rajasooyam

Monday, October 17, 2022

 

എക്സോണെറേറ്റെഡ് !

(പള്ളിത്തമാശകൾ)

 

ഞായറാഴ്ച പ്രസംഗത്തിനിടയില്‍ അച്ചന്‍ പറഞ്ഞു;

നമ്മടെ പള്ളി ഫണ്ടില്‍നിന്ന് ആരോ ഒരാള്‍ പന്തീരായിരത്തി അഞ്ഞൂറു രൂപ അടിച്ചുമാറ്റിയിട്ടുണ്ടെന്ന് ബഹുമാനപ്പെട്ട പള്ളിമേനോന്‍ (ചര്‍ച്ച് അക്കൌണ്ടന്‍റ്) റിപ്പോര്‍ട്ട് ചെയ്ത കാര്യം ഞാന്‍ കഴിഞ്ഞാഴ്ച്ചത്തെ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നല്ലൊ. കൈക്കാരന്‍ വില്‍ഫ്രഡായിരിക്കും അത് ചെയ്തതെന്നായിരുന്നു എന്‍റെയടക്കം നമ്മുടെയൊക്കെ ധാരണ. പക്ഷേ ഇന്നലെ രാത്രിയില്‍ കര്‍ത്താവ് സ്വപ്നത്തില്‍ വന്ന് എന്നോട് പറഞ്ഞു, അത് ചെയ്തത് വില്‍ഫ്രഡല്ലെന്നും അവനെ നിങ്ങള്‍  വെറുതെ ദ്വേഷിക്കരുതെന്നും. കര്‍ത്താവ് അങ്ങനെ അരുളിച്ചെയ്ത സ്ഥിതിയ്ക്ക് ഇനിമേല്‍  ആരും തന്നെ ഈ പ്രശ്നത്തില്‍ വില്‍ഫ്രഡിനെ കുറ്റപ്പെടുത്തരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു....

പ്രസംഗം കഴിഞ്ഞപ്പോള്‍ കൈക്കാരന്‍ വില്‍ഫ്രഡ് അള്‍ത്താരയില്‍ കയറിവന്ന് അച്ചനോട് സ്വകാര്യം ചോദിച്ചു: അച്ചോ, അപ്പൊ ആ പന്തീരായിരത്തി അഞ്ഞൂറ്‌ ഞാന്‍ ഇനി തിരിച്ചുതരണ്ട അല്ലേ...!!!

7 comments:

  1. എന്റെ വിൽഫി നിഷ്കളങ്കനാണ്..😂

    ReplyDelete
  2. വിൽഫി കൈക്കാരനുമായിരുന്നോ?

    ReplyDelete
  3. എന്റെ വിൽഫി നിഷ്കളങ്കനാണ്.

    ReplyDelete
  4. അച്ഛന് പങ്കു കൊടുത്തോ

    ReplyDelete
  5. അച്ഛന് പങ്ക് ഉറപ്പായതുകൊണ്ടാണല്ലൊ സ്വപ്നത്തിൽ കർത്താവ് വന്നത്

    ReplyDelete
  6. പ്രശനം എല്ലാം അച്ഛൻ കോമ്പ്ലിമെൻറ് ആക്കിയ സ്ഥിതിക്ക് വിൽഫ്രഡ് ഇനി ഇക്കാര്യം ആരോടും പറയണ്ട.

    ReplyDelete