പ്ലാച്ചിമടയിലെ സഹോദരന്മാര്‍
പ്ലാച്ചിമടയിലെ
സഹോദരന്മാരെപ്പറ്റി പൊതുവേ ഒരു ധാരണയുണ്ടല്ലൊ. അത്യാവശ്യമെങ്കില്‍ ഒരാള്‍ മറ്റൊരാള്‍ക്കുവേണ്ടി
സ്വന്തം ജീവന്‍ വരെ കൊടുക്കും എന്നതാണത്. ബിആറും അങ്ങനെയാണ് ധരിച്ചിരുന്നത്.
പക്ഷേ ആ ധാരണയെ കീഴ്‌മേല്‍ മറിച്ച ഒരു സംഭവമാണ് കഴിഞ്ഞ
ദിവസമുണ്ടായത്.
കന്റീനിലിരുന്ന്
ചയ കുടിക്കുകയായിരുന്നു ബിആര്‍. കുറച്ചുകഴിഞ്ഞപ്പോള്‍ ഓരോ ഗ്ലാസ്സ് ചായയുമായി
രണ്ട് പ്ലാച്ചിമട സഹോദരന്മാര്‍ -എബിസിഡി മേനോനും രവിയും- ബിആറിന്റെ
മുന്നിലുണ്ടായിരുന്ന ഒഴിഞ്ഞ കസേരകളില്‍ വന്നിരുന്നു. ആരിലും അസൂയ ജനിപ്പിക്കുന്ന
കാഴ്ചയാണ് പിന്നെ കുറച്ചുനേരത്തേക്ക് ബിആര്‍ കണ്ടത്. മേനോന്‍ സാറ് തന്റെ കൈയിലുള്ള
ചായ ചൂടാറ്റി രവിക്ക് കൊടുക്കുന്നു! അതുപോലെ രവി തന്റെ കൈയിലെ ചായ ചൂടാറ്റി മേനോന്‍
സാറിന് കൊടുക്കുന്നു! ആകപ്പാടെയുണ്ടായിരുന്ന ഒരു കടി രണ്ടായി പകുത്ത് മേനോന്‍സാറിന്റെ
പകുതി രവിയും രവിയുടെ പകുതി മേനോന്‍സാറും കഴിക്കുന്നു!! പിന്നെ കുറേ നേരത്തേക്ക്
സൗഹൃദസംഭാഷണമായിരുന്നു രണ്ടുപേരും തമ്മില്‍.
ചായ
കുടിച്ചും കടി കടിച്ചും കഴിഞ്ഞപ്പോള്‍ മേനോന്‍സാറ് രവിയോട് ചോദിച്ചു: നേരെ
മടയിലേക്കല്ലെ?
അപ്പോള്‍
രവി പറഞ്ഞൂ: അല്ല സര്‍. നമുക്ക് പുറത്തൊന്നു പോകണം.
-എന്തിനാണ്?
-എനിക്കൊരു എക്‌സ്-റേ എടുക്കണം
-എന്തിന്റെ?
-കിഡ്ണീടെ
-എന്താ പ്രശ്‌നം?
-പ്രശ്‌നമൊന്നുമില്ല.
-പിന്നെ?
-വെറുതെ. ഒരു സമാധാനത്തിന്
-അതു വേണോ?
-വേണം.
-ആട്ടെ. എന്ത് ചെലവുവരും?
-കൃത്യമായിട്ടറിയില്ല. ഏതാണ്ട് 650നും 700നും ഇടയ്ക്ക് വരും.
ഇതുകേട്ടതും മേനോന്‍സാറ്
സ്വന്തം പോക്കറ്റില്‍ തപ്പിനോക്കി.പിന്നെരവിയോട് പറഞ്ഞു: നമുക്ക് നാളെ പോകാം രവീ.
ഇന്ന് എന്റെ കൈയില്‍ 500 രൂപയേയുള്ളു.
അപ്പോള്‍
രവി മേനോന്‍സാറിന്റെ ചെവിയില്‍ എന്തോ സ്വകാര്യം പറയുകയും രണ്ടുപേരും കൂടി
അവിടെനിന്നും എഴുന്നേറ്റുപോവുകയും ചെയ്തു.
സത്യം
പറഞ്ഞാല്‍ ബിആറിന്റെ കണ്ണുനിറഞ്ഞുപോയി. ഈശ്വരാ ഈ സ്‌നേഹവായ്പിനെ എന്തുപേരിട്ടാണ്
വിളിക്കുക?
ഒന്നും
വിളിച്ചില്ലെങ്കിലും മേനോന്‍സാറിനെ കണ്ട് രണ്ട് അഭിനന്ദനവാക്കുകളെകിലും പറയണം:
ബിആര്‍ തീരുമാനിച്ചു.
അന്നു
വൈകീട്ടുതന്നെ ബിആറിന് അതിനുള്ള അവസരം കിട്ടി.
അഭിനന്ദനങ്ങള്‍കൊണ്ട്
പൊതിഞ്ഞപ്പോള്‍ മേനോന്‍സാറ് ചോദിച്ചു: എന്തിനാണ് സാര്‍ ഇതൊക്കെ?
-അതുപിന്നെ പ്ലാച്ചിമടസഹോദരന്മാരെപ്പറ്റി ഞാന്‍ ധാരാളം
കേട്ടിട്ടുണ്ടെങ്കിലും നിങ്ങള്‍ തമ്മിലുള്ള സൗഹൃദം ഇത്രക്ക് ഗാഢമാണെന്ന്
ഇന്നാണെനിക്ക് മനസ്സിലായത്.
-സാറ് പറഞ്ഞുവരുന്നത്.....
-രാവിലെ രവി എന്തോ എക്‌സ്-റേ എടുക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ
മേനോന്‍ സാറ് പോക്കറ്റ് തപ്പിനോക്കുന്നതു ഞാന്‍ കണ്ടു. വാസ്തവം പറഞ്ഞാല്‍ അതു
കണ്ടപ്പോള്‍ എന്റെ കണ്ണുനിറഞ്ഞുപോയി കേട്ടോ.
-ഓ. അതാണോ കാര്യം?
-അതെ. സാറിനത് നിസ്സാരമായിരിക്കാം. പക്ഷേ ആസുരമായ ഈ കാലഘട്ടത്തില്‍ അന്യം
നിന്നുപോയ ഒരു മൂല്യത്തിന്റെ പുനര്‍ജനിയാണ് ഞാനവിടെ കണ്ടത്.
-ക്ഷമിക്കണം. അത് അതായിരുന്നില്ല സര്‍.
-പിന്നെ?
-സാര്‍ കഥയാക്കില്ലെങ്കില്‍ ഞാന്‍ കാര്യം പറയാം.
-പറയൂ
-രവിയും ഞാനുമായിട്ടുള്ള സൗഹൃദം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. രവിക്ക്
എന്ത് സാധനം വാങ്ങണമെങ്കിലും എന്നെയും കൊണ്ടേ പോകൂ. രവിക്ക് വേണ്ടി ടിവി,ഫ്രിഡ്ജ്, വാഷിങ്‌മെഷീന്‍, കമ്പ്യൂട്ടര്‍,
മൈക്കല്‍ ഓവന്‍ ,ബജാജ് സ്‌കൂട്ടര്‍
മുതലായവയൊക്കെ വാങ്ങാന്‍ പോയത് ഞങ്ങള്‍ രണ്ടുപേരും കൂടിയാണ്. പക്ഷേ വാങ്ങിച്ചത്
ഞാനാണെന്നുമാത്രം!
-മനസ്സിലായില്ല.
-പറയാം. ഏത് കടയില്‍ ചെന്നാലും രവിയങ്ങനെ പേശിപ്പേശി നില്‍ക്കും. താന്‍
മനസ്സില്‍ കണ്ടിട്ടുള്ള വിലയേക്കാള്‍ 50പൈസ കൂടുതലാണ്
കടക്കാരന്‍ പറയുന്നതെങ്കില്‍ രവിയത് വാങ്ങില്ല. അവസാനം എന്റേയും
അക്കൗണ്ടാപ്പീസിന്റേയും മാനം കാക്കാന്‍ എന്റെ കൈയില്‍നിന്ന് കാശുകൊടുത്ത് ഞാന്‍
തന്നെ അത് വാങ്ങിക്കും! അങ്ങനെ ഇപ്പോള്‍ എന്റെ വീട് ഗൃഹോപകരണങ്ങളെക്കൊണ്ട്
നിറഞ്ഞിരിക്കയാണ്. ഓരോന്നും രണ്ടും മൂന്നും വിതമുണ്ട്. ആ വകയില്‍ ഭാര്യയുടെ ചീത്ത
നന്നായി കേള്‍ക്കുന്നുമുണ്ട്.
-പക്ഷേ അതും എക്‌സ്-റേയും തമ്മില്‍ എന്തു ബന്ധം?
-സാറ് ഇത്ര മണ്ടനാണെന്ന് ഞാന്‍ കരുതിയില്ല. രണ്ടും തമ്മില്‍ വ്യക്തമായ
ബന്ധമുണ്ടല്ലൊ. ഇപ്പോള്‍ ഞാനും രവിയും കൂടി രവിക്ക് എക്‌സ്-റേയെടുക്കാന്‍ വേണ്ടി
ഒരു ലാബില്‍ ചെന്നൂന്ന് വിചാരിക്ക. രവി കിഡ്ണീടെ എക്‌സ്-റേയെടുക്കാനുള്ള ചാര്‍ജ്
ചോദിക്കുന്നു.അവര് 675 രൂപ പറയുന്നു. ഉടനേ രവി
പേശിത്തുടങ്ങും. ഏതോ നാട്ടുമ്പുറത്ത് 600 രൂപക്ക്
ചെയ്തുകൊടുക്കുന്നത് രവി അന്വേഷിച്ചറിഞ്ഞിട്ടുണ്ട്! ഒരു രണ്ടുമണിക്കൂര്‍
പേശിപ്പേശി 625-ല്‍ എത്തിയെന്നു വിചാരിക്ക. വീണ്ടും പേശാന്‍
തുടങ്ങുമ്പോഴായിരിക്കും ഒരു പക്ഷേ എന്റെ ക്ഷമ കെടുന്നത്. അന്നേരം ഞാന്‍ സാധാരണ
ചെയ്യാറുള്ളതുപോലെ ചെയ്തുപോകും സര്‍.....പക്ഷെ അതിന് ഇന്ന് എന്റെ കൈയില്‍ കുറച്ച്
കാശ് കുറവുണ്ടായിരുന്നു.
-മനസ്സിലായില്ല. അത്തരമൊരു സന്ദര്‍ഭം വന്നാല്‍ സാറ്എന്തുചെയ്യുമെന്നാണ്?
-625 രൂപ കൊടുത്ത് ഞാന്‍ എന്റെ കിഡ്ണീടെ എക്‌സ്-റേ എടുപ്പിക്കും!!!
ഇക്കണക്കിനു പോയാൽ ഈ കൂട്ടുകെട്ട് ഡോക്ടർ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞാൽ എന്തായിരിക്കും
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteവീടിന്റെ പ്ലാനും TUDA അപ്രൂവലും കൂടി 1000 രൂപക്ക് എല്ലാവർക്കും ചെയ്തു കിട്ടുന്ന കാലത്ത്, തന്റെ പട്ടിണിയും പരിവട്ടവും പറഞ്ഞ് കരഞ്ഞ്, അത് വെറും 500 രൂപക്ക് സാധിച്ചെടുത്ത ഒരു സുഹൃത്ത് എനിക്കും ഉണ്ടായിരുന്നു എന്ന് ചുമ്മാ ഓർത്തു പോയി ...
ReplyDelete