ഹോം റെമെഡി
(പള്ളിത്തമാശകൾ)
-ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ
-ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ. എന്താ മത്തായീ, രാവിലെ
തന്നെ ഈ വഴിയ്ക്ക്?
-അത് പിന്നെ അച്ചൻ്റെ പ്രസംഗങ്ങൾടെ സീഡിയുണ്ടെങ്കിൽ മൂന്നാലെണ്ണം
വാങ്ങിച്ചോണ്ട് ചെല്ലാൻ മറിയാമ്മ പറഞ്ഞു.
-എന്താണിപ്പൊ അവൾക്ക് അങ്ങനെയൊരാഗ്രഹം?
-കോവിഡ് പിടിച്ചേപ്പിന്നെ അവൾക്ക് തീരെ ഒറക്കം കിട്ടണ്ല്ല്യച്ചോ...!!!
******
സോളിഡ് റീസൺ
(പള്ളിത്തമാശകൾ)
പള്ളിയിലെ നോട്ടീസ് ബോർഡിൽ കണ്ടതാണ്:
റാഫേലച്ചൻ വൈറൽ പനി ബാധിച്ച് കിടപ്പിലായതിനാൽ അദ്ദേഹം ഇന്ന്
നടത്താൻ നിശ്ചയിച്ചിരുന്ന രോഗശാന്തി ശുശ്രൂഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുന്നു!
*******
No comments:
Post a Comment