കുത്താമ്പുള്ളി കണ്ണന്‍ പറഞ്ഞതാണ്.
അതുകൊണ്ട് എത്രമാത്രം നേരാണെന്നറിയില്ല.
വീടുപണിയുടെ പ്രോഗ്രസ്സറിയാന്‍ വേണ്ടി മാമന്മാര്‍ വന്ന ദിവസം എന്‍ബിയും അകത്തുള്ളാളും കൂടി അവരെ 800 മാരുതിയില്‍ കയറ്റി നഗരി കാണിക്കാന്‍ കൊണ്ടുപോയത്രേ..
പൂമാ കോംപ്‌ളെക്‌സിനുമുന്നില്‍ വണ്ടി സൈഡൊതുക്കി മാമന്മാരെ അതിലൊതുക്കി എന്‍ബിയും സാവിയും കൂടി ഡീസി ബുക്‌സിലേക്ക് നടന്നു. സമ്പൂര്‍ണ്ണ വ്യാഖ്യാനത്തോടുകൂടിയ ഒരു ഭാഗവതം വാങ്ങുക എന്നതായിരുന്നു സാവിയുടെ ഉദ്ദേശ്യം.
അകത്തുള്ളാള്‍ പുസ്തകം പരതുമ്പോള്‍ എന്‍ബി അവിടെ കണ്ട ഒരു പ്ലാസ്റ്റിക് കസേരയില്‍ ചമ്രംപടിഞ്ഞിരുന്ന് നാലും കൂട്ടി മുറുക്കാന്‍ തുടങ്ങി.
ഏറെ നേരത്തെ തെരച്ചിലിനുശേഷം സാവി പുസ്തകം കണ്ടെത്തി.
അപ്പോള്‍ ഒരു സംശയം: ഇതു തന്നെയാണോ യഥാര്‍ത്ഥ പുസ്തകം?
അതറിയാന്‍ മാമന്മാരോട് ചോദിക്കണം.
താഴെ പോയി മാമന്മാരെ ഒന്നു കാണിച്ചിട്ടുവരാമെന്ന ധാരണയില്‍ സാവി കൗണ്ടറിലിരുന്ന മാനേജരോട് ചോദിച്ചു:
''സര്‍, താഴെ വണ്ടിയില്‍ മാമന്മാരിരിക്കുന്നുണ്ട്. ഞാന്‍ ഇത് അവരെയൊന്ന് കാണിച്ചോട്ടെ. ഉടനേ തിരിച്ചുവരാം.''
അപ്പോള്‍ തലയൊന്നു ചൊറിഞ്ഞുകൊണ്ട് മാനേജര്‍ പറഞ്ഞു:
''മേഡം, 3000 രൂപയുടെ പുസ്തകമാണ്. അത് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ പകരമായി എന്തെകിലും ഇവിടെ വെച്ചിട്ടുപോകണം''
''അതിന്റെ ആവശ്യമുണ്ടോ സാര്‍. എന്റെ ഹസ്ബന്റ് ഇവിടെ ഇരിക്കയല്ലേ?''. സാവി ചോദിച്ചു.
അപ്പോള്‍ തല വീണ്ടുമൊന്നു ചൊറിഞ്ഞുകൊണ്ട് മാനേജര്‍ പറയുകയാണ്:
'' മേഡം, വിലപിടിപ്പുള്ള എന്തെങ്കിലുമാണ് ഞാന്‍ ഉദ്ദേശിച്ചത്'' !!!
Gambeeeeeeeeeeeeeeeeeeeeeeeeeeeeram. Congrats BR!!! PL Joy
ReplyDelete