്ളാം. സാമ്പാറ് നിരോധിക്കണമെന്നു പറഞ്ഞുനടക്കണ ആള് തന്ന്യാണോ ഇത്?''
ഇതു പറയുമ്പോള്‍ ഭാര്യയുടെ മുഖത്ത് പ്രകടമായ നീരസം എംജിആര്‍ ശ്രദ്ധിച്ചു. അതിനൊരയവു വരുത്താനെന്നോണം സാറ് പറഞ്ഞു: ''അല്ല, ഇതങ്ങനെയല്ല. നീ ഒരു ഗ്ലാസ്സിങ്ങെടുത്തേ. ഞാനിതൊന്ന് കുടിച്ചുനോക്കട്ടെ''.
''സാമ്പാറോ? ഗ്ലാസ്സിലോ?''
അതെയെന്നും പറഞ്ഞ് സാറ് തന്നെ ഒരു ഗ്ലാസ്സെടുത്ത് അതില്‍ നിറയെ സാമ്പാറൊഴിച്ചു. എന്നിട്ട് മടമടാന്നങ്ങ് വലിച്ചുകുടിച്ചു!
ഇതിയാനിതെന്തുപറ്റിയെന്ന് അത്ഭുതപ്പെട്ടുനില്‍ക്കുന്ന ശ്രീമതിയോട് മന:ശാസ്ത്രജ്ഞനെ മനസാ സ്മരിച്ച് എംജിആര്‍ സാറ് പറഞ്ഞു: ''ഇന്നത്തെ സാമ്പാറ് അടിപൊളിയായിട്ട്ണ്ട്‌ട്ടോ............... ഈ കൈപ്പുണ്യം കൈപ്പുണ്യം എന്നു പറയണത് ഇതാണ്....'' !!
ഇതു കേട്ടതും മുഖം കറുപ്പിച്ച് വെട്ടിത്തിരിഞ്ഞൊരു പോക്കാണ് ശ്രീമതി.....!
വെളുക്കാന്‍ തേച്ചത് പാണ്ടായിപ്പോയെന്ന് മനസ്സിലാക്കാന്‍ എംജിആര്‍ സാറിന് അധികനേരം കാത്തിരിക്കേണ്ടിവന്നില്ല.
വടക്കേലെ കൊച്ചിന്റെ പിറന്നാള്‍സദ്യക്ക് അവിടത്തെ പെമ്പ്രന്നോത്തിയുണ്ടാക്കിയ സാമ്പാറായിരുന്നു അത് !!!

Saturday, July 9, 2011
വൈവാഹികം
ഒരോണക്കാലത്താണ് സംഭവം.
എംജിആര്‍ സാറിന്റെ മകള്‍ക്ക് കൊണ്ടുപിടിച്ച കല്യാണാലോചന നടക്കുന്ന സമയം.
പേപ്പറില്‍ അഡ്വര്‍ടൈസ്‌മെന്റ് കൊടുത്ത് അതിന്റെ റെസ്‌പോണ്‍സും കാത്തിരിക്കയാണ് വീട്ടുകാര്‍. വീട്ടുകാര്‍ എന്നുവെച്ചാല്‍ മിസിസ് എംജിആറും മക്കളും എന്നേ അര്‍ത്ഥമുള്ളൂ. ഏതു കാര്യത്തിലുമെന്നപോലെ ഇക്കാര്യത്തിലും എംജിആറിന് പ്രത്യേകിച്ച് താല്പര്യമൊന്നുമുണ്ടായിരുന്നില്ല. അന്നും പുള്ളിക്കാരന്‍ പതിവുപോലെ കുളിച്ച് കുറിയിട്ട് തോള്‍സഞ്ചിയും തൂക്കി ആപ്പീസിലേക്ക് വിട്ടു.
സാറ് പടി കടന്നതും ഫോണ്‍ വിളികളുടെ പെരുമഴയായി!
അറ്റന്‍ഡ് ചെയ്യാന്‍ മിസിസ് എംജിആര്‍ മാത്രം. ആദ്യം വിളിച്ചവരോട് അവര്‍ പറഞ്ഞു:
'' അത് പറ്റ്ല്ല്യാട്ടോ. ചെക്കന്റെ വീട്ടില് മെംബേഴ്‌സ് വളരെ കൂടുതലാണല്ലൊ..''
പിന്നെ വിളിച്ചവരോട് പറഞ്ഞത് ഇങ്ങനെ:
''അപ്പൊ ചെക്കന് സ്വന്തക്കാര് ന്ന് പറയാന്‍ അച്ഛനും അമ്മേം മാത്രേ ഉള്ളൂ അല്ലേ. അത് ശെരിയാവുംന്ന്
തോന്നണ് ല്ല്യ...''
മൂന്നാമത്തെ കൂട്ടരോട് ഇങ്ങനെ പറഞ്ഞൊഴിഞ്ഞു:
'' ചെക്കന് ഗള്‍ഫിലാ ജോലീന്നല്ലേ പറഞ്ഞത്. നാട്ടില് ജോല്യൊള്ളോരെയാ ഞങ്ങള് നോക്കണത്...''
നാലാമത് വിളിച്ചവരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു:
''ചെക്കന്‍ ഡോക്ടറാണല്ലേ. ഞങ്ങള് ഒരെഞ്ചിനീയറെയാണ് നോക്കണത്. രണ്ടുപേരും ഡോക്ടര്‍മാരായാല്‍ ശെരിയാവില്ല്യ..''
അമ്മയിങ്ങനെ ഓരോരുത്തരോട് ഓരോന്ന് പറയുന്നതുകേട്ട് തലയാട്ടിക്കൊണ്ട് മകള്‍ അടുത്തുതന്നെ ഇരിപ്പുണ്ടായിരുന്നു. താങ്ക്യൂ മോം ; യൂ ആര്‍ ഗ്രേയ്റ്റ് മോം ; യൂ സെഡ് ഇറ്റ് റൈറ്റ് മോം എന്നെല്ലാമായിരുന്നു ആ തലയാട്ടലിന്റെ അര്‍ത്ഥം.
കുറച്ചുകഴിഞ്ഞപ്പോള്‍ ആപ്പീസില്‍നിന്ന് എംജിആര്‍ വിളിച്ചു.
എങ്ങനെയുണ്ട് അഡ്വെര്‍ടൈസ്‌മെന്റിന്റെ റെസ്‌പോണ്‍സ് എന്നറിയാന്‍ വേണ്ടി വിളിക്കുന്നതായിരിക്കുമെന്നാണ് ശ്രീമതി വിചാരിച്ചത്.
പക്ഷേ എംജിആര്‍ ചോദിച്ചത് ഇതായിരുന്നു:
'' അതേയ് സ്റ്റോറില് ഓണത്തിന്റെ പലഹാരങ്ങള് വന്നട്ട്ണ്ട്. ശര്‍ക്കരവരട്ടി ഞാന്‍ വാങ്ങിച്ചു. ചിപ്‌സ് രണ്ട് തരംണ്ട്- നാലായി നുറുക്ക്യതും പിന്നെ വട്ടനും. അതില് ഏതാ വേണ്ടത്? ''
മറുപടിയായി ശ്രീമതി പറഞ്ഞു:
''വട്ടനുണ്ടോ? എങ്കില്‍ പിന്നെ അത് തന്നെ മതി ''
ഇതു കേട്ടതും മകള്‍ അമ്മയോട് പറയുകയാണ്:
'' അയ്യട! വട്ടനെ അമ്മ കെട്ടിക്കോ '' !!!

Tuesday, June 28, 2011
ഗിഫ്റ്റ്
-ഹലോ, ബീയാറല്ലേ
-അതെ
-ഇത് എന്‍ബിയാണ്
-പറയൂ പരമശിവം
-ബിആര്‍ എനിയ്‌ക്കൊരുപകാരം ചെയ്യണം
-എന്തുപകാരമെന്ന് ചൊല്‍കയേ വേണ്ടൂ
-ഈ സംഭാഷണം ഒന്നു ബ്ലാക്ക് ആന്‍ഡ് വൈറ്റാക്കി രാജസൂയത്തില്‍ പോസ്റ്റ് ചെയ്യണം
-മത്‌ലബ്?
-ഒരു മഹാദുരന്തം ഒഴിവാക്കാനാണ്
-മനസ്സിലായില്ല
-ബിആര്‍ ഞാന്‍ പറഞ്ഞപോലെ ചെയ്താ മതി. മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കിക്കോളും
-എന്താണ് എന്‍ബി പറഞ്ഞുപിടിച്ചോണ്ടുവരുന്നത്?
-ബിആര്‍ അറിഞ്ഞില്ലേ. സൊസൈറ്റീല് ബാക്കിവന്ന ന്യൂഇയര്‍ ഗിഫ്റ്റ് മുഴുവന്‍ ആദായവെലയ്ക്ക് വിക്കണു
-അപ്പച്ചട്ടിയോ?
-ആ ചട്ടി തന്നെ
-രണ്ടെണ്ണമെടുത്താല്‍ മൂന്നെണ്ണം ഫ്രീ എന്ന കണക്കിനാണോ?
-അത്രയ്ക്കില്ല. എന്നാലും നല്ല മൂവ്‌മെന്റുണ്ട്. ഹരിയും ഹരിപ്രസാദും ഹരിദാസനും ശിവദാസനും ബാലുവും പാപ്പുവും ശ്രീകുമാറും ശ്രീവത്സനും സീ എ മജീദും സീയാര്‍ ബാബുവും പറളിയും പണിയ്ക്കരും ചക്ക മോട്ടിക്കണ പ്രഭാകരനും കെണറ്റിലെറങ്ങിയ സുകുമാരനും തേക്കേല്‍ കേറിയ കൃഷ്ണനും പടം പിടിക്കണ രാജനും ചുരിദാറിട്ട രാജേന്ദ്രനും ലക്ഷ്മണനും ശശികുമാറും ആന്റോയും ആനന്ദനും ശങ്കരനും മോഹനനും കണ്ണനും കിണ്ണനും എന്നുവേണ്ട, റിട്ടയര്‍ ചെയ്തുപോയ സഹരാജന്‍ നായരും ആന്റണ്‍ വില്‍ഫ്രഡുമടക്കം അത് വാങ്ങിച്ചോണ്ടുപോയിട്ടുണ്ട്.
-അവര്‍ വാങ്ങിച്ചോണ്ടുപോട്ടെ. അതിന് എന്‍ബിയ്‌ക്കെന്താ?
-ഞാന്‍ അതില്‍ ഒരു അപകടം മണക്കുന്നു
-എന്തു മണം?
-എന്റെ ഹൗസ്‌വാമിങ്ങ് അടുത്തുവര്വാണല്ലൊ.
-അതുകൊണ്ട്?
-മിക്കവാറും അന്ന് എന്റെ വീട് അപ്പച്ചട്ടികൊണ്ട് നിറയും !!!

Monday, June 27, 2011
കൊണ്ടും കൊടുത്തുമങ്ങനെ രണ്ടുപേര്‍
മിസിസ് എംജിആര്‍ ടെറസ്സില്‍ വഴുക്കിവീണ് കൈയൊടിഞ്ഞ്കിടന്നപ്പോള്‍ കാണാന്‍ പറ്റിയില്ലല്ലൊ എന്ന് സങ്കടപ്പെട്ട അമ്മായിയെ ' അതിന് ഇനീം സമയണ്ട് ല്ലൊ' എന്നു പറഞ്ഞ് എംജിആര്‍സാറ് ആശ്വസിപ്പിച്ച കാര്യം അന്യത്ര വിസ്തരിച്ചിട്ടുണ്ടല്ലൊ.
( What did it mean (8)- rajasooyam June22, 2011)
അതിന്റെ പിറ്റേന്നാളാണ്.
ഡ്രോയിംഗ് റൂമിന്റെ ചുമരില്‍ തൂക്കിയിട്ടിരുന്ന ഏതാണ്ട് രണ്ട് കിലോഗ്രാം തൂക്കം വരുന്നപഴയ ഡിംഗ്‌ഡോംഗ് ക്ലോക്ക് ആണിയിളകി താഴെ വീണു.
''രണ്ട് മിനിറ്റ് മുമ്പായിരുന്നെങ്കില്‍ അത് കൃത്യം എന്റെ തലേല് വീണേനെ''
ഒരു ദീര്‍ഘനിശ്വാസത്തോടെ എംജിആര്‍ പറഞ്ഞു.
അതു കേട്ടപ്പോള്‍ മിസിസ് എംജിആര്‍ പറയുകയാണ്:
'' അല്ലെങ്കിലും ആ ക്ലോക്ക് ഇത്തിരി സ്ലോയാണ്'' !!!

Saturday, June 25, 2011
പരമ്പരാഗതം
-അപ്പൊഴേയ് എംജിആര്‍ സാറേ, ന്റെ സശയം അതല്ല
-പിന്നെ എന്താണ്?
-അന്നൊരിക്കല്‍ സാറിന്റെ വൈഫ് ടെറസ്സില്‍ വീണ് കൈയൊടിയുകയുണ്ടായല്ലൊ
-ഒരിക്കലല്ല. രണ്ടുവട്ടം
-അതുതന്നെയാണ് ന്റെ സംശയം
-അതില്‍ സംശയിക്കാനെന്തിരിക്കണ്?
-അതല്ലാന്ന്. ആദ്യത്തെ തവണ കൈയൊടിഞ്ഞപ്പൊ സാറ് അവര്‌ടെ വീട്ടില്‍ അറിയിച്ചില്ലല്ലൊ
-ഇല്ല്യ
-ഒടിഞ്ഞാര്‍ന്ന കൈ നേരെയായി പ്ലാസ്റ്ററൊക്കെ വെട്ട്യേന്‌ശേഷാണല്ലൊ ഭാര്യവീട്ടുകാര് വിവരമറിഞ്ഞെത്തീത്
-അതെ
-അന്നേരം 'അവള് കൈയൊടിഞ്ഞിരിക്കുമ്പൊ ഒന്നു കാണാന്‍ പറ്റീല്ല്യാലൊ' എന്നു പരുവം പറഞ്ഞ ഒരമ്മായീനെ 'അത് സാരല്ല്യ, ഇനീം സമയണ്ട് ല്ലൊ' എന്നും പറഞ്ഞ് സാറ് ആശ്വസിപ്പിക്കണ്ടായല്ലൊ
-ഉവ്വ
-സത്യം പറയണം. അതു പറയുമ്പൊ സാറിനറിയാമായിരുന്നോ അധികം വൈകാതെ വൈഫിന്റെ കൈ വീണ്ടും ഒടിയുംന്ന്
-ഉവ്വ
-അതെങ്ങനെ?
-അവര് പരമ്പരാഗതായിട്ട് ഒടിയന്മാരാണ് !!!

Subscribe to:
Posts (Atom)