rajasooyam

Saturday, December 16, 2023

 

ഒരു നകാര കേസ്

-ഹലോ, ബീയാറല്ലേ?

-അതേലൊ

-സിപ്രനാണ്‌

-അത് മനസ്സിലായി

-ഞാനൊരു കാര്യം ചോദിക്കട്ടെ

-ഷൂട്ടിറ്റ്

-നമ്മളൊക്കെ സീനിയര്‍ സിറ്റിസണ്‍സല്ലേ

-വെരി റെവറന്‍ഡ് എന്നുകൂടി ചേര്‍ക്കണം

-അങ്ങനെയുള്ള നമ്മള്‍ കൊച്ചുപിള്ളേരെപ്പോലെ പെരുമാറുന്നത് ശരിയാണോ?

-നെവര്‍ എവര്‍

-എന്നാല്‍ ഒരാള്‍ എന്നോട് അങ്ങനെ പെരുമാറി

-ഏതൊരാള്‍?

-നമ്മടെ സുരേഷ് ബാബു

-അത് കള. സുരേഷ് അത്തരക്കാരനല്ല

-സത്യമാണ്‌ ഞാന്‍ പറയണത്

-അത് പരിശോധിച്ച ശേഷമേ പറയാന്‍ പറ്റൂ. ആദ്യം എന്താണുണ്ടായതെന്നു പറ

-ആ സഖാവിപ്പോള്‍ എന്നോട് മിണ്ടണില്ല!

-കാരണം വല്ലതുമുണ്ടായോ?

-അതല്ലേ പറഞ്ഞത്. തീരെ നിസ്സാരമായ ഒരു കാര്യത്തിനാണ്‌.

-നിര്‍ത്തിനിര്‍ത്തിപ്പറ. എന്നാലേ ഭാവം വരൂ

-വീട്ടില്‍ നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്യാന്‍ കിടക്കുമ്പോള്‍ ഞാന്‍ ആ സഖാവിനെ ഇല്ലാത്ത മീറ്റിങ്ങിന്‌ വിളിച്ചോണ്ടുപോയി എന്നാണ്‌ പരാതി!

-ഇല്ലാത്ത മീറ്റിങ്ങോ?

-അതെ. ഡിസംബര്‍ 17ന്‌ ദാദാഘോഷ് ഭവനില്‍ പെന്‍ഷന്‍ ദിനാചരണമുണ്ടല്ലൊ. അതിനുവേണ്ടി ഞാന്‍ സഖാവിനെ നിര്‍ബ്ബന്ധിച്ച് വിളിച്ചോണ്ടുപോയെന്നാണ്‌ കേസ്.

-അതെങ്ങനെ ഇല്ലാത്ത മീറ്റിങ്ങാവും?

-എനിക്കൊരു ചെറിയേ തെറ്റുപറ്റി. ഞാന്‍ സഖാവിനെ വിളിച്ചോണ്ടുപോയത് ഡിസംബര്‍ 15നാണ്‌!

-അത് ശെരി. അവിടെ ചെന്നപ്പോ ഈച്ചപൂച്ചയില്ലല്ലേ?

-അതെ. അത് അത്രവലിയ തെറ്റാണോ ബീയാര്‍? കേവലം രണ്ടുദിവസത്തെ വ്യത്യാസമല്ലേയുള്ളൂ? മാസങ്ങളോ വര്‍ഷങ്ങളോ യുഗങ്ങളോ ഒന്നുമില്ലല്ലൊ.

-അതില്ല. മണിക്കൂറിലേക്ക് കണ്‍വര്‍ട്ട് ചെയ്താല്‍ വെറും 48 മണിക്കൂറേ വരൂ.

-ഈ നിസ്സാരവ്യത്യാസത്തിന്‌ ആ സഖാവ് ഇങ്ങനെ പെരുമാറുന്നത് ശെരിയാണോ?

-ഒട്ടും ശരിയല്ല

-ഇതിന്‌ മിണ്ടാതിരിക്കായാണോ വേണ്ടത്?

-അല്ല (മറ്റു ചിലതാണ്‌...)

-അപ്പോള്‍ വിധിയെങ്ങനെ?

-കേസ് തള്ളുന്നു. ചെലവ് സഹിതം!

2 comments:

  1. ഈ പ്രായത്തിൽ രണ്ടീസം മുമ്പ് പോകുമ്പോൾ വിപ്രൻ സ്പീഡ് കുറക്കേണ്ട സമയം അതിക്രമിച്ചു എന്നർത്ഥം.... ഞെങ്ങൾ ദിവസങ്ങളും ആഴ്ചകളും പിറകിലാണ്... ഇപ്പോൾ

    ReplyDelete
  2. ഒറിജിനൽ കേട്ടപ്പോൾ വരാൻ ഇരിക്കുന്നത് ഏതാണ്ട് ഊഹിച്ചിരുന്ന്. ഒട്ടും തെറ്റിയില്ല. കുറിക്കു കൊണ്ടു. ഭേഷ് 👍

    ReplyDelete